അതിരുവിട്ട ബന്ധം :- മാസങ്ങളായി അയാളുമായി അടുത്തിട്ട്. ആദ്യമേ മുതൽ അയാളുടെ fb പോസ്റ്റുകൾ വായിക്കുന്നതിനാൽ അയാൾ മാന്യനാണെന്ന് കരുതിയാണ് അവൾ അടുപ്പം കാണിച്ചത്. inbox ൽ വന്നെങ്കിലും അശ്ലീലമൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. ലൈംഗിക ചുവയുള്ള ഒന്നും ഇതുവരെ പറയാത്തതിനാൽ മാന്യനാണെന്ന് തന്നെ കരുതി! അതിനിടയിലാണ് ഒരു മാന്യനല്ലേ, അയാളുടെ ആഗ്രഹപ്രകാരം ഒന്നു നേരിൽ കണ്ടു കളയാം എന്ന് കരുതിയത്. അതിങ്ങനെയാകുമെന്ന് ഒരിക്കലും കരുതിയില്ല. സാരിയുടുത്ത് വരണം എന്നയാളാണ് നിർദേശിച്ചത്. അങ്ങനെ സാരി വാരിച്ചുറ്റി. മുക്കാൽ മണിക്കൂർ നേരം കൊണ്ടാണ് സാരിയുടുത്തതും ഒരു തൃപ്തി വന്നതും. മുഖം ടച്ച് അപ് ചെയ്ത് ഭംഗിയാക്കാൻ അത്രയും സമയം വേറെയെടുത്തു. കൺമഷി പ്രയോഗം മാത്രം നിത്യവും ചെയ്യുന്നതിനാൽ രണ്ട് മിനിറ്റുകൊണ്ട് തീർന്നു. അവൾ കണ്ണാടിയിൽ നോക്കി. കൺമഷിമാത്രം ഇപ്പോഴും വലിയ കുഴപ്പമില്ല. കുറച്ച് പടർന്നുവെങ്കിലും തന്റെ കണ്ണുകൾക്ക് ഭംഗി കൂടിയെന്ന് തോന്നി. പിന്നെ ഒന്നു ഞെട്ടി. എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ദേഹമാകെ നീറ്റൽ. ബ്ളൗസിലെല്ലാം സിഗരറ്റിന്റെ ഗന്ധമുള്ള അയാളുടെ ഉമിനീർ. വടിവോടെയിരുന്ന സാരി ഉടഞ്ഞ് പഴം തുണി പോലായി! വെറുപ്പുളവാക്കുന്ന ഒരു ഗന്ധമാണ് ഇപ്പോൾ സാരിക്ക്. സ്പ്രേയുടെ സുഗന്ധത്തെയെല്ലാം നിഷ്ഭ്രഭമാക്കുന്ന വെറുപ്പിക്കുന്ന ആ ഗന്ധം! അപമാനഭാരം കൊണ്ട് അവൾ തലകുനിച്ചു. എല്ലാം അബദ്ധമായിരുന്നു എന്നിപ്പോൾ തിരിച്ചറിയുന്നു... അകലെ അയാളും തലകുനിച്ചിരിക്കുകയായിരുന്നു. വേണ്ടിയിരുന്നില്ല. വിശ്വാസ വഞ്ചനയാണ് ചെയ്തത്. കാറിലേക്ക് അവളെ ബലമായി വലിച്ചു കയറ്റിയ ആ ദുർബല നിമിഷത്തെ അയാൾ ശപിച്ചു. തന്നിൽ ഇതുപോലൊരു മൃഗം ഉണ്ടെന്ന് അയാളും കരുതിയില്ല! ഉള്ളിലുള്ള പ്രണയം ആദ്യമേ തുറന്നു പറഞ്ഞിരുന്നെങ്കിൽ ഈ ബലപ്രയോഗം ഒഴിവാക്കാമായിരുന്നു. ആദ്യമേ ഒരു പ്രണയ നിരാസത്തിലൂടെ അകന്നുപോകാൻ അവൾക്കായേനെ! എന്നാൽ അവളെ പ്രണയിച്ചതും അതിലുപരി കാമിച്ചു പുളഞ്ഞതും മൂടിവച്ചു പെരുമാറി! അങ്ങനെ അവൾ അടുത്തു . അവസരം വന്നപ്പോൾ തന്നിലെ അഭിനിവേശം നിയന്ത്രണം വിട്ട് അവളെ കീഴടക്കി. നഷ്ടം അവൾക്ക് മാത്രമല്ല! അപമാനിതയായി തീർന്ന അവൾ ഇനിയെന്ത് തീരുമാനമെടുക്കുമെന്നതിനെ ആശ്രയിച്ചാണ് ഇനി തന്റെ ഭാവി. അവൾക്കിത് മൂടിവെയ്ക്കാം. ലോകത്തോട് വിളിച്ച് പറയാം. മൂടിവച്ചാൽ അവളുടെ കുടുംബവും തന്റെ കുടുംബവും സുരക്ഷിതമായി മുന്നോട്ട് പോകും. മറിച്ച് അവൾ അവൾക്കേറ്റ അപമാനം വെളിപ്പെടുത്തിയാൽ...? വരാനിരിക്കുന്ന വലിയൊരു പുകിലോർത്ത് അയാൾ ഞെട്ടി. അയാളുടെ തൊണ്ട വറ്റിവരണ്ടു...
Kadarsha
Kadarsha
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക