സഞ്ചയനം
കുറുംകഥ
കുറുംകഥ
ചിതയ്ക്കു തീ കൊടുത്തപ്പോള്‍ നീരു കെട്ടിവീര്‍ത്ത ശവം പൊട്ടിയൊലിക്കാന്‍ തുടങ്ങി. കത്താനാവാതെ തീ അറച്ചു പുകഞ്ഞു.
മക്കള്‍ അസ്വസ്ഥരായി.
''ഒന്നും ചെയ്യാനില്ല.'' നോക്കിനിന്നവര്‍ പറഞ്ഞു.''രാവും പകലും വെള്ളത്തിലായിരുന്നില്ലേ തന്തപ്പടി? അതൊക്കെ പൊട്ടിയൊലിച്ചു പോണം. ക്ഷമിയ്ക്കാ''
മക്കള്‍ക്ക് പക്ഷെ ക്ഷമിക്കാന്‍ നേരമില്ലായിരൂന്നു. എല്ലു പെറുക്കിയെടുത്ത് പുണ്യനദിയില്‍ ഒഴുക്കിയിട്ടു വേണം അവര്‍ക്കു തിരിച്ചു പോവാന്‍. അവര്‍ അന്യോന്യം അടക്കം പറഞ്ഞു. ഒടുവില്‍ ,അറ്റുവിഴാറായ പെരുവിരല്‍ മുറിച്ചെടുത്ത് കലശത്തിലാക്കി അവര്‍ അപ്രത്യക്ഷരായി.

രാത്രി ചിതയ്ക്കരികില്‍ ചെന്നായ്ക്കള്‍ ഓരിയിടുന്നതു കേട്ട അയല്‍ക്കാര്‍ ജനാലകള്‍ കൊട്ടിയടച്ചു.
Paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക