Slider

അച്ഛന്റെ മകൻ

0

അച്ഛന്റെ മകൻ
കാളിംഗ് ബെൽ അടിക്കുന്നത് കേട്ടാണ് ഉച്ച മയക്കത്തിൽ നിന്നും ഉണർന്നത്. അച്ഛനോ അമ്മയോ പോയി നോക്കട്ടെ. സ്വന്തം വീട്ടിൽ ഒരാഴ്ച സുഖവാസത്തിന് വന്നതാണ്‌. അവിടെ ആയിരുന്നെങ്കിൽ ഉണ്ണിയേട്ടൻ ഇപ്പോൾ വിളി തുടങ്ങിയേനെ !"അച്ചു.... ആരാന്നു നോക്ക് " ലിവിംഗ് റൂമിൽ ഇരുന്നാൽ പോലും ഒന്ന് വാതിൽ തുറന്ന് നോക്കില്ല.
"നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്, ഒരു വീട്ടിൽ കയറി വന്നു എന്തും ആകാമെന്ന് ആണോ ?"അമ്മയുടെ സ്വരം ഓർമയിൽ നിന്നും ഉണർത്തി. ഏതായാലും പോയി നോക്കാം.
വരാന്തയിൽ കിടക്കുന്ന ചാര്കസേരയിൽ തല താഴ്ത്തി ഇരിക്കുന്ന അച്ഛൻ, അച്ഛനെ നോക്കി എന്തൊക്കെയോ പുലമ്പുന്ന അമ്മ, മുറ്റത്ത്‌ നിൽക്കുന്ന അപരിചിതന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഞാൻ ചോദ്യഭാവത്തിൽ അമ്മയെ നോക്കി "അറിഞ്ഞില്ലേ ?നിന്റെ അച്ഛന്റെ മകനാത്രെ !!ജോലിക്ക് എന്നും പറഞ്ഞു കുറെ നാൾ കോഴിക്കോട് പോയി താമസിച്ചത്‌ ഓർമയുണ്ടോ., അവിടെ ഒരു ബന്ധം , ആ വകയിൽ ഉണ്ടായതാണ് "
അച്ഛന്റെ മൌനം എല്ലാം സമ്മതിച്ചു തരുന്നുണ്ടാ യിരുന്നു. "അധികാരം സ്ഥാപിക്കാൻ വന്നതല്ല, ഒന്ന് കാണാൻ അത്ര മാത്രം . ..... "തല താഴ്ത്തി അയാൾ പടിയിറങ്ങി. എന്നും ഒറ്റക്കായിരുന്ന ബാല്യവും കൗമാരവും ഞാൻ ഓർത്തു.
അച്ഛന്റെ നിശബ്ദത, അമ്മയുടെ അട്ടഹാസം ഒന്നും ഞാൻ അറിഞ്ഞില്ല എന്റെ മനസ്സിൽ ഒന്ന് മാത്രം അവനെ തിരിച്ചു വിളിക്കണം. വൈകി കിട്ടിയ എന്റെ കൂടപ്പിറപ്പിനെ........... .


Prasanna Rajan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo