"മസാലദോശയുടെ നറുമണം നാസികയിലൂടെ തുളച്ചു കയറിപ്പോൾ ഞാൻ മിഴികൾ തുറന്നു.ബസ് ആലപ്പുഴയിലെത്തിയിരിക്കുന്നു.ഭക്ഷണം കഴിക്കാനായി എല്ലാവരും ഇറങ്ങിയിരിക്കുന്നു.ഞാൻ കുറച്ചു മയങ്ങിപ്പോയി.ബസിൽകയറിയാൽ ഇരിക്കാനിടം കിട്ടിയാലൊരു ഉറക്കമാണ്.എറണാകുളത്തു കൂട്ടുകാരിയുടെ മകളുടെ വിവാഹത്തിനു പങ്കെടുത്തു മടങ്ങുന്ന വഴിയാണ്. ഞാൻ മൊബൈലെടുത്തു സമയം നോക്കി .നാലുമണി കഴിഞ്ഞിരിക്കുന്നു.ഊണിനു മുമ്പായി അവിടെ നിന്നും ഇറങ്ങിയതാണ്.മസാല ദോശയുടെ നറുമണം വിശപ്പു കൂട്ടിയിരിക്കുന്നു.
ഞാൻ പതിയെ ബസിൽ നിന്നുമിറങ്ങി ഹോട്ടലിലേക്കു നടന്നു.മസാലദോശക്ക് ഓർഡർ കൊടുത്തിട്ടു കാത്തിരിക്കിമ്പോഴാണു ക്യാഷർ കൗണ്ടറിനു മുമ്പിൽ ബഹളം നടക്കുന്നു.ഏകദേശം പത്തുവയസ്സു പ്രയംതോന്നുന്ന പയ്യനോട് മാനേജർ കയർക്കുന്നു.ഞാൻ പതിയെ അവിടേക്കു നടന്നു.
" എന്തിനാ ആ കുട്ടിയെ വഴക്കു പറയുന്നത്."
"മാഡം ഭക്ഷണം പാഴ്സലുവാങ്ങീട്ട് കാശു നാളെ തരാമെന്ന്.പറ്റിക്കാൻ കുറെയെണ്ണം ഇറങ്ങീട്ടുണ്ട്"
ഞാനവന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.അവൻ ഭക്ഷണം കഴിച്ചിട്ടു തന്നെ ഒരുപാട് ദിവസമായതായി എനിക്കു തോന്നി.അവന്റെ മുഖത്തെ ദയനീയഭാവം അത് വിളിച്ചു പറയുന്നുണ്ട്. ഞാനവനെ എന്റെ അരികിലേക്കു വിളിച്ചു.
"എന്താ മോന്റെ പേര്"
"അഖിൽ " പെട്ടന്നുതന്നെ അവൻ മറുപടി നൽകി.
എന്റെ ഇടനെഞ്ച് പെട്ടന്നൊന്നു തേങ്ങി.മുലപ്പാൽ ചുരത്തുന്നതു പോലെയെനിക്കു അനുഭവപ്പെട്ടു.വർഷങ്ങൾക്കു മുമ്പ് ആക്സിഡന്റിൽ മരിച്ചു പോയ എന്റെമകന്റെ പേരാണവനും.എനിക്കെന്തന്നില്ലാത്ത വാത്സല്യമവനോടു തോന്നി.ഞാനവനെ വിളിച്ചു എന്റെ കൂടെയിരിത്തി മസാലദോശ വാങ്ങി നൽകി.ആർത്തിയോടെ അഖിൽ അതു കഴിക്കുമ്പോഴേക്കും എന്റെ വയർ നിറഞ്ഞിരുന്നു.ബില്ലു പേയ് ചെയ്തിട്ട് ഞാൻ മുന്നോട്ട് നടന്നു.അപ്പോൾ പിന്നിൽ നിന്നും അമ്മാന്നുളള വിളിയൊച്ചകേട്ടു.എന്റെ അഖിൽമോൻ വിളിക്കുന്നത് പോലെ.മുന്നോട്ടുവെച്ച കാൽ ഞാൻ പിന്നോട്ടുവെച്ചു.
"എന്താമോനേ"
"അമ്മാ എനിക്കാരുമില്ല.എന്നെയും കൂടി കൊണ്ടുപോകാമോ.വീട്ടിലെ എന്തുപണിയും ചെയ്യാം.വയറു നിറയെ ഭക്ഷണം തന്നാൽ മതി"
കുറച്ചു നേരം നിശബ്ദയായി ഞാനവനെ വീക്ഷിച്ചു.കളങ്കമില്ലാത്ത മുഖഭാവം.ഞാൻ അവനെയും എന്റെ കൂടെ കൂട്ടി.യാത്രയിലാണു അവന്റെ കഥ പറഞ്ഞത്. അച്ഛനും അമ്മയും അവനുമടങ്ങുന്ന കുടുംബം ആയിരുന്നു അച്ഛനു സംശയരോഗം കാരണം അവന്റെ അമ്മയെ അയാൾ വെട്ടിക്കൊന്നിട്ടു തൂങ്ങിച്ചത്തു.അവനവിടെ ഇല്ലായിരുന്നതിനാൽ രക്ഷപ്പെട്ടു.
ഞങ്ങൾ മാവേലിക്കര വീട്ടിലെത്തുമ്പോഴേക്കും സമയം ഏഴുമണി ആയി.അവനു കുറച്ചു നല്ല ഡ്രസുകളുമെടുത്തു.അവന്റെ മുടിയും വെട്ടിച്ചു.വീട്ടിൽ വന്നു ഞാനവനെ തലയിൽ എണ്ണതേച്ചു വൃത്തിയായി കുളിപ്പിച്ചെടുത്തു.രാത്രി ഭക്ഷണവും കഴിഞ്ഞു അവനെന്നെ കെട്ടിപ്പിടിച്ചു കിടന്നു.
"അമ്മാ ആ ഫോട്ടോയിൽ കാണുന്നവരാരാ" അതാരെന്നറിയാനുളള ജിജ്ഞാറ്റ്സ അവന്റെ മുഖത്തു പ്രതിഫലിച്ചിരുന്നു.
"അതാണെന്റെ അഖിൽമോനും അവന്റെ അച്ഛനും.രണ്ടുവർഷം മുമ്പൊരു ആക്സിഡന്റിൽ അവർ മരിച്ചുപോയി"
പറഞ്ഞതും ഞാൻ പൊട്ടിക്കരഞ്ഞു അവനെന്റെ മിഴികൾ തുടച്ചു തന്നു.
"അമ്മാ എന്നെയിനി അമ്മായുടെ അഖിൽ മോനാനായി കൂട്ടാമോ.എനിക്കും ആരുമില്ല"
"നീയെന്റെ അഖിൽമോൻ തന്നാ"
പിന്നീടെന്റെ ജീവിതത്തിലെ വർണ്ണസ്വനങ്ങൾ തിരികെ വരികയായിരുന്നു.വീട്ടിൽ അഖിൽമോന്റെ ചിരിയും കരച്ചിലും നിറഞ്ഞു നിന്നു.അവന്റെ പിന്നാലെ നടന്നതിനാൽ എന്റെ ദുഖങ്ങളും മറന്നുതുടങ്ങി.
പഠനത്തിൽ താല്പര്യമുള്ളതിനാൽ സ്കൂൾ അധികൃതരുമായി സംസാരിച്ചു അവനെ സ്കൂളിലേക്കു അയച്ചു.എന്റെ അഖിൽമോൻ മിടുക്കനായി വളർന്നു.എന്നെയവൻ സ്വന്തം അമ്മയേക്കാൾ ഉപരി സ്നേഹിച്ചു.
ഇന്നവനു നല്ലൊരു സർക്കാർ ജോലിയായി.വിവാഹക്കാര്യം ഓർമിപ്പിക്കുമ്പം അവനൊഴിഞ്ഞു മാറും.നിർബന്ധപ്പിച്ചപ്പോൾ അവൻ മനസ്സു തുറന്നു. അവന്റെ സഹപ്രവർത്തകയുമായി ഇഷ്ടത്തിലാണു.അതു എന്നോട് പറയാൻ അവനുമടി.
"എനിക്കു നിന്റെയിഷ്ടമല്ലേ വലുത്.നമുക്കിതു നടത്താം"
അങ്ങനെ ഹരിതയവന്റെ ജീവിതസഖിയായി വീട്ടിലേക്ക് വലതുകാൽ വെച്ചു കയറി .ആദ്യമൊക്കെ എന്നെ ഇഷ്ടമായിരുന്ന ഹരിത അഖിലിനെ എന്നിൽ നിന്നും പതിയെ അകറ്റുവാൻ ശ്രമിച്ചു.ഇല്ലാത്തത് പറഞ്ഞൊക്കെ അവൾ വഴക്കിട്ടു തുടങ്ങി.
എന്റെ മുമ്പിൽ വെച്ചുതന്നെ ഹരിത അതുപറഞ്ഞത്.
"നമുക്കിവരെ വല്ല അനാഥാലയത്തിലും കൊണ്ട് ചെന്നാക്കാം അഖിൽ"
അവൾ പറഞ്ഞു തീരും മുമ്പെ അഖിൽമോൻ അവളെതല്ലി.ഞാൻ അത് പ്രതീക്ഷിക്കാഞ്ഞതിനാൽ തടയാൻ കഴിഞ്ഞില്ല
"അനാഥലയത്തിൽ പോകണ്ടവൻ ഞാനാണു.ഞാനാണു അനാഥൻ.എന്റെയീ അമ്മയില്ലായിരുന്നെങ്കിൽ ഹരിതയുടെ ഭർത്താവായി അഖിൽ കാണുകയില്ലായിരുന്നു.ഇന്നലെ വന്നു കയറിയ നിനക്ക് എന്റെ അമ്മയെ വേണ്ടെങ്കിൽ എനിക്ക് നിന്നെയും വേണ്ട"
സ്തംഭിച്ചു നിന്ന ഹരിതയോടവൻ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. തെറ്റു തിരുത്തി ഹരിത മാപ്പു പറഞ്ഞു. ഇന്ന് ഞാൻ സന്തോഷത്തോടെ കൊച്ചുമക്കളുടെയും മകന്റെയും മകളുടെ കൂടെയും സന്തോഷമായി ജീവിക്കുന്നു"
"രക്തബന്ധത്തോളം തന്നെ ശക്തിയുണ്ടു കർമ്മ ബന്ധത്തിനെന്ന് എന്റെ അഖിൽ മോൻ തെളിയിച്ചു"
A story by #സുധീമുട്ടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക