Slider

പഴയ സ്വപ്നങ്ങളിലെക്ക്

0
നിങ്ങൾക്കു നഷ്ടപ്പെട്ടതെല്ലാം
കാലം ഒരു നാൾ
നിങ്ങൾക്കു തിരിച്ചു തരുമെന്ന്
നിങ്ങൾ വിശ്വസിക്കുന്നുണ്ടോ......?
മഞ്ഞുക്കാലത്തെ പറ്റിയും തണുപ്പിനെപ്പറ്റിയും വായിക്കുമ്പോൾ നമുക്കൊരു കുളിർമ അനുഭവപ്പെടാറില്ല.....
അതുപോലെ
കൈയിലെ പുസ്തകം വായിക്കുന്നതിനിടെ പ്രണയം " എന്നൊരു വാക്ക് അവരുടെ വായനയെ തടസ്സപ്പെടുത്തി
അവർക്ക് ചുറ്റും വട്ടമിട്ടു പറന്നു.......!
മുന്നോട്ടുള്ള വായനയെ ശക്തമായി എതിർത്തുകൊണ്ട് യാഗാശ്വത്തെ പിടിച്ചു കെട്ടിയ ലവകുശന്മാരെ പോലെ മനസ്സ് നിശ്ചലമായി ആ വാക്കിൽ ഉടക്കി നിന്നു......
ഒരു ട്രെയിൻ യാത്രയിലായിരുന്നു അവർ.....,
ഭർത്താവിന്റെ മരണത്തെ തുടർന്ന് മൂന്നു വർഷത്തിനു ശേഷമാണ് നാട്ടിലെക്കുള്ള യാത്ര...,
ഇത്രക്കാലം
മകനുണ്ടായിരുന്നു അവനും കുടുംബവും അമേരിക്കയിലെക്ക് പോയതോടെ വീണ്ടും ഒറ്റക്കായി.....,
നഗരജീവിതത്തിന്റെ തിരക്കുപ്പിടിച്ച ദിവസങ്ങളെ മനസു വെറുത്തു തുടങ്ങിയിരിക്കുന്നു....
വിവാഹശേഷം കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി നഗരജീവിതം തന്നെയാണ്...,
മകൻ അമേരിക്കയിലെക്ക് വിളിച്ചതാണെങ്കിലും ഇനിയുള്ള കാലം നാട്ടിൽ ജീവിച്ചാൽ മതിയെന്ന് ഞാൻ തന്നെയാണു തീരുമാനിച്ചത്.....!
നാട്ടിൽ ചെന്നിട്ട് എന്തു ചെയ്യാനാണ് എന്നത് തന്നെ അലട്ടുന്ന പ്രശ്നമാണെങ്കിലും രാവിലത്തെ അൽപ്പം ശുദ്ധവായു എങ്കിലും ശ്വസിക്കാം എന്നതു തന്നെ വലിയൊരാശ്വാസം....!
അവിടെയുള്ളതെല്ലാം വിറ്റു പെറുക്കി തിരിച്ചുപ്പോന്ന യാത്രയിലാണ് റെയിൽവേ സ്റ്റേഷനിലെ ബുക്ക് സ്റ്റാളിൽ നിന്നു ആ പുസ്തകം വാങ്ങിയത്.....,
ആ പുസ്തകമാണിപ്പോൾ അവരുടെ മനസ്സിനെ പെട്ടെന്ന് മുപ്പതു വർഷം മുന്നേയുള്ള
ഒരു കാലത്തേക്ക് കൂട്ടി കൊണ്ടു പോയത്....,
വെള്ളം കുപ്പിയിലാക്കി കിട്ടാത്ത...,
ഓട്ടോ റിക്ഷകൾ അപൂർവമായുള്ള ടാക്സിയെ കൂടുതൽ ആശ്രയിച്ചിരുന്ന...,
ഓടിട്ട വീടുകളുടെ സുരക്ഷിതത്വത്തിൽ ഉറങ്ങിയിരുന്ന....,
കൃഷിയും വളർത്തുമൃഗങ്ങളും കൂടുതലായുള്ള....,
ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ അപൂർവമായുള്ള....,
സർക്കാർ ആശുപത്രിയെ സകലത്തിനും ആശ്രയിക്കേണ്ടിയിരുന്ന കാലം....,
അന്ന് ഉമ്മയില്ലാത്തതു കൊണ്ട് വാപ്പയുടെ അസുഖത്തെത്തുടർന്ന് വാപ്പക്ക് ആശുപത്രിയിൽ കൂട്ട് അവളായിരുന്നു....,
അവനാണേൽ കക്കാൻ കയറിയ വീടിന്റെ മേലെയുള്ള ഒാടുമാറ്റി കഴുക്കോലിൽ ചവിട്ടിയതും അതു പൊട്ടി താഴെ വീണു കാലിന്റെ എല്ലു പൊട്ടിയ അപ്പനുമായി വന്നതായിരുന്നു.....!
ഒരു കള്ളന്റെ മകൻ എന്ന നിലയിൽ എല്ലാവർക്കും അവനോടു പരിഹാസമായിരുന്നു....,
അതുകൊണ്ട് തന്നെ പരിഹാസത്തിൽ നിന്നു ഒഴിഞ്ഞു നിൽക്കാൻ അവൻ ആരുമായി പരിചയപെടുകയോ സംസാരിക്കുകയോ ചെയ്തില്ല.....,
ഞാനും അവനെ മാറ്റി നിർത്തി.....,
എന്നാൽ
ഒരു വൈകിയ രാത്രി വാപ്പക്ക് അസുഖം പെട്ടന്ന് കൂടിയതോടെ സഹായത്തിനായി മുഖം നോക്കി ആളെ വിളിക്കാൻ പറ്റുന്ന നേരമായിരുന്നില്ല.....,
അതു കണ്ട് ഞാനാവശ്യപ്പെടാതെ തന്നെ ഒാടിച്ചെന്നു നേഴ്സിനെ വിളിക്കാനും മറ്റും അവൻ മാത്രമായിരുന്നു...,
പിന്നെ പിന്നെ വാപ്പയെ എഴുനേൽപ്പിക്കനും മൂത്രം ഒഴിപ്പിക്കാൻ കൊണ്ടു പോകാനും ഒക്കെ അവൻ തുണയായി.....,
പിന്നീടുള്ള ദിവസങ്ങളിൽ കഞ്ഞി വാങ്ങാനും മരുന്നിനു ക്യൂ നില്ക്കാനും അവൻ വലിയ സഹായമായി......
ഒഴിവുള്ള സമയങ്ങളിൽ ഞങ്ങൾ വർത്തമാനം പറഞ്ഞു.
അവനോടുള്ള വിരോധങ്ങൾ എന്നിൽ പതിയെ മാറി തുടങ്ങി...
ഒറ്റപ്പെടലിൽ നിന്ന് ഞാനും അവനൊരു സഹായമായി.....
പതിയെ എന്റെ പുഞ്ചിരി അവനിലും അവന്റെ പുഞ്ചിരി എന്നിലും നിറഞ്ഞു
പ്രണയമെന്നു വിളിക്കാമോ എന്നറിയാത്ത വിധം പരസ്പരം പിരിഞ്ഞിരിക്കാൻ തോന്നാത്ത ഒരിഷ്ടം എന്റെയുള്ളിലെവിടെയോ സ്ഥാനം പിടിച്ചു.
അവൻ അടുത്തു വന്ന് സംസാരിക്കുമ്പോളും അരികിലേക്ക് വിളിച്ചു നിർത്തി സംസാരിക്കുമ്പോഴും ഒക്കെ ഒരു സംരക്ഷണം ഉറപ്പിക്കും വിധം
അവന്റെ ഇരുകൈകളും എനിക്ക് ചുറ്റും അദൃശ്യമായി വലയും ചെയ്യും പോലെ എന്റെ ഉൾമനസ്സവനെ മോഹിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി.....
അവനോടുള്ള ഇഷ്ടം ഉറപ്പിക്കാനെന്നവണ്ണം മനസ്സ് അവന്റെ അപ്പൻ കള്ളനായതിനു അവനുത്തരവാദി അല്ലാല്ലോയെന്നു ആവർത്തിച്ചാവർത്തിച്ചു എന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചതോടെ അവന്റെ സാന്നിധ്യം ഞാൻ ഏറെ ഇഷ്ടപെട്ടുതുടങ്ങി..
അതിനിടയിൽ
ഒരു ദിവസം അവൻ വന്ന് കൈയിൽ കരുതിയ പണമെല്ലാം തീർന്നു തുടങ്ങിയെന്നും
നാട്ടിൽ പോയി അച്ഛന്റെ പരിചയക്കാരോട് ആരോടെങ്കിലോടും കുറച്ചു പണം കടം വാങ്ങി രണ്ട് നാൾക്കകം വരാമെന്നു പറഞ്ഞ്...
അച്ഛന് കഞ്ഞിയും മരുന്നും കൊടുക്കാൻ എന്നെ ഏൽപിച്ചു പോകുമ്പോൾ
അവൻ വരുന്നത് വരെ സമയം പോകാൻ അവനൊരു പുസ്തകം എനിക്ക് തന്നു....,
ഇന്ദുലേഖ "
എന്ന നോവൽ
എന്നാൽ അതിനടുത്ത ദിവസം തന്നെ വാപ്പയെ ഡിസ്ചാർജ് ചെയ്തതോടെ ആശുപത്രിയിൽ നിന്ന് ഞങ്ങൾ മടങ്ങി.....
വലിയ സങ്കടമായെങ്കിലും മറ്റ് പോംവഴിയില്ലായിരുന്നു....
എന്നാൽ
ആ നോവൽ എന്റെ കൈയിൽ പെട്ടതുകൊണ്ട് കുറേ നാൾ അവനെ ഓർക്കാനൊരു കാരണമായി....,
പിന്നെയൊരിക്കലും അവനെ കണ്ടിട്ടില്ല.....!
അവർ ഓർമകളിൽ നിന്ന് പുറത്തു വന്ന് വീണ്ടും പുസ്തകത്തിലേക്ക് തിരിഞ്ഞു വായന തുടങ്ങി.....,
വായന കുറച്ചു കൂടി മുന്നേറിയതോടെ താൻ അതുവരെ ഓർമിച്ചതെല്ലാം ആ നോവലിൽ ഒരദ്ധ്യായമായി കിടക്കുന്നത് കണ്ട്‌ അവരൊന്ന് ഞെട്ടി........
അപ്പോഴാണ് പുറം ചട്ടയിലെ അതെഴുതിയ ആളെ നോക്കിയത്....
മുപ്പതുവർഷത്തെ പഴക്കമുണ്ടെങ്കിലും ആ കണ്ണുകളിൽ എവിടെയോ ആ പഴയ സ്നേഹത്തിന്റെ തിളക്കമുള്ളതു പോലെ അവൾക്ക് തോന്നി....
പുസ്തകത്തിൽ കൊടുത്തിരിക്കുന്ന അയാളുടെ വിലാസത്തിനു താഴെയുള്ള നമ്പറിലേക്ക് അപ്പോൾ തന്നെ അവൾ വിളിച്ചു...
അയാൾ ഫോൺ എടുത്തതും അവൾ പറഞ്ഞു...,
"ചന്തുമേനോൻ ഇന്ദുലേഖ എഴുതിയത് നന്നായല്ലേയെന്ന്...,,." ?
ഉടനെ മറുവശത്തുനിന്നും ശബ്ദം ഉയർന്നു...,
സുഹറാ..... ?
പിന്നെ പിന്നെ പരിചയം പുതുക്കുകയായിരുന്നു....
പതിയെ ഞങ്ങൾ വീണ്ടും കൂട്ടായി.....,
ഞാൻ
ആശിച്ച ജീവിതം അവിടം തൊട്ട് എന്നിൽ തുടങ്ങുകയായിരുന്നു...!!!
ഈ പ്രണയത്തിനു
ഒരു തകരാറുണ്ട്...,
ആരൊക്കെ നമ്മുടെ ജീവിതത്തിൽ വന്ന് പോയാലും പാതിമാത്രം വെന്ത പ്രണയം എപ്പോഴും അതിന്റെ പൂർണതക്കു വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുക തന്നെ ചെയ്യും.....!!!
ഒരു സ്ത്രീയെ സംബന്ധിച്ച്
അവൾ
മകൾ, ഭാര്യ, അമ്മ
എന്നീ കർത്തവ്യങ്ങളൊക്കെ പൂർണ്ണമായി നിർവഹിച്ചു കഴിയുന്നതോടെ
വീണ്ടും
തന്റെ പഴയ സ്വപ്നങ്ങളിലെക്ക്
അവരെ കൂട്ടി കൊണ്ടുപോകുന്നത് ചിലപ്പോൾ
അവർ കാലത്തിൽ അർപ്പിച്ച വിശ്വാസത്തിന്റെ ഫലമാവാം.........!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo