നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തടവറ . [മൂന്ന് ]

തടവറ . [മൂന്ന് ]
.................
ഈ തടവറയിൽ നില്ക്കുമ്പോഴും. ഞാൻ ചെയ്ത തെറ്റിനെ കുറിച്ച് എനിക്ക് പശ്ച്ചാത്താപമൊന്നുമില്ല.
ഞാൻ ചെയ്തത് നിയമത്തിന്റെ മുന്നിൽ തെറ്റാണ് .എന്റെ മനസാക്ഷിയുടെ മുന്നിൽ ശരിയും!
ഓരോ കുറ്റവാളിക്കും അവൻ ചെയ്ത തെറ്റിന്ന് ന്യായീകരണങ്ങൾ ഉണ്ടാകും. ശരിയാണ്!
ഞാനെന്ന കുറ്റവാളിക്കും ഉണ്ട് ന്യായീകരണങ്ങൾ
സുബൈർ എന്റെ സുഹൃത്താണ്
എന്റെ ബിസിനസ്സ് പാർട്ട്ണർ കൂടിയാണ്.
എന്നോട് ചോദിക്കാതെ അവനോ അവനോട്ട് ചോദിക്കാതെ ഞാനോ ഒരു കാര്യവും പരിചയപ്പെട്ട അന്നു മുതൽ ഇന്നുവരെ ചെയ്ത ട്ടില്ല.
ജാസ്മിൻ പ്രസവത്തിനായ് പോയപ്പോ കൂടെ സഹായത്തിനായ് പോയത് സുബൈറിന്റെ ഭാര്യ ഹസീനയായിരുന്നു. കൂടുതൽ ആളെ ആശുപത്രിയിൽ നിർത്താതിരുന്നതിനാലും എന്റെ മോൾ ഉമ്മുകുൽസു വിന് ക്ലാസ് ഉള്ളതിനാലും മോളെ സുബൈർ എന്റെ വില്ലയിൽ കൊണ്ടു വിടാമെന്ന് പറഞ്ഞ് മോളെയും കൊണ്ട് പോയി.
കല്ല്യാണം കഴിഞ്ഞ് അഞ്ചു വർഷത്തിലേറെ ആയെങ്കിലും സുബൈറിന് കുഞ്ഞുങ്ങളൊന്നുമില്ല ഞങ്ങൾ രണ്ടു വീട്ടുകാർക്കും അവളായിരുന്നു മകൾ '
സ്വന്തം വീട്ടിൽ നില്ക്കുന്നതിനേക്കാൾ അവൾക്കിഷ്ടം ഹസീനയോടും സുബൈറിനോടുമൊപ്പം നില്ക്കാനാണ്.
സ്ക്കൂളിലേക്കൊരുക്കുന്നതും വന്നാൽ ഭക്ഷണം കൊടുക്കുന്നതും ഹസീന തന്നെ
സ്കൂൾ ബസ് അഞ്ചു മിനിറ്റ് താമസിച്ചാൽ ഹസീന വില്ലയുടെ ഗെയിറ്റിലുണ്ടാകും.
ഹസീനയെ ഉമ്മ എന്നു തന്നെയാണ് അവൾ വിളിച്ചിരുന്നതും.
ജാസ്മിൻ ഇടക്ക് തമാശയായ് പറയും
"പെറ്റത് ഞാനും പ്രയോജനം ഹസീനാക്കും."
ഹസീനയും ജാസ്മിനും ഒരേ വില്ലയിൽ തന്നെയാകും എല്ലായ്പ്പോഴും. ഉറങ്ങാൻ മാത്രമേ രാത്രി ഹസീന, ഹസീനയുടെ വില്ലയിലേക്ക് പോകാറുള്ളൂ.!
ഉമ്മുകുൽസു വിന്റെ പതിനൊന്നാമത്തെ പിറന്നാളാഘോഷത്തിലാണ് ജാസ്മിൻ ഗർഭിണിയാണെന്ന്.ഞങ്ങൾ എല്ലാ വരും അറിഞ്ഞതും
അന്നേഹസീന പറഞ്ഞതാ .ഉമ്മുകുൽസു എനിക്കും അടുത്ത് ജനിക്കാനുള്ളത് നിനക്കും എന്ന് തമാശയായി തന്നെ.
മാസങ്ങൾ നീങ്ങി
പ്രസവ ദിവസം അടുത്തു .
നാട്ടിലേക്ക് കൊണ്ടു പോകാൻ എനിക് ഇഷ്ടമല്ലായിരുന്നു.
ജാസ്മിൻ പ്രസവിച്ചു ആൺകുട്ടി.'
സിസേറിയനല്ലായിരുന്നു എങ്കിലും ചെറിയ ഒരു സർജറി ഉണ്ടായിരുന്ന തിനാൽ ഉടനെ പോരാനും പറ്റില്ല.
പെട്രോൾ പമ്പുകളുടെ ഇൻചാർജ്ജ് ഞാനായതു കൊണ്ട് കള്ക്ഷൻ എടുക്കാൻ കാറുമായ് ഞാൻ പോകുമ്പോൾ
സുബൈർ മോളെയും കൊണ്ട് വില്ലയിലേക്ക് പോയിരുന്നു.
രാത്രി പതിനൊന്ന് മണിയോടെ ഞാൻ റൂമിൽ എത്തുമ്പോൾ എന്റെ കരളിന്റെ കരളാ യ മകൾ ഉമ്മു കുൽസു വിന്റെ ഇളം മേനിയിൽ കാമം തീർക്കുന്ന സുബൈറിനെയാണ് ഞാൻ കാണുന്നത് !
കണ്ണുകളെ വിശ്വസിക്കാനായില്ല.
റൂമിലുണ്ടായിരുന്ന കസേരയെടുത്ത് സുബൈറിന്റെ തലയിൽ ഓങ്ങിയടിച്ചു ഞാൻ '!
ആ കസേര ഒടിയുന്നത് വരെ.
പിന്നെ കിച്ചണിൽ നിന്ന് വെട്ടുകത്തിയെടുത്ത് തലങ്ങും വിലങ്ങും വെട്ടി നുറുക്കി!
ജീവന്റെ ഒരംശം പോലും ആ ശരീരത്തിലില്ലാന്നു മനസിലായപ്പോഴാണ് ഒരല്പം സ്ഥലകാലബോധമുണ്ടായത് ' 
ഓടി ചെന്ന് വാരിയെടുത്തു ഉമ്മുകുൽസു മോളെ.
വസ്ത്രങ്ങളൊക്കെ കീറി എറിഞ്ഞിരിക്കുന്നു.
വേഗം ബെഡ് ഷീറ്റുകൊണ്ട് മകളെ പൊതിഞ്ഞു
ഞാനെന്റെ പൊന്നു മേളെ നെഞ്ചിലേക്കടുപ്പിച്ചു.
അപ്പോഴാണ് ഞാനാ സത്യം അറിഞ്ഞത്.!
എന്റെ പൊന്നുമോൾ മരണപ്പെട്ടിരിക്കുന്നു എന്ന്!
എന്റെ പൊന്നുമോളുടെ മൃതശരീരവും കെട്ടിപ്പിടിച്ചു ഞാനെത്ര നേരം കരഞ്ഞു എന്നു പോലും എനിക്കറിയില്ല.
സൂപ്പർ മാർക്കറ്റുകളുടെ ഇൻ ചാർജും ഞങ്ങളുടെ പാർട്ണറുമായ മാത്യൂസിന്റെ ഫോൺ കോളാണ്
സ്ഥലകാലബോധമുണ്ടാക്കിയത്
മാത്യൂസിനോട് കാര്യങ്ങളെല്ലാം പറഞ്ഞു.
അവൻ മറ്റു പാർട്ണർമാരെയും സുഹൃത്തുക്കളെയും അറിയിച്ചു'
മാത്യൂസ് തന്നെ ആദ്യം വില്ലയിൽ എത്തി
ഞാൻ പോലീസിനെ വിളിച്ചു.!
പോലീസ് എത്തും ബോഴേക്കും ജാസ്മിനേ യും ഹസീനയേയും
ഷെരീഫ് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു.
വീടിന് നടുത്തളം മുഴുവൻ രക്തക്കളവും,
കഷ്ണങ്ങളായി ചിതറിക്കിടക്കുന്ന കുറേ മാംസവും
ചോരയിൽ കുളിച്ചു മോളെയും താങ്ങിയിരിക്കുന്ന എന്നേയും കണ്ട് മിഴിച്ചു ശ്വാസം വിടാനാവാതെ നിന്ന ജാസ്മിയോടും ഹസീനയോടും
കരളു പൊട്ടുന്ന ത്ര ഉച്ചത്തിൽ ഞാൻ പറഞ്ഞു
" പോയി ..... എന്റെ പൊന്നുമോൾ പോയടീ .... എന്റെ മോൾപോയടീ ... ജാസ്മീ-- ... നമ്മുടെ മോൾ' ...... നീ ഒന്നു വിളിച്ചു നോക്കടി
ഹസീനാ എന്റെ മോള് ...
ഇതാ കിടക്കുന്നു എന്റെ മോളെ നശിപ്പിച്ച ദ്രോഹി ! ".
"മോളെ..' - ...... എന്ന നിലവിളിയോടെ രണ്ടു പേരും മോഹാലസ്യപ്പെട്ടു വീണു.
പോലീസ് എത്തി
നടപടികൾ തുടങ്ങി
ജാസ്മിനെയും ഹസീനയേയും ആശുപത്രിയിലേക്ക് മാറ്റി.
ഉമ്മുകുൽസു വിന്റെ മയ്യത്ത് ആശുപത്രി യിലെ പോലീസ് മോർച്ചറിയിലേക്ക് മാറ്റി.
സുബൈറിന്റെ ശരീരവും.!
വാർത്ത കാട്ടുതീ പോലെ പടർന്നു !
പോലീസ് എന്നെ ജയിലിലേക്ക് കൊണ്ടുവന്നു.!
ജാസ്മിക്കും ഹസീനാക്കും മൂന്നാം ദിവസമാണ് ബോധം വന്നത്.
വാശി പിടിച്ചു കരയുകയായിരുന്നു രണ്ടാളും.
സുബൈറിന്റെ ഒരു ജേഷ്ടനും അനിയനും ജിദ്ദയിലുണ്ട്
ബാപ്പ റിയാദിലും.
വിവരങ്ങൾ അറിഞ്ഞ് അവരും എത്തി എന്ന് ഹക്കീം സാഹിബ് ജയിലിൽ എന്നെ കാണാൻ വന്നപ്പോൾ പറഞ്ഞിരുന്നു.
ഒരാൾക്കും വിശ്വസിക്കാൻ കഴിയാത്ത വാർത്ത'
കേട്ടവരൊന്നും വിശ്വസിക്കാൻ തയ്യാറായില്ല.
പക്ഷേ സത്യം വിശ്വസിക്കാതിരിക്കുന്നതെങ്ങനെ
പത്രങ്ങളും ചാനലുകളും വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നത് ലോകം കാണുകയല്ലേ!
നാലാമത്തെ ദിവസം
നടപടികൾ പൂർത്തിയാക്കി ഉമ്മുകുൽസു വിന്റെ മയ്യത്ത് ബുറൈദയിലെ ഖബർസ്ഥാനിൽ
വലിയൊരു ജനാവലിയെ സാക്ഷിനിർത്തി ഖബറടക്കി'.!
പൊതുപ്രവർത്തകരുടെ സ്വാധീനവും
എല്ലാ പേലീസ് ഓഫീസർ ക്കും എന്നെ അറിയാവുന്നതുകൊണ്ടും ഉമ്മുകുൽസു വിന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ കോടതി എനിക്കനുവാദം തന്നു.!
ചടങ്ങുകൾ കഴിഞ്ഞ് ഞാൻ ജയിലിലെത്തി.
പിറ്റേന്ന് ഹക്കീം സാഹിബ്
എന്നെ കാണാൻ ജയിലിൽ വന്നു.
കൂടെ മാത്യൂസും'.
അവർ പറഞ്ഞ വാർത്ത വിശ്വസിക്കാനാകാതെ ഞാനാ ജയിലിനകത്തിരുന്ന് പൊട്ടിക്കരഞ്ഞു.!!
**************** തുടരും' ]
അസീസ് അറക്കൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot