Slider

തടവറ [ ഒന്ന് ]

0
തടവറ [ ഒന്ന് ]
..............
ഞാൻ അബ്ദു'.
ഈ അറബു നാട്ടിലെ തടവറയിൽ ആണിപ്പോൾ .
പത്തു പതിനഞ്ച് വർഷത്തെ അറബു ജീവിതത്തിനിടക്ക് ഒരു സാമൂഹിക
പ്രവർത്തകനെന്ന നിലയിൽ
അവധി തവണ ഞാനീ ജയിലും
അറബു നാടുകളിലെ വിവിധ ജയിലുകളും സന്ദർശിച്ചിട്ടുണ്ട്‌.,
ഇന്ന് ഞാനെത്തിയത് കുറ്റവാളി ആയിട്ടാണ്
കൊലയാളി.!
മരണശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്നു!
ഞാൻ എന്റെ ഉറ്റ സുഹൃത്തിനെ
നിഷ്കരുണം കൊന്ന് വെട്ടി നുറുക്കി!!
പോലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങി
മൂന്ന് മാസത്തോളം കേസിന്റെ അന്വേഷണങ്ങളും വിചാരണയും നീണ്ടു.
ഒടുവിൽ വിധി വന്നു.
പ്രതി കുറ്റവാളിയെന്ന് പ്രതിയുടെ കുറ്റസമ്മതത്തിൽ നിന്നും തെളിവുകളിൽ നിന്നും സംശയലേശമ ന്യാ കോടതിക്ക് ബോധ്യമായതിനാൽ
പ്രതിയെ തല വെട്ടി കൊല്ലാൻ ഇസ്ലാമിക ശരീഅത്ത് കോടതി വിധിച്ചിരിക്കുന്നു. !
കേസിന്റെ വിശദമായ വിവരങ്ങളോടെ മേൽ കോടതിയിൽ അപ്പീൽ പോകാനോ, ദയാ ഹർജിക്കായ് രാജാവിനെ സമീപിക്കാനോ , വധിക്കപ്പെട്ടയാളുടെ കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നല്കി മരണ ശിക്ഷയിൽ നിന്ന് മോചിതനാകാനും ഈ വിധിയിൽ പ്രതിക്ക് അവകാശം നല്കുന്നു."!
വിധി പ്രതീക്ഷിച്ചതായതു കൊണ്ടും
ഞാനത് ആഗ്രഹിക്കുന്നതുകൊണ്ടും
എനിക്ക് ഞെട്ടലൊന്നും ഉണ്ടായില്ല.
തളർന്നുവീണില്ല.
പ്രതിക്കൂട്ടിൽ നിന്ന് പൊട്ടിക്കരഞ്ഞില്ല.
മറിച്ച് ഞാൻ എന്റെ കൈകൾ ഉയർത്തി അള്ളാഹുവിനോടായ് പറഞ്ഞു; അസ്ത ഹഫിറുള്ളാ!
അൽഹംദുലില്ലാ ലാ ഇലാഹ ഇല്ലള്ളാ അല്ലാഹു അക്ബർ' - ലാ ഹൗല വ ലാ കുവ്വത്ത ഇല്ലാ ബില്ലാഹിൽ അലിയ്യുൽ അളീം !
കോടതി മുറിയിൽ നിന്നും പുറത്തു വന്ന ഞാൻ പുറത്തു കാത്ത് നിന്ന സുഹൃത്തുക്കളെയും സാമൂഹിക പ്രവർത്തകരായ സഹപ്രവർത്തകരെയും ദു:ഖത്തോടെ നില്കുന്നത് കണ്ടു.
എല്ലാവരോടും കൈ വീശി കാണിച്ച് പോലീസ് വാനിൽ കയറിയിരുന്നു.
വാനിന്റെ അടുത്തേക്ക് സാമൂഹിക പ്രവർത്തകനായ ഹക്കീം വന്നു.
പോലീസ് ഓഫീസർക് ഹക്കീമിനെ അറിയാവുന്നതുകൊണ്ടു് തടഞ്ഞില്ല
എങ്കിലും അയാൾ പറഞ്ഞു.
"യാ ഹക്കീം തക്കീ ക ബസ്. "
" ത്വയ്യിബ് " ഹക്കീമും മറുപടി നല്കി.
ഞങ്ങൾ അപ്പീലു പോകും സുബൈറിന്റെ വീട്ടിലും സംസാരിക്കാം' പേടിക്കണ്ട - അള്ളാഹു കൂടെയുണ്ട്. "
പോലീസ് വാൻ എന്നെയും കൊണ്ട് ഇവിടെ എത്തി.
ജയിൽ ഫോർമാലിറ്റിക്കായ് ഒരു മണിക്കൂറിൽ ഏറെ ഇരുന്നു.
പിന്നെ അവർ എന്നെ എനിക്കായുള്ള തടവറയിൽ എത്തിച്ചു.
ഞാനിപ്പോൾ ഇവിടെ എത്തിയിട്ട് മണിക്കൂറുകളായിട്ടേ ഉള്ളൂ.
രാവും പകലം തിരിച്ചറിയാത്ത ഒരു മുറിയിലെ ടൂ ബ് ലൈറ്റിന്റെ വെട്ടത്തിൽ ഞാനീ തടവറയുടെ വാതിലിന്റെ അഴികൾ പിടിച്ച് നില്കുകയാണ്.!
[തുടരും]
.....................
അസീസ് അറക്കൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo