''ഓൺലൈൻ ഓമന, (നർമ്മ കഥ)
''===========
ഉറക്കത്തിന്റെ പര്യവസാനത്തിന് ഏതാനും നിമിഷങ്ങൾക്കു മുമ്പ്, ആത്മാർത്തമായി അടിച്ചു പൊളിച്ചുറങ്ങുകയായിരുന്നു രമണൻ,
''===========
ഉറക്കത്തിന്റെ പര്യവസാനത്തിന് ഏതാനും നിമിഷങ്ങൾക്കു മുമ്പ്, ആത്മാർത്തമായി അടിച്ചു പൊളിച്ചുറങ്ങുകയായിരുന്നു രമണൻ,
ഉറക്കം കഴിഞ്ഞ് മോന്തായത്തിലേക്കും മൊന്ത തിരിച്ചു വച്ച് നോക്കി കിടന്ന രമണന്റെ ഭാര്യ കൗസു തന്റെ അരികിൽ '' നിരോധിച്ച ബീഫു പോലെ കിടന്നുറങ്ങുന്ന രമണേട്ടനെ തട്ടി വിളിച്ചു,
';ചേട്ടാ ഒന്നെണീറ്റേ പുറത്താരോ തട്ടി, ''
''ങേ, കേട്ട പാതി കേൾക്കാത്ത പാതി ,തന്റെ പാതിയുടെ പുറകിൽ കിടന്നുറങ്ങുന്ന സ്വന്തം മകന്റെ കൊരണാവളളിക്ക് പിടിച്ച് രമണൻ അലറി,
ന്റെ ഭാര്യയുടെ പുറത്ത് തട്ടിക്കളിക്കുന്നവനാരെടാ, '' മാറി നില്ക്കെടാ, !!
ഉറക്ക പിച്ചോടെയാണ് കണവന്റെ ഈ കലാപരിപാടിയെന്ന് കൗസുവിന് മനസിലായി ,
ഉറക്ക പിച്ചോടെയാണ് കണവന്റെ ഈ കലാപരിപാടിയെന്ന് കൗസുവിന് മനസിലായി ,
പുതപ്പിനടിയിൽ അർദ്ധ നഗ്നനായി കിടന്ന കണവന്റെ ആഭ്യന്തര മന്ത്രാലയത്തിൽ നുഴഞ്ഞ് കയറി ഒരു തിരുമ്മങ്ങ് തിരുമ്മി കൗസു,
തിരുമ്മലിന്റെ കാഠിന്യത്തിൽ സ്ഥലകാല ബോധമുണ്ടായ രമണൻ മകന്റെ കൊരണാവളളിയിലെ പിടുത്തം വിട്ടു,
ശ്വാസം ബ്ളോക്കായ മകൻ ചുമയോട് ചുമ,
രമണൻ ചാടി എണീറ്റു,
';സോറി ഡീ,''
''എന്തോന്ന് സോറി ഡീ, ചെക്കനിപ്പോ മയ്യത്തായേനെ, ''
''എന്റെ പൊന്നടീ,''ബസ്സിലെ പീഡനം, ''എന്ന നർമ്മ കഥ വായിച്ച് കിടന്നുറങ്ങിയതാടി, നിന്റെ നിലവിളി കേട്ടപ്പോൾ നമ്മൾ ബസ്സിലാണെന്ന് തോന്നി പോയി,''!!
''ഞാനിന്ന് സ്കൂളിൽ പോകില്ല,'' മകൻ ഞെരങ്ങി കൊണ്ടു പറഞ്ഞു,!!
''വേണ്ട,വേണ്ട, സ്കൂളിൽ പോയേ പറ്റു,! രമണൻ പറഞ്ഞു,
''പോകൂല ,അഥവാ പോയാൽ ടീച്ചറിനോട് ഞാൻ പറയും, ''
''എന്തോന്ന്,?!
''ഉറങ്ങി കിടന്ന എന്നെ അപ്പൻ കൊല്ലാൻ ശ്രമിച്ചൂന്ന്,
ബാലപീഡനം, ചാനൽ, തടവ് ജയിൽ ' വേണോ അച്ഛന്, വേണോന്ന്, !!
ബാലപീഡനം, ചാനൽ, തടവ് ജയിൽ ' വേണോ അച്ഛന്, വേണോന്ന്, !!
''എന്റെ വാവര് ആൻഡ് അയ്യപ്പ സ്വാമി ശബരിമല ശാസ്ത്താവേ ഇതെന്തൊരു കലികാലം, ന്റെ കുട്ടാ ഇന്നും പോകണ്ട നാളേയും പോകണ്ടാട്ടോ, !
രമണൻ കേസിൽ നിന്ന് തടിയൂരി,
താങ്ക്സ് അച്ഛാ, മകൻ മൂടി പുതച്ചു,
''ദേ, പുറത്താരോ തട്ടി വിളിക്കുന്നു, എഴുന്നേറ്റ് നോക്കിക്കേ, ?! കൗസു പറഞ്ഞു,
പുകഞ്ഞുകൊണ്ടിരിക്കുന്ന ആഭ്യന്തര മന്ത്രാലയം തടവി കൊണ്ടു രമണൻ എഴുന്നേറ്റു , ഉടുതുണി ധരിച്ച് വാതിൽ തുറന്നു,
നാലഞ്ച് തടിമാടന്മാർ, അവരിൽ വലിയ തടിയൻ ചോദിച്ചു ,
''ചേട്ടന്റെ പേരെന്താ ?!!'
പേരറിയാനാണോ ഇത്ര രാവിലെ വിളിച്ചുണർത്തിയത്, ,
അതായത്,
അതായത്,
'രാത്രിയിലുണ്ട്, പകലിലില്ല,
മണത്തിലുണ്ട് ഗുണത്തിലില്ല,
ചാണത്തിലുണ്ട് മൂത്രത്തിലില്ല,
തേനിലുണ്ട് പാലിലില്ല, ഇനി പറയു ഞാനാര്,
?ഞാനാര് ,രമണൻ വാതിലിൽ ചാരി നിന്നു കൊണ്ടു ചോദിച്ചു ,'''
മണത്തിലുണ്ട് ഗുണത്തിലില്ല,
ചാണത്തിലുണ്ട് മൂത്രത്തിലില്ല,
തേനിലുണ്ട് പാലിലില്ല, ഇനി പറയു ഞാനാര്,
?ഞാനാര് ,രമണൻ വാതിലിൽ ചാരി നിന്നു കൊണ്ടു ചോദിച്ചു ,'''
അതുശരി, ചേട്ടൻ രാവിലെ കടങ്കഥ പറഞ്ഞ് കളിക്കുവാ, പേര് പറയെടാ, !ഒരാൾ കത്തി എടുത്തു കാണിച്ചു,
രമണൻ നടുങ്ങി വിറച്ചു,
''അയ്യോ, കൗസു വേ ഓടി വാടി, ഞാൻ കഴുത്തിന് പിടിച്ച ഞെക്കിയ പയ്യനേയും വിളിച്ചോണ്ട് ഓടി വാടീ,അയ്യോ എന്നെ കൊല്ലുന്നേ, !രമണൻ മുറ്റത്തേക്ക് ഒരോട്ടം,
പിറകെ തടിമാടന്മാരും, അവർ രമണനെ തൂക്കി എടുത്തിട്ട് ചോദിച്ചു ,
''താനല്ലേ ''രമണൻ രണ്ടാറ്റിൻ കര,''?? പറയെടാ ,
അതെ,
ഓൺലൈൻ സാഹിത്യ ഗ്രൂപ്പുകളിലെ രചനകൾക്ക് കമന്റ് എഴുതുന്ന രമണൻ ,!
''അതെ തടിയാ, ന്റ കൊരണാവളളിയേന്ന്
വിടെടാ പട്ടി, !
വിടെടാ പട്ടി, !
''ഡാ മരണാ,
മരണനല്ലെടാ ,രമണനാടാ,! രമണൻ !
''ഏത് മാരണമായാലും, ഡാ, ഞങ്ങടെ ഗ്രൂപ്പ് മൊതലാളീടെ രചനക്ക് താൻ വിമർശനം എഴുതും അല്ലേടാ, !?
''അപ്പോഴാണ് രമണന് കാര്യം പിടി കിട്ടിയത്,
സ്ഥിരം പോസ്റ്റിടുന്ന മൊതലാളീടെ ഒരു പോസ്റ്റിനെ വിമർശിച്ചിരുന്നു,
സ്ഥിരം പോസ്റ്റിടുന്ന മൊതലാളീടെ ഒരു പോസ്റ്റിനെ വിമർശിച്ചിരുന്നു,
''ക്വൊട്ടേഷൻ കാരാ ണല്ലേ,??
''എന്റെ ക്വൊട്ടേഷൻ അങ്കിളുമാരാണേ സത്യം ഞാനിനി വിമർശിക്കൂല, ദയവു ചെയ്ത് എന്നെ പഞ്ഞിക്കിടരുത്,! രമണൻ അവരുടെ കാല്ക്കൽ വീണു,
''എന്റെ ക്വൊട്ടേഷൻ അങ്കിളുമാരാണേ സത്യം ഞാനിനി വിമർശിക്കൂല, ദയവു ചെയ്ത് എന്നെ പഞ്ഞിക്കിടരുത്,! രമണൻ അവരുടെ കാല്ക്കൽ വീണു,
ഒരുത്തൻ നാഭി നോക്കി ചവിട്ടാൻ കാല് പൊക്കിയതേ,
കൗസു ഓടി വന്നു തടഞ്ഞു കൊണ്ടു പറഞ്ഞു,
''പൊന്നു സാറെ അരുത് ഏട്ടന്റെ കിഡ്നി ചവിട്ടി പൊട്ടിക്കല്ലേ, വ്യദ്ധ സദനത്തിൽ അഡ്മിഷനു വേണ്ടി വില പറഞ്ഞു വച്ചേക്കുന്നതാ, ''!!
പൊക്കിയ കാല് താഴ്ത്തി കൊണ്ടു അയാൾ പറഞ്ഞു,,
''ഇനി നീ വിമർശിച്ചാൽ നിന്റെ ലൈക്കടിക്കണ വിരൽ മുറിക്കും, അത് നിന്നെ കൊണ്ട് തന്നെ മുറിച്ച് വാങ്ങും!!!
''വിരൽ മുറിച്ചു തരാൻ ഞാനാരാ ഏകലവ്യനോ,?
'മിണ്ടി പോകരുത്, താക്കീതും നല്കി തടിമാടന്മാർ ഓടി മറഞ്ഞു,
' നിലത്ത് കിടന്ന രമണനെ പിടിച്ചെഴുന്നേല്പ്പിച്ചു കൊണ്ടു കൗസു,, പറഞ്ഞു,
''ഓൺലൈൻ എടപാടെല്ലാം നിർത്തിക്കോ അതാ നല്ലത്, !!
''ഓൺലൈൻ എടപാടെല്ലാം നിർത്തിക്കോ അതാ നല്ലത്, !!
''നീ പോയി നല്ല ചൂടൻ ചായ ഓരെണ്ണം കൊണ്ടു വാ,!!
''കൗസു അകത്തേക്ക് പേോയി,
''കൗസു അകത്തേക്ക് പേോയി,
''സർ, !!
വിളി കേട്ട് രമണൻ തിരിഞ്ഞു നോക്കി,
തോളിൽ ബാഗും തൂക്കി ഒരു യുവാവ്
തോളിൽ ബാഗും തൂക്കി ഒരു യുവാവ്
സർ
''ഏതെടുത്താലും പത്ത് രൂപ, നല്ല പുസ്തകങ്ങളുണ്ട്,''!
''ഏതെടുത്താലും പത്ത് രൂപ, നല്ല പുസ്തകങ്ങളുണ്ട്,''!
''ഒന്ന് പോടാ കുവ്വേ, ഇവിടെ നടു ഉളുക്കിയിരിക്കുവാ, അന്നരമാണ് വായന,പോ പോ !!!
''എന്റെ ചേട്ടാ ഇത് കഥയും കവിതയൊന്നുമല്ല,''!
''പിന്നെ,??
''ചേട്ടൻ ഓൺലൈൻ ഗ്രൂപ്പിൽ അംഗമാണോ ??
''അതെ, അതിന്റെ kkഷെയർ' ഗ്രൂപ്പുകാർ വന്ന് തന്നിട്ട് പോയതേയുളളു, ''
''ചേട്ടാ , വളരെ ഉപകാരപ്രദമായ പുസ്തകമാണിത്, ഗ്രൂപ്പിൽ വരുന്ന രചനകൾക്ക് കിടിലൻ കമന്റുകൾ എഴുതാൻ ഈ പുസ്തകം സഹായിക്കും,
''രചനകളേതുമാകട്ടെ കമന്റുകൾ നന്നായാൽ മതി '' എന്ന ഈ പുസ്തകത്തിനു വെറും പത്തു രൂപ മാത്രം,
ആയിരത്തിൽ പരം കമന്റുകൾ ,രണ്ടു വരി മുതൽ പത്ത് വരികൾ വരെയുളള മികച്ച കമന്റുകൾ , രചനകൾ വായിക്കാതെ തന്നെ കമന്റെഴുതാം അതാണ് ഈ പുസ്തകത്തിന്റെ പ്രതേകത,
രണ്ട് പുസ്തകം ഒന്നിച്ചെടുത്താൽ മറ്റൊരു പുസ്തകം ഫ്രീയാ,''
''അതേതാ രണ്ടു പുസ്തകം ??''
ചിരിച്ചു കൊണ്ട് യുവാവ് പറഞ്ഞു,
''ഓരെണ്ണം എന്റെ കഥാസമാഹാരമാണ്'
'ലൈക്ക് കിട്ടാത്ത രചനകൾ '' എന്നാണ് പേര്,''
''ഓരെണ്ണം എന്റെ കഥാസമാഹാരമാണ്'
'ലൈക്ക് കിട്ടാത്ത രചനകൾ '' എന്നാണ് പേര്,''
''ഓകെ, ഫ്രീയായി തരുന്ന പുസ്തകം ഏതാണ്,??
''അത് അത് ''ഓൺലൈൻ ഓമന,''
എന്ന ചൂടൻ സാധനമാണ്,!!'' ഹി ഹി ഹി
യുവാവ് ചിരിച്ചു,_'
എന്ന ചൂടൻ സാധനമാണ്,!!'' ഹി ഹി ഹി
യുവാവ് ചിരിച്ചു,_'
രമണന്റെ മിഴികൾ വികസിച്ചു,രമണൻ അകത്തേക്ക് പാഞ്ഞു, കാശെടുത്തു പുസ്തകം സ്വന്തമാക്കി,
കൗസു കാണാതെ,
ഓൺലൈൻ ഓമനയെ ആഭ്യന്തര മന്ത്രാലയത്തിൽ ഒളിപ്പിച്ചു,!!!''
ഓൺലൈൻ ഓമനയെ ആഭ്യന്തര മന്ത്രാലയത്തിൽ ഒളിപ്പിച്ചു,!!!''
യുവാവ് സ്ഥലം വിട്ടപ്പോൾ രമണൻ അകത്തേക്ക് നോക്കി കൗസുവിനോട് വിളിച്ചു പറഞ്ഞു,
''എടിയേ ഇന്നിനി ചൂടൻ ചായ വേണ്ടടീ,
ചൂടൻ ബിരിയാണി ഓരെണ്ണം കിട്ടിയെടി ,''
അതും പറഞ്ഞു,
''ഓൺലൈൈൻ ഓമനയേയും കൊണ്ടു രമണൻ വീടിന്റെ പിന്നാമ്പുറത്തേക്കു ഒരോട്ടം ''!!!
==========
ചൂടൻ ബിരിയാണി ഓരെണ്ണം കിട്ടിയെടി ,''
അതും പറഞ്ഞു,
''ഓൺലൈൈൻ ഓമനയേയും കൊണ്ടു രമണൻ വീടിന്റെ പിന്നാമ്പുറത്തേക്കു ഒരോട്ടം ''!!!
==========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,
27/10/2017.
കുവൈത്ത് ,
27/10/2017.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക