നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തേപ്പ്ക്കാരി


തേപ്പ്ക്കാരി
"മനു എന്നെ മറക്കണം "എന്ന് അവൾ പറഞ്ഞപ്പോൾ അവൻ തലയിൽ വെള്ളിടി വെട്ടിയവനെ പോലെ നിന്നും "നീ എന്ത് ഭ്രാന്താണ് സൗമ്യെ ഈ പറയുന്നെയെന്ന് ?".... വളരെ കഷ്ടപ്പെട്ടാണവനവളോട് ചോദിച്ചത് ജീവൻ നഷ്ടപ്പെട്ടവസ്ഥയിലാരുന്നു അവൻ അവൾ വീണ്ടുമതാവർത്തിച്ചു "അതെ മനു നമ്മുക്ക് പിരിയാം" അത്രെയും പറഞ്ഞവൾ വേഗത്തിൽ നടന്നകന്നു പോയി അവൻ അപ്പോഴുമവളെ വിളിച്ചുകൊണ്ടിരുന്ന............
നിരാശയുടെ പടുകുഴിയിൽ ആയിരുന്നു അവനപ്പൊൾ ഇന്നലെ വരെ തന്റെ മാത്രം സ്വന്തമെന്ന് താൻ കരുതിയ അല്ലാ അങ്ങനെ വിശ്വസിച്ചിരുന്ന് തന്റെ പെണ്ണിന്നവനെ വേണ്ടായെന്ന് പറഞ്ഞ് കഴിഞ്ഞിരിക്കുന്നു ,മനുവേട്ടാ എന്ന് മാത്രം വിളിച്ചിരുന്നവൾ ഇന്ന് ആ വിളി മനുയെന്നാക്കിരിക്കുന്നു . ഒരു രാത്രി കൊണ്ട് എങ്ങനെ കാര്യങ്ങൽ തകിടം മറിഞ്ഞു എന്ന് അവനെത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല അവനു പൊട്ടിക്കരയണമെന്നുണ്ട് എന്നാൽ അവനു പറ്റുമായിരുന്നില്ല ...
അവൻ വീട്ടിലേക്കു മടങ്ങി വരുമ്പോൾ ശിലയ്ക്ക തുല്ല്യമായിരുന്നു വീട്ടിനുള്ളിലേക്ക് കയറിയവൻ ശരവേഗത്തിൽ വാതിൽ വലിച്ചടച്ച് സ്വീകരണ മുറിയിൽ നിന്നവൻ അലറി "നീ എന്തിനിതെന്നൊട്."അത് മുറിയുടെ ഭിത്തികളിൽ തട്ടി അവന്റെ ഉള്ളിലേക്ക് തന്നെ ആഞ്ഞടിച്ചു.വീട്ടിലാരുമില്ലാ എന്ന് പൂർണ്ണ ബോധമുള്ളത് കൊണ്ട് മാത്രമാണവനങ്ങനെ ചെയ്യതത്.അവന്റെ ചെറുപ്പത്തിലെ തന്നെ അമ്മ മരിച്ചതാണ് അവനാകെയുള്ളത് അച്ഛൻ മാത്രമാണ് അദ്ദേഹം ഒരു പേരെടുത്ത് ഡോക്ടറാണ് അവനോടൊപ്പം അവന്റെ എല്ലാ കാര്യങ്ങൾക്കും കൂടെ നിൽക്കുന്നെയാൾ സൗമ്യയും കാരൃത്തിൽ പോലും അവനു സകല പിന്തുണയും കൊടുത്തെയാൾ ഇന്നലെയും അദ്ദേഹം ചോദിച്ചിരുന്നു "എന്റെ മോളെ നീ എപ്പൊ കെട്ടുമെന്ന്", അങ്ങനെയുള്ള അച്ഛനോട് താൻ എന്ത് പറയും നിരാശനാണ് അവൻ.. ഉറ്റ സുഹൃത്തായ ഗൗതമിനെ വിളിച്ച് ....
ഗൗതം വരുമ്പോൾ മനു സ്വീകരണ മുറിയിലെ സോഫയിൽ കിടക്കുവായിരുന്നു കിടപ്പ് കണ്ടപ്പെഴേ ഗൗതമിനു മനസ്സിലായി എന്തോ കാര്യം പന്തിയല്ലായെന്ന് മനു കണ്ണടച്ചു കിടക്കുകയായിരുന്നു അവന്റെ മനസ്സ് മുഴുവനും അവൾ പറഞ്ഞ് വാക്കുകളായിരുന്നു അതിനാലാവണം ഗൗതം വന്ന കാര്യം അവനറിഞ്ഞില്ല ഗൗതം മനു... മനു.. എന്ന് കുറെ തവണ വിളിച്ചപ്പൊഴാണ് അവൻ ചിന്തകളിൽ നിന്നും ഉണർന്നത് "എന്നാടാ?എന്നാ കാര്യം ? എന്ന് ഗൗതം ചോദിക്കുമ്പോഴേക്കുമവനെ കെട്ടിപിടിച്ച് ഇടറിയ സ്വരത്തിൽ പറഞ്ഞു "അവൾ എന്നെ വിട്ട് പോയടാ "എന്ന് ആ വാക്കുകൾ ഗൗതമിലും ഞെട്ടലുണ്ടാക്കി "നീ എന്ത് ഭ്രാന്താണ് മനു പറയുന്നെ?അവളെവിടെ പോകാൻ? "ഇടറിയ ശബ്ദത്തിൽ അവൻ പറഞ്ഞു" അറിയില്ല!.. പതിവ് പോലെ ഞാൻ അവളെ കാണാൻ പോയതാണ് ,മനു എന്നെ മറക്കണം,നമ്മൾക്ക് പിരിയാം എന്ന് മാത്രം പറഞ്ഞവൾ വേഗത്തിൽ തിരിച്ചു നടന്നു".. ഞാൻ വിളിച്ചിട്ടുമവൾ നിന്നില്ലാ ഇത് കേട്ടയുടനെ ഗൗതമിൽ ഒരു നടുക്കമനുഭവപ്പെട്ടു അവനും കേട്ടതൊന്നും വിശ്വസിക്കാനായില്ലാ സൗമ്യ അത്രക്ക് നന്മയും ,സ്നേഹവും ഉള്ള് കുട്ടിയാണ് എന്ന് നന്നായി അറിയാമായിരുന്ന് ഒരാൾ കൂടിയായിരുന്നു ഗൗതം ..... ആലോചനയിൽ നിന്നും, ഞെട്ടലിൽ നിന്നും മുക്തനായവൻ മനുവിനോട് പറഞ്ഞു "ഡാ നീ വാ എനിക്കവളെ കാണണം എന്ന് "വേണ്ടായെന്നൊ.വേണമെന്നൊ അവൻ പറഞ്ഞില്ല ഗൗതമിനൊപ്പം അവന്റെ കാലുകൾ ചലിച്ചു .....
സൗമ്യ അവരെം കാത്ത് റോഡിന്റെ ഓരത്ത് നിൽപ്പുണ്ടായിരുന്നു ഗൗതമിനെ കണ്ടപ്പോൾ അവൾ പ്രസരിപ്പോടെ ഒരു ചിരി ചിരിച്ചു എന്നാൽ മനുവിനെ ആദ്യമായി കാണുന്നത് പോലെ ആയിരുന്നു അവളുടെ പ്രവർത്തി അത് ഗൗതമിലു നിരാശവുളവാക്കി ഗൗതം അവളെം കൊണ്ട് അൽപം മാറി നിന്നു മനു ഒരു തരത്തിലുമുള്ള പ്രതികരണവും മുതിർന്നില്ല......! "സൗമ്യെ നിനക്കെന്താ ഇപ്പോൾ ഇങ്ങനെ തോന്നാൻ " എന്ന് ഗൗതം ചോദിച്ചപ്പോൾ അവളുടെ മറുപടി കേട്ടവൻ ഞെട്ടി "മനുവിനെക്കാൾ നല്ലൊരുത്തന്റെ വിവാഹ ആലോചന വന്നെന്നും വീട്ടുകാരുറപ്പിച്ചെന്നും, അവൾക്കും താൽപര്യമാണ്" എന്നവൾ യാതൊരു സങ്കോചവുമില്ലാതെ പറഞ്ഞു "നീ ഇങ്ങനെയൊരു പെണ്ണാണെന്ന് ഞാൻ കരുതിയില്ലാ "എന്ന് ഗൗതം പറഞ്ഞപ്പോൾ "ഞാൻ ഏത് തരക്കാരിയായാലെനിനക്കെന്നാ, ഞാൻ എന്റെ ഭാവിക്ക് നല്ലത് എന്തായിരുന്നോ അത് ചെയ്തു " അവൾ അത്രേം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഗൗതം അവളിൽ നിന്നു നടന്നകന്നിരുന്നു 
വീട്ടിലെത്തിയപ്പോൾ മനുവിന്റെ അച്ഛൻ വന്നിരുന്നു മനുവിന്റെ മുഖം കണ്ടപ്പോളെ എന്തൊ കാര്യമായി ഉണ്ടെന്ന് മനസ്സിലായി എന്നാൽ മനു അച്ഛനെ ശ്രദ്ധിക്കാതെ തന്റെ റൂമിൽ പോയി ......എന്നാൽ ഗൗതം അദ്ദേഹത്തോടെ കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിലും ഞെട്ടലും,നിരാശയുമായി .. ഗൗതം യാത്ര പറഞ്ഞ് പോയപ്പോൾ മനുവിന്റെ മുറിയിലേയ്ക്ക് പോകണമെന്നുണ്ടാരുന്നു എന്നാൽ ആ തീരുമാന അദ്ദേഹം പെട്ടെന്ന് തന്നെ മാറ്റി
പിറ്റേന്ന് ഒരു ഞായറാഴ്ച ആയിരുന്നു മനുവിന്റെ അച്ഛൻ ഡ്യൂട്ടിക്ക് പോയില്ലാ ഒരു കപ്പ് ചായയുമായി അദ്ദേഹം അവന്റെ മുറിയിലേയ്ക്ക് ചെന്നും അവിടെ അവൻ വലിച്ചെറിഞ്ഞ് വസ്തുക്കൾ ചിന്നിച്ചിതറി കിടപ്പുണ്ടായിരുന്നു അദ്ദേഹം ടേബിളിൽ കപ്പ് വച്ചിട്ട് മനുവിനെ വിളിച്ചു രണ്ട്-മൂന്ന് വിളികൾ കൊണ്ടവൻ എണ്ണിച്ചു ദുഃഖം അവന്റെ മുഖത്ത് നിന്ന് വായീച്ചെടുക്കാമായിരുന്നു ..ചായ കൊടുത്തിട്ട് ഫ്രെഷായി വരാൻ പറഞ്ഞ് അദ്ദേഹം റൂമിൽ നിന്നും പുറത്തേക്കിറങ്ങി 
മനു ഫ്രെഷായി പുറത്തേക്ക് വരുമ്പോൾ അച്ഛൻ പത്രം വായിക്കുവാരുന്നു മനുവിനെ കണ്ടപ്പോൾ ഇരിക്കാൻ പറഞ്ഞിട്ട് പത്രം മടക്കി ടേബിളിൽ വച്ചിട്ട് മനുവിനെ നോക്കി കൊണ്ട് പറഞ്ഞു "നിനക്ക് വിഷമം ഉണ്ടെന്നറിയാം പക്ഷേ നിന്നെ വേണ്ടാത്തവളെ നീ മറക്കണം " മനുവിന്റെ പ്രതികരണം അയാളിൽ അഭിമാനമുളവാക്കി മനു പറഞ്ഞു"നിരാശയുണ്ട് അവളെ പോലൊരു പെണ്ണിനെ സ്നേഹിച്ചതിൽ മാത്രം"അദ്ദേഹം അവനോട് പറഞ്ഞു നീയാണ് യഥാർത്ഥ പോരാളി " മനു ചെറുതായി ഒന്ന് ചിരിച്ച് ശേഷം പറഞ്ഞു "അവൾ എന്നെക്കാൾ നല്ലൊരുത്തന്നെ കണ്ട് അല്ലെ പോയെ അവൾ പോട്ടെ "അത്രയും ഒരു വിഷമവും കൂടാതെ പറയാൻ അവൻ നന്നായി ബുദ്ധിമുട്ടി അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു ..മനു തുടർന്നു "അച്ഛാ ഞാനിമിവിടെ നീൽക്കുന്നില്ലാ ഞാൻ ബാംഗ്ലൂർ പോകുകയാണ് അവിടെ ഫ്രണ്ട് ഉണ്ട് അവന്റെ കൂടെ കുറച്ച് കാലം തങ്ങാമെന്ന് കരുതുന്നു" അദ്ദേഹം പറഞ്ഞു "നിനക്ക് അങ്ങനെ തോന്നുമെങ്കിൽ അങ്ങനെ ചെയ്യ്" "എനിക്കറിയാം അച്ഛനു വിഷമം ആകുമെന്ന് പക്ഷേ ഇപ്പോൾ എനിക്കിങ്ങനൊരു ഒളീവ് ജീവിതം ആവിശ്യമാണ്.... ഞാൻ നാളെ തന്നെ പോകും , ഗൗതമിനോട് പോലും ഞാൻ പറഞ്ഞിട്ടില്ല" അവന്റെ അച്ഛൻ ഇതെല്ലാം കേൾക്കുക മാത്രമാണ് ചെയ്തത് അദ്ദേഹത്തിന്റെ മനസ്സിൽ കുറെയേറെ സംശയങ്ങൾ ഉണ്ടായിരുന്നു അതിനെല്ലാം അടിസ്ഥാനം മനു എങ്ങനെ പെട്ടെന്ന് മാറിയെന്നതാണ്...............
അങ്ങനെ ഒരു വർഷം കഴിഞ്ഞിരിക്കുന്നു മനു ബാംഗ്ലൂർ എത്തിയിട്ട് ഇന്നവൻ അറിയപ്പെടുന്നൊരു ബിസ്സിനസ്സക്കാരനാണ് അവന്റെ അധ്വാനമാണവന്നെ ആ നിലയിൽ അവനെയെത്തിച്ചത് . പൂർണമായും പഴയ കാര്യങ്ങളെല്ലാം അവൻ മറന്നിരിക്കുന്നു. അവൻ നാട്ടിൽ നിന്നും പോയ ശേഷം അവിടെ മൂന്ന് മാറ്റങ്ങളുണ്ടായി ഗൗതം ജോലിയിൽ പ്രവേശിച്ചു, അച്ഛൻ റീജിയണൽ ക്യാൻസർ സെന്ററിൽ ഡോക്ടറായി സേവനമാരംഭിച്ചു, മറ്റൊന്ന് അവനെ ഒരു തരത്തിലും ബാധിക്കാത്ത ഒന്നാണ് സൗമ്യ സ്ഥലം മാറി പോയിരിക്കുന്നു , അച്ഛൻ ദിവസവും വിളിക്കാറുണ്ട് അപ്പോഴെല്ലാം അവന്റെ കല്ല്യാണ കാര്യം പറയും അവനെപ്പോഴും ഒഴിഞ്ഞ് മാറാൻ ശ്രമിച്ച് കൊണ്ടിരുന്നു അച്ഛന്റെ വർത്തമാനം കേട്ടാൽ തോന്നും ആരുടെയോ അവസാനത്തെ ആഗ്രഹമാണ് തന്റെ വിവാഹം എന്ന് ഇനീം അച്ഛനെന്തെങ്കിലും ഗൗതമിനോട് ഫറഞ്ഞിട്ടുണ്ടൊ?...കാര്യം പറഞ്ഞപ്പോൾ അവനും പറഞ്ഞ് "അദ്ദേഹത്തിനൊന്നുമില്ലാ എന്നാൽ നീ അകന്നു നിൽക്കുന്നത് കൊണ്ടിണ് അങ്ങനെ ആഗ്രഹിക്കുന്നതെന്ന്" ഒടുവിൽ അവനതിന് സമ്മതിച്ചു ഒന്നര വർഷത്തിനു ശേഷം അവൻ നാട്ടിലേക്ക് തിരിച്ചു 
വീട്ടിലെത്തിയപ്പോൾ അച്ഛൻ അവിടെ ഇല്ല ,തന്നെ കൂട്ടാൻ വരണ്ടായെന്ന് പറഞ്ഞതിനാൽ അച്ഛൻ ആശുപത്രിയിൽ പോയിരിക്കാം എന്നവൻ ഊഹിച്ചു.ഗൗതമിനെ വിളിച്ചിട്ടും കിട്ടുന്നില്ല ..അവൻ വരുന്നത് കാരണം വീടിന്റെ താക്കോൽ പൂച്ചെട്ടിയിൽ വെച്ചിട്ടാണ് പോയത് ,അവൻ വാതിൽ തുറന്നു അകത്തു കയറി നഷ്ടപ്പെട്ട രാജ്യം തിരിച്ചു കിട്ടിയ രാജാവിന്റെ അവസ്ഥയിൽ ആയിരുന്നവൻ അവൻ ഫ്രെഷായി ഉറങ്ങാൻ കിടന്നു ഉച്ചയ്ക്ക് അച്ഛൻ വന്ന് വിളിച്ചപ്പോളാണവൻ എണ്ണിച്ചത് ഉച്ച ആയപ്പോൾ ഗൗതം വന്നു ഉച്ചയ്ക്ക് ഒരു പെൺകുട്ടിയെ കാണാൻ പോകണമെന്നു കൂടെ ഗൗതവും കാണണമെന്ന് മനുവിന്റെ അച്ഛൻ ആവശ്യപ്പെട്ടതിനാലാണ് ഗൗതം എത്തിയത് . മനു റെഡിയായി വരുമ്പോൾ അച്ഛനും ഗൗതവും എന്തൊ കാര്യമായ ചർച്ചയിലാരുന്നു മനുവിനെ കണ്ടതോടെ അവർ സംസാര വിഷയം മാറ്റി .
ഗൗതം ആയിരുന്നു കാറോടിച്ചത് ഇടക്ക് അവൻ മനുവിനോടെന്തെക്കെയോ ചോദിക്കുന്നുണ്ട് അവൻ മൂളുക മാത്രമാണ് ചെയ്തത്.പെൺകുട്ടിയുടെ വീട്ടിലെത്തി അവരെ സ്വീകരിക്കാൻ അവരെല്ലാം കാത്ത് നിൽക്കുകയായിരുന്നു എല്ലാവരെയും പരിചയപ്പെട്ട ശേഷം പെൺകുട്ടി വന്നു പേര് വൈഷ്ണവി അച്ഛനൊപ്പം ജോലി ചെയ്യുന്ന കുട്ടിയാണ് എന്നവൻ അറിഞ്ഞു അത്കൊണ്ടാവണം അവനിഷ്ടമായി എന്ന് മാത്രമവൻ പറഞ്ഞു.രണ്ട് പേർക്കുമിഷ്ടമായ സ്ഥിതിക്ക് ഉടനെ തന്നെ ചടങ്ങ് നടത്താമെന്ന് അവന്റെ അച്ഛൻ പറഞ്ഞപ്പോൾ വൈഷ്ണവി യുടെ അച്ഛൻ" ഉടനെതന്നെ എങ്ങനെ എന്ന്?" മറു ചോദ്യം ചോദിച്ചു "ശുഭകാര്യങ്ങൾ വേഗത്തിൽ നടപ്പിലാക്കണമെന്ന് " പറഞ്ഞു അവിടെ നിന്ന് പിരിഞ്ഞു . രണ്ട് ദിവസത്തിനുശേഷം വൈഷ്ണവി യുടെ അച്ഛൻ ഉടനെ തന്നെ ചടങ്ങ് നടത്താമെന്ന് അറിയിച്ചു പീന്നീട് എല്ലാം പെട്ടെന്നായിരുന്നു ഒരു പെണിനാൽ തേക്കപ്പെട്ടതിനു ഒന്നര വർഷത്തിനു ശേഷം അവൻ വിവാഹിതനാകുകയാണ് അങ്ങനെ ആ ചടങ്ങ് നടന്നു അവന്റെ അച്ഛന്റെ മുഖത്തെ സന്തോഷമവനു വായിച്ചെടുക്കാൻ മായിരുന്നു എങ്കിലും അച്ഛന്റെയും ഗൗതമിന്റെയും മുഖത്ത് ദുഃഖം തളം കെട്ടി കിടക്കുന്നതായി അവനു തോന്നി അന്ന് രാത്രിയിൽ മനുവിന്റെ അച്ഛനു ഒരു കോൾ വന്നു അദ്ദേഹം ശരവേഗത്തിൽ ആശുപത്രിയിലേക്ക് കുതിച്ചു ......
വിവാഹ പിറ്റേന്ന് മനു വളരെ പ്രസന്നവദനായി കാണപ്പെട്ടു അവൻ പുറത്ത് കസേരയിൽ ഇരിക്കുകയാണ് അപ്പോഴാണ് ആ ദിവസത്തെ പത്രമവനെടുത്തത് അവൻ ഓരോ താളുകളായി മറിച്ച് ഒരു താളിൽ അവന്റെ കണ്ണൊടക്കി അതിലെ ഉള്ളടക്കം ഇങ്ങനെ ആയിരുന്നു "സൗമ്യ 26വയസ്സ് അന്തരിച്ചു സംസ്കാരം ഇന്ന് വീട്ട് വളപ്പിൽ" അപ്പോഴേക്കും വൈഷ്ണവി ചായയുമായി വന്നിരുന്നു മനു അപ്പോൾ ആ വാർത്തയിലേക്ക് തന്നെ നോക്കിയിരിക്കുകയാണ് "എന്താ മനുവട്ടാ ? എന്ത് പറ്റി?"അവൻ ആ താൾ അവൾക്ക് നേരെ നീട്ടി അവളത് വായിച്ചു ശേഷം ചോദിച്ചു"മനുവേട്ടൻ പോകുന്നൊയെന്ന്".."ഇല്ല!" എന്നവൻ പറഞ്ഞു അപ്പോഴേക്കും മനുവിന്റെ അച്ഛൻ വന്നിരുന്നു അദ്ദേഹം പറഞ്ഞു "ഇന്നലെ രാത്രി ഒരു Emergency ഉണ്ടായിരുന്നു ഒരു പെൺകുട്ടി ഒരു വർഷത്തോളമായി ആ കട്ടി കഷ്ടപ്പെടുകയായിരുന്നു ഇന്നലെ മരിച്ചു.." അദ്ദേഹമത് പറഞ്ഞത് മനുവിനോട് ആണെങ്കിലും വൈഷ്ണവിയിലേക്കാരുന്നു അദ്ദേഹത്തിന്റെ നോട്ടം . വൈഷ്ണവി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി മനു അച്ഛൻ പറഞ്ഞതെല്ലാം കേട്ട് ശേഷം ആ പത്ര താൾ അദ്ദേഹത്തിന് നേരെ നീട്ടിയ ശേഷം ഒരു ചെറു ചിരിയോടെ വിജയിച്ചവന്നെ പോലെ അകത്തേക്ക് പോയി അദ്ദേഹം അത് വായിച്ച് ശേഷം നിർവികാരതിനായി ഒരു നിമിഷം ദൂരേയ്ക്ക് നോക്കി നിന്നു
മനു പോയില്ലെങ്കിലും അവന്റെ അച്ഛൻ ഗൗതമിനോം കൂട്ടി ആ തേപ്പ്കാരിയുടെ സംസ്കാരം ചടങ്ങിന് പോയിരുന്നു . കാരണം കടങ്ങൾ ഒരു പാടുണ്ടായിരുന്നു അദ്ദേഹത്തിന് വീട്ടാൻ.............
ശുഭം

Lijo

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot