നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒന്നും ശാശ്വതം അല്ല

അവന്റെ ബെഡ്‌റൂമിലെ കാഴ്ചകണ്ടു ഞാൻ ഒന്നു ഞെട്ടി . ഓടി കയറി വന്ന ഞാൻ പിടിച്ചു കെട്ടിയ പോലെ നിന്നു
തലയുടെ രണ്ട് വശത്തുമായി രണ്ടു ഫോൺ !! കണ്ടാൽ പുതിയത് പോലൊന്നും ഇല്ല
ഫോണിൽ പെട്ടന്ന് ഒരു കാൾ വന്നു "വൃന്ദ കാളിങ് "എന്റെ കൂട്ടുകാരി ആണ്. ഇവളെന്തിനാണ് ഇവനെ വിളിക്കുന്നത്
അവൻ ഉറക്കം പോകാത്ത കണ്ണുകൾ വലിച്ചു തുറന്നു ഒന്ന് നോക്കി, എന്നിട്ട് മുഖത്ത് വന്ന അനിഷ്ടം സ്വരത്തിൽ വരാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് കൊഞ്ചുകയാണ്
"ലവ് യൂ റ്റൂ ഡി "!!!എന്റെ സപ്ത നാഡികളും തളര്ന്നുണ്ടോ ?!!
അടുത്ത ഫോണിൽ മെസ്സേജ് വന്നു ! അവൻ കാൾ കട്ട്‌ ചെയ്യാതെ തന്നെ ടൈപ്പ് ചെയ്കയാണ്
ഗുഡ് മോർണിംഗ് വർഷ മൈ സ്വീറ്റ് ഹാർട്ട്‌ !!
കരഞ്ഞു കൊണ്ട് അവിടെ നടക്കുന്ന ഇക്കിളി വർത്തമാനങ്ങൾ കേൾക്കാൻ ശക്തി ഇല്ലാതെ ഞാൻ ഇറങ്ങി ഓടി. എനിക്ക് പറയാൻ വന്നത് ഒന്നും ഇനി പറയണം എന്നില്ല
ഇന്നലെ ആണ് ബാങ്ക് ടെസ്റ്റിന്റെ റിസൾട്ട്‌ വന്നത് അര മാർക്കിന് ഞാൻ തോറ്റിരുന്നു.
എഞ്ചിനീയറിംഗ് കഴിഞ്ഞിട്ടും ജോലി ഒന്നും ആകാത്തതിനാൽ ബാങ്ക് ടെസ്റ്റ്‌ എഴുതാൻ കോച്ചിങ്ങിനു പോകുന്നുണ്ടായിരുന്നു. ഇത് മൂന്നാം തവണയാണ്
രണ്ടിൽ ആർക്കെങ്കിലും ഒരു ജോലി ആയാൽ ഒന്നിച്ചു ജീവിക്കാൻ ആരംഭിക്കാം എന്നായിരുന്നു ഞങ്ങൾ തമ്മിൽ ഉള്ള വാക്ക്
അതിനിടയിലാണ് മദ്രാസിൽ ജോലിക്കാരൻ ആയ മനുവിന്റെ ആലോചന വരുന്നത്. നല്ല കുടുംബം ആണെന്ന് അമ്മ പറഞ്ഞു നടക്കുന്നുണ്ടായിരുന്നു
നല്ല ശമ്പളം ഉണ്ടെന്നു അച്ഛനും, അമ്മാവന്റെ അകന്ന ബന്ധു ആണ്!! അതു കൊണ്ട് സ്വഭാവ സർട്ടിഫിക്കറ്റ് പുള്ളി കൊടുത്തു
അനിയത്തി പൊക്കി പിടിച്ചു കൊണ്ട് വന്ന അയാളുടെ ഫോട്ടോ കണ്ടപ്പോഴേ എനിക്ക് ഓക്കാനിക്കാൻ തോന്നി ! കുറേ പൊക്കം, ഇരുണ്ട നിറം, ചുരുണ്ട മുടി !!!
വെപ്രാളത്തോടെ അവനെ ഫോൺ വിളിച്ചു അറിയിച്ചു ! തത്കാലത്തേക്ക് ക്ഷമിക്കാനും എതിർപ്പൊന്നും വേണ്ടാന്നും, ഉറപ്പിക്കൽ നടക്കട്ടെ എന്നും ആയിരുന്നു അവന്റെ ആശ്വാസ വാക്ക് !!!
"ഡാ അതു തെറ്റല്ലേ ?? എനിക്ക് വേറൊരാളുടെ കൂടെ ജീവിക്കുന്ന കാര്യം ആലോചിക്കാൻ പറ്റില്ല "എന്നു കരഞ്ഞപ്പോൾ
ഡി പൊട്ടി നിന്നെ ഞാൻ ആർക്കെങ്കിലും വിട്ടു കൊടുക്കുമോ ? ബാങ്ക് ടെസ്റ്റിന്റെ റിസൾട്ട്‌ വരട്ടെ, എന്നിട്ട് എങ്ങോട്ടെങ്കിലും പോകാം
ഇപ്പോഴേ എതിർത്താൽ വീട്ടിൽ സംശയം തോന്നും, എനിക്ക് ജോലി ഇല്ലാത്ത കൊണ്ട് അവർ സമ്മതിക്കാനും പോണില്ല !!!
ശരിയാണ് ! അങ്ങനെ ആണ് മനു കാണാൻ വന്നതും, സംസാരിച്ചപ്പോൾ " എന്നെ ഇഷ്ടപ്പെട്ടോ" എന്നു രണ്ട് തവണ ചോദിക്കുക ഉണ്ടായി !
അപ്പുറത്തെ മുറിയിൽ ചെവിയോർത്തു നിൽക്കുന്ന അമ്മയേം അമ്മായിമാരേം ഓർമ വന്നപ്പോൾ ചുമ്മാ തല ആട്ടി കാണിച്ചു
അങ്ങനെ ആണ് നിശ്ചയം നടന്നത്. അതിനു ശേഷവും മനു ചോദിച്ചിരുന്നു" എന്താണ് മിണ്ടാൻ ഒരു മടി പോലെയെന്ന് ?
ബാങ്ക് ടെസ്റ്റിന് പഠിക്കാൻ ഉണ്ടെന്ന മറുപടി അയാൾ വിശ്വസിച്ചോ ആവോ ?
ഇന്നലെ ആണ് റിസൾട്ട്‌ വന്നത്. അവനും ഞാനും തോറ്റിരിക്കുന്നു. അച്ഛനോട് ഒരിക്കൽ കൂടി എഴുതി കിട്ടുന്നത് വരെ കല്യാണം മാറ്റിവെക്കാമോ എന്നു ചോദിച്ചു പോയി
"നിന്നെ വളർത്തിയിട്ടു ഇത് വരെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല !!! മൂന്നാമത്തെ തവണ ആണ് നിന്നെ ഞാൻ കോച്ചിങ്‌നു വിട്ടതും
എക്സാം ഫീസടച്ചതും !!!ഇനി നിന്റെ കല്യാണം വരെ നടത്തണം
അവരൊന്നും വേണ്ടാന്ന് പറഞ്ഞാലും എനിക്കൊരു അന്തസില്ലേ ?ഇനി കല്യാണം കഴിഞ്ഞു മനു പഠിപ്പിച്ചാൽ പഠിച്ചാൽ മതി !!!""
അമ്മയും പറഞ്ഞു കണക്കിന് ചീത്ത ! നീ മാത്രം അല്ല ഒരു വയസിനു താഴെ ഒരുത്തി കൂടി ഉണ്ട് "
അവളെ കൂടി ഇറക്കി വിടേണ്ടതാണ് !!!
അതു കൊണ്ടാണ് അവനെ വിളിച്ചു നിർബന്ധിച്ചത്. "നമുക്ക് എങ്ങോട്ടെങ്കിലും പോകാം "
"നീ എന്തു പൊട്ടത്തരം ആണ് പറയുന്നത് ?? എങ്ങനെ ജീവിക്കും എന്നാ ? നീ ക്ഷമയോടെ കേൾക്കണം "
നീ അവനെ തന്നെ കെട്ടുന്നതാണ് നല്ലത്!!! രാത്രി പറഞ്ഞതാണ്
അച്ഛനും അമ്മയും അവനും മാത്രം അല്ല ദൈവം വരെ എനിക്ക് എതിരാണെന്ന് തോന്നിയ നിമിഷം
അതു കൊണ്ടാണ് രാവിലെ എണീറ്റ ഉടൻ അവന്റെ വീട്ടിലോട്ടു ഓടിയത്
വീടിന്റെ വാതിൽക്കൽ എന്താണ് ആൾകൂട്ടം !!എന്താണ് വലിയ നിലവിളി ??
അച്ഛൻ അല്ലേ തലയ്ക്കു കൈ കൊടുത്തു നിലത്തിരിക്കുന്നത് !!! ബോധം കെട്ടു കിടക്കുന്ന അമ്മയുടെ മുഖത്ത് ആരോ വെള്ളം തളിക്കുന്നു
പത്തിൽ പഠിക്കുന്ന അനിയൻ അല്ലേ കാറി കരയുന്നത് ? അനിയത്തി അവനെ കെട്ടിപിടിച്ചു നിലത്തിരുന്നു, അവളും കരയുന്നുണ്ട് !!
ചുറ്റും ആൾക്കാർ കുശുക്കുന്നു "അവൾക്കു വല്ല ഗർഭവും ഉണ്ടായിരുന്നോന്നു ആർക്കറിയാം
മുറ്റത്തേക്ക് ഒരു പോലീസ് ജീപ്പ് വന്നു നിന്നു
എവിടെയാടോ ബോഡി ? പോലീസ്‌കാരൻ കൈയ്യിൽ കെയിൻ ഇട്ട് കറക്കി കൊണ്ട് മുന്നോട്ടു വന്നു. കൂടെ ബാക്കി ഉള്ളവരും
ആരോ അവർക്കു വഴി കാട്ടി. എന്റെ റൂമിലേക്ക്‌ ആണ് !!!
ഞാൻ !ഞാനല്ലേ തൂങ്ങി കിടക്കുന്നതു !!!!
പോലീസ്‌കാർ അളക്കലും പിടിക്കലും കഴിഞ്ഞു എന്നെ താഴെ ഇറക്കി
ഓരോരുത്തരെയായി വിളിച്ചു മൊഴി എടുക്കാൻ തുടങ്ങി ! അച്ഛനെ ആരോ താങ്ങി പിടിച്ചു കൊണ്ടേ ഇരുത്തി
"നിങ്ങളുടെ മകൾക് ആരോടെങ്കിലും പ്രേമം ഉണ്ടായിരുന്നോ ?അതോ അവളെ ആരെങ്കിലും പീഡിപ്പിച്ചോ ?ഈ സമയത്തുള്ള ചോദ്യം ചെയ്യൽ നിങ്ങളെ വിഷമിപ്പിക്കും, അറിയാം പക്ഷേ ഇത് ഡ്യൂട്ടി ആണ്
അച്ഛന്റെ നെഞ്ച് തകരുന്നതും,തൊലി ഉരിയുന്നതും എനിക്ക് മനസിലായി
വാവിട്ടു കരയുന്ന അമ്മയെ അനിയത്തി ചേർത്തു പിടിച്ചു
അയൽക്കാർ എന്റെ സ്വഭാവം ശരി അല്ലെന്നും, ഗർഭിണി ആണോന്നു സംശയം ഉണ്ടൊന്നും പറഞ്ഞു
ഇഷ്ടമില്ലാത്ത കല്യാണത്തിന് പീഡിപ്പിച്ചു സമ്മതിപ്പിച്ചത് കൊണ്ടാണെന്നു ഒരാൾ
പോലീസ് കാർ എന്നെ കൊണ്ട് പോകുകയാണ്, മുട്ടൊപ്പം പൊങ്ങിയ എന്റെ നൈറ്റ്‌ ഡ്രെസ്സിനിടയിൽ കൂടി ആരുടെയൊക്കെയോ കണ്ണുകൾ എന്നെ ഊറ്റി കുടിക്കുന്നു !!!ചായ്
എന്നെ വലിച്ചു കയറ്റുന്നതിനിടയിൽ ഒരു പോലീസ്‌കാരൻ കേട്ടാൽ അറക്കുന്ന തെറി വിളിച്ചു പറഞ്ഞു
ആശുപത്രിയിൽ എന്നെ കൊണ്ട് പോയി ഇറക്കുമ്പോൾ പുച്ഛവും, സഹതാപവും, ദേഷ്യവും നിറഞ്ഞ നൂറു നൂറു കണ്ണുകൾ ചുറ്റും
മുങ്ങി മരിച്ചു മൂന്നാം ദിവസം കിട്ടിയ വീർത്തു പുഴു അരിച്ചു കിടക്കുന്ന ഒരു ശവത്തിന്റെ കൂടെ ആണ് ഞാനും കിടക്കുന്നതു
ആ ശവത്തിന്റെ മേലേ നിന്നൊരു ഈച്ച എന്റെ മേലേ പറന്നു ഇരുന്നു
ആരും കാണാത്ത തക്കത്തിൽ ഒരു മാനസിക രോഗി എന്റെ വസ്ത്രം മാറ്റി എന്റെ നഗ്നത കണ്ടു കോരിത്തരിക്കുന്നു !! അവന്റെ മുഖത്തേക്ക് കാൽ പൊക്കി തൊഴിക്കുവാൻ പോലും എനിക്ക് കഴിയുന്നില്ലല്ലോ ദൈവമേ
സുന്ദരം ആയി ഞാൻ സൂക്ഷിച്ച എന്റെ ശരീരം അവർ വെട്ടി നുറുക്കി തിരിച്ചു തുന്നി കെട്ടി കൊടുത്തു
മനു എനിക്കും മനുവിനും താമസിക്കാൻ എടുത്ത ഫ്ലാറ്റിൽ മേശയിൽ തലവെച്ചു കണ്ണീരൊഴുക്കുന്നു
മനുവിന്റെ അമ്മ എനിക്ക് വേണ്ടി മനു വാങ്ങി വെച്ചതെല്ലാം കൂട്ടിയിട്ടു കത്തിക്കുന്നു !!"ഇതൊക്കെ ഇനി ആർക്കു വേണ്ടിയാ ???
ഒരു പെങ്കൊച്ചില്ലാത്ത വിഷമം അവളെ ഇങ്ങു കൊണ്ട് വന്നാൽ തീരുമല്ലോ എന്നോർത്തിരുന്നിട്ടു ആ പെണ്ണെന്റെ ചെറുക്കനോട് ഇങ്ങനെ കാണിച്ചല്ലോ
കൂട്ടത്തിൽ എനിക്ക് ലണ്ടനിലേക്ക് കൂടെ പോകാനായി പാസ്സ് പോർട്ട്‌ അപേക്ഷിക്കാൻ ഉള്ള കടലാസുകൾ ! അനിയന് പഠന സഹായികൾ, എല്ലാവർക്കും വസ്ത്രങ്ങൾ എല്ലാം ഉണ്ട് !!!
എന്നെ മാത്രം അല്ല എന്റെ വീട്ടിൽ ഉള്ളവരെയും മനു സ്വന്തമായി കണ്ടിരുന്നു !!!!
ഞാൻ സ്നേഹിച്ചവൻ ഞാൻ ഒന്നും എഴുതി വെച്ചിട്ടില്ല എന്ന വല്യ ആശ്വാസത്തോടെ വൃന്ദയെ സമാധാനിപ്പിക്കുന്ന തിരക്കിൽ ആണ്
എന്നെ മറവു ചെയ്ത ഇടത്തു നിന്നും രാത്രി ആയിട്ടും പോകാൻ കൂട്ടാക്കാതെ നിന്ന അച്ഛനെ ആരോ പിടിച്ചു വലിച്ചു വീട്ടിലേക്കു കൊണ്ട് പോയി
എവിടെയോ കിടന്നു ഉറങ്ങിയ അനിയത്തി രാവിലെ എഴുന്നേറ്റു മുറിയിലേക്ക് പോയി. കുറേ സാധനങ്ങൾ വലിച്ചു കീറി നശിപ്പിച്ചു.
ഫോൺ തുറന്നു സിം കാർഡ് എടുത്തു രണ്ടായി ഒടിച്ചു !!കൺകോണിൽ ഉരുണ്ടു കൂടിയ ഒരു തുള്ളി എന്തോ നിശ്ചയിച്ച ഭാവത്തോടെ തുടച്ചു കളഞ്ഞു
അടുക്കളയിലേക്കു പോയി ചായ വെച്ചു, അരി കഴുകി അടുപ്പത്തിട്ടു
ചായയും ആയി ചെന്ന് അമ്മയെ താങ്ങി എണീപ്പിച്ചിരുത്തി. അച്ഛന്റെ മുന്പിലേക്കും ഒരു ഗ്ലാസ്‌ നീക്കി വെച്ചു
അനിയനെ തോളിലേക്ക് ചാരി ഇരുത്തി ചായ ചുണ്ടോടു അടുപ്പിക്കുമ്പോൾ എനിക്ക് ചെറിയ ആശ്വാസം തോന്നി
അവൾ ഉത്തരവാദിത്തം ഉള്ള പെൺകുട്ടിയിലേക്കു അനുഭവം നൽകിയ വെളിച്ചവുമായ് ചുവടു വെച്ചിരിക്കുന്നു
പക്ഷേ എനിക്ക് എന്നോട് പുച്ഛവും വെറുപ്പും തോന്നി "എന്റെ അൽപ ബുദ്ധിയും അവിവേകവും എടുത്തു ചാട്ടവും എനിക്കും എന്നെ സ്നേഹിച്ചിരുന്നവർക്കും ഉണ്ടാക്കിയ നഷ്ടങ്ങളെയും വിഷമങ്ങളെയും ഓർത്തു
കുറച്ചു കൂടി ക്ഷമിച്ചിരുന്നെങ്കിൽ, അച്ഛനെയും അമ്മയെയും മനുവിനെയും മനസിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ !!!ഞാൻ സ്നേഹിച്ചവന്റെ ഉള്ളിലെ വിഷത്തെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ
എന്റെ അനിയത്തിക്ക് അതിനു കഴിയട്ടെ വിഡ്ഢിയായ ഞാൻ കാണിച്ച മണ്ടത്തരം മനസിലാക്കി അവൾ വീടിനു വിളക്കാകട്ടെ
(ഇത് പ്രണയ പരാജയം അനുഭവിക്കേണ്ടി വന്ന പെൺകുട്ടികൾക്ക് വേണ്ടി മാത്രം ഉള്ളതല്ല.എല്ലാവർക്കും വേണ്ടിയാണു ജീവിതത്തിൽ പരീക്ഷണങ്ങൾ അനുഭവിക്കാത്ത ആരും ഉണ്ടാകില്ല. മാതാപിതാക്കൾ ശകാരിക്കുന്നത് മക്കൾ നന്നാവണം എന്ന ഉദ്ദേശത്തോട് കൂടി ആണെന്നും, ജോലിയും സ്വന്തം കാലിൽ നിൽക്കേണ്ടതും അത്യാവശ്യം ആണെങ്കിലും, ഒരു അവസരം നഷ്ടപെട്ടാൽ അതിനേക്കാൾ വലുത് നിങ്ങളെ കാത്തിരിപ്പുണ്ടാകും തീർച്ച, മനസിലാക്കുക, കുറച്ചു ക്ഷമ കാണിക്കുക, ഒരു പരീക്ഷ അല്ല ജീവിതത്തിന്റെ അവസാനം.ആത്മഹത്യ ഒന്നിനും പരിഹാരം അല്ല, നമ്മളെ നോവിച്ചവരുടെ മുൻപിൽ അപമാനിച്ചവരുടെ മുൻപിൽ ജീവിച്ചു കാണിക്കാൻ ഉള്ള അവസരം നഷ്ടപെടുത്തുക മാത്രം ആണ് അതു കൊണ്ട് ഉണ്ടാകുന്നതു, കൂട്ടത്തിൽ സ്നേഹിച്ചവരോട് നന്ദികേടും "തമിഴിൽ ഒരു ചൊല്ലുണ്ട് "ഇതുവും കടന്തു പോഗും "...ഒന്നും ശാശ്വതം അല്ല സുഖം ആണെങ്കിലും ദുഃഖം ആണെങ്കിലും സ്നേഹ പൂർവ്വം ശബരി) ( Sabaries RK)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot