രൂപാന്തരം (മിനികഥ)
*********************
*********************
ഇന്നലെ രാത്രി കിടന്നുറങ്ങുന്നതുവരെ എന്‍റെ ദിനചര്യകളെല്ലാം പതിവുപോലെയായിരുന്നു. ഇന്നലെയും പത്തുമണികഴിഞ്ഞിരുന്നു എഴുന്നേല്‍ക്കാന്‍. പ്രാതല്‍ കഴിച്ച് ഒരുപാട് സമയം മുറിക്കുള്ളില്‍ ചടഞ്ഞിരുന്നു. സെമസ്റ്റര്‍ എക്സാം കഴിഞ്ഞ് കോളെജ് പൂട്ടിയിരിക്കുകയാണ്. വൈകുന്നേരമാണ് പുറത്തേക്കിറങ്ങിയത്. സൗഹൃദങ്ങള്‍ പൂക്കുകയും തളിര്‍ക്കുകയും ചെയ്യുന്ന സമയമാണത്. രാത്രി വൈകുവോളം സംസാരം നീളും. മദ്യവും പുകയും ചിലപ്പോഴൊക്കെ ആ സംസാരത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരാറുണ്ട്.
തീന്‍ മേശയില്‍ അമ്മ വിളമ്പിവെച്ച അത്താഴം തുറന്നുപോലും നോക്കാതെ ഫ്രിഡ്ജിലെടുത്ത് വച്ചതും, മുറിയില്‍ കയറി കിടന്നതും എനിക്കോര്‍മ്മയുണ്ട്. ഒാര്‍മ്മകളെ വിഴുങ്ങാന്‍ മാത്രം ലഹരി എന്നെ കീഴ്പ്പെടുത്തിട്ടില്ലായിരുന്നു. പിന്നെ ഇതെങ്ങനെ ഇത്
സംഭവിച്ചു...!!
സംഭവിച്ചു...!!
ഇന്നലെ രാത്രി കിടക്കുന്നതുവരെ പൂര്‍ണ്ണമായും പുരുഷനായിരുന്ന ഞാന്‍ ഒറ്റരാത്രികൊണ്ട് ഒരു സ്ത്രീയായി രൂപാന്തരപ്പെട്ടിരിക്കുന്നു...! മനസ്സും ചിന്തകളും മാത്രമേ ഇപ്പോഴും പുരുഷന്‍റെതായുള്ളൂ.
ഇതെന്തൊരു അത്ഭുതമാണ് ഈ സംഭവിച്ചിരിക്കുന്നത്...! ലോകത്ത് ഇതുവരെ ഇങ്ങനെയൊരു സംഭവം നടന്നതായി കേട്ടുകേള്‍വിപോലുമില്ല. ഉണ്ടായിരുന്നെങ്കില്‍ ഫേയ്സ്ബുക്കിലോ, വാട്സപ്പിലോ അറിയേണ്ടതാണ്... വയറലാവേണ്ടതാണ്...!
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷന്‍ സ്ത്രീയാവുന്നതും, സ്ത്രീ പുരുഷനാവുന്നതും കേട്ടിട്ടുണ്ട്. പക്ഷേ അതിന് ചിലവേറിയ ഒപ്പറേഷന്‍ ആവശ്യമാണ്. അങ്ങനെയൊരുമാറ്റത്തിന് ദിവസങ്ങളെടുക്കും. ഇതിപ്പോ ഒറ്റ രാത്രികൊണ്ട്...!! എങ്ങനെ...?
ഞാന്‍ വീണ്ടും മുറിയിലെ കണ്ണാടിക്ക് മുന്നിലേക്ക് നടന്നു.
വെട്ടിയൊതുക്കിയ എന്‍റെ മുടി പത്തിഞ്ചിനുമേല്‍ നീണ്ട് രണ്ട് ചുമലിലൂടെയും മുന്‍വശത്തേക്ക് വീണുകിടക്കുന്നു. പുരികം പ്ലക്ക് ചെയ്യത് വളഞ്ഞ വില്ലുപോലെ കാണപ്പെട്ടു. ഇന്നലെവരെ പൊടിമീശയും, കുറ്റിത്താടിയും എനിക്കുണ്ടായിരുന്നു. തിങ്ങിവളര്‍ന്ന താടിയും , കട്ടിമീശയും എന്‍റെ വളരെകാലത്തെ ആഗ്രഹമായിരുന്നു.
മേല്‍ ചുണ്ടിന് മുകളിലും, കവിളിലും കഴുത്തിലും ഞാന്‍ ഉള്ളംകൈ കൊണ്ട് തടവിനോക്കി. ഷേവ് ചെയ്തതാണെങ്കില്‍ എവിടെയെങ്കിലുമൊക്കെ രോമത്തലപ്പിന്‍റെ മൂര്‍ച്ച എന്‍റെ കൈകള്‍ക്ക് അനുഭവിക്കാന്‍ കഴിയുമായിരുന്നു. എന്‍റെ മുഖം സ്ത്രീകളുടെ മുഖംപോലെ മിനുസമുള്ളതും, ലോലവുമായിരിക്കുന്നു.
സംശയത്തോടെ എന്‍റെ കൈകള്‍ നെഞ്ചിലേക്കും, തുടകള്‍ക്കിടയിലും സഞ്ചരിച്ചു. ഞെട്ടലോടെ ഞാനതുമനസ്സിലാക്കി. ഞാന്‍ പൂര്‍ണ്ണമായും ഒരു സ്ത്രീയായി രൂപാന്തരപ്പെട്ടിരിക്കുന്നു.
ഒറ്റ രാത്രികൊണ്ട് എനിക്ക് നഷ്ടപ്പെട്ട സ്വാതന്ത്യ്രത്തെകുറിച്ചും, കഴിഞ്ഞുപോയ ആഘോഷ രാത്രികളെകുറിച്ചും ഞാന്‍ ഒാര്‍ത്തു.
എന്‍റെ ഈ മാറ്റം ഞാന്‍ ആരോട് പറയും. പറഞ്ഞാല്‍ തന്നെ ആര് വിശ്വസിക്കും...?
മനസ്സും, ചിന്തകളും സ്ത്രീയുടെതാവുന്നതിന് മുമ്പ് ആരോടെങ്കിലും ഇത് പറയണം എന്ന് ഞാന്‍ ഉറപ്പിച്ചു.
തൊട്ടടുത്ത നിമിഷം കിടക്കയില്‍നിന്നും മൊബൈല്‍ ശബ്ദിച്ചു. വാട്സപ്പില്ലെ ബോയിസ് ഗ്രൂപ്പില്‍ ദീപു അയച്ച ഒരു വീഡിയോ. ഞാന്‍ അത് ഡൗണ്‍ലോഡ് ചെയ്തു. മുഖം വ്യക്തമല്ലാത്ത ഒരു പെണ്‍ങ്കുട്ടിയുടെ ബാത്ത്റൂം വീഡിയോവായിരുന്നു അത്. മുഴുവനായും അത്കണ്ടിരിക്കാന്‍ എനിക്കാകുമായിരുന്നില്ല. ഫോര്‍വേഡ് ഒാപ്ഷനിലേക്ക് യാന്ത്രികമായി നീങ്ങാറുള്ള എന്‍റെ വിരലുകള്‍ ആലിലപോലെ വിറച്ചു. എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നി. ശീതീകരിച്ച ആ മുറി ഒരു തീച്ചൂളയായി എനിക്ക് അനുഭവപ്പെട്ടു. ശക്തിയായ താപം സഹിക്കാന്‍ കഴിയാതെ ജനല്‍ കമ്പികള്‍ക്കിടയിലൂടെ പുറത്തെക്കെടുത്തുച്ചാടാനും എനിക്ക് തേന്നി.
വിലകൂടിയ ആ മൊബൈല്‍ ഫോണ്‍ തറയിലേക്ക് വലിച്ചെറിഞ്ഞ് സ്വാഭാവികമായ സ്ത്രൈണ ചേഷ്ടകളോടെ കട്ടിലിലേക്ക് വീണ് ഞാന്‍ കരഞ്ഞു...
എത്രയോ സമയം.... ഗദ്ഗതം പുത്ത് കേള്‍ക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ആ നിമിഷത്തില്‍ എപ്പോഴോ എന്‍റെ ഹൃദയവും സ്ത്രീയുടെതായി കഴിഞ്ഞിരുന്നു...
എത്രയോ സമയം.... ഗദ്ഗതം പുത്ത് കേള്‍ക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ആ നിമിഷത്തില്‍ എപ്പോഴോ എന്‍റെ ഹൃദയവും സ്ത്രീയുടെതായി കഴിഞ്ഞിരുന്നു...
(ദിനേനന്‍)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക