നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്ഥലം ഹെൽത്ത്‌ ക്ലബ്‌..

സ്ഥലം ഹെൽത്ത്‌ ക്ലബ്‌..
ഒരു സാധാരണ പകൽ അവിടേക്കു ഒരു അമ്മയും മകളും കടന്ന് വന്നു. കുശലാന്വേഷണത്തിനൊടുവിൽ
"മോൾക്ക് തടി കൂടുതലാണ് " അമ്മ എന്നോട്.
"എത്രയാ വെയ്റ്റ് ? ഞാൻ ചോദിച്ചു
"110Kg " ഞാൻ ഞെട്ടി.. രണ്ട് രണ്ടര ഞെട്ടൽ. ആരായാലും ഞെട്ടി പോകും.
"പഠിക്കുകയാണോ ?"ഉള്ളിലെ ഭീകര ഞെട്ടൽ പുറത്തു കാണിക്കാതെ ഞാൻ ചോദിച്ചു
"ഒമ്പതില് "(ദൈവമേ സ്കൂൾ കുട്ടിയാണ് )
കുട്ടി സെഞ്ചുറി അടിക്കും വരെ നിങ്ങൾ മാങ്ങാ പറിക്കാൻ പോയിരുന്നോ എന്ന ഒരു സാധാരണ നാട്ടിന്പുറത്തു കാരിയുടെ ചോദ്യം ആ അമ്മയോട് എന്റെ നാവിന്മേൽ വന്നു. ചോദിച്ചില്ല
"എന്താ ഭക്ഷണമൊക്കെ ?"ഞാൻ ഭക്ഷണ കാര്യങ്ങളെ കുറിച്ച് തിരക്കാം എന്ന് കരുതി. ചിലപ്പോൾ ഹോർമോൺ വ്യതിയാനം കൊണ്ടും തടി കൂടാം
"അവൾക്കു ചോറ്, കപ്പ ചേമ്പ്, കാച്ചിൽ അതൊന്നും ഇഷ്ടമേയല്ല... കണ്ടാൽ ഓടും... രാവിലെ ന്യൂഡിൽസ്ആണിഷ്ടം "കപ്പ ചോറ് എന്നൊക്കെ പറയുമ്പോൾ അവരുടെ മുഖത്ത് രണ്ടു ലോഡ് പുച്ഛം...
മോഹൻലാൽ കഴിഞ്ഞാൽ ഈ ലോകത്ത് ഏറ്റവും ഇഷ്ടം എന്താ എന്ന് ചോദിച്ചാൽ കപ്പയും മീനും എന്ന് പറയുന്ന എന്റെ മുഖത്ത് നോക്കി അവർ പറയുന്നു കപ്പ എന്ന് കേട്ടാൽ കൊച്ചു ഓടുമത്രേ . പണി തരാട്ടാ. ദൈവമേ കണ്ട്രോൾ തരൂ !
"ന്യൂഡിൽസ് എന്ന് പറയുന്നത് മണ്ണിര പോലെത്തെ ആ സാധനം അല്ലെ ?ചെറിയ പാമ്പ് പോലെത്തെവഴുവഴുത്തതു ?വളരെ നല്ലതാണ്... അമ്മയുടെ ജോലി വേഗം തീരും "ഞാൻ അലസമായി പറഞ്ഞു നിർത്തി.
ഒരു ചിരി എന്റെ മുഖത്ത്... കൊച്ചു ഇപ്പോൾ ശർദിക്കും .ഓക്കാനിക്കുന്നുണ്ടോ ?.
പിന്നല്ല ഇനി മേലിൽ ന്യൂഡിൽസ് തിന്നു പോകരുത്. മണ്ണിര... കുഞ്ഞു പാമ്പ്... ഇതൊക്കെ ഓർമ വരട്ടെ. ഒരു ഭക്ഷണത്തെയും പുച്ഛിക്കരുത്. പട്ടിണി കിടന്ന് ആൾക്കാർ മരിക്കുന്ന രാജ്യമാണ്
"ഉച്ചക്കോ ?"ഇനി ഉച്ചക്കെന്താവും ?അറിയണമല്ലോ
"സ്കൂൾ ക്യാന്റീനിൽ ബർഗർ ഉണ്ട്... അത് കഴിക്കും. അല്ലേൽ പഫ്സ് പിന്നേ ജ്യൂസ്‌.. അല്ലേൽ പെപ്സി "
സ്കൂൾ ക്യാന്റീനുകളിൽ ഇത് നിരോധിക്കണം. ഉണ്ടെങ്കിൽ അല്ലെ കഴിക്കു.
കഷ്ടം ! ഉച്ചക്ക് കഴിക്കുന്ന ആഹാരം... ഞാൻ എന്റെ അമ്മയെ മനസ്സിൽ നമിച്ചു. ഉച്ചക്ക് ചോറും കറികളും കഴിക്കണം അല്ലേൽ പിണങ്ങുന്ന എന്റെ അമ്മയെ
1500കലോറി കേറുന്ന വഴി കണ്ടോ ?രണ്ടു പഫ്സ്... 1500കലോറി.സ്കൂൾ ക്യാന്റീനിൽ ഇത് നിരോധിക്കണം.. സത്യത്തിൽ
110കിലോയിൽ നിന്നതെങ്ങനെയാ ഈശ്വര !സച്ചിനെ പോലെ ഡബിൾ സെഞ്ചുറി അടിക്കുമോ കൊച്ച്
"പഫ്സ് ഒക്കെ മൈദ ആണ് കേട്ടോ.. ഈ മതിലിലൊക്കെ പോസ്റ്റർ ഒട്ടിക്കാനെടുക്കുന്ന മൈദ... അതാ "ഞാൻ സഹതാപം രണ്ടു ലോഡ് വാരി വിതറി പറഞ്ഞു.
അമ്മയുടെയും മകളുടെയും മുഖത്തു ഓക്കാന ഭാവം. അമ്മയും മോളും ഇവിടെ ശർദിക്കുമോ ദൈവമേ... ഞാൻ കോരേണ്ടി വരുമോ ?
"രാത്രിയിൽ ?"ഞാൻ വീണ്ടും ചോദിച്ചു
"ചപ്പാത്തി.... കൂടെ വറുത്ത മീനോ ബീഫോ ചിക്കനോ? "
"വീട്ടിലുണ്ടാക്കുമോ ?"
"ചിലപ്പോൾ "അവരുടെ മുഖത്ത് കള്ളച്ചിരി.
ഈ ജന്മത്തിൽ ഉണ്ടാക്കി കാണില്ല. ഉറപ്പല്ലേ
"പച്ചക്കറി കഴിക്കില്ലേ ?"
"
അയ്യേ ഇവൾ കഴിക്കില്ല.. അല്ലേലും അതൊക്കെ വിഷം അല്ലെ? "വീണ്ടും പുച്ഛം..
എന്റെ പളനി മല മുരുകാ !എനിക്ക് വീണ്ടും കണ്ട്രോൾ തരൂ...
"ഈ കഴിക്കുന്നതൊക്കെ പിന്നേ വിഷമല്ലേ? ഇച്ചിരി പുളി വെള്ളത്തിൽ ഇട്ടു വെച്ചാൽ തീരുന്ന വിഷമേ പച്ചക്കറിക്കുള്ളു. "
ഞാൻ ദേഷ്യത്തെ നിയന്ത്രിച്ചു പറഞ്ഞു... പിന്നെ ഓർത്തു എന്തിനാ ദേഷ്യം... അറിയാത്തതു കൊണ്ടല്ലേ. ഞാൻ തുടർന്നു.
"മാഡം.. രാവിലെ രണ്ടു ഇഡലി അല്ലെ ദോശ കൂടെ ഇച്ചിരി ചമ്മന്തി ഇച്ചിരി സാമ്പാർ... ഇതൊന്നുമില്ലേൽ മുളക് പൊട്ടിച്ചതാണേലും മതി. ഉച്ചക്ക് അല്പം ചോറ് കൂടെ അവിയലോ തോരനോ.. മീൻ കറിയോ.. രാത്രിൽ ചപ്പാത്തി കൂടെ അല്പം സാലഡ്.. തടി പൂ പോലെ പുഷ്പം പോലെ പോരും "ഞാൻ പറഞ്ഞു
"അതിന് എന്റെ സ്കൂൾ ബസ് വരുമ്പോള മമ്മി എണീൽക്കുന്നതു തന്നെ "
കൊച്ചു പറയുന്നു..
.( കണ്ണാ എന്റെ മോനെ നീ കണ്ടോ.....ഞാൻ പൊതിച്ചോറ് തരുമ്പോൾ നിനക്ക് പുച്ഛം... )
അമ്മ കൊച്ചിനെ നോക്കി ദഹിപ്പിക്കുന്നു. ഒരു കുരുക്ഷേത്ര യുദ്ധത്തിന് ഞാൻ സാക്ഷ്യം വഹിക്കേണ്ടി വരും പോയേക്കാം...
ഞാൻ എന്നോട് തന്നെ ചോദിച്ചു.
അപ്പോൾ ഞാൻ ആരായി.... ശശി ?സോമൻ ?യാരാടാ ഞാൻ ?
വേദം ഓതിയതു ആരുടെ ചെവിയിൽ ?
ഇന്ന് ചെറിയ പെൺകുട്ടികൾ പോലും ഗർഭാശയ രോഗങ്ങളുമായി ഡോക്ടർ മാരെ കാണാനെത്തുമ്പോൾ ആദ്യം പറയും വെയ്റ്റ് കുറച്ചിട്ടുവരു... കുട്ടികളില്ലാത്ത ദമ്പതിമാരും കൂടുന്നു. വിവാഹമോചനങ്ങളും കൂടുന്നു
ഭക്ഷണവും ആരോഗ്യവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് അറിഞ്ഞു കൊണ്ട് നമ്മൾ ഈ രീതി തുടരുന്നത് ആത്മഹത്യ പോലല്ലേ
ഒന്ന് ശ്രദ്ധിച്ചോളു. അവനവന്റെ മക്കൾ ദീർഘായുസ്സോടെ ഇരിക്കട്ടെ... ഭക്ഷണത്തിനു പകരം മരുന്ന് എന്ന അവസ്ഥ വരുത്താതിരിക്കുക. സാരോപദേശമല്ല. നല്ല മനസുണ്ടെൽ മതി. ഇനി ഞാൻ പറഞ്ഞില്ലാന്നു പറയരുത്
ഞാൻ എന്തായാലും ഇച്ചിരി കപ്പേം മീനും കഴിച്ചിട്ടു അടുത്ത പോസ്റ്റുമായി വരാം

Ammu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot