Slider

മരിക്കില്ല പ്രണയം

0
മരിക്കില്ല പ്രണയം
കാരുണ്യമാമക്ഷരങ്ങൾ തൻ വിശപ്പുമായ് ഭിക്ഷാപാത്രവും നീട്ടി നിൻ മുന്നിൽ കാത്തുനിൽക്കും യാചകനല്ല ഞാൻ
വരേണ്ടതില്ല നീയിനിയുമെന്നുള്ളിലെ പ്രണയത്തിനെ കൊല്ലുവാനായ് മാത്രം
വീണ്ടും വീണ്ടുമതിന് ഹേതുവായവളെ ഭയക്കുന്നു ഞാനിന്നും നിന്നിലാൽ അത് വധിക്കപ്പെടുമെന്ന്
വിലമതിപ്പേറെയുണ്ടെനിക്കെൻ ഇഷ്ടങ്ങളുമെൻ പ്രണയവും
നിനക്കു നിസ്സാരമെങ്കിലും
പ്രണയിക്കുന്നു ഇന്നുമാ രണ്ടക്ഷരങ്ങൾ
അത് നിൻ നാമമല്ലോ...
പ്രണയമാണാ ചിരിക്കും കൺകളോട്
അത് നിൻ മിഴികളല്ലേ
കാണുന്നു പ്രണയമോരോരോ ചലനങ്ങളിലും
നിൻ പാദസഞ്ചലനം പോൽ
പ്രണയമാണാ ഗനധവും മധുരവും
അതു നിൻ വിയർപ്പുതുള്ളികൾ തൻ സുഗന്ധവും മധുരവുമല്ലയോ.....
വിരലുണ്ണുന്നൊരുണ്ണിയാകാൻ മോഹം
ഇനിയും കളങ്കമേൽക്കാ നിൻ കാൽവിരൽ ഓർക്കവെ....
കടം കൊടുപ്പതല്ലയോ തിരികെ വാങ്ങീടുകയെന്നതോർക്കുകിൽ
കാടിനും മലകൾക്കും പുഴകൾക്കുമക്കരെ കാത്തിരിക്കുന്നില്ലയാ പ്രണയം തിരികെ നേടുവാനായ്.....
ഞാനുമീ പ്രണയവും ജീവനോടൊടുങ്ങട്ടെ
ദേഹി യാത്രയാകും വരെ
പോക നീ അകലേയ്ക്ക് തിരിഞ്ഞു നോക്കീടാതെ കൊല്ലുവാനായ്
വരേണ്ടതില്ല നീ വീണ്ടും
മുനയാർന്ന നിന്നക്ഷരങ്ങളാൽ ചോര വാർന്നർദധ പ്രാണനാമീ ഹൃദയത്തിൻ മുറിവുകൾ നിന്നോർമ്മയാൽ ഞാൻ ഉണക്കീടട്ടെ വീണ്ടും നിനക്ക് കീറിമുറിക്കുവാനായ്
മാത്രം
ജെ.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo