നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബീച്ചിലെ കൽമണ്ഡപത്തിൽ............

ബീച്ചിലെ കൽമണ്ഡപത്തിൽ താരയുടെ മടിയിൽ തലവെച്ച് കിടക്കുമ്പോൾ ജയേഷ് വളരെ ഹാപ്പി ആയിരുന്നു. ഒളിച്ചും പാത്തും കണ്ടുകൊണ്ടിരുന്ന കാലം കഴിഞ്ഞു. രണ്ടു പേരുടെയും വീട്ടിൽ കാര്യം അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അടുത്ത മേടത്തിലെ ആദ്യ മുഹുർത്തത്തിൽ തന്നെ കല്യാണത്തിന് തീയതി കുറിച്ചിരിക്കുന്നു. ഇനി അടുത്ത പ്രാവശ്യം ബീച്ചിൽ കാണുമ്പോൾ താര, താര ജയേഷ് ആയിമാറിയിരിക്കും.
താര,
എവിടെയോ ഏതോ ഒരു സ്വപ്നലോകത്ത് ഒരു അറബിക്കുതിരയുടെ പുറത്ത് ഒരു യോദ്ധാവിനെപ്പോലെ വാളുമേന്തി തന്നെ കോരിയെടുത്ത് പായുകയായിരുന്ന ജയേഷിനൊപ്പമായിരുന്നു അപ്പോൾ താര.
ഉം...
ഇതല്ലേ നമ്മൾ സ്വപ്നം കണ്ടത്..
ഉം..
അമ്മാവന്മാർ സമ്മതിക്കില്ല എന്നാ ഞാൻ കരുതിയത്..
ഉം..
എന്തായാലും പ്രശ്‌നങ്ങൾ എല്ലാം തീർന്നല്ലോ..
ഉം...
ഇനി നമുക്ക് നമ്മുടെ ഒരു കൊച്ചു ലോകം ഉണ്ടാക്കണം..
ഉം..
ഒരു കൊച്ചു വീട്..
ഉം..
അവിടെ നമ്മുടെ കൊച്ചു സ്വർഗം..
ഉം..
മുറ്റം നിറയെ പനിനീർപുഷ്പങ്ങൾ വിടർന്ന പൂന്തോട്ടം...തേൻ കുടിക്കാനെത്തുന്ന ശലഭങ്ങൾ...
ഉം...
ജയേഷിന്റെ മുടിയിൽ തന്റെ വിരലുകൾ ഓടിച്ചു കൊണ്ടിരുന്ന താര ഒരു കുസ്രുതിച്ചിരിയോടെ ജയേഷിന്റെ മുഖം തന്റെ വയറിനോട് ചേർത്തു പിടിച്ചു..
താര..
ഉം..
നമുക്ക് വീടു നിറയെ കുട്ടികൾ വേണം അല്ലെ?
ഉം..
അവരുടെ കളിയും..ചിരിയും...
ഉം..
മഴക്കാലത്തായിരിക്കും ഏറ്റവും രസം.. നമ്മൾ ഉമ്മറത്ത് മുറ്റത്തേക്ക് കാലു നീട്ടി മഴചാറ്റൽ നനഞ്ഞ് ചേർന്നിരിക്കും...നിന്റെ മുടിത്തുമ്പിൽ ഉതിരാൻ തുടിച്ച തുഷാരങ്ങൾ ഞാൻ എന്റെ കണ്ണുകളിലേറ്റുവാങ്ങും...
ഉം......
യു എസിലേക്കുള്ള തന്റെ ബാഗേജ് കാറിലേക്ക് എടുപ്പിക്കാൻ റിസപ്ഷനിലേക്ക് വിളിച്ചു പറഞ്ഞ ശേഷം ജയേഷ് താരയെ ഫോണിൽ വിളിച്ചു.
താര,
യെസ്..
ഹണി, ഐം ലീവിംഗ് റ്റു എയർപോർട്ട്.
ഇറ്റ്‌സ് ഓകെ. രണ്ടു ഫ്ലോറിലേക്കും ടെനന്റ്‌സിനെ കിട്ടിയോ? എന്തായി എഗ്രീമന്റ്?
ഓഹ്..ഗോഡ്‌സ് ഗ്രേസ്, രണ്ടും ഓകെ ആയി. എഗ്രീമന്റ് ഫൈനലൈസേഷനായി നീ ഒരിക്കൽ കൂടി വരേണ്ടി വരും. എന്നാലും ഓകെ.
ഒകെ. വാട്ട് എബൗട്ട് ദ കോർട്ട്യാർഡ്?
ഓഹ്..അത് ഞാൻ പറയാൻ മറന്നു. ആസ് വി ഡിസ്‌കസ്ഡ്, ഞാൻ മുറ്റത്തെ ഗാർഡൻ എല്ലാം ക്ലിയർ ചെയ്തു ടൈൽ ഇട്ടു. പിന്നെ, ആ മാവ് ഉണ്ടായ സ്ഥലത്ത് ഒരു ചെറിയ പോണ്ട്.
ദാറ്റ്‌സ് ഗ്രേറ്റ്, ഫൊയറിലെ ഷേയ്‌ഡോ?
ഓഹ് നോ ഹണി, അത് മാത്രം ആർഗ്യൂ ചെയ്യരുത്..ട്രാൻസ്പാരെന്റ് ഷെയ്ഡ് ആക്ച്വലി ഐ ഡോണ്ട് ലൈക്. ട്രാൻസ്പരെന്റ് ഷീറ്റ് ഇട്ടാൽ വർഷാവർഷം മെയിന്റെനൻസ്..പായൽ..തലവേദനയാകും...സോ ഞാൻ അത് ക്ലിയർ ചെയ്ത്‌ കോൺക്രീറ്റ് ചെയ്തു. മഴവെള്ളം വീണ് ആ ചുവരൊക്കെ വൃത്തികേടായിരുന്നു.
സാഡ്.. ഇഷാനെ കാണാൻ പോയോ?
ഇല്ല. നീ എഗ്രീമന്റ് സൈൻ ചെയ്യാൻ വരുമല്ലോ അപ്പോ പോയാൽ മതി...
ആ ദമ്പതികൾ അങ്ങനെ സംസാരിച്ചു കൊണ്ടേയിരുന്നു..
By, Rajeev Panicker.
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot