# ഏട്ടനെന്ന # തണൽ # മരം
തോളിൽ കയ്യിട്ടു നടന്നില്ലെങ്കില
ും അധികം സംസാരിക്കില്ലെങ
്കിലും ഒരു ഏട്ടനുണ്ടാവുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. അത് അദൃശ്യമായൊരു ശക്തി പകരും.
ഞാനിങ്ങനെ പറയാൻ ഒരു കാര്യം ഉണ്ട്ട്ടോ . എനിക്കും ഉണ്ട് ഒരു ഇക്ക. ഏതാണ്ട് മുകളിൽ പറഞ്ഞ സ്വഭാവമാണ്. അവൻ എന്നോട് സംസാരിക്കാറോ ചിരിക്കാറോ ഒന്നും തന്നെയില്ല. വീട്ടുകാരെല്ലാം പറയും നമ്മൾ രണ്ടും തെക്കും വടക്കുമാണെന്ന്. എന്തു ചെയ്യാനാ... നമ്മൾ അങ്ങനെ ആയിപ്പോയില്ലേ...
പിന്നെ എന്റെ ഫ്രണ്ട്സൊക്കെ അവരുടെ ഇക്കമാരെ കുറിച്ച് പറയുമ്പോൾ പലപ്പോഴും എനിക്ക് അസൂയ തോന്നിയിട്ടുണ്ട
്.പോരാത്തതിന് ഇടയ്ക്കിടയ്ക്ക് അവരെ സ്കൂളിലേക്ക് കൊണ്ടുവിടാനും തിരികെ കൂട്ടാനും ബൈക്കും എടുത്തു വരുമ്പോ...
ഹോ ആ കാഴ്ച കാണുമ്പൊത്തന്നെ എനിക്ക് ദേശ്യം സങ്കടോം ഒന്നിച്ചുവരും.അവനും ഉണ്ടല്ലോ സ്വന്തമായൊരു ബൈക്ക്.എന്നിട്ട് എന്നെ ഇന്നുവരെ പിറകെ കയറ്റാൻ തോന്നിയിട്ടില്ല ആ ദുഷ്ടനു.
അതൊക്കെപോട്ടെ, ഇതല്ലല്ലോ ഞാൻ പറയാൻ വന്നത്.ഇതിനേക്കാൾ മധുരമുള്ള ഒരു ഓർമ്മ പങ്കിടാനല്ലേ.
ഈ സംഭവം നടന്നിട്ട് അധികനാളായില്ലാട്ടോ.വെറും രണ്ടു ദിവസം.
തലേന്നത്തെ കുറച്ചു സീരിയൽ കണ്ടുതീർക്കാനുണ്ടായതോണ്ട് ക്ലാസ്സ് കഴിഞ് വീട്ടിലെത്തിയ ഉടനെ ഞാൻ നേരെ ടി.വി ക്കു മുന്നിലിരുന്നു.അപ്പോഴാണ് നമ്മളെ പുന്നാര ഇക്കാക്കാന്റെ ഫോൺ കോൾ. എന്തായാലും എനിക്കുള്ളതല്ലല്ലോ... അതോണ്ട് ഫോൺ വേഗം ഉമ്മാനെ ഏല്പിച്ചു.അല്ലെങ്കിലും നമ്മളെയൊക്കെ ആരു വിളിക്കാൻ.ചെറിയൊരു പുച്ഛത്തോടെ ഞാൻ വീണ്ടും ടി.വി ക്കു മുന്നിൽ ഹാജറായി.
"പാത്തൂ... ദെ നിനക്കാ ഫോൺ"
" പടച്ചോനെ,എനിക്കോ"
ഉമ്മ എന്നെ വിളിച്ചപ്പോൾ എന്റെയുള്ളിൽ ഒരായിരം സംശയങ്ങളായിരുന്നു.
ഫോൺ വിളിച്ചത് അവനായോണ്ട് എനിക്കാവാൻ ഒരു സാധ്യതയുമില്ല.ഇ
നിയിപ്പോ ഉമ്മാക്ക് കേട്ടത് മാറിയതായിരിക്കുമോ.?
അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഉമ്മാന്റെ അടുത്ത വിളി.
"ടീ...നിനക്കെന്താ ചെവി കേട്ടൂടെ,എത്ര നേരമായി നിന്നെ വിളിക്കുന്നെ"
ഉമ്മാന്റെ ശബ്ദം കനത്തതോടെ കേട്ടതു മാറിയതല്ലെന്ന് ഉറപ്പായി.ഇന്നിനി കാക്ക മലർന്നും ചെരിഞ്ഞുമൊക്കെ പറക്കാൻ സാധ്യതയുണ്ട്.എന്താണോയെന്തോ ഞാൻ വേഗം ഫോൺ ചെവിയോടു ചേർത്തുവെച്ച് മെല്ലെ സംസാരിച്ചു തുടങ്ങി.
"ഹലോ..."
"നാളെ മുതൽ ക്ലാസിനെന്നും പറഞ്ഞ് നീ ആ പടിയിറങ്ങിപോകരു
ത്.ഇനി പോയാൽ...ബാക്കിയ
ൊക്കെ ഞാൻ അപ്പൊ കാണിച്ചുതരാം."
ദേശ്യത്താൽ കാഠിന്യമേറിയ ആ ശബ്ദം എന്റെ കാതിൽ തുളഞ്ഞു കയറിയപ്പോഴേക്കും അവൻ call cut ചെയ്തിരുന്നു.
പടച്ചോനെ ഇവനെന്താ ഇങ്ങനയൊക്കെ പറയുന്നേ.? അതിനുമാത്രം എന്തു തെറ്റാ ഞാൻ ചെയ്തത്.
ആലോചിച്ചിട്ട് ഒരുപിടിയും കിട്ടുന്നില്ല.വീണ്ടും വീണ്ടും അവന്റെ വാക്കുകൾ എൻറെ മനസ്സിൽ ഉരുവിട്ടുകൊണ്ടി
രുന്നു.അതോടെ എനിക്കാകെ ഒരു തളർച്ചപോലെ തോന്നി.ഞാൻ വേഗം അടുക്കളയിലേക്കുപോയി കുറച്ചുവെള്ളം കുടിച്ചു.എത്ര വെള്ളം കുടിച്ചാലും തീരാതത്ര ദാഹം എനിക്കപ്പോൾ തോന്നിയിരുന്നു.
മനസ്സിനു ഒരു സമാധാനവും ഇല്ലാതായപ്പോൾ ഞാൻ ശാനിയോട് എല്ലാ കാര്യവും തുറന്നു പറഞ്ഞു. ( ശാനി എന്റെ ഇത്താത്തയാണുട്ടോ.എനിക്ക് കുറച്ച് ബഹുമാനം കൂടുതലായോണ്ട് എല്ലാരേം പേര് മാത്രമേ വായിൽ വരൂ. ) അവളാണ് എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരി.അതുകൊണ്ട് തന്നെ എന്താ സംഭവിച്ചതെന്ന് അവനോട് ചോദിച്ചോളാമെന്ന് പറഞ്ഞ് അവളെന്നെ സമാധാനിപ്പിച്ചു
.അവൾ എന്റെ കൂടെ ഉള്ളതുകൊണ്ട് എല്ലാ കാര്യവും ശുഭമായി അവസാനിച്ചാൽ മതിയായിരുന്നു.ഞ
ാൻ മനസ്സു തുറന്നു പടച്ചോനെ വിളിച്ചു പ്രാർത്ഥിച്ചു.
അങ്ങനെ രണ്ടും കൽപിച്ച് ഞങ്ങൾ അവനെ വിളിക്കാൻ തന്നെ തീരുമാനിച്ചു.ഫോൺ എടുക്കാൻ വേണ്ടി ഞങ്ങൾ റൂമിലേക്ക് കയറിയപ്പോൾ ഉമ്മയും വീട്ടിലെ മറ്റു പടകളും ഫോണും കുത്തിപ്പിടിച്ചു ഇരിക്കുന്നുണ്ട്.അവരുടെ മുഖഭാവം കണ്ടിട്ട് കാര്യമായിട്ട് എന്തോ തപ്പുന്ന തിരക്കിലാണെന്നു തോന്നുന്നു.അതിനുമാത്രം എന്താണാവോ അതിലുള്ളത്.കുറച്ചു മുമ്പുവരെ ഞാനാ ഫോൺ നോക്കിയതാണല്ലോ.എന്നിട്ട് എനിക്ക് പ്രതേകിച്ചൊന്നു
ം കാണാൻ കഴിഞ്ഞിട്ടില്ല.
അതുകൊണ്ടുതന്നെ ഇവിടെ എന്താ സംഭവിക്കുന്നതെന്നറിയായാതെ ഞാനും ശാനിയും മുഖത്തോടു മുഖം നോക്കി നിന്നു.
ഞങ്ങളെ കണ്ടതും ഫോണിന്റെ സ്ക്രീനിൽ ആഴ്ന്നിറങ്ങിയ എല്ലാ കണ്ണുകളും എന്നിലേക്കു നോട്ടം പതിപ്പിച്ചു.എനിക്കെന്തോ ആ നോട്ടം വല്ലാതെ അസഹനീയമായി തോന്നി.ഇടയ്ക്ക് ഞാൻ ഉമ്മയെ നോക്കിയപ്പോൾ ആ കണ്ണുകളൊക്കെ ദേശ്യം കൊണ്ട് കത്തിജജ്വലിക്കുന്നുണ്ടായിരുന്ന
ു.അതോടെ എനിക്കൊരു കാര്യം മനസ്സിലായി.പ്രശ്നം ഞാൻ വിചാരിച്ചതിനെക്കാളും ഗുരുതരമാണ്.
ഇതിപ്പോ നമ്മൾ അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യം ഈ വീട്ടിൽ നമ്മളൊഴികെ ബാക്കിയെല്ലാരും അറിഞ്ഞിരിക്കുന്നു.അപ്പൊ നമ്മളാരായി... വെറും ശശി.
ഹാ... അതുപോട്ടെ, ഇനി കാര്യം എന്താണെന്നറിയാം... ഞാൻ മെല്ലെ ശാനിയുടെ കൈ പിടിച്ച് കണ്ണു കൊണ്ട് ആഗ്യം കാണിച്ചു.
"നിങ്ങളെന്താ എല്ലാവരും ഇങ്ങനെ നോക്കുന്നെ,എന്തേലും പ്രശ്നം ഉണ്ടോ..?"
എന്റെ മുഖഭാവം കണ്ട് അവളെന്നെ തുടക്കം കുറിച്ചു.
"നിനക്കു റിഹാനെ അറിയുമോ..?"
ശാനിയുടെ ചോദ്യത്തിനു മറുപടിക്കുപകരം എനിക്കു നേരെ മറുചോദ്യം ഉയരുകയായിരുന്നു.
"ഏതു റിഹാൻ.."
ഒന്നും മനസ്സിലാവാതെ ഞാൻ ഉമ്മയെതന്നെ നോക്കി.
"ദെ... ഈ ഫോട്ടോയിൽ കാണുന്നവനെ"
അവരുടെ കൈയ്യിലെ ഫോൺ എന്റെ നേരെ ഉയർത്തിയപ്പോൾ ഞാനാ മുഖം വെക്തമായി കണ്ടു.
"ഇത്...ഇതെന്റെ കൂടെ പഠികുന്ന ചെക്കനല്ലേ.."
"ഇവനും നീയും തമ്മിൽ എന്താ ബന്ധം"
മൂത്തമ്മയുടെ ആ ചോദ്യത്തിനുമുന്നിൽ ശരിക്കും ഞാൻ വല്ലാതായി.
അപ്പൊ അതായിരുന്നു ഇവിടുത്തെ പ്രശ്നം.ഇവർക്കിടയിൽ ആരോ തെറ്റിധാരണ പരത്തിയിട്ടുണ്ട
്.എന്തായാലും പിന്നീടുള്ള സീൻ പറയേണ്ടതില്ലല്ലോ,പിന്നെ ശാനി എന്നോടൊപ്പം കട്ടക്ക് നിന്നോണ്ട് കുറച്ച് സമാധാനമായി.
അന്ന് ഞാൻ ഒരുപാട് കരഞ്ഞിരുന്നു.ഇവ
രാരും എന്നെ ഒരിക്കൽപോലും മനസ്സിലാക്കാൻ ശ്രമിചിട്ടില്ലല
്ലോ എന്നാലോചിച്ചപ്പോൾ സങ്കടം സഹിക്കാവുന്നതില
ും അപ്പുറമായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ശാനി എൻറെ അടുക്കലേക്കു വന്നു.അവൾ എല്ലാ കാര്യവും മനസ്സിലാക്കിയിട്ടുണ്ടെന്ന് ആ മുഖം കണ്ടപ്പോൾ തന്നെ എനിക്കു വ്യക്തമായി.
റിഹാൻ എന്റെ പിറകെ നടക്കുന്നത് കുറേ ദിവസമായി ഇക്ക ശ്രദ്ധിക്കുന്നു
ണ്ടെന്നു പറഞ്ഞപ്പോൾ പകച്ചുപോയെന്റെ ബാല്യം.കാരണം ഇങ്ങനൊരു സംഭവം ഞാനിപ്പഴാ അറിയുന്നതുതന്നെ.
പെങ്ങളെ പിറകെ നടക്കുന്ന കാമുകന്മാരെ ഒരു ഏട്ടന്മാരും വെറുതെ വിട്ട ചരിത്രം ഇല്ലല്ലോ.അതുകൊണ്ട് അവനും അവന്റെ ചങ്ക് ചങ്ങായിമാരും കൂടെ റിഹാനെ ഒന്നു വിരട്ടിയിരുന്നു.
അവൾക്ക് എന്നെ ഇഷ്ടമാണെങ്കിൽ ഓളെ ഉപ്പ വന്നാലും എനിക്കൊരു കുഴപ്പവിമില്ലെന്ന് റിഹാനൊരു ഡയലോഗ് കാച്ചിയപ്പോൾ അവനിക്കിട്ട് രണ്ടെണ്ണം പൊട്ടിക്കുകയും ചെയ്തു.
റിഹാൻ അങ്ങനെ പറയാൻ എന്താ കാരണം എന്നാലോചിച്ച് എനിക്കൊരു പിടിയും കിട്ടുന്നില്ല.ഇ
ത്രേം അറിഞ്ഞസ്ഥിതിക്ക് ബാക്കിയും അറിയണമെന്നു തോന്നി.അതുകൊണ്ട് ഞാൻ വേഗം ഇക്കയെ വിളിച്ചു. അന്നാദ്യമായി ഞാൻ എന്റെ ഇക്കയോട് മനസുതുറന്നു സംസാരിച്ചു.
ഏതോ ഒരു പഹയൻ തെണ്ടി എന്റെ പേരും അഡ്രസ്സും വെച്ച് റിഹാനോട് fb യിൽ പതിവായി ചാറ്റ് ചെയ്യലുണ്ടെന്ന്. അത് ഞാനാണെന്ന വിശ്വാസത്തിലായി
രുന്നു റിഹാൻ എന്റെ പിറകെ നടന്നതും.അതെല്ലാം ഇക്കാക്ക് കാണിച്ചുകൊടുത്തപ്പോൾ ശരിക്കും അവനു ദേശ്യം വന്നിരുന്നു.അതാ അപ്പൊ എന്നോട് അങ്ങനെയൊക്കെ പറഞ്ഞത്.
പക്ഷെ അപ്പോഴും എന്റെ സംശയം മാറിയിരുന്നില്ല.എന്റെ എല്ലാ details ഉം അറിയണമെങ്കിൽ അത് എന്നെ അടുത്തറിയുന്ന ആരെങ്കിലും ആയിരിക്കും.അതാരായിരിക്കും..? ഞാനും ശാനിയും തലപുകഞ്ഞ് ആലോചിച്ചു.എന്തായാലും അത് family യിലുള്ള ആരുമല്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.കാരണം അവർക്കാർക്കും റിഹാനെ അറിയില്ല.അപ്പോൾ എന്റെ ക്ലാസ്സിലെ ആരോ റിഹാനിട്ട് പണിതതാവും.
ഞാൻ എന്റെ ഫ്രണ്ട്സിനെ വിളിച്ച് കാര്യം അന്നേഷിക്കുമ്പോൾ ഇക്ക അവന്റെതായ രീതിയിൽ അന്നേഷിക്കുന്നുണ്ടായിരുന്നു.അങ
്ങനെ ഞങ്ങളുടെ പരിശ്രമത്തിനൊടു
വിൽ റിഹാന്റെ ഫ്രണ്ട് അവനെ കളിപ്പിച്ചതാണെന്ന് മനസ്സിലായി.അതുകൊണ്ട് അന്ന് രാത്രിതന്നെ ഇക്ക റിഹാനെ വിളിച്ച് എല്ലാ കാര്യവും പറഞ്ഞു മനസ്സിലാക്കിയിരുന്നു.
എല്ലാ പ്രശ്നങ്ങളും ശുഭമായി അവസാനിപ്പിച്ചു തന്നതിനും എവിടെയായാലും ഞാനറിയാതെ എന്റെ നിഴലായ് എന്നും കൂടെയുണ്ടായിരുന്ന ഈ ഇക്കയെ എനിക്കു മനസ്സിലാക്കി തന്നതിനും ഞാൻ പടച്ചോനോട് ഇന്നും ഒരുപാട് നന്ദി പറയുന്നു.
ഏട്ടനെന്ന തണൽ മരത്തിനു കീഴിൽ ഞാനെന്നും സുരക്ഷിതയാണെന്ന് ഈ ചെറിയ കാര്യത്തിലൂടെ തന്നെ എനിക്കു വെക്തമായി.
ഇനി എനിക്കും പറയാലോ എന്റെ ഫ്രണ്ട്സിനോട് എന്റെയീ ഇക്കയെ കുറിച്ച്.
Rameeza
