Showing posts with label ZiyaNaiba. Show all posts
Showing posts with label ZiyaNaiba. Show all posts

‌ചെറുകഥ ‌- കറുമ്പി പെണ്ണ്*



**********‌=>ziya naiba <=*******
‌ ടാ ... നിനക്കു ശരിക്കും അവളോട് സ്നേഹമാണോ...ജിത്തുവിന്റെ ചോദ്യം കേട്ട് കടലിന്റെ മനോഹാരിത മൊബൈലിൽ പകർത്തുകയായിരുന്ന നന്ദു തിരിഞ്ഞു നോക്കാതെ ചോദിച്ചു അമ്മുവിനെ കുറിച്ചാണോടാ... അതേടാ ജിത്തു മറുപടി പറഞ്ഞു.നിനക്കെന്തു തോന്നുന്നു നന്ദു മറു ചോദ്യം ചോദിച്ചു...നിന്റെ അച്ഛൻ നിങ്ങളുടെ ഓഫിസിൽ ജോലിക്കു വച്ച അഷ്ടിക്ക് വകയില്ലാത്ത ഒരു പെണ്ണ്. അല്ലാതെന്ത് തോന്നാൻ... അതല്ല രണ്ടു മൂന്നു വർഷമായല്ലോ... നീ അവളെ ട്രൈ ചെയ്യുന്നു വല്ലതും നടന്നോ... ജിത്തു ഒരു കള്ളച്ചിരിയോടെ പറഞ്ഞു നിറുത്തി. അവന്റെ ഊഹം മനസിലായെങ്കിലും നന്ദു ഒന്നും മിണ്ടിയില്ല... ശരിയാണ് അഷ്ടിക്ക് വകയില്ലാത്ത പെണ്ണ് എണ്ണ കറുപ്പുള്ളവൾ യെപ്പോ നോക്കിയാലും കണ്ണ് നിറഞ്ഞേ അവളെ കാണാറുള്ളൂ അങ്ങനെ ഒരുപാടു കുറ്റപ്പെടുത്തലുകൾ കൂട്ടുകാർ പറയാറുണ്ട്...അത്രയ്ക്കു കഷ്ടത അനുഭവിക്കുന്ന കുട്ടിയാണ് എന്നാലും യെന്തോ അച്ഛനില്ലാത്ത കുട്ടിയായതോണ്ടുള്ള സഹതാപമോ... എന്നും ഓഫിസിൽ ചെല്ലുമ്പോൾ തനിക്കു തരുന്ന കരുതൽ കൊണ്ടോ എന്തോ ഒരു പ്രത്യേക ഇഷ്ടം അവളോടുണ്ട്. അതിനെ പ്രണയമെന്നു വിളിക്കാൻ പറ്റുമോ അറിയില്ല എന്നാലും ഒരിഷ്ടം. നീയെന്താടാ ആലോചിക്കുന്നേ ജിത്തുവിന്റെ ചോദ്യം കേട്ടാണ് നന്ദു ചിന്തയിൽ നിന്നുണർന്നത്. ഒന്നുമില്ലട ചുമ്മാ ഓരോന്ന്... നന്ദു ഒരു പുഞ്ചിരിയിൽ ഒതുക്കി... ടാ ഞാനൊരു കാര്യം പറയട്ടെ നീ എന്തായാലും അവളെ കെട്ടാൻ പോകുന്നില്ല. അപ്പൊ ഒന്നനുഭവിച്ചെങ്കിലും വിടടാ... ജിത്തു നീ നന്ദു ഷോക്കേറ്റ പോലെയായി........
‌ ***അമ്മു നാളെ ഒന്നു ഫ്രീ ആകാൻ പറ്റുമോ എന്തോ കാര്യമായി കോപ്പി ചെയ്യുന്ന തിരക്കിലായിരുന്നു അമ്മു.പെട്ടെന്നാണ് നന്ദുവിന്റെ ചോദ്യം...എന്തിനാ നന്ദുവേട്ടാ അമ്മു മുഖമുയർത്തി ചോദിച്ചു ഒരിടം വരെ പോകാനുണ്ട് നീ റെഡിയായി ബസ് സ്റ്റോപ്പിൽ നിന്നാൽ മതി ഞാൻ പിക് ചെയ്യാം ഓക്കേ. ശരി നന്ദേട്ടാ അവള്ക്കു അസാധാരണമായി ഒന്നും തോന്നിയിരുന്നില്ല അത്രയ്ക്ക് വിശ്വാസമായിരുന്നു നന്ദനെ...മൂന്നു വർഷമായി ഈ ഓഫിസിൽ വർക്ക് ചെയ്യുന്നു ഇതുവരെ മോശമായ ഒരു പെരുമാറ്റവും നന്ദന്റെ ഭാഗത്തു നിന്ന് തനിക്കോ കൂടെയുള്ള മറ്റു വർക്കേഴ്സിനോ ഉണ്ടായിട്ടില്ല എല്ലാർക്കും നന്ദുവിനെ കുറിച്ച് പറയാൻ നൂറു നാവാ അതു മാത്രമല്ല പലപെണ്കുട്ടികളുടെയും മനസിലെ മോഹം കൂടിയാണ് നന്ദനെ പോലെ ഒരു ചെറുപ്പക്കാരൻ ജീവിതത്തിൽ ഭർത്താവായി വരണമെന്നത്... അതൊക്കെ കൊണ്ട് തന്നെയാണ് അമ്മു നന്ദന്റെ ഉള്ളിലെ ഇഷ്ടം അറിയാമായിരുന്നിട്ടും തിരിച്ചു തനിക്കും ജീവനെ പോലെ ഇഷ്ടമാണെന്ന കാര്യം പ്രകടിപ്പിക്കാതെ അതറിയാത്ത പോലെ നടിക്കുന്നത് തന്നെ പോലെയുള്ള ഗതിയില്ലാത്ത ഇരുനിറമുള്ള പെണ്ണിനു കൊതിക്കാൻ പോലും അർഹതയില്ലാത്ത സമ്പത്തും അതിലുപരി സൗന്ദര്യവും നന്ദേട്ടനുണ്ട്.....
*** ഡ്രൈവ് ചെയ്യുമ്പോഴും മനസ്സിൽ ജിത്തു പറഞ്ഞ വാക്കുകളായിരുന്നു നന്ദുവിന്റെ ചെവിയിൽ ഒന്നനുഭവിച്ചു വിട്ടൂടെ എന്ന് നന്ദു ഗ്ലാസിൽ കൂടി പിന്നിലേക്ക് നോക്കി വെള്ളയും മെറൂണും മിക്സ് ആയ കളറുള്ള ആ ചൂരിദാറിൽ അമ്മുവിനെ കാണാൻ വല്ലാത്ത ചന്തമാണ് എണ്ണകറുപ്പാണെലും വല്ലാത്തൊരു മുഖലക്ഷണമുണ്ട് അമ്മുവിന്... വണ്ടി നേരെ ചെന്നു കയറിയത് ജിത്തുവും നന്ദുവും വല്ലപ്പോഴും കൂടാറുള്ള ഒരു ഔട്ട് ഹൌസിലാണ്. നന്ദു ഡോർ തുറന്നു ഇറങ്ങിയതിനു ശേഷം അമ്മുവിനോട് ഇറങ്ങാൻ പറഞ്ഞു... അമ്മു ചുറ്റും നോക്കിയതിനു ശേഷം ഇറങ്ങി എന്താ നന്ദേട്ടാ ഇവിടെ അവൾ പകച്ചു കൊണ്ട് ചോദിച്ചു വാ പറയാം അമ്മുവിൻറെ കൈ പിടിച്ചു റൂമിലേക്ക് കയറ്റി വാതിൽ കുറ്റിയിട്ടു നന്ദൻ...എന്നിട്ടു അമ്മുവിൻറെ തോളത്തു ഒരു വിറയലോടെ കരതലം വച്ചു അമ്മുവിൻറെ മുഖത്തേക്ക് നോക്കി..... ഒരു പ്രതിമ കണക്കെ നിൽക്കുകയാണ് അമ്മു കണ്ണിലെ കൃഷ്ണ മണികൾ രണ്ടും നന്ദന്റെ നേർക്കാണ് ഒന്ന് അടയ്ക്കുക പോലും ചെയ്യാതെ കണ്ണുനീർ ധാരധാരയായി കവിളിലൂടെ ഒലിച്ചിറങ്ങുകയാണ് അമ്മു നന്ദു പതിയെ വിളിച്ചു നോക്കി...അമ്മു നിറകണ്ണുകളോടെ നന്ദുവിനെ മുഖമുയർത്തി നോക്കി ആ തുളുമ്പുന്ന കണ്ണുകൾക്കു മുന്നിൽ പിടിച്ചു നില്ക്കാൻ പറ്റിയില്ല അവനു... അമ്മുവിൻറെ ചുമലിൽ നിന്നും കയ്യെടുത്തു പിന്നോട്ട് മാറി നന്ദു ചുവരിനോട് ചാരി ശിരസു താഴ്ത്തി നിന്നു...അമ്മു മുന്നോട്ടു ചെന്നു നന്ദുവിന്റെ മുഖം പിടിച്ചുയർത്തി താനിഷ്ടപ്പെടുന്ന ആ കണ്ണുകളിലേക്കു നോക്കി വിളിച്ചു നന്ദേട്ടാ..... മ് അവൻ മുഖം നോക്കാൻ കെല്പില്ലാതെ മൂളി... നന്ദേട്ടനറിയുമോ ഒരു പെണ്ണിന് ജീവിതാവസാനം വരെയുള്ള ഏറ്റവും വലിയ സുരക്ഷിതം ഒരാണിന്റെ സംരക്ഷണമാണ് നന്ദേട്ടാ അതിനൊരു പെണ്ണ് തിരിച്ചു കൊടുക്കാൻ ബാധ്യസ്ഥയായ അഭിമാനവും ചാരിത്ര്യവും ആണ് ഇപ്പൊ നന്ദേട്ടനെന്നിൽ നിന്നും കവർന്നെടുക്കാൻ നോക്കുന്നത് അതിനു പകരമായി നന്ദേട്ടനെന്നെ സ്വീകരിക്കുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല...അതു കൊണ്ടു തന്നെയാ നന്ദേട്ടൻ ഇഷ്ടം കൂടാൻ വന്നപ്പോഴൊക്കെയും... ആരും അറിയാതെ ന്റെ ജീവനെ പോലെ ഉള്ളിൽ സ്നേഹിച്ചിട്ടും നന്ദേട്ടനിൽ നിന്നും ഞാൻ അകലം പാലിച്ചത് അമ്മു കണ്ണുനീർ തുടച്ചു നന്ദുവിനെ നോക്കി പാവം ആരോ പറഞ്ഞത് കേട്ടു ചാടി പുറപ്പെട്ടതാണെന്ന് അമ്മുവിന് മനസിലായി പുറം തിരിഞ്ഞു ചുമരിനോട് ചേർന്ന് നെറ്റി ചാരി ഇരിക്കുവാണ്..... പതിയെ ചെന്ന് നന്ദുവിനെ തനിക്കഭിമുഖമായി നിറുത്തി അമ്മു പറഞ്ഞു... നന്ദേട്ടൻ ആഗ്രഹിച്ചതല്ലേ നന്ദേട്ടനെന്നെ ഇപ്പൊ എന്തും ചെയ്യാം ഞാൻ എതിർക്കില്ല കാരണം ഞാൻ മനസറിഞ്ഞു സ്നേഹിക്കുന്ന എന്റെ നന്ദേട്ടനല്ലേ... യെങ്കിലും എല്ലാം കഴിഞ്ഞു പോകുമ്പോ നന്ദേട്ടൻ തിരിഞ്ഞു പോലും നോക്കാതെ പോകണം... ഒരു പരാതിയുമില്ല ഈ കാക്ക കറുമ്പിക്ക്.... ഒരാളുടെയും ജീവിതം തകർക്കാനുമില്ല.... ഈ ജന്മം കൊണ്ട് ഒരാളെങ്കിലും സന്തോഷിച്ചല്ലോ യെന്ന സന്തോഷത്തിൽ ഒരാളുടെയും പേരു പരാമർശിക്കാതെ ഈ ജീവിതം ഒടുക്കി കളയാം കണ്ണീരു മാത്രം വിധിക്കപ്പെട്ട ഈ കറുമ്പി... പറഞ്ഞു നിറുത്തുമ്പോഴേക്കും വിതുമ്പിപ്പോയി അമ്മു...... 
***വണ്ടിയിൽ നിന്നും ഇറങ്ങുമ്പോ അമ്മു ആശ്ച്ചര്യപ്പെട്ടു... രെജിസ്റ്റർ ഓഫിസ്.... ഇതെന്താ ഇവിടെ അമ്മു ഒന്നുമറിയാതെ ചോദിച്ചു ഒരുപെണ്ണിനു ഒരാണിന്റെ കരുതലാണ് വലുതെങ്കിൽ ഒരാണിന് വലുത് അവന്റെ കണ്ണുതുറപ്പിക്കുകയും അവനു വേണ്ടി മാത്രം തന്നെ പൂർണമായും സമർപ്പിക്കുകയും ചെയ്യുന്ന പെണ്ണിനെയാ... എനിക്ക് വേണം ഈ കാക്ക കറുമ്പിയെ എന്റെ മാത്രമായി ഇനിയുള്ള ജീവിതത്തിൽ അമ്മുവിനെ ചേർത്തു പിടിച്ചു നന്ദു പറഞ്ഞു നിര്ത്തുമ്പോൾ... ആ കാക്ക കറുമ്പിയുടെ മുന്നിൽ നിറങ്ങളുടെയും സ്വപ്നങ്ങളുടെയും വാതിൽ തുറക്കുകയായിരുന്നു. തനിക്കായി ദൈവം കാത്തു വച്ച സ്നേഹത്തിന്റെ കരുതലിന്റെ നന്ദുവിന്റെ ജീവന്റെ പാതി യെന്ന വാതിൽ....
**********ശുഭം ***------by.... ziya naiba...

ചെറുകഥ *****അപ്പുന്റെ നന്ദൂട്ടി



=>ziya naiba <=
അമ്മേ... അച്ഛനോട് പറയണമമ്മേ അച്ഛന്റെ ചിന്നുമോളെ രഘുമാമൻ അടിച്ചിനെന്നു... ചിന്നുമോളുടെ ചുണ്ടു പൊട്ടി ചോര വന്നിനെന്നു... അഞ്ചു വയസു മാത്രം പ്രായമുള്ള ആ പൈതൽ അടികൊണ്ടു നീലിച്ചു പോയ ചുണ്ടുകളിൽ വിരലൊടിച്ചുകൊണ്ടു നന്ദൂട്ടിയോടു ഒന്നൂടി ഒട്ടിച്ചേർന്നു. പുറത്തേക്കു വന്ന കരച്ചിൽ ഉള്ളിലൊതുക്കി നന്ദൂട്ടി മോളെ ഒന്നുകൂടി ചേർത്ത് പിടിച്ചു. നമ്മളെപ്പോഴാ അമ്മെ അച്ഛന്റെ അടുത്ത് പോകുന്നെ ചിന്നുമോൾ ചിണുങ്ങി... പാവം ആ കൊച്ചിനറിയില്ലല്ലോ താനും അപ്പുവേട്ടനും പരസ്പരം പറഞ്ഞു തീർക്കേണ്ട ഒരു നിസാര പ്രശ്നം തന്റെ ഈഗോ കാരണം വീട്ടിലറിയിച്ചു ഇപ്പൊ വേർപിരിയലിന്റെ വക്കത്തു നിൽക്കുവാന്നും ... ഇനി മുതൽ ഇവിടെയായിരിക്കും നമ്മള് താമസിക്കുകയെന്നും... നന്ദൂട്ടി ഒന്നുകൂടി മകളെ ചേർത്ത് പിടിച്ചു...അപ്പുവേട്ടന്റെ ജീവനാണിവൾ അപ്പുവേട്ടൻ കൂടെ ഉണ്ടാകുമ്പോൾ എത്ര വലിയ കുറുമ്പിവൾ കാണിച്ചാലും ആരും ഒരക്ഷരം മിണ്ടില്ല...എന്നിട്ടിപ്പോ ചെറിയ ഒരു കുസൃതി കാണിച്ചതിനാ രഘുവേട്ടൻ കൈ നീട്ടി അടിച്ചത് അതിനു ശകാരിച്ചതിനു തനിക്കും കിട്ടി ഒന്ന്. ചോദിക്കാൻ ഇനി അപ്പുവേട്ടൻ വരില്ലെന്നുള്ള ധൈര്യം. അപ്പുവേട്ടനുമായി പിരിഞ്ഞു ഒരു ആഴ്ച തികച്ചു ആയില്ല അതിനു മുൻപേ ഇങ്ങനെ ആണേൽ ഇനി മുന്നോട്ടു എങ്ങിനെ ആയിരിക്കും ആലോചിക്കുന്തോറും സങ്കടവും അതിലേറെ ഭയവും തോന്നി നന്ദൂട്ടിക്ക്....**********
*****************************************
നന്ദന എന്നാണു പേരെങ്കിലും അപ്പുവേട്ടൻ വിളിക്കുന്നത് കേട്ട് ഇപ്പൊ എല്ലാരും വിളിക്കുന്നതും നന്ദൂട്ടി എന്നാണ്... ``അപ്പുവേട്ടന്റെ നന്ദൂട്ടി ´´ശരിയാണു മൂന്നു വര്ഷം പ്രണയിച്ചു ഒന്നായതാണ് താനും അപ്പുവേട്ടനും...സാമ്പത്തികമായി ഒന്നുമില്ലെന്നറിഞ്ഞിട്ടും ഒരു വീടു പോലും സ്വന്തമായി ഇല്ലെന്നറിഞ്ഞിട്ടും ഓട്ടോകാരൻ അപ്പുന്റെ ജീവിതത്തിലേക്ക് താൻ കടന്നു ചെന്നത് ആ സ്നേഹം കണ്ടിട്ട് തന്നെയാ...ഇപ്പൊ വിവാഹം കഴിഞ്ഞു ഏഴു വർഷമായി ഇതു വരെ തന്നെ വാക്കുകൊണ്ട് പോലും നോവിക്കാത്ത അപ്പുവേട്ടനാ ചിന്നുമോളെ എന്തോ കുറുമ്പ് കാട്ടിയതിന് താൻ അറിയാതെ മെല്ലെയൊന്നു മുഖത്തടിച്ചതിനാ തന്റെ കരണകുറ്റിക്ക് ആ കൈ പതിഞ്ഞത് ഓട്ടോകാരന്റെ കൈ ആയത്കൊണ്ടോ അപ്പുവേട്ടനിൽ നിന്നും അതു പ്രതീക്ഷിക്കാത്തതു കൊണ്ടോ നന്നായി വേദനിച്ചു. ആ വിഷമത്തിൽ താൻ തിരിച്ചു പറഞ്ഞ വാക്കുകൾക്ക് അപ്പുവേട്ടന്റെ അടിയേക്കാൾ വേദനയുണ്ടെന്നു അറിഞ്ഞത് ആ കണ്ണുകൾ നിറഞ്ഞു കണ്ടപ്പോഴാണ്.തക്ക സമയത്താണ് തന്റെ വീട്ടുകാർ വിരുന്നു വന്നതും... ഇതൊക്കെ അറിഞ്ഞതും ഡിഗ്രിക്കാരി മോളെ ഓട്ടോക്കാരൻ അടിച്ചത് അവർക്കു വലിയ കുറവായി തോന്നിയത് കൊണ്ടും അപ്പുവേട്ടനോട് അപ്പൊ തോന്നിയ വാശി കൊണ്ടും മാത്രമാ താനപ്പോൾ ഇറങ്ങി പുറപ്പെട്ടത്...ഇതിപ്പോ ഇങ്ങനെയായി തീരുമെന്ന് വിചാരിച്ചില്ല. അപ്പുവേട്ടൻ ക്ഷമ പറഞ്ഞു കൂട്ടികൊണ്ടു പോകുമെന്ന് വിചാരിച്ചു. പക്ഷെ സാമ്പത്തികമായി ഒന്നുമില്ലേലും നെഞ്ചുറപ്പുള്ള ഒരാണല്ലേ വാശിക്ക് കുറവു കാണില്ല യെന്നോർക്കാൻ താൻ മറന്നു.****************************************
നന്ദൂട്ടിയേ.... രാവിലെ രഘുരാമന്റെ അലർച്ച കേട്ടാണ് നന്ദൂട്ടി ഉണർന്നത്. വേഗം ചിന്നുവിനെയും വിളിച്ചുണർത്തി. എന്താ ഏട്ടാ ചിന്നൂന്റെ മുഖം കഴുവിക്കുന്നതിനിടയിൽ അവൾ ചോദിച്ചു. വക്കീലിനെ കാണാൻ പോകണ്ടേ അവളൊന്നും മിണ്ടിയില്ല...വേഗം റെഡിയാക്....ആ.....പിന്നെ.. നിന്റെ...ആ എരണം കെട്ട ഓട്ടോക്കാരൻ വിളിച്ചിരുന്നു ഞാൻ കാര്യമെല്ലാം പറഞ്ഞിനു അവനു നിന്നെ അവസാനമായി കണ്ടു എന്തോ പറയാനുണ്ടത്രേ നിന്നോട് ആ ആധാരം ഓഫിസിന്റടുത് വരെ ഒന്നു പോകാൻ പറഞ്ഞിനു വേഗം പോയിട്ടു വാ. നന്ദൂട്ടി തരിച്ചിരിക്കുകയായിരുന്നു തന്റെ അപ്പുവേട്ടനെയാണു എരണം കെട്ടവൻ എന്ന് വിളിച്ചത്...രാവിലെ മുതൽ രാത്രി വരെ മുചക്ക്രം ഉരുട്ടി നടുവൊടിഞ്ഞു ഒരു ദിവസംപോലുംഅവധിയെടുക്കാതെ തന്നെയും മോളെയും പൊന്നുപോലെ നോക്കുന്ന തന്റെ അപ്പുവേട്ടനെയാ... അച്ഛന്റെ ഓഹരി സ്വത്തിൽ ഭാര്യയെയും മക്കളെയും പോറ്റുന്ന ഈ മനുഷ്യൻ എരണം കെട്ടവൻ എന്നുവിളിച്ചത് . .. നന്ദൂട്ടി ഒന്നും മിണ്ടിയില്ല ചിന്നുവിനെയുമെടുത്തു ഒരു ഓട്ടോ വിളിച്ചു ആധാര ഓഫിസിലേക്കു തിരിച്ചു..****************************************
ഓട്ടോയിൽ നിന്നിറങ്ങുമ്പോ തന്നെ കണ്ടു തട്ടു കടയിൽ നിന്നു കൊണ്ട് ചായകുടിക്കുവാണ് ഒരു പരിപ്പു വടയും കയ്യിലുണ്ട്... നന്ദൂട്ടിക്ക് നെഞ്ച് കലങ്ങിപ്പോയി പുള്ളിക്ക് അടുക്കള പണിയൊന്നും വശമില്ല അതുകൊണ്ടു ചായ കുടിച്ചു കാണില്ല വേഷമാണെൽ മുഷിഞ്ഞ നിലയിലുമാ... താടിയിൽ അങ്ങിങ് കുറ്റിരോമം വളർന്നിട്ടുണ്ട്. എന്നും കുളിച്ചൊരുങ്ങി ഷേവ് ചെയ്ത് കുട്ടപ്പനായി വണ്ടിയുമെടുത്തു ഇറങ്ങുന്ന ആളാ ഇങ്ങിനെ.... അച്ഛാ ചിന്നുമോൾ ഓടിച്ചെന്ന് അച്ഛന്റെ തോളിൽ കയറി പറ്റി കവിളിൽ മാറിമാറി മുത്തം വച്ച് കവിൾ കടിച്ചു വലിച്ചു... നന്ദൂട്ടി നോക്കി നിന്നു അതല്ലേലും അങ്ങനെയാ പതിവ്......ഓട്ടം കഴിഞ്ഞു വന്നാൽ അച്ഛനും മോളും എന്നും ഇങ്ങനാണല്ലോ... യെന്തിനാ വരാൻ പറഞ്ഞെ ശബ്ദത്തിനു ഇല്ലാത്ത ഗാംഭീര്യം വരുത്തി മുഖം നോക്കാതെ നന്ദൂട്ടി ചോദിച്ചു മുഖം നോക്കിയാൽ കരഞ്ഞുപോകുമെന്നവൾക്കുറപ്പാ...
ഒന്നൂല്ല നന്ദൂട്ടിയെ... ഞാൻ അന്നു പറഞ്ഞാർന്നില്ലേ നമ്മളിപ്പോ ഇരിക്കുന്ന വാടക വീടിനടുത്തു ഒരു പത്തു സെന്റ് സ്ഥലം നോക്കിയിരുന്നെന്ന്... മിച്ചം വച്ചും ചിട്ടി പിടിച്ചും സമ്പാദിച്ച കുറച്ചു കാശുണ്ടാർന്നു അതു കൊണ്ട് ഞാനാ സ്ഥലം വാങ്ങി... നീ എന്നെ വിട്ടു പിരിയുവാണല്ലോ പിന്നെ എനിക്കെന്തിനാ നന്ദൂട്ടിയെ വീടും സ്ഥലവുമൊക്കെ എനിക്ക് ജീവിക്കാൻ ഈ ഓട്ടോ തന്നെ മതി ആ സ്ഥലം നിന്റെയും മോളുടെയും പേരിൽ രെജിസ്റ്റർ ചെയ്യുവാൻ വിളിച്ചതാ... പിന്നെ എന്നെ ഉപേക്ഷിച്ചാലും നീ വേറെ കെട്ടില്ലെന്നറിയാം നാളെ ന്റെ മോള് വലുതാകുമ്പോ അച്ഛൻ ഒന്നും ഇണ്ടാക്കിയില്ലേ യെന്ന് ചോദിച്ചാൽ ഇതെങ്കിലും നിനക്ക് കാണിച്ചു കൊടുക്കാല്ലോ പിന്നെ...പിരിഞ്ഞു പോയാലും നന്ദൂട്ടിയോട് എനിക്ക് ദേഷ്യമില്ലാട്ടോ...എനിക്കറിയാം നന്ദൂട്ടിയെ.......പൊട്ട ബുദ്ധിക്കു തോന്നീതാവും നന്ദൂട്ടിക്ക് ഇങ്ങനെയൊക്കെ പിന്നെ.... വല്ലപ്പോഴുമൊക്കെ എന്റെ മോളെ ഒന്നു കാണാൻ അനുവദിക്കണം ട്ടോ നന്ദൂട്ടി..... ചിന്നുമോൾ വലുതാകുമ്പോ പറഞ്ഞു കൊടുക്കണം അച്ഛൻ പാവമാർന്നെന്നും അച്ഛനു ഒരുപാടിഷ്ടാർന്നു മോളെയും അമ്മയെയും യെന്ന് ..പറഞ്ഞു നിറുത്തുമ്പോഴേക്കും അപ്പുവിന്റെ ശബ്ദം ഇടറിയിരുന്നു. ഇതിൽ കൂടുതൽ കേൾക്കുവാനുള്ള ത്രാണി നന്ദൂട്ടിക്ക് ഇല്ലായിരുന്നു.... അപ്പുവേട്ടാ.... അപ്പുവേട്ടനെ പിരിഞ്ഞു നന്ദൂട്ടി ഇനി പോകുന്നെങ്കിൽ അതു നന്ദൂട്ടിയുടെ മരണത്തിലേക്ക് മാത്രമായിരിക്കും പൊതു വഴിയാണെന്നുപോലും ഓർക്കാതെ വെട്ടിയിട്ട വാഴ പോലെ അപ്പുവിന്റെ മാറിലേക്ക് ഏങ്ങലടിച്ചു വീഴുകയായിരുന്നു നന്ദുട്ടി..... നന്ദൂട്ടിയേ.... ഒന്നും പറയാൻ വാക്കുകൾ കിട്ടിയില്ല അപ്പുവിന്.... ചേർത്ത് പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു അതു മതിയായിരുന്നു അപ്പൂന്റെ നന്ദൂട്ടിക്ക് എല്ലാം മറന്നു അപ്പുവിൽ അലിഞ്ഞു ചേരാൻ *****തിരിച്ചു ഓട്ടോയിൽ വീട്ടിലേക്കു തിരിക്കുമ്പോഴാണ് രഘു രാമൻ വന്നു ബൈക്ക് വട്ടം വയ്ക്കുന്നത്... ഇതെന്നാ ഏർപ്പാടാ ബൈക്കെന്നിറങ്ങി ഉടുത്തിരുന്ന മുണ്ട് മടക്കിക്കുത്തി രഘുരാമൻ ചോദിച്ചു. ഒന്നും പറയാൻ നിന്നില്ല അപ്പു. ഓട്ടോയിൽ നിന്നിറങ്ങിയ ഉടനെ രഘുരാമന്റെ ചെവിക്കല്ല് നോക്കി കൊടുത്തു 'ടപ്പേന്ന് ഒന്ന്... തഴമ്പുള്ള കയ്യിൽ നിന്നു കിട്ടിയതോണ്ടാവണം വേച്ചുപോയി രഘുരാമൻ.... എല്ലാം കഴിഞ്ഞു ഞാനങ്ങു വരുവാനിരിക്കുവാരുന്നു രഘുരാമാ... നീയായിട്ടു വന്നു വാങ്ങിയതോണ്ട് അതൊഴിവായി പിന്നെ ഇതെന്തിനാണെന്നല്ലേ..... കൂടെകിടക്കുന്ന പെണ്ണ് പറയണമെന്നില്ല അവളെ ആര് ഉപദ്രവിച്ചുവെന്ന്... നെഞ്ചിൽ ചേർത്ത് പിടിച്ചു കൂട്ടു കിടക്കുന്ന കെട്ടിയവനവളുടെ കണ്ണു നോക്കിയാലറിയാം എന്താണ്‌ സംഭവിച്ചതെന്ന്... അതുകൊണ്ടു ഇതെന്റെ പെണ്ണിന്റേം മോളുടേം ദേഹത്തു കൈവച്ചതിനു ഞാൻ തന്ന ഗിഫ്റ്റ് ആയി ഓർമയിൽ വച്ചോ..... തിരിച്ചു ഓട്ടോയിൽ കയറുമ്പോ തന്റെ പെണ്ണിന്റെയും മോളുടെയും മുഖത്തു കണ്ട പുഞ്ചിരി മാത്രം മതിയായിരുന്നു അപ്പുവിന് ഏതു ഗട്ടറുള്ള റോഡിലും മടുപ്പൊന്നും കൂടാതെ വണ്ടിയോടിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ... ഡിഗ്രിയും ബികോമും ഇല്ലെങ്കിലും താങ്ങായി.... തണലായി.... എന്നും കൂടെയുള്ള അപ്പുവിന്റെ ഈ സ്നേഹം മാത്രം മതിയാരുന്നു ഇനിയെന്നും മുന്നോട്ടുള്ള ജീവിതത്തിൽ അപ്പുവിന്റെ നന്ദൂട്ടിക്കും..... അച്ഛന്റെയും അമ്മയുടെയും ലാളനകൾ മാത്രം മതിയാർന്നു ഈ ലോകം വെട്ടി പിടിക്കാൻ നമ്മുടെ ചിന്നൂട്ടിക്കും............. ശുഭം.........
by.... ziya naiba....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo