നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചെറുകഥ *****അപ്പുന്റെ നന്ദൂട്ടി



=>ziya naiba <=
അമ്മേ... അച്ഛനോട് പറയണമമ്മേ അച്ഛന്റെ ചിന്നുമോളെ രഘുമാമൻ അടിച്ചിനെന്നു... ചിന്നുമോളുടെ ചുണ്ടു പൊട്ടി ചോര വന്നിനെന്നു... അഞ്ചു വയസു മാത്രം പ്രായമുള്ള ആ പൈതൽ അടികൊണ്ടു നീലിച്ചു പോയ ചുണ്ടുകളിൽ വിരലൊടിച്ചുകൊണ്ടു നന്ദൂട്ടിയോടു ഒന്നൂടി ഒട്ടിച്ചേർന്നു. പുറത്തേക്കു വന്ന കരച്ചിൽ ഉള്ളിലൊതുക്കി നന്ദൂട്ടി മോളെ ഒന്നുകൂടി ചേർത്ത് പിടിച്ചു. നമ്മളെപ്പോഴാ അമ്മെ അച്ഛന്റെ അടുത്ത് പോകുന്നെ ചിന്നുമോൾ ചിണുങ്ങി... പാവം ആ കൊച്ചിനറിയില്ലല്ലോ താനും അപ്പുവേട്ടനും പരസ്പരം പറഞ്ഞു തീർക്കേണ്ട ഒരു നിസാര പ്രശ്നം തന്റെ ഈഗോ കാരണം വീട്ടിലറിയിച്ചു ഇപ്പൊ വേർപിരിയലിന്റെ വക്കത്തു നിൽക്കുവാന്നും ... ഇനി മുതൽ ഇവിടെയായിരിക്കും നമ്മള് താമസിക്കുകയെന്നും... നന്ദൂട്ടി ഒന്നുകൂടി മകളെ ചേർത്ത് പിടിച്ചു...അപ്പുവേട്ടന്റെ ജീവനാണിവൾ അപ്പുവേട്ടൻ കൂടെ ഉണ്ടാകുമ്പോൾ എത്ര വലിയ കുറുമ്പിവൾ കാണിച്ചാലും ആരും ഒരക്ഷരം മിണ്ടില്ല...എന്നിട്ടിപ്പോ ചെറിയ ഒരു കുസൃതി കാണിച്ചതിനാ രഘുവേട്ടൻ കൈ നീട്ടി അടിച്ചത് അതിനു ശകാരിച്ചതിനു തനിക്കും കിട്ടി ഒന്ന്. ചോദിക്കാൻ ഇനി അപ്പുവേട്ടൻ വരില്ലെന്നുള്ള ധൈര്യം. അപ്പുവേട്ടനുമായി പിരിഞ്ഞു ഒരു ആഴ്ച തികച്ചു ആയില്ല അതിനു മുൻപേ ഇങ്ങനെ ആണേൽ ഇനി മുന്നോട്ടു എങ്ങിനെ ആയിരിക്കും ആലോചിക്കുന്തോറും സങ്കടവും അതിലേറെ ഭയവും തോന്നി നന്ദൂട്ടിക്ക്....**********
*****************************************
നന്ദന എന്നാണു പേരെങ്കിലും അപ്പുവേട്ടൻ വിളിക്കുന്നത് കേട്ട് ഇപ്പൊ എല്ലാരും വിളിക്കുന്നതും നന്ദൂട്ടി എന്നാണ്... ``അപ്പുവേട്ടന്റെ നന്ദൂട്ടി ´´ശരിയാണു മൂന്നു വര്ഷം പ്രണയിച്ചു ഒന്നായതാണ് താനും അപ്പുവേട്ടനും...സാമ്പത്തികമായി ഒന്നുമില്ലെന്നറിഞ്ഞിട്ടും ഒരു വീടു പോലും സ്വന്തമായി ഇല്ലെന്നറിഞ്ഞിട്ടും ഓട്ടോകാരൻ അപ്പുന്റെ ജീവിതത്തിലേക്ക് താൻ കടന്നു ചെന്നത് ആ സ്നേഹം കണ്ടിട്ട് തന്നെയാ...ഇപ്പൊ വിവാഹം കഴിഞ്ഞു ഏഴു വർഷമായി ഇതു വരെ തന്നെ വാക്കുകൊണ്ട് പോലും നോവിക്കാത്ത അപ്പുവേട്ടനാ ചിന്നുമോളെ എന്തോ കുറുമ്പ് കാട്ടിയതിന് താൻ അറിയാതെ മെല്ലെയൊന്നു മുഖത്തടിച്ചതിനാ തന്റെ കരണകുറ്റിക്ക് ആ കൈ പതിഞ്ഞത് ഓട്ടോകാരന്റെ കൈ ആയത്കൊണ്ടോ അപ്പുവേട്ടനിൽ നിന്നും അതു പ്രതീക്ഷിക്കാത്തതു കൊണ്ടോ നന്നായി വേദനിച്ചു. ആ വിഷമത്തിൽ താൻ തിരിച്ചു പറഞ്ഞ വാക്കുകൾക്ക് അപ്പുവേട്ടന്റെ അടിയേക്കാൾ വേദനയുണ്ടെന്നു അറിഞ്ഞത് ആ കണ്ണുകൾ നിറഞ്ഞു കണ്ടപ്പോഴാണ്.തക്ക സമയത്താണ് തന്റെ വീട്ടുകാർ വിരുന്നു വന്നതും... ഇതൊക്കെ അറിഞ്ഞതും ഡിഗ്രിക്കാരി മോളെ ഓട്ടോക്കാരൻ അടിച്ചത് അവർക്കു വലിയ കുറവായി തോന്നിയത് കൊണ്ടും അപ്പുവേട്ടനോട് അപ്പൊ തോന്നിയ വാശി കൊണ്ടും മാത്രമാ താനപ്പോൾ ഇറങ്ങി പുറപ്പെട്ടത്...ഇതിപ്പോ ഇങ്ങനെയായി തീരുമെന്ന് വിചാരിച്ചില്ല. അപ്പുവേട്ടൻ ക്ഷമ പറഞ്ഞു കൂട്ടികൊണ്ടു പോകുമെന്ന് വിചാരിച്ചു. പക്ഷെ സാമ്പത്തികമായി ഒന്നുമില്ലേലും നെഞ്ചുറപ്പുള്ള ഒരാണല്ലേ വാശിക്ക് കുറവു കാണില്ല യെന്നോർക്കാൻ താൻ മറന്നു.****************************************
നന്ദൂട്ടിയേ.... രാവിലെ രഘുരാമന്റെ അലർച്ച കേട്ടാണ് നന്ദൂട്ടി ഉണർന്നത്. വേഗം ചിന്നുവിനെയും വിളിച്ചുണർത്തി. എന്താ ഏട്ടാ ചിന്നൂന്റെ മുഖം കഴുവിക്കുന്നതിനിടയിൽ അവൾ ചോദിച്ചു. വക്കീലിനെ കാണാൻ പോകണ്ടേ അവളൊന്നും മിണ്ടിയില്ല...വേഗം റെഡിയാക്....ആ.....പിന്നെ.. നിന്റെ...ആ എരണം കെട്ട ഓട്ടോക്കാരൻ വിളിച്ചിരുന്നു ഞാൻ കാര്യമെല്ലാം പറഞ്ഞിനു അവനു നിന്നെ അവസാനമായി കണ്ടു എന്തോ പറയാനുണ്ടത്രേ നിന്നോട് ആ ആധാരം ഓഫിസിന്റടുത് വരെ ഒന്നു പോകാൻ പറഞ്ഞിനു വേഗം പോയിട്ടു വാ. നന്ദൂട്ടി തരിച്ചിരിക്കുകയായിരുന്നു തന്റെ അപ്പുവേട്ടനെയാണു എരണം കെട്ടവൻ എന്ന് വിളിച്ചത്...രാവിലെ മുതൽ രാത്രി വരെ മുചക്ക്രം ഉരുട്ടി നടുവൊടിഞ്ഞു ഒരു ദിവസംപോലുംഅവധിയെടുക്കാതെ തന്നെയും മോളെയും പൊന്നുപോലെ നോക്കുന്ന തന്റെ അപ്പുവേട്ടനെയാ... അച്ഛന്റെ ഓഹരി സ്വത്തിൽ ഭാര്യയെയും മക്കളെയും പോറ്റുന്ന ഈ മനുഷ്യൻ എരണം കെട്ടവൻ എന്നുവിളിച്ചത് . .. നന്ദൂട്ടി ഒന്നും മിണ്ടിയില്ല ചിന്നുവിനെയുമെടുത്തു ഒരു ഓട്ടോ വിളിച്ചു ആധാര ഓഫിസിലേക്കു തിരിച്ചു..****************************************
ഓട്ടോയിൽ നിന്നിറങ്ങുമ്പോ തന്നെ കണ്ടു തട്ടു കടയിൽ നിന്നു കൊണ്ട് ചായകുടിക്കുവാണ് ഒരു പരിപ്പു വടയും കയ്യിലുണ്ട്... നന്ദൂട്ടിക്ക് നെഞ്ച് കലങ്ങിപ്പോയി പുള്ളിക്ക് അടുക്കള പണിയൊന്നും വശമില്ല അതുകൊണ്ടു ചായ കുടിച്ചു കാണില്ല വേഷമാണെൽ മുഷിഞ്ഞ നിലയിലുമാ... താടിയിൽ അങ്ങിങ് കുറ്റിരോമം വളർന്നിട്ടുണ്ട്. എന്നും കുളിച്ചൊരുങ്ങി ഷേവ് ചെയ്ത് കുട്ടപ്പനായി വണ്ടിയുമെടുത്തു ഇറങ്ങുന്ന ആളാ ഇങ്ങിനെ.... അച്ഛാ ചിന്നുമോൾ ഓടിച്ചെന്ന് അച്ഛന്റെ തോളിൽ കയറി പറ്റി കവിളിൽ മാറിമാറി മുത്തം വച്ച് കവിൾ കടിച്ചു വലിച്ചു... നന്ദൂട്ടി നോക്കി നിന്നു അതല്ലേലും അങ്ങനെയാ പതിവ്......ഓട്ടം കഴിഞ്ഞു വന്നാൽ അച്ഛനും മോളും എന്നും ഇങ്ങനാണല്ലോ... യെന്തിനാ വരാൻ പറഞ്ഞെ ശബ്ദത്തിനു ഇല്ലാത്ത ഗാംഭീര്യം വരുത്തി മുഖം നോക്കാതെ നന്ദൂട്ടി ചോദിച്ചു മുഖം നോക്കിയാൽ കരഞ്ഞുപോകുമെന്നവൾക്കുറപ്പാ...
ഒന്നൂല്ല നന്ദൂട്ടിയെ... ഞാൻ അന്നു പറഞ്ഞാർന്നില്ലേ നമ്മളിപ്പോ ഇരിക്കുന്ന വാടക വീടിനടുത്തു ഒരു പത്തു സെന്റ് സ്ഥലം നോക്കിയിരുന്നെന്ന്... മിച്ചം വച്ചും ചിട്ടി പിടിച്ചും സമ്പാദിച്ച കുറച്ചു കാശുണ്ടാർന്നു അതു കൊണ്ട് ഞാനാ സ്ഥലം വാങ്ങി... നീ എന്നെ വിട്ടു പിരിയുവാണല്ലോ പിന്നെ എനിക്കെന്തിനാ നന്ദൂട്ടിയെ വീടും സ്ഥലവുമൊക്കെ എനിക്ക് ജീവിക്കാൻ ഈ ഓട്ടോ തന്നെ മതി ആ സ്ഥലം നിന്റെയും മോളുടെയും പേരിൽ രെജിസ്റ്റർ ചെയ്യുവാൻ വിളിച്ചതാ... പിന്നെ എന്നെ ഉപേക്ഷിച്ചാലും നീ വേറെ കെട്ടില്ലെന്നറിയാം നാളെ ന്റെ മോള് വലുതാകുമ്പോ അച്ഛൻ ഒന്നും ഇണ്ടാക്കിയില്ലേ യെന്ന് ചോദിച്ചാൽ ഇതെങ്കിലും നിനക്ക് കാണിച്ചു കൊടുക്കാല്ലോ പിന്നെ...പിരിഞ്ഞു പോയാലും നന്ദൂട്ടിയോട് എനിക്ക് ദേഷ്യമില്ലാട്ടോ...എനിക്കറിയാം നന്ദൂട്ടിയെ.......പൊട്ട ബുദ്ധിക്കു തോന്നീതാവും നന്ദൂട്ടിക്ക് ഇങ്ങനെയൊക്കെ പിന്നെ.... വല്ലപ്പോഴുമൊക്കെ എന്റെ മോളെ ഒന്നു കാണാൻ അനുവദിക്കണം ട്ടോ നന്ദൂട്ടി..... ചിന്നുമോൾ വലുതാകുമ്പോ പറഞ്ഞു കൊടുക്കണം അച്ഛൻ പാവമാർന്നെന്നും അച്ഛനു ഒരുപാടിഷ്ടാർന്നു മോളെയും അമ്മയെയും യെന്ന് ..പറഞ്ഞു നിറുത്തുമ്പോഴേക്കും അപ്പുവിന്റെ ശബ്ദം ഇടറിയിരുന്നു. ഇതിൽ കൂടുതൽ കേൾക്കുവാനുള്ള ത്രാണി നന്ദൂട്ടിക്ക് ഇല്ലായിരുന്നു.... അപ്പുവേട്ടാ.... അപ്പുവേട്ടനെ പിരിഞ്ഞു നന്ദൂട്ടി ഇനി പോകുന്നെങ്കിൽ അതു നന്ദൂട്ടിയുടെ മരണത്തിലേക്ക് മാത്രമായിരിക്കും പൊതു വഴിയാണെന്നുപോലും ഓർക്കാതെ വെട്ടിയിട്ട വാഴ പോലെ അപ്പുവിന്റെ മാറിലേക്ക് ഏങ്ങലടിച്ചു വീഴുകയായിരുന്നു നന്ദുട്ടി..... നന്ദൂട്ടിയേ.... ഒന്നും പറയാൻ വാക്കുകൾ കിട്ടിയില്ല അപ്പുവിന്.... ചേർത്ത് പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു അതു മതിയായിരുന്നു അപ്പൂന്റെ നന്ദൂട്ടിക്ക് എല്ലാം മറന്നു അപ്പുവിൽ അലിഞ്ഞു ചേരാൻ *****തിരിച്ചു ഓട്ടോയിൽ വീട്ടിലേക്കു തിരിക്കുമ്പോഴാണ് രഘു രാമൻ വന്നു ബൈക്ക് വട്ടം വയ്ക്കുന്നത്... ഇതെന്നാ ഏർപ്പാടാ ബൈക്കെന്നിറങ്ങി ഉടുത്തിരുന്ന മുണ്ട് മടക്കിക്കുത്തി രഘുരാമൻ ചോദിച്ചു. ഒന്നും പറയാൻ നിന്നില്ല അപ്പു. ഓട്ടോയിൽ നിന്നിറങ്ങിയ ഉടനെ രഘുരാമന്റെ ചെവിക്കല്ല് നോക്കി കൊടുത്തു 'ടപ്പേന്ന് ഒന്ന്... തഴമ്പുള്ള കയ്യിൽ നിന്നു കിട്ടിയതോണ്ടാവണം വേച്ചുപോയി രഘുരാമൻ.... എല്ലാം കഴിഞ്ഞു ഞാനങ്ങു വരുവാനിരിക്കുവാരുന്നു രഘുരാമാ... നീയായിട്ടു വന്നു വാങ്ങിയതോണ്ട് അതൊഴിവായി പിന്നെ ഇതെന്തിനാണെന്നല്ലേ..... കൂടെകിടക്കുന്ന പെണ്ണ് പറയണമെന്നില്ല അവളെ ആര് ഉപദ്രവിച്ചുവെന്ന്... നെഞ്ചിൽ ചേർത്ത് പിടിച്ചു കൂട്ടു കിടക്കുന്ന കെട്ടിയവനവളുടെ കണ്ണു നോക്കിയാലറിയാം എന്താണ്‌ സംഭവിച്ചതെന്ന്... അതുകൊണ്ടു ഇതെന്റെ പെണ്ണിന്റേം മോളുടേം ദേഹത്തു കൈവച്ചതിനു ഞാൻ തന്ന ഗിഫ്റ്റ് ആയി ഓർമയിൽ വച്ചോ..... തിരിച്ചു ഓട്ടോയിൽ കയറുമ്പോ തന്റെ പെണ്ണിന്റെയും മോളുടെയും മുഖത്തു കണ്ട പുഞ്ചിരി മാത്രം മതിയായിരുന്നു അപ്പുവിന് ഏതു ഗട്ടറുള്ള റോഡിലും മടുപ്പൊന്നും കൂടാതെ വണ്ടിയോടിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ... ഡിഗ്രിയും ബികോമും ഇല്ലെങ്കിലും താങ്ങായി.... തണലായി.... എന്നും കൂടെയുള്ള അപ്പുവിന്റെ ഈ സ്നേഹം മാത്രം മതിയാരുന്നു ഇനിയെന്നും മുന്നോട്ടുള്ള ജീവിതത്തിൽ അപ്പുവിന്റെ നന്ദൂട്ടിക്കും..... അച്ഛന്റെയും അമ്മയുടെയും ലാളനകൾ മാത്രം മതിയാർന്നു ഈ ലോകം വെട്ടി പിടിക്കാൻ നമ്മുടെ ചിന്നൂട്ടിക്കും............. ശുഭം.........
by.... ziya naiba....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot