നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉണ്ണിയപ്പം

Image may contain: 3 people, people smiling, selfie and closeup

ഒരു പെണ്ണിനെ വളയ്ക്കാൻ അമ്മയോട് ഐഡിയ ചോദിച്ച ആദ്യത്തെ മകൻ നിയാണെന്ന് അമ്മപറഞ്ഞപ്പോ.. ഞാൻ അമ്മയെ ചേർത്തുപിടിച്ച് പറഞ്ഞു..
ന്റെ അമ്മേ അമ്മയ്‌ക്കൊരു മരുമകളെ ഞാൻ കണ്ടുപിടിച്ചെന്ന്..ഇതുകേട്ട് അമ്മയെന്റെ ചെവിയിൽ പിടിച്ചിട്ട് പറഞ്ഞു..
ന്റെ മരുമോളെ ഞാൻ കണ്ടുപിടിച്ചോളാം എന്ന്..പിന്നെ ഞാനൊന്നും മിണ്ടായില്ല.
പിണക്കം നടിച്ച് വീട്ടിൽ നിന്ന് ഇറങ്ങുമ്പോ..
അമ്മയെന്നെ നോക്കി ചിരിച്ചിട്ട് ചോദിച്ചു..ന്റെ മോൻ പിണങ്ങി പോകു ആണോ എന്ന്..
ഒന്നും മിണ്ടാതെ അമ്മയെ നോക്കിയിട്ട് തിരിഞ്ഞു നടക്കുമ്പോ അമ്മ ഉറക്കെ പറയുന്നുണ്ടായിരുന്നു..
മോനെ നിനക്കിഷ്ടപ്പെട്ട ഉണ്ണിയപ്പം ഉണ്ടാക്കിവെച്ചിട്ടുണ്ടെന്നു..അതുകേട്ട് എന്റെ കാലുകൾ പിന്നിലേക്ക് വലിഞ്ഞെങ്കിലും തിരിഞ്ഞുനോക്കാതെ ഞാൻ നടന്നു..
കാരണം അമ്മയുണ്ടാക്കുന്ന ഉണ്ണിയപ്പത്തിന് മുന്നിൽ..എനിക്കും എന്റെ പിണക്കത്തിനുംഅധികനേരം പിടിച്ച് നിൽക്കാനാവില്ലലോ..
അതുകൊണ്ട് ഒന്നൂടെ വേഗത്തിൽ ഞാൻ നടന്നു..അതുകണ്ടപ്പോ അമ്മയെന്നെ ഉറക്കെ വിളിച്ചിട്ട് പറഞ്ഞു..മോനെ ഓൾ ദി ബെസ്റ്റ് എന്ന്.
അതുകേട്ടപ്പോ ഗെയ്റ്റ് വരെ എത്തിയ ഞാൻ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് ഒരുമ്മയും കൊടുത്ത്.. അനുഗ്രഹവും വാങ്ങി..
ഒരു ചിരിയും ചിരിച്ച് അമ്മയോട് ഐ ലവ് യും പറഞ്ഞ് പോകാൻ നിൽക്കുമ്പോൾ അമ്മയെന്നോട് പറഞ്ഞു..
'മോനെ ഒരു പെണ്ണിനോട് ഇഷ്ടമാണെന്ന് പറയുമ്പോൾ അവളുടെ കണ്ണുകളിലേക്ക് നോക്കി ആത്മാർഥമായി തന്നെ പറയണം ഇഷ്ടമാണെന്ന്..
ആ ഇഷ്ടം അവൾക്ക് ഉറപ്പായും മനസ്സിലാക്കാൻ കഴിയും.കാരണം ഒരു പെണ്ണിനിഷ്ടം അവളുടെ കണ്ണുകളിൽ നോക്കി സംസാരിക്കുന്ന ഒരു ആണിനെയാണ്..'
പെട്ടെന്ന് ഞാനൊരു ഞെട്ടലോടെ അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോ..അമ്മ പറഞ്ഞു..ഞെട്ടേണ്ടാ ഇതൊക്കെ നിന്റെ അച്ഛനിൽ നിന്നും ഞാൻ മനസ്സിലാക്കിയതാണെന്നു...
എന്തായാലും സൂപ്പർ അമ്മയുടെ ആ മനോഹരമായ വാക്കുകളും കേട്ട്...ഞാൻ നേരെ ചെന്നത് ഇഷ്ടം തോന്നിയവളോട് ഇഷ്ടം തുറന്നു പറയാനായിരുന്നു..
ഇനി പറഞ്ഞാൽ തന്നെ അവളുടെ പ്രതികരണം എങ്ങനെയാകുമെന്നും അറിയില്ല..
ഇനിയെന്തു തന്നെയായാലും കുഴപ്പമില്ല വരുന്നത് വരുന്നപോലെ കാണാമെന്ന് വിചാരിച്ചിട്ടാണ്..
അവൾ വരുന്ന വഴിയരികിൽ ഞാൻ കാത്തുനിന്നത്...
ആ നിൽക്കുന്ന സമയത്ത് അവളോട് പറയാനുള്ളതൊക്കെ ഞാൻ മനസ്സിൽ കുത്തിക്കുറിച്ചുകൊണ്ടിരുന്നു..കൂട്ടത്തിൽ അമ്മപറഞ്ഞ വാക്കുകളും.
ആദ്യമായിട്ട് ഒരു പെണ്ണിനോട് ഇഷ്ടമാണെന്ന് പറയുമ്പോ സംസാരിക്കാൻ പറ്റാതെ തപ്പിതടഞ്ഞു വീഴേണ്ടല്ലോ..
പറയാനുള്ളതൊക്കെ സെറ്റാക്കി അവിടെ നിൽക്കുമ്പോഴാണ് അവളുടെ കടന്നുവരവ്..
അന്നവൾ കൂടുതൽ സുന്ദരിയായിട്ടുണ്ടെന്ന് എനിക്ക് തോന്നി..
അതുപിന്നെ സ്നേഹിക്കുന്നപെണ്ണിനെ കാണുമ്പോൾ എല്ല കാമുകന്മാർക്കും അങ്ങനെയല്ലേ തോന്നു..
ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു വല്ലാത്തൊരു ഫീലിങ്ങ്സ് പ്രണയം അങ്ങനെയാണല്ലോ.
പറയാൻ കൊതിക്കുമ്പോ ഇഷ്ടപ്പെടുമോ നഷ്ടപ്പെടുമോ എന്നൊരു തോന്നാലുണ്ടാകും..
എനിക്കും അങ്ങനെയൊരു തോന്നാലുണ്ടായി പക്ഷെ പറയാതെ പോയാൽ അതൊരു തീരാ നഷ്ടമാകും..
പറയാതെ പോകുന്ന ഓരോ പ്രണയവും നഷ്ടത്തിലാണല്ലോ അവസാനിച്ചിരിക്കുന്നത്..
അതുകൊണ്ടു എനിക്കവളെ നഷ്ടപ്പെടുത്താനാവില്ല ഞാനെന്റെ എല്ലാ ധൈര്യവും പുറത്തെടുത്ത് അവളോട് ഇഷ്ടമാണെന്ന് പറഞ്ഞു..
ദേ ഇങ്ങനെ...
'നിന്നെ ഒരുവട്ടം കണ്ടപ്പോ പലവട്ടം കാണാൻ മോഹം പലവട്ടം കണ്ടപ്പോ എന്നുമെന്നും കാണാൻ മോഹമാണ്..
നിന്നെയെനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് ആ ഇഷ്ടം എത്രയെന്ന് ചോദിച്ചാൽ എന്റെ അമ്മയുണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്റെ അത്രയും വരും..'
ഇതുകേട്ടപ്പോ അവളുടെ മുഖത്തൊരു ചിരി പടരുന്നുണ്ടായിരുന്നു.
എങ്ങനെ ചിരിക്കാതിരിക്കും എല്ലാവരും ആകാശത്തോളം ഇഷ്ടമാണ്.പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ഇഷ്ടമാണ് എന്നൊക്കെ പറയുമ്പോ..
ഞമ്മള് ഉണ്ണിയപ്പത്തിന്റെ അത്ര ഇഷ്ടമാണെന്നെ പറഞ്ഞുള്ളു...ആ സമയത്ത് അതായിരുന്നു വായിൽ വന്നത്..
കാരണം ഒരുനിമിഷം അമ്മയെ ഞാൻ ഓർത്തുപോയി..
ഇതൊക്കെകേട്ട് അവളൊന്നും മിണ്ടാതെ ജാഡയിൽ നടന്നപ്പോ..
ഞാനുറക്കെ അവളോട് പറഞ്ഞു..ആ ഉണ്ടകണ്ണും വെച്ച് പേടിപ്പിക്കാതെ ഒന്ന് ചിരിച്ചുടെ എന്ന്..
ഇതുകേട്ട് അവളെന്നെ തിരിഞ്ഞുനോക്കിയിട്ടു പറഞ്ഞു..പോടാ മരപട്ടി എന്ന്..
അതുകേട്ടപ്പോ എനിക്കൊരുപാട് സന്തോഷം തോന്നി..
കാരണം ചീത്തകേൾക്കാതെയും പുറകെ നടക്കാതെയും ശല്യം ചെയ്യാതെയും വെറുപ്പിക്കാതെയും വേദനിപ്പിക്കാതെയും ഏതൊരു പ്രണയവും വിജയിച്ചിട്ടില്ല..
അതുകൊണ്ട് അവളുടെ ഓരോ ചീത്തവിളിയും എനിക്കൊരോ പ്രതീക്ഷകളാണ്...
സ്നേഹിക്കുമെന്ന പ്രതീക്ഷ...
സ്നേഹത്തോടെ....
ധനു ധനു...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot