നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഞാനും.. അവളും

...Image may contain: 3 people, including Reshma Bibin
സമയം നോക്കിയപ്പോൾ 9മണി. എനിക്കു വിശ്വാസികാനായില്ല. ചുരുങ്ങിയത് ഒരു10 മിസ്ഡ് കാൾ എങ്കിലും വരണ്ട സമയം കഴിഞ്ഞിരുകുന്നു. രണ്ടു ദിവസത്തെ അമിത ജോലിഭാരം മനസ്സിനെയും ശരീരത്തെയും നന്നായി തളർത്തിയിരുന്നു.അതുകൊണ്ടാണ് മീറ്റിംഗ് ഉണ്ടെന്നു അവളോട് കള്ളം പറഞ്ഞു ഒരു സിനിമക്കു പോയത്.
ഒറ്റക്കുള്ള സിനിമയും ഫോണെൽ അധിക സമയം ചെലവഴിക്കുന്നതും അവൾക് ഇഷ്ടമില്ലാത്ത രണ്ടു കാര്യങ്ങളായിരുന്നു.
സന്ധ്യാദീപം വെക്കാത്ത തുളസിത്തറ യും,പൂമുഖത്തെ ഇരുട്ടും വീട്ടിൽ അവളില്ല എന്നു വിളിച്ചോതുന്ന തെളിവുകളായിരുന്നു.
ചിലപ്പോൾ വൈകുന്നേരം ഒന്നു വീട്ടിൽ പോകുമെന്ന് പറഞ്ഞിരുന്ന കാര്യം ഇപ്പോഴാണ് ഓർത്തത്.
നേരെ ചെന്നു നോക്കിയത് ഫോൺ ന്റെ ചാർജർ യഥാ സ്ഥാനതുണ്ടോ എന്നതായിരുന്നു. പതിവ് തെറ്റിച്ച് അതാവിടതന്നെ ഉണ്ടായിരുന്നു.വസ്ത്രം മാറി നേരെ ചെന്നത് അടുകളായിലെകയിരുന്നു. അടുക്കളയും അവളുടെ അസാന്നിധ്യം മൂലം നിശ്ശബ്ദമായിരുന്നു.
രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ പിന്നാമ്പുറത് അവൾ തുണിയലകുന്ന ശബ്ദം കേട്ടിരുന്നു. അതിനിടയിൽ ഓടി വന്നാണ് വീട്ടിൽ പോകു സൂചിപ്പിക്കുന്നത്. ഞാൻ "പോയി വാ"എന്ന കനത്തിലൊരു മറുപടിയും കൊടുത്തിരുന്നു. പതിവിനു വിപരീതമായിരുന്നു അടുക്കളയിലെ കാഴ്ചകൾ...
അരികലത്തിലെ വെള്ളം തിളച്ചു വറ്റി യിരുന്നു. രാവിലത്തെ ദോശ നനഞ്ഞോട്ടി പ്ലേറ്റിൽ തന്നെ ഉണ്ടായിരുനന്നു.ദേഷ്യം കൊണ്ടെന്റെ സകല നിയന്ത്രണവും വിട്ടുപോയി. വരട്ടെ.. എന്നിടാവാം ബാക്കി..
ഞാനെന്ന ഭർത്താവിന്റെ ദേഷ്യവും വാശിയും അവളെ ഒന്നു വിളിക്കാൻ അനുവദിച്ചില്ല.
പിറ്റേ ദിവസം ഞായറാഴ്ച ആയിരുന്നു. അവളോടുള്ള വാശി ആദ്യം അലക്കി തീർക്കാം എന്നു കരുതിയാണ് അലകുകല്ലിനെ ലക്ഷ്യമാക്കി നടന്നത്.
അവിടെ ഇന്നലെ പെയ്‌ത മഴയിൽ നനഞ്ഞു കുതിർന്നു കിടപ്പുണ്ടായിരുന്നു എന്റെ നല്ല പാതി.
രേവതി...........
എത്ര വിളിച്ചിട്ടും അവളുുണർന്നില്ല.ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു വഴുതി വീണിരുന്നു അവൾ.. ഇന്നലെ പെയ്‌ത ചാറ്റൽ മഴ അവളുടെ സീമന്തരേഖ യിലെ സിന്ദൂരചോപ്പു മാച്ചിരുന്നു.
പിന്നീടുള്ള നാളുകൾ ജീവനുണ്ടായിട്ടും ജീവച്ഛവം പോലെ ഞാൻ എണ്ണി തീർക്കുകയായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ കണ്ടു..അലകുകല്ലിന്റെ പൊത്തിൽ അവൾ ചുരുട്ടി വെച്ചിരുന്ന ഒരു കൂട്ടം സിനിമ ടിക്കറ്റുകൾ.. ഒരു ഭ്രാന്തനെ പോലെ ഞാനാലറി വിളിച്ചു.
ഇന്നിവിടെ കുറച്ചുദിവസങ്ങൾ മുൻപ്‌വരെ ഞങ്ങളുടേതായിരുന്ന ഞങ്ങളുടെ കിടപ്പു മുറിയിൽ ഞാൻ മാത്രം.
പതിയെ എഴുന്നേറ്റു അവളുറങ്ങുന്ന മൂവാണ്ടൻ ചോട്ടിൽ പോയി നിന്നു.. അപ്പോൾ എനിക്കു കേൾക്കാമായിരുന്നു ഇന്നലെ വരെ അരോചകമായി തോന്നിയിരുന്ന അവളുടെ സംസാരങ്ങൾ.. അവ ഇവയൊക്കെയായിരുന്നു...
" ഏട്ടാ ആ ഫോൺ ഒന്നെടുത്തു വെക്കു.. നമുക്കെന്തെങ്കിലും സംസാരിക്കാം."
"നിങ്ങൾക്കെന്നെയാണോ അതോ നിങ്ങടെ ഫോൺ ആണോ കൂടുതൽ ഇഷ്ടം?
പണ്ടത്തെ പോലെ ഇപ്പോഴും എന്നോട് കള്ളം പറഞ്ഞു നിങ്ങൾ സിനിമക്കു പോവറുുണ്ടോ?
ഞാൻ മരിച്ചാൽ നിങ്ങൾ വേറേ കല്യാണം കഴിക്കുമോ?
അങ്ങനെ നൂറായിരം ചോദ്യങ്ങൾ.. സംശയങ്ങൾ...
എന്റെ കാതിൽ മുഴങ്ങി.തിരികെ മുറിയിലെത്തിയ ഞാൻ അന്നാദ്യമായി ഫോൺ കയ്യിലെടുക്കാതെ കിടന്നു.. അരികെ കിടക്കാൻ അവള് ഇനി വരില്ലെന്നറിയമെങ്കിലും കുറച്ചു സ്ഥലം അവൾക് വേണ്ടി എന്റെ കിടകയിലും ഇടം നെഞ്ചിലും ഒഴിച്ചിട്ടു..
മേശപുരത്തിക്കുന്ന ഫോൺ അന്നാദ്യമായി എന്നെ നോക്കി സഹതപിക്കുന്ന പോലെ തോന്നി..
എന്റെ ചുണ്ടുകൾ അപ്പോൾ മന്ത്രിക്കുന്നുണ്ടായിരുന്നു..ജീവനായിരുന്നു നി.. പക്ഷെ അറിഞ്ഞില്ല പരസ്പരം നമ്മൾ...
ഞാൻ കാണാതെ നി എന്നെ കാണുന്നുണ്ടെങ്കിൽ... പറയാൻ ഒന്നു മാത്രം...
മാപ്... ഇനിയുള്ള കാലം ജീവിതമേ മുന്നിലുള്ളൂ.. അതിൽ എനിക്കു ജീവനുണ്ടാവില്ല..
രേഷ്മ ബിബിൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot