നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എസ്ക്യൂസ്‌ മീ

Image may contain: 1 person, smiling, closeup.

...........
ചാലക്കുടിക്കാരുടെ വലിയ ആഘോഷമാണ് ഫെബ്രുവരി ആദ്യ ആഴ്ചയിലെ അമ്പുതിരുന്നാൾ. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷം. ശനി, ഞായർ തിങ്കൾ. തിങ്കളാഴ്ച രാത്രി വെടിക്കെട്ടോടെ അവസാനിക്കുന്ന ആഘോഷം. തിങ്കളാഴ്ച ചാലക്കുടിയിലെ സ്കൂൾ, കോളേജ്, ഓഫീസുകൾ വ്യാപാരസ്ഥാപനങ്ങൾ എല്ലാം അവധിയാണ്. കടകൾ ചിലതെല്ലാം തുറക്കും എന്ന് മാത്രം.
മൂന്നു ദിവസങ്ങൾ, എങ്ങും പടക്കം പൊട്ടലും കാതടപ്പിക്കുന്ന സംഗീതവും കണ്ണ് മഞ്ഞളിക്കുന്ന ലൈറ്റുകളും, ടൌൺ നിറയെ പന്തലുകൾ, ഫ്ലവർ ഷോ തുടങ്ങി വിവിധ തരം എക്സിബിഷൻ പന്തലുകൾ, വള, മാല, ബലൂൺ, പീപ്പി, ഈത്തപ്പഴം, ആപ്പിൾ, പൊരി, കപ്പലണ്ടി, മണ്കലങ്ങൾ എന്നുവേണ്ട വിവിധ തരം കച്ചവടക്കാർ.............എങ്ങും ആഘോഷം ....എങ്ങും സന്തോഷം, വിവിധ ബാന്റ് മേളക്കാരുടെ വാദ്യഘോഷങ്ങൾ........... ശബ്ദമുഖരിതം................ രാത്രിയും പകലും എന്നില്ലാതെ ആളുകൾ ഒഴുകി നടക്കുന്നു..... എങ്ങും തിക്കും തിരക്കും
ഈ മൂന്നു ദിവസങ്ങൾ ചാലക്കുടിക്കാരായ പെൺകുട്ടികൾക്ക് കുറച്ചു സ്വാതന്ത്ര്യം ലഭിക്കും. പകൽ പോലെ തന്നെ, രാത്രിയിലും ഏതാണ്ട് പന്ത്രണ്ടു മാണി വരെ കൂട്ടുകാരൊപ്പം പള്ളിപ്പറമ്പിലും ടൗണിലും കറങ്ങി നടക്കാം. നാട്ടുകാരായ ചേട്ടന്മാരെല്ലാം എല്ലായിടത്തും ഉണ്ടാവുന്നത് കൊണ്ടും ധാരാളം പോലീസ് യൂണിഫോമിലും അല്ലാതെയും പ്രദേശം മുഴുവൻ ഉള്ളതുകൊണ്ടും എട്ടു മണിക്കുശേഷം ടൗണിൽ അധികം വാഹനങ്ങൾ ഓടാത്തതും, പിന്നെ പുണ്യാളൻ കാത്തോളും എന്ന വിശ്വാസവും ഒക്കെ ഇതിനു പിന്നിലുണ്ട്.
അങ്ങനെ ഏതാണ്ട് ഇരുപതു വർഷങ്ങൾ മുൻപുള്ള ഒരു പെരുന്നാൾ ദിവസം, പകലത്തെ എല്ലാ അധ്വാനവും കഴിഞ്ഞു (പെരുന്നാൾ ആയതിനാൽ ധാരാളം വിരുന്നുകാർ വരും, അവർക്കെല്ലാം വിരുന്നു ഒരുക്കണം, നല്ല പണിയാണ് വീട്ടുകാർക്ക്) പള്ളിയുടെ പുറകുവശത്തെ കുറെ സുന്ദരി പെൺകുട്ടികൾ ടൌൺ കറങ്ങിക്കാണാൻ ഇറങ്ങി. കപ്പലണ്ടിയും പൊരിയും കൊറിച്ചും ഐസ്ഫ്രൂട് നുണഞ്ഞും നടക്കുന്നതിനിടയിലും എല്ലാരുടെയും ശ്രദ്ധ ചുറ്റിനുമാണ്. ആരെങ്കിലും നോക്കുന്നുണ്ടോ പിന്നാലെ വരുന്നുണ്ടോ എന്നൊക്കെ. അങ്ങനെ പെട്ടന്ന് അവർക്കു മനസിലായി ഒരു സംഘം തങ്ങളെ പിന്തുടരുന്നു, പ്രതേകിച്ചു ചുവപ്പു ചുരിദാറിന്റെ കാര്യം പറയുന്നു.......കൂട്ടത്തിലെ ചുവപ്പു ചുരിദാറുകാരിക്ക് പത്രാസ് കൂടി. ഏകദേശം പത്തര കഴിഞ്ഞു, അവർ പള്ളിമുറ്റത്തെത്തി. വെടിക്കെട്ട് തുടങ്ങാൻ രണ്ടു മണിക്കൂർ കൂടി മാത്രം. വീട്ടുകാർ പറഞ്ഞ സ്ഥലത്തു അവരെയും കാത്തു നിന്നു. അവർ വന്നിട്ട് വേണം വെടിക്കെട്ട് കാണാൻ പോകാൻ.
അപ്പോൾ നേരത്തെ പിന്നാലെ നടന്ന സംഘം അടുത്തെത്തി. അപ്പോൾ എല്ലാരും പറഞ്ഞു, അവരെന്തെലും ചോദിക്കും എല്ലാരും മൈൻഡ് ചെയ്യാതെ നിന്നോണം എന്ന്. അവരിൽ പ്രധാനി മുന്നോട്ടു വന്നു ചുവപ്പു ചുരിദാറുകാരിയോട് , " എസ്ക്യൂസ്‌ മീ....."
അവൾ അഹങ്കാരത്തോടെ കൂട്ടുകാരികളെ ഒന്ന് നോക്കി, പിന്നെ തിരിഞ്ഞു, ചെമ്മീൻ സിനിമയിലെ ഷീലയുടെ ഭാവഹാദികളോടെ, കൺചിമ്മി കൊണ്ട് അവനോടു കാതരമായി,
"എന്താ ...............?"
"എസ്ക്യൂസ്‌ മീ..........ഒരു വളി ഇടോ"
അവൾ മിഴിച്ചു നിന്നു.................ഒരു നിമിഷം പരിപൂർണ നിശബ്ദത...........
ഐസ്ഫ്രൂട് കാരൻ ബെല്ലടിക്കാൻ മറന്നു പോയി,
ബലൂൺ വീർപ്പിച്ചുകൊണ്ടിരുന്ന കച്ചവടക്കാരന്റെ പാതി വീർത്ത ബലൂൺ കൈവിട്ടു വായുവിൽ പറന്നു,
സോപ്പുലായനിയിൽ ഊതി ബബ്ബ്ൾസ് ഉണ്ടാക്കികൊണ്ടിരുന്ന കുട്ടികൾ അറിയാതെ സോപ്പുലായനി വായിലേക്ക് വലിച്ചു കേറ്റി,....................
ചുറ്റിനും നിൽക്കുന്നവർ ചിരിക്കാനും മിണ്ടാനുമാകാതെ തരിച്ചു നിന്നു,
പയ്യൻ അങ്ങനെ സ്കോർ ചെയ്തു നിക്കുമ്പോൾ അവന്റെ തോളിൽ ഒരു കരസ്പർശം, ഒപ്പം ഒരു ശബ്ദം, ,"മോനെ ..." അവൻ തിരിഞ്ഞു നോക്കുമ്പോൾ, ചന്ത മുക്കിലെ ഒരു സ്ഥിരം കുറ്റിയും വായാടിയും ചന്തയിലെ കച്ചവടക്കാർക്ക് പോലും പേടിയുമുള്ള മറിയച്ചേടത്തി, എളിയിൽ കൈയും കുത്തി നിക്കുന്നു,
"ഞാൻ ഇട്ടാൽ മതിയോടാ........ ദേ ഇങ്ങനെ?" എന്നും പറഞ്ഞു ഒരു വലിയ വളി. "ആൾക്കാര് നിക്കാണല്ലോ എന്ന് കരുതി ഇത്രേം നേരം ഒതുക്കി പിടിച്ചു നിക്കാരുന്നു, മോനിത് ഇത്രേം ആവശ്യം ആണെന്ന് മനസിലായില്ല"
എല്ലാരും ചിരി തുടങ്ങി. അവൻ വേഗം അവരുടെ കൈ വിടുവിച്ചു ഓടി. അവൻ പിന്നെ ഇതുവരെ ചാലക്കുടി പെരുന്നാൾ കൂടിയിട്ടില്ല എന്നാണ് കേട്ടത്.
അവൾക്കാണെങ്കിൽ പിന്നീട് “എസ്ക്യൂസ്‌ മീ” എന്ന് കേൾക്കുന്നതെ അലർജി ആയി. പിിനഎസ്ക്യൂസ്‌ മീ” എന്ന് കേൾക്കുന്നതെ അലർജി ആയി.

By: Trincy Shaju

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot