Slider

കാക്ക ഹിന്ദി മാലും.

0
Image may contain: 1 person

കാക്ക കാഷ് കൗണ്ടറിൽ ഇരുന്നാൽ പിന്നെ അംബാനിയാണെന്നാ വിചാരം.
വലിയ ഗൗരത്തിലായിരിക്കും കാക്ക അപ്പോൾ.
താനെന്താണ് പറയുന്നതെന്ന് കാക്കാക്ക് തന്നെ വലിയ ബോദ്ധ്യമുണ്ടാകാറില്ല.
മുമ്പ് ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകനായി പ്രവർത്തിച്ചിരുന്ന കാലത്ത് കാക്ക അജ്മീറിലേക്ക് ഒരു തീർത്ഥാടനം നടത്തി.
അതിന്റെ തൊട്ട് മുമ്പ് നടന്ന പാർട്ടി യോഗത്തിൽ കാക്കാക്ക് ഒരു യാത്രയയപ്പ് നൽകാൻ പാർട്ടിക്കാർ തീരുമാനിച്ചു.
കാക്കാനെ സംബന്ധിച്ചിടത്തോളം വലിയ ഒരു സംഭവമായിരുന്നു ആ യാത്രയയപ്പ്...
യാത്രയയപ്പിൽ കമ്മറ്റിക്കാരൻ കാക്കയെ വാതോരാതെ പുകഴ്ത്തിപ്പറയുന്നത് കേട്ട് കാക്ക ആകെ കോരിത്തരിച്ചു.
കമ്മറ്റിക്കാരൻ പ്രസംഗിക്കുകയാണ്.
"കാക്ക എന്നെന്നേക്കുമായി നമ്മെ വിട്ട് പിരിയുകയാണ്.
ഒരു സിയാറത്ത് യാത്രയാണെങ്കിലും ഇത് അവസാനത്തെ യാത്രയയപ്പായി മാറണം എന്നാണാഗ്രഹം.
നമ്മുടെ പാർട്ടിയുടെ വായ് പോയ കത്തിയാണ് കാക്ക..
ആ കാക്ക നമുക്ക് നഷ്ടപ്പെടുന്നത് വേദനയോടെ ആർക്കെങ്കിലും ഓർക്കാൻ കഴിയുമോ?.
രാജസ്ഥാനിലെ അജ്മീറിലേക്ക് സിയാറത്ത്' യാത്ര പോകുന്ന കാക്കാന്റെ പാർട്ടിയോടുള്ള മുഹബ്ബത്ത് പരിഗണിച്ച് വിസയും പാസ്പോർട്ടും ആവശ്യമില്ലാതെ റയിൽവെ ടിക്കറ്റ് ശരിയാക്കിക്കൊടുത്ത പാർട്ടി നേതൃത്വത്തെ ഞാൻ അഭിനന്ദിക്കുകയാണ്.
വിസയും പാസ്പോർട്ടും ഇല്ലാതെ ഗൾഫിലേക്ക് പോകാൻ കഴിയാതെ ലക്ഷക്കണക്കിന് ആളുകൾ കത്തിരിക്കുന്നതിനിടയിലാണ് കാക്കാക്ക് വേണ്ടി നമ്മുടെ അഖിലേന്ത്യാ നേതൃത്വം തന്നെ ഇടപെട്ടത്,.
കമ്മറ്റിക്കാരൻ പറഞ്ഞു നിർത്തി.
ഇതു കേട്ട് ആകെ കോരിത്തരിച്ചിരിക്കുകയായിരുന്നു കാക്ക. അതാണ് ഞമ്മളെ കാക്ക.
റംസാനിന് നാട്ടിൽ പോയ ബംഗാളികൾ തിരിച്ചു വരാൻ തുടങ്ങിയിരുന്നു.
വന്ന അന്ന് തന്നെ പലരും ജോലിക്കു പോയെങ്കിലും ഈ മഴക്കൂരാപ്പിൽ എ വിടന്നു കിട്ടും ജോലി.
മൂന്ന് ദിവസം പണി കിട്ടാതെ മടങ്ങിയ ബംഗാളികൾ ഞമ്മളെ കാക്കാനോടാണ് പരാതി പറയാൻ വന്നത്.
" കാക്കാ പനിയില്ല കാക്ക" ബംഗാളി.
" അതിന് ഞാനെന്താ മാണ്ടി?".
"ജാഥാ ബാരിസ് ഹേ". ബംഗാളി
(പഞ്ചായത്തിലേക്ക് ജാഥ നടത്തണം) കാക്ക മനസ്സിലാക്കിയത് അങ്ങിനെയാ..
"
ആപ്പരിപാടിക്കൊന്നും ഞമ്മളെ കിട്ടൂലാ..."
കാക്കാന്റെ മറുപടി.
"പൂരാ ബാരിസ് ഹേ.കാം നഹിയേ, പൈസ നഹിയേ കാക്കാ"...
(പൂരത്തിന് പോകാൻ പൈസ കടം തരണം ) കാക്ക മനസ്സിലാക്കിയത്.)
"ഒരു നയാ പൈസ ഞാന്തരൂല്ല"
കാക്കാന്റെ മറുപടി.
'കാക്കാ.... സാമാൻ ദേദോ... നൂർജഹാൻ ചാവൽ... പൈസ അഭിനഹി"
( നൂർജഹാൻ അരി കടം തരണം )
"എടാ പണ്ടാറക്കാലാ... ഇജ്ജിന്നെക്കൊണ്ട് ഹറാം പെറപ്പ് ചെയ്യിക്കാ.. അന്നെ ഇന്ന് ഞാന് കണ്ടംകണ്ടം ആക്കോടോ?".
എന്ന് പറഞ്ഞു കൊണ്ട് കാക്ക കാഷ് കൗണ്ടറിൽ നിന്ന് ചാടിയെണിറ്റു.
അപകടം മണത്ത ബംഗാളികൾ തിരിഞ്ഞു നോക്കാതെ ഓടി.
പാവം ബംഗാളികൾ.അവർ അരികടം വാങ്ങാൻ വന്നതാ.
പക്ഷേകാക്ക വിചാരിച്ചത് മറ്റൊന്നാ.
"കാക്കാ.. സാമാൻ ദേ ദോ.... നൂർജഹാൻ ചാവൽ".
എന്നത് കാക്ക മനസ്സിലാക്കിയത്,
നല്ല സാധനമുണ്ട്, നൂർജഹാൻ എന്നാണ് പേര് എന്നാണ്...
എന്താല്ലെ?
ബംഗാളികളുടെ അരിയും കാക്കാന്റെ അടിയും എന്റെ കടയും..
ഹുസൈൻ എം കെ..
(പ്രളയത്തിന് മുമ്പ് എഴുതിയതാണ്.)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo