Slider

മാനഭംഗശ്രമം യുവാവ് പിടിയിൽ

0
Image may contain: 1 person, closeup 

മിനിക്കഥ
പത്രത്തിന്റെ തലക്കെട്ടു വായിച്ചപ്പോൾ തല കറങ്ങുന്നതായി തോന്നി. ലോക്കപ്പ് മുറിയും പോലീസ് മർദ്ദനവും സഹിക്കാം പക്ഷെ ഇതു കടുത്ത ശിക്ഷ തന്നെ. മാത്രമല്ല എന്റെ കളർ പടവും കൊടുത്തിരിക്കുന്നു. നാലുകോളം സ്റ്റോറിയായി നീല നിറം പരത്തി ഉലക്ക മുക്കി എഴുതിയിരിക്കുന്നു.
ഞാൻ വായിക്കാൻ വേണ്ടി പോലീസുകാരൻ എന്റെ നേർക്ക് എറിഞ്ഞു തന്നതാണ് പത്രം. കഷ്ടം നാടുമുഴുവൻ അറിഞ്ഞു കഴിഞ്ഞു എന്റെ വീര പരാക്രമം. ഓ വീട്ടുകാർ എങ്ങിനെ സഹിക്കും എന്റെ മുച്ചിലോട്ട് ഭഗവതി ?
ഭാര്യ വീട്ടുകാരറിഞ്ഞാൽ അവളേയും മക്കളേയും വീട്ടിലേക്കു കൂട്ടികൊണ്ടു പോകും. ഒരു പെണ്ണു പീടിയന്റെ ഭാര്യയാകാൻ അവർ സമ്മതിക്കില്ല.
പെട്ടെന്ന് ജാമ്യം കിട്ടുന്ന കേസുമല്ല. പതിനാലു ദിവസം എന്തായാലും കിടക്കേണ്ടിവരും. പക്ഷെ ആരു ജാമ്യത്തിലെടുക്കും ?
പക്ഷെ സംഭവിച്ചത് എന്താണ് ?സത്യം ആരെങ്കിലും പരിശോധിച്ചോ ?അയൽവാസി മോഹനന്റെ ഭാര്യയുമായി അടുത്ത ബന്ധം ഉള്ളത് ശരി തന്നെ. പല പ്രാവിശ്യം ഞങ്ങൾ രഹസ്യമായി ബന്ധപ്പെട്ടിട്ടുണ്ട്. അത് അവൾ നിർബന്ധിച്ചത് കൊണ്ടു മാത്രം. സ്ഥിരം കള്ളുകുടിയനായ മോഹനന് അതിലൊന്നും താൽപ്പര്യമില്ല. അവനു അന്തിക്ക് ബിവറേജിൽ നിന്നും സാധനം വാങ്ങാനുള്ള കാശു കിട്ടിയാൽ മതി. അത് അവൾ ഒപ്പിച്ചു കൊടുക്കും. ഞാനുമായുള്ള ബന്ധം അവനു അറിയുകയും ചെയ്യും. പക്ഷെ അറിയാത്ത കളികളിക്കും.
പക്ഷെ പ്രശ്‍നം വഷളായത് മോഹനന്റെ അമ്മ ദാക്ഷായണി കണ്ടതാണ്. ഉച്ചക്ക് വേണ്ട എന്നു പറഞ്ഞതാണ്. ചീർമ്പക്കാവിൽ പൂരത്തിന് പോയ അവർ പെട്ടെന്ന് തിരിച്ചു വന്നത് വിനയായി.
പിന്നെ കണ്ടത് വലിയ നാടകമാണ്.
അമ്മേ... ആരുമില്ലാത്ത തക്കം നോക്കി ഈ ദുഷ്ടൻ എന്നെ കേറിപിടിച്ചു.
അവൾ കരഞ്ഞു കൊണ്ടു പറഞ്ഞത് വിനയായി.
പിന്നെ ആൾക്കൂട്ടം കൈവെച്ചു. എന്തോ ഭാഗ്യത്തിന് ചത്തില്ല. പോലീസ് വന്നത് കൊണ്ടു രക്ഷപ്പെട്ടു.
ഇനി പോലീസിന്റെ മുറ വരാൻ ഇരിക്കുന്നതേ ഉള്ളു. മൂത്രക്കുഴലിൽ ഈർക്കിൽ കയറ്റുന്ന മൂർഖനാണ്‌ ഗഫൂർ ഇൻസ്പക്ടർ.
പോലീസുകാരൻ തന്ന ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഇൻസ്പക്ടർ എത്തി.
നായിന്റെ മോനേ...
ഇൻസ്പക്ടർ എന്നെ പൊക്കി എടുത്തു ചുമരിനു കുത്തി. പിന്നെ ലാത്തികൊണ്ട് മർദ്ദനങ്ങളുടെ പെരുമഴ.
ബോധം തെളിഞ്ഞപ്പോൾ മുമ്പിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ ഞാൻ ഞെട്ടി. ഭാര്യ.
എങ്ങിനെ അവളെ അഭിമുഖീകരിക്കും ഞാൻ ദയനീയമായി അവളെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നന ഞ്ഞിട്ടുണ്ടായിരുന്നു.
അപ്പോൾ അടുത്ത മുറിയിൽ നിന്നും ചിരിയും തമാശകളും ഉയർന്നു കേൾക്കാൻ കഴിഞ്ഞു.
ഞാൻ അങ്ങോട്ട് ചെവി കൂർപ്പിച്ചപ്പോൾ ഭാര്യ പറഞ്ഞു.
നടിയെ പീഡിപ്പിച്ച കേസിൽ മഹാനടനെ ചോദ്യം ചെയ്യുകയാണ്. രണ്ടു നിയമം ഇവിടെ. സാധാരണക്കാരന് കൊടിയ മർദ്ദനവും. പണവും പ്രതാപവുമുള്ളവർക്കു.....
പോലീസുകാരനെ കണ്ടപ്പോൾ അവളുടെ വാക്കുകൾ മുറിഞ്ഞു.
പിറ്റേന്ന് പാത്രത്തിൽ മറ്റൊരു വാർത്ത വന്നു.
മാനഭംഗവീരനെ റിമാന്റ് ചെയ്തു.
Ceevi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo