Slider

എന്റെ ബാല്യം

0
Image may contain: നിയാസ് വൈക്കം, beard, eyeglasses and closeup
-----------------------
അടിതെറ്റിവീണതാണെന്റെ ബാല്യം
അതിലേറെ വേദന തിന്ന ബാല്യം
അഞ്ചാണ് മക്കളെന്നമ്മയ്ക്കു ഭാരം
അതിൽ നാല് പേരും പെണ്ണ് തന്നെ.
പാട്ടവിളക്കിലെ എണ്ണയെ ചൊല്ലി
നേരത്തേയമ്മ വിളക്കണയ്ക്കും.
തലയണയില്ലാതൊരു പഴമ്പായ
നെടുകെ കിടക്കണമതിലഞ്ചുപേർ.
ചേമ്പു പറിച്ചു ചുട്ടമ്മ നൽകുമ്പോൾ
ഉപ്പിന്റെ രുചിയൊന്നും അറിവതില്ല.
തുല്യമായിട്ടത് വീതിച്ചെടുക്കുമ്പോൾ
അരവയറുനിറയണമഞ്ചു പേർക്കും.
അടിതെറ്റിവീണതാണെന്റെ ബാല്യം
അതിലേറെ വേദന തിന്ന ബാല്യം
അഞ്ചാണ് മക്കളെന്നമ്മയ്ക്കു ഭാരം
അതിൽ നാല് പേരും പെണ്ണ് തന്നെ.
നടവഴിയിലിടവഴിയിൽ വെറുതെ നടക്കുമ്പോൾ
കാച്ചില് കായ്‌ച്ചോരാ വള്ളി കാണുമ്പോൾ
എന്തൊരാഹ്ലാദം അലതല്ലുമമഹൃദയം
ഒരു നേരമെങ്കിലും പശിയടക്കാം.
പല നാള് പട്ടിണിയാവുമ്പോളൊരുദിനം
ആരാന്റെ തൊടിയിലെ കപ്പക്കിഴങ്ങൊക്കെ
രാവിൽ പറിച്ചിട്ടു കാലത്തു ചൊല്ലും
പെരുച്ചാഴി തിന്നത് തന്നെയെന്ന് .
അടിതെറ്റിവീണതാണെന്റെ ബാല്യം
അതിലേറെ വേദന തിന്ന ബാല്യം
അഞ്ചാണ് മക്കളെന്നമ്മയ്ക്കു ഭാരം
അതിൽ നാല് പേരും പെണ്ണ് തന്നെ.

Niyas Vaikkam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo