Slider

മനുഷ്യൻ

0

------
ഒരുപാട് നാളുകൾ അലഞ്ഞു തിരിഞ്ഞു നടന്നതിന് ശേഷമാണ് അവിടെയെത്തിയത്. ഭൂമിയെന്നാണ് അതിന്റെ പേര്. പ്രവേശന കവാടത്തിനരികിൽ ഇരിക്കുന്ന രണ്ടുപേർ. നീയാരാണ് എന്ന ചോദ്യത്തിന് മനുഷ്യൻ എന്ന ഉത്തരം കൊടുത്തതിനാണ് അവരെന്നെ പരിഹസിച്ചു ചിരിച്ചത്. അങ്ങിനെയൊരു വിഭാഗത്തെ അവർക്കറിയില്ലത്രേ ഇവിടെ ജീവിക്കണമെങ്കിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ പെട്ട ആളാകണം അല്ലെങ്കിൽ ഇവിടെ പ്രവേശനമില്ലത്രേ. പിന്നീട് അവർ ഒരു ലിസ്റ്റ് തന്നു അതിൽ ഓരോരോ വിഭാഗവും ഗുണഗണങ്ങളും എഴുതിയിരുന്നു. തിരികെ പോകാൻ മടി വന്നത് കൊണ്ടാണ് അത് വാങ്ങി വായിച്ചു നോക്കിയത്. ഒന്നാം വിഭാഗം ഒരുപാട് നേതാക്കൾ അനുയായികൾക്കൊക്കെ പ്രത്യേക ഗ്രൂപ്പുകൾ. നേതാക്കന്മാർക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. ഏത് ഗ്രൂപ്പിൽ ചേരുമെന്ന് അറിയാത്തത് കാരണം അടുത്തത് നോക്കി. ഒരേയൊരു നേതാവ് അനുയായികൾ വെവ്വേറെ ഗ്രൂപ്പ്. ഒരേയൊരു നേതാവ് ആയിട്ടും വെവ്വേറെ അനുയായി ഗ്രൂപ്പ് അതെനിക്കിഷ്ടമായില്ല. വീണ്ടും അടുത്ത ഗ്രൂപ്പ്. അതിലും ഒരേ നേതാവ് പക്ഷേ നേതാവിന്റെ പേരിനുള്ള അച്ഛനും യഥാർത്ഥ അമ്മയും എല്ലാവരുടെയും അച്ഛൻ എന്ന വേറൊരു നേതാവും. അവിടെയും ഒരുപാട് അനുയായി ഗ്രൂപ്പുകൾ. പിന്നെയും ഒരുപാട് ഗ്രൂപ്പുകൾ. ഈ നേതാക്കൾ ഒക്കെ നിഷ്ക്രിയരാണ്. അനുയായികൾ തമ്മിൽ തമ്മിലും മറ്റു വിഭാഗങ്ങളിലെ അനുയായി ഗ്രൂപ്പുകളുമായി എന്നും വഴക്ക്. ഞാനത് തിരിച്ചു കൊടുത്തു. മനുഷ്യന് ജീവിക്കാൻ പറ്റുന്ന സ്ഥലമെവിടെയെങ്കിലുമുണ്ടോ എന്നു ചോദിച്ചതിന് എന്താണ് മനുഷ്യൻ എന്ന മ‌റുചോദ്യം കേട്ടപ്പോൾ ഞാൻ മെല്ലെ തിരിഞ്ഞു നടന്നു. മനുഷ്യന് ജീവിക്കുവാൻ ഇടമില്ല. മനുഷ്യനെന്താണെന്നു അറിയുക പോലുമില്ലാതിടത്ത് എങ്ങിനെ ജീവിക്കുവാൻ....
ജയ്സൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo