നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മനസ്സാണ് താരം.


Image may contain: Jaya Manoj Bhaskaran, indoor
എന്റെ മനസ്സിനെ ഞാനങ്ങു് സഞ്ചരിക്കാൻ വിട്ടു... എനിക്കോ കഴിയുന്നില്ല, ഇതിപ്പം മനസ്സായതുകൊണ്ട് ആരും മറുത്തൊന്നും പറയത്തുമില്ലല്ലോ... പോട്ടെ... അതിന് ഇഷ്ട്ടമുള്ള വഴിക്ക് പോട്ടെ.. .
വിട്ടമാട്ടെ.... ദാ അതൊരൊറ്റയോട്ടം....
ചെന്നുനോക്കിയപ്പോ മലയാളത്തിലെ ഒരു പ്രമുഖ സിനിമ സംവിധായകന്റെ അടുത്തുപോയി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നു .
അദ്ദേഹം വളരെ ലോലമായ് ചോദിക്കുന്നു..
ജയേ... നിനക്ക് ആരുടെകൂടെ നായികയായി അഭിനയിക്കാനാണ് ഇഷ്ട്ടം.....?
തൊട്ടടുത്തു് വിനയത്തോടെ കൈയുംകെട്ടി നിൽക്കുന്ന നടന്മാർ എന്നെ പുഞ്ചിരിയോടെ നോക്കുന്നു....കണ്ണുകളിൽ പ്രത്യാശ തളംകെട്ടിനിൽക്കുന്നു.
എന്റെ കണ്ണുകൾ മമ്മൂട്ടിയിൽ തുടങ്ങി മോഹൻലാലിലൂടെ തഴുകി പൃഥ്വിരാജിലൂടെ ഒഴുകി മൂന്ന് പേരിൽ ചെന്ന് തറച്ചുനിന്നു.... നിവിൻ , ദുൽഖർ, ഫഗദ്....
ഞാൻ സംവിധായകനോട് മെല്ലെ പറഞ്ഞു..... ഇവരിൽ ആരുടെയെങ്കിലും കൂടെ അഭിനയിക്കാനാണ് ആഗ്രഹം.. പക്ഷെ ആഗ്രഹിക്കാൻ ഇത്തിരി താമസിച്ചുപോയോ എന്നൊരു ഡൌട്ട്....
ഇത് കേട്ടതും നിവിൻ ഒരടി മുൻപോട്ട് വന്നു... തലയൊക്കെ ഒന്നാട്ടി.. മീശപിരിച്ചിട്ട് ഒന്ന് ചിരിച്ചു... ന്റെ ഹൃദയം മേശപ്പുറത്തു് താളമിടാൻ തുടങ്ങി...
നിവിൻ പറഞ്ഞു.. ജയേ... ഞങ്ങൾ കലാകാരന്മാർ മാത്രമാണ്.. ങ്ങൾക്ക് ജാതിയില്ല , മതമില്ല , ആണെന്നോ പെണ്ണെന്നോ ഇല്ല... പിന്നെ പ്രായം അതൊട്ടുമില്ല......... അതുകൊണ്ട് ഒട്ടും പേടിക്കേണ്ട....
എന്റെ മനസ്സിന്റെ നാവ് എന്തോ മന്ത്രിക്കാൻ പാടുപെടുന്നു...കഴിയുന്നില്ല....
ഞാൻ ചൂടുവിരല്കൊണ്ട് നിവിനെ തൊട്ടുകാണിച്ചു തലകുലുക്കി സമ്മതമറിയിച്ചു......
ആദ്യത്തെ സീൻ... നിവിൻ പറഞ്ഞു... ജയേ.... നമുക്കിനി താഴ്വാരങ്ങളിൽ , മണൽ പരപ്പുകളിൽ, കടലിന്റെ അഗാധതയിൽ , ആകാശത്തിന്റെ അനന്തതയിൽ പാറിപറന്നുനടക്കാം.... എന്റെ ബൈക്കിൽ കയറിക്കൊള്ളൂ.....
ഇതൊക്കെ ബൈക്കിൽ...... എങ്ങനെ?
പിന്നോർത്തു എന്റെ മനസ്സും സംവിധായകന്റെ മനസ്സിനും എന്തൊരു സാമ്യം.... Same pinch ... എന്ന് പറഞ്ഞു ഞങ്ങൾ യാത്രതുടങ്ങി.
ടുലിപ് പൂക്കളുടെ ഉദ്യാനത്തിൽ ബൈക്കിൽ നിന്നും ഇറങ്ങിയ നിവിനിൽ ഒരു ഭാവമാറ്റം... തണുത്ത കാറ്റിനെ ശരീരത്തിലേക്ക് ആവാഹിക്കുന്നു... ആ കണ്ണുകളിൽ ഒരു മൂളിപ്പാട്ടിന്റെ ഈരടികൾ . ഞാൻപോലും അറിയാതെ
പറന്നുയരുന്ന എന്റെ പാഞ്ചാലി സാരി...
അതാ നിവിനിലെ ഗായകൻ ഉണർന്നു... അവൻ പാടുകയാണ്....
ചുംബിച്ചുണർത്തുമല്ലോ
നീ കണ്ട കിനാക്കളെ ഞാൻ
ഹൃദയത്തിനടിത്തട്ടിൽ നീ
ഒളിപ്പിച്ചതൊക്കെയും ഞാൻ
ചുംബിച്ചുണർത്തുമല്ലോ
നിന്നിലെ അനുരാഗം ഞാൻ....
പുഷ്പകവിമാനത്തിൽ ഞങ്ങൾ തിരികെ യാത്രയായി.... ക്ഷീണം മൂലം ചെറിയ മയക്കത്തിലാരുന്ന ഞങ്ങൾ കണ്ടില്ല മഞ്ഞുപാളികൾക്കപ്പുറം നെഞ്ചുവിരിച്ചുനിന്നിരുന്ന കൂറ്റൻ പർവ്വതശിഖരത്തെ.....
മഞ്ഞുകണം പോലെ മഞ്ഞിൻനിറമുള്ള സാരിയിൽ ഞാൻ ആകാശത്തിലേക്ക് മാഞ്ഞു പോകുമ്പോൾ താഴെ നെഞ്ചുപൊട്ടി കരയുന്ന നിവിന്റെ കണ്ണുനീർ ഒരായിരം ആളുകളുടെ കണ്ണുകളെ നനയിച്ചു.....
തീയേറ്ററുകളിൽ നിന്നുയർന്ന കൈയ്യടി നിലയ്ക്കുന്നില്ലായിരുന്നു.... നല്ല അഭിനയത്തിനുള്ള അവാർഡും തുകയും കൈപ്പറ്റിയപ്പോൾ ആളുകൾ പറയുന്നുണ്ടായിരുന്നു.... അവർ അഭിനയിക്കുകയല്ലാരുന്നു..... ജീവിക്കുകയായിരുന്നു എന്ന്.
മനസ്സ് സ്റ്റേജിൽ കയറി സംസാരിച്ചുതുടങ്ങി..
മുൻപന്തിയിൽ ശരീരം ഒരു പേനയും പേപ്പറുമായി ഇരുപ്പുണ്ട്...
സംശയങ്ങളാണ് നിങ്ങളുടെയും ഈ സ്റ്റേജിന്റെയും ഇടയ്ക്കുള്ളത്.....
ചിറക് ഞാൻ നൽകി.... അപ്പൊ
ബലമുണ്ടോ എന്ന സംശയം
ആകാശം കാണിച്ചുനോക്കി... അപ്പൊ
താഴെ കടലാണോ എന്ന സംശയം
ചരടുപൊട്ടിയ പട്ടം കാണിച്ചപ്പോൾ
എതിർ ദിശയിൽ കാറ്റുണ്ടോ എന്ന സംശയം...
ശരീരമേ ഒരിക്കലെങ്കിലും നിനക്ക് മനസ്സാകണമെന്ന് തോന്നിയിട്ടില്ലേ....?
എല്ലാ ശരീരത്തിലും ഒരു മനസ്സുള്ളതുപോലെ ചില മനസിലെങ്കിലും ഒരു ശരീരത്തെ വളർത്തികൂടെ??
ഞാൻ മനസ്സല്ലേ എനിക്ക് ആഗ്രഹിക്കാനല്ലേ അറിയൂ....
ഓരോ തൂലികയിൽ നിന്നും ഉതിരുന്ന വിയർപ്പുകണങ്ങൾക്ക് നാളെ പ്രേക്ഷകരുടെ കൈയ്യടിയുടെ സാന്നിധ്യം ഉണ്ടാവട്ടെ...
ഓരോ എഴുത്തുകളും ദൃശ്യമാവട്ടെ....
വായന ഒരു കാഴ്ചയായി ഭവിക്കട്ടെ......
Jaya.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot