നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചെറുവിരൽ

Image may contain: 1 person

കോളേജിൽ നിന്നു ഇറങ്ങുമ്പോൾ സമയം 5:05 ഓടിക്കിതച്ചു സ്റ്റോപ്പ്‌ എത്തുമ്പോഴേക്കും ബസ് വരും സ്ഥിരം യാത്രക്കാരിയായത് കൊണ്ട് നിർത്താൻ പാടില്ലെങ്കിലും വഴിയിൽ വച്ചു നിർത്തി തരും. കണ്ടക്ടർ ക്കും ഡ്രൈവർക്കും ഇടക്കൊക്കെ പരാതിയുണ്ടതിൽ, 5 മിനിറ്റു കൊണ്ട് ഞാൻ നടന്നെത്തുമ്പോളേക്കും ബസ് എത്തും. അവരുടെ പേരോ വീടോ എനിക്കറിയില്ല എങ്കിലും കാണുമ്പോൾ ചിരിക്കും. ഇടക്കവരിൽ ആരെങ്കിലും മാറിയാലും പുതിയ ഡ്രൈവറോട് നിർത്താൻ പറയാറുമുണ്ട് ക്ലീനറും കണ്ടക്ടറും.
ചാവക്കാട് കുന്നംകുളം വഴി പോകുന്ന നഹാസ് ലിമിറ്റഡ് സ്റ്റോപ്പാണ്.പേര് മാറിയിട്ടുണ്ടോ എന്നറിയില്ല ഇപ്പോൾ. എത്ര തിരക്കുണ്ടെങ്കിലും സീറ്റ്‌ കിട്ടും ഇല്ലെങ്കിൽ എങ്ങനേലും ഗ്യാപ് ഉണ്ടാക്കി പറയും ആ നല്ല ചേട്ടൻമാര് .ഇല്ലെങ്കിൽ ഗീർ ബോക്സിൻമേൽ ഇരുന്നോളാൻ പറയും. അതിനെന്നെ മത്സരമാണ്. കുന്നംകുളം ആകുമ്പോഴേക്കും എനിക്കിഷ്ടപ്പെട്ട വിൻഡോ സീറ്റ്‌ ഉം കിട്ടും ,അവിടെ അധിക നേരം സ്റ്റാൻഡിൽ ഇടുകയുമില്ല അത് തന്നെയാണ് ആശ്വാസവും, സമയവും ലാഭം.ഇ റൂട്ടിൽ മറ്റു ബസ് കളിലാണെങ്കിൽ മാറിക്കേറേണ്ടത് ഇതിലാണെങ്കിൽ ഒഴിവാക്കാം.പിന്നെ ബാക്കി റൂട്ടുകളിൽ സ്റ്റാൻഡിൽ നിന്നെടുക്കുന്ന ബസ്കൾ സൂചികുത്താൻ ഇടം കിട്ടില്ല. ഇ തിരക്കിൽ ഒരു സേഫ്റ്റിക്കു സൂചിയെങ്കിലും കുത്താൻ ഇടം നമ്മള് കണ്ടുപിടിക്കണ്ടേ. അങ്ങനെ തൃശൂരെത്തി അടുത്ത ബസ് മാറിക്കേറി വീടത്തുമ്പോ മണി 7 കഴിയും. അമ്മക്ക് ആ സമയം കഴിഞ്ഞാൽ പിന്നെ ആധി കേറും. അതോണ്ടെന്നേ ഇതിൽ കേറി കൂടാൻ ഞാൻ എന്നും ശ്രമിക്കും.
അങ്ങനെ ഒരു ശനിയാഴ്ച പിറ്റേ ദിവസത്തെ അവധിയും സ്വപ്നം കണ്ടു ബസിൽ കേറി. സീറ്റില്ല കുറച്ചു നേരം ഡ്രൈവറുടെ പുറകിലായി കമ്പിയിൽ പിടിച്ചു നിന്നു. 2 സ്റ്റോപ്പ്‌ കഴിഞ്ഞപ്പോഴേക്കും, മോളെ സീറ്റുണ്ട് ഏകദേശം 50 വയസ്സ് പ്രായമുള്ള അച്ചച്ചനാണ്‌ ക്ലീനർ സ്ഥിരം കാണാറുള്ള മനുഷ്യൻ നോക്കുമ്പോൾ സ്ത്രീകളുടെ സീറ്റ്‌ അവസാനിക്കരായിടത് ഇടതു മാറി വലതു ഭാഗത്തു ഒരമ്മയും 2 കുട്ടികളും. ഒരു കുഞ്‌ മടിയിലും 4 വയസ്സ് പ്രായം വരുന്ന കുഞ് സീറ്റിലും.കുട്ടികളുണ്ടല്ലോ നേരം പോണതറിയില്ല എന്നും ഹെഡ്സെറ്റ് ഉം ചെവിയിൽ തിരുകി ഉറങ്ങാറാണ് പതിവ് ഒരു കണക്കെ ഓരോ സീറ്റിന്റെ കമ്പിയിലും പിടിച്ചു ആ സീറ്റിനടുത്തെത്തി .
മോൾടെ പേരെന്താ? ഒരു കുട്ടി കുറുമ്പിയെ കണ്ടപ്പോഴേ എനിക്ക് ഇഷ്ടപ്പെട്ടു. അവൾ ഒന്നും മിണ്ടിയില്ല കുഞ്ഞനിയനുമായി കളിയിലാണ്. ആന്റിടെ മടിയിൽ കേറി ഇരുന്നോ. അവളുടെ അമ്മയുടെ നിർദേശം അവൾക്കൊട്ടും ഇഷ്ടപ്പെട്ടില്ല. പിന്നെ
സീറ്റിലിരുന്ന കവർ എടുത്തു താഴേക്കു വെക്കാനൊരുങ്ങിയപോ അത് വേണ്ടെന്നു പറഞ്ഞ്ു ഞാനതെടുത് മടിയിൽ വച്ചു കൂടെ എന്റെ ഹാൻഡ് ബാഗും.
മോൾക്ക്‌ മടിയിലിരിക്കേണ്ട സീറ്റിൽ തന്നെ ഇരിക്കണമെന്ന വാശിയും. എന്നാ അങ്ങനെ ആക്ടേന്നു കരുതി ഞങ്ങൾടെ നടുക്ക് അവളെ ഇരുത്തി. സ്ഥലം അത്ര പോരാ, ബസിലും തിരക്ക് കൂടി വന്നു. അവളെന്നോട് ഇണങ്ങാത്തതു കൊണ്ടു പിന്നെ സംസാരം ഒന്നും ഉണ്ടായില്ല. അവൾടെ സീറ്റ്‌ തട്ടിയെടുത്ത ആളെന്ന നിലക്കാ നോട്ടം തന്നെ. ഞാൻ അവരുടെ കളിയും ചിരിയും കണ്ടിരുന്നു. ഇടക്ക് കുഞ് കൊച്ചിന്റെ കൈയിലിരുന്ന കിൻഡർ ജോയ് താഴെ വീണു 2 പേരും കൂടെ കരച്ചിലായി കൊച്ചിനെ മടിയിൽ വച്ചു ചേച്ചിക്ക് അതെന്തായാലും എടുക്കാൻ പറ്റില്ല. അടുത്ത ബ്രേക്കിന് ചിലപ്പോൾ ഡ്രൈവർ ടെ കാലിന്റടിയിലാകും അതെത്താ . പിന്നെ പൊടി പോലും കിട്ടില്ല എന്നാൽ പിന്നെ ഞാനെ ശരണം. അവരെ ആശ്വസിപ്പിച്ചു എടുത്തു തരാമെന്നു പറഞ്ഞ്ു താഴേക്കു കുമ്പിടുമ്പോഴാണ് ആരോ എന്റെ ഇടതു കൈയിൽ തൊടും പോലെ. ഇ തിരക്കിൽ മുട്ടിയും തട്ടിയും ഇരിക്കുമ്പോൾ തൊടാനാണോ പാട്. ഇനീപ്പോ തോന്നലാണോ.
അതെടുത്തു കൊടുത്തു ഞാൻ വീണ്ടും അറിയാത്ത പോലെ ഇരുന്നു. കിൻഡർ ജോയ് കിട്ടിയതോടെ 2 ഉം വീണവായന നിർത്തി. എന്തായാലും നല്ല പേര്! എന്റെ കൊച്ചിലൊക്കെ അമ്മ ഞങ്ങൾ 3 എണ്ണത്തിനേം കൊണ്ട് അമ്മ വീട്ടിൽ പോയിരുന്നതാണ് എന്റെ ഓർമയിലെ ദീർഘ ദൂര യാത്രകൾ. അത് കൊണ്ടു തന്നെ അതൊരു ഹരമായിരുന്നു കണിമംഗലം തൊട്ടു ഏനാമാവ് വരെ 2 ബസ് മാറിക്കേറി പോവാൻ എന്ത് രസമായിരുന്നു. പക്ഷെ അമ്മേടെ ബുദ്ധിമുട്ട് ഇപ്പോഴാ മനസിലാകുന്നെ. അന്ന് ബസിൽ കപ്പലണ്ടി മിട്ടായും ഇഞ്ചി മിട്ടായും ജീരക മിട്ടായുമൊക്കെ ട്രെയിൽ വച്ചു ഓരോ ബസിലും കേറി ഇറങ്ങുന്ന ചേട്ടന്മാർ വരും.
നമ്മടെ ജോയ് ഒക്കെ അവർക്ക് കച്ചോടം ഉണ്ടാക്കി കൊടുക്കാനായിരുന്നു. എന്തോ അതൊന്നും നമ്മടെ അമ്മക്ക് മനസിലാകില്ല. പിന്നെ ശക്തൻ മാർകറ്റിനടുത് അപ്പച്ചന് കുഞ്‌ പെട്ടിക്കടയും ഉണ്ടായിരുന്നു. ഞങ്ങൾ ചെന്ന അപ്പച്ചന് ഉണ്ടാകുന്ന നഷ്ടം മാത്രേ അമ്മ നോക്കിയിട്ടുണ്ടാകുള്ളൂ. കട പോയിട്ടു വര്ഷങ്ങളായി എങ്കിലും അവടെത്തുമ്പോ വല്ലാത്തൊരു ദാഹം വരും 3 ആൾക്കും. ആ ദാഹം ശമിപ്പിക്കാൻ അപ്പച്ചൻ എത്തും മുൻപ് അമ്മേടെ വക നല്ല സ്കൂറാണി കിട്ടും. ഒന്നാന്തരം പിച്ചു. എങ്കിലും തിരക്കിനിടയിൽ നിന്നു അപ്പച്ചൻ വന്നു എല്ലാർക്കും വല്ല ജ്യൂസ്‌ ഓ ഫ്രൂട്ടി യോ ജീരക സോഡയോ സർബത്തോ ഒക്കെ വാങ്ങി തരും .3 ആൾടേം ഇഷ്ടം 3 തരം ആണ്.
ഇ പഴയ ഓര്മകളിലൊക്കെ നീരാടി വരുമ്പോൾ എന്നെ ആ ചെറുവിരലുകൾ കൊണ്ടു തൊട്ടു നോക്കി സ്ഥലകാല കാല ബോധത്തിലേക്ക് തിരിച്ചു വിളിച്ചു അയാൾ . ഇടം കണ്ണിട്ട് ഞാൻ നോക്കി ഇ മനുഷ്യൻ ഇതെന്തു കണ്ടിട്ടാണ്.എന്റെ തൊട്ടു ഒരു കമ്പിയിൽ ചാരി മുകളിലെ കമ്പിയിൽ വലതു കൈ കൊണ്ട് പിടിച്ചാണ് നിൽപ് ഇടതു കൈയിൽ ഒരു കറുത്ത ചതുരൻ ബാഗ് അത് കൈയിൽ പിടിച്ചു ഇ ചെറുവിരൽ മാത്രം അയാൾ ഉയർത്തി നിർത്തിയേക്കുന്നു സംശയം ഇപ്പോളും ബാക്കി ആണ്. എല്ലാരും തട്ടിയും മുട്ടിയും യാത്ര തുടർന്നു. ഭൂരിഭാഗവും ആണുങ്ങൾ, ഫ്രണ്ടിൽ കുറച്ചു പെണ്ണുങ്ങൾ ഞാൻ നോക്കിയിട്ടും ഒന്നുമറിയാത്ത പോലെ അയാൾ നില്കുന്നു .
അവതാരം സിനിമയിൽ ഷാജോണിന്റെ ക്യാര ക്ടറിനെ പെട്ടെന്ന് ഓർമ വന്നു. അതയാളുടെ മാനറിസമാണോ ഞാൻ കാരണം ബഹളം വച്ചാൽ അയാൾക്കിനി വല്ല നാണക്കേടും ആകുമോ. നിരപരാധി ആണെങ്കിലോ ഇത്രേം തിരക്കിനിടയിൽ പിന്നെ ഈ വിരൽ മാത്രം അനക്കാൻ അയാൾക്ക്‌ പ്രാന്താണോ. ഇനി ഞാൻ പ്രതികരിച്ചാൽ തന്നെ , എന്റെ ഭാവി കല്യാണം പോലും കഴിഞ്ഞിട്ടില്ല ആരും കൂടെ നിന്നില്ലെങ്കിൽ,ഒരു കൂട്ടുകാരിയുടെ സമാന അനുഭവം ഓർത്തു.
ഞാൻ ഇ ഓർമകളിൽ നീരാടുമ്പോഴേക്കും അദ്ദേഹം വീണ്ടും തൊട്ടുണർത്തി. ഇത്തവണ ഉറപ്പിച്ചു മാനറിസവും മണ്ണാം കട്ടയും അല്ല. നല്ല മരുന്ന് കിട്ടാത്തതിന്റെ സൂക്കേട് തന്നെ. വാട്ട് വിൽ ഐ ടു? ഉണരൂ ലിയേ ഉണരൂ !
ഉൾവിളിയിൽ തുടക്കത്തിൽ പറഞ്ഞ സേഫ്റ്റി സൂചി ചുരിദാറിൽ നിന്നു ഊരിയെടുത്തിട്ടു കാര്യമില്ല. അത് എന്റെ കൈയിൽ കിട്ടുമ്പോഴേക്കും അവനു കാര്യം പിടികിട്ടും അച്ഛന്റെ പ്രായമുണ്ട് ദുഷ്ടൻ. അയാളുടെ എവിടെ കുത്തണം? അതിനു സൂജിയല്ലലോ ആയുധം. നിൽപ് അനുസരിച്ചു പാന്റ്സിട്ടിരിക്കുന്ന അയാളുടെ എവിടെ കൊള്ളുമെന്നറിയില്ല. മർമ്മം നോക്കി ഒരിടി കൊടുക്കാം. യ്യേ ആജാനബാഹുവായ ആ മനുഷ്യന്റെ മേത്തു തൊട്ടാൽ...
2 ഉം കല്പിച്ചു പഴ്സ് എടുത്തു. ഏതോ അദൃശ്യ ശക്തി ചെയ്യിപ്പിച്ചു എന്നതാണ് ശരി. അതെന്റെ അമ്മയുടെ പ്രാർത്ഥന തന്നെ. പഴ്സിൽ എപ്പോഴോ സൂക്ഷിച്ച ബ്ലേഡ് പുറത്തേക്കെടുത്തു. അതിന്റെ വില എനിക്ക് അന്നാണ് മനസിലായത്. എന്തിനാ അത് എടുത്തു വച്ചത് ഓർക്കുന്നില്ല. ഐപിസി 96,97 സെല്ഫ് ഡിഫൻസ് പ്രതിരോധിക്കാന് വകുപ്പുണ്ട് . ഒരാളെ ജീവനു ഭീഷണിയായാൽ തിരിച്ചും എന്തും ചെയാം.എന്ത് കൊണ്ടെനിക്ക് ആയിക്കൂടാ. ഇനിയയാളുടെ ആവശ്യം ഇല്ലാത്ത എവിടേലും കൊണ്ട് ബ്ലേഡ് ചോര പ്രളയം ആയാൽ 23 ഫീമെയിൽ തൃശൂർ ആയി മാറുമോ ഞാൻ.
വകുപ്പുകൾ കൃത്യമായി അറിയില്ല വക്കീലാകാൻ മോഹിച്ചിട്ടുണ്ട് പണ്ട്, അന്നെ ഈ ഓർമക്കുറവ് അറിയാവുന്നത് കൊണ്ട് ഉപേക്ഷിച്ചതാ. ഫോണിൽ ആനന്ദേട്ടന്റെ നമ്പർ ഉണ്ട് കസിന്റെ ഹസ്ബന്റ് ആളൊരു ലീഡിങ് അഡ്വക്കേറ്റ് ആണ്. എന്നെങ്കിലും ഇനി കൃത്യമായി വകുപ്പുകൾ ചോദിച്ചറിയണം
അല്ലെങ്കിലെ അഹങ്കാരി, തന്റേടി ഇതൊക്കെ നിഷ്കളങ്കയായ എനിക്ക് ശത്രുക്കൾ ചാർത്തി തന്നിട്ടുണ്ട്.
അരെ വാഹ് എന്റെ ബ്ലേഡ് കടലാസിന് പുറത്തേക്കു എത്തുമ്പോഴേക്കും ചേട്ടായി ജീവനും കൊണ്ടോടി. പോകുന്ന വഴിക്കു എല്ലാർക്കും നല്ല ചവിട്ടും കൊടുത്തു. ആൾക്കാര് ഉച്ചത്തിൽ പ്രാകുന്നുണ്ട്. ടിക്കെറ്റ് എടുത്ത സ്റ്റോപ്പിന് മുൻപേ അയാൾ ഇറങ്ങി. കറക്ട് ടൈം ഇൽ അടുത്ത സ്റ്റോപ്പ്‌ ആയത്, സ്റ്റാന്റിനോട് ചേർന്നുള്ള സ്റ്റോപ്പ്‌ ആയത് കൊണ്ട് തിരക്കിൽ അയാളെവിടെയോ മറഞ്ഞു.
കണ്ടക്ടർ ഓളിയിട്ടു പറയുന്നു ബാക്കി വാങ്ങി പോകാൻ അയാൾ അറിഞിട്ടില്ല എന്തിനേറെ എന്റടുത്തിരുന്ന ആ ചേച്ചി പോലും... അവൻ വേടിക്കില്ല മോനെ, നിനക്കിരിക്കട്ടെ ആ കാപ്പി കാശ് ബാക്കിലേക്ക് നോക്കി 2 അപൂപ്പൻമാര്.
ന്ദ്ഹേ ഇവരിതെങ്ങനെ.
അല്ല പിന്നെ കുറേനേരായി തുടങ്ങിയിട്ട്. ഏതറ്റം വരെ പോകുന്നു നോക്കായിരുന്നു. നന്നായി മോളെ പെണ്കുട്ടികളായ ഇങ്ങനെ വേണം.
അഭിമാനത്തേക്കാളേറെ അപമാനം തോന്നി. പെരട്ട കിളവാ എന്റെ സ്ഥാനത്തു പാവം വേറെ വല്ലവരുമാണെങ്കിൽ, താനും അത് കണ്ടു ആസ്വദിച്ചെനേലെ ചെറുവിരലിൽ നിന്നു മറ്റുവിരലുകളാൽ അയാൾ അവളെ....
അതെ സ്റ്റോപ്പിൽ, കൂടെ ഇരുന്ന ചേച്ചി ഇറങ്ങാൻ എണീറ്റത് കൊണ്ടു മൂത്ത കൊച്ചിനെയും അവരുടെ കവർ ഉം ബാക്ക് ഡോർ വരെ ആക്കി കൊടുത്തു. അടുത്ത സ്റ്റോപ്പിൽ നിന്നു കയറിയവരും കണ്ടക്ടറും ഓടി വന്നു. കാര്യം വിശദീകരിച്ചത് ലെ അപ്പൂപ്പനാണ് . തിരിച്ചു വരുമ്പോഴേക്കും ഏതോ മത്സരാർത്ഥി ലോക സഭ സീറ്റു പോലെ എന്റെ സീറ്റു കയ്യടക്കി. സാരല്യ ലെ.
ചേച്ചി.... ഇവിടിരുന്നോ ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങും.
ഞാനൊന്നു നോക്കി. അടുത്ത സീറ്റിൽ അവന്റെ കൂട്ടുകാരാനിരിപ്പുണ്ട്. ട്രാൻസ്‌ജൻഡർ ആണ് (ക്ഷമിക്കണം ഇത്തരം വാക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിൽ )
പേടിക്കണ്ട അവനൊന്നും ചെയ്യില്ല.
വിനയത്തോടെ ചിരിച്ചു കൊണ്ട് അവൻ എഴുന്നേറ്റു.
എങ്ങനെ പോയാലും ഒരു 5 വയസ്സ് കൂടുതലുണ്ട് എന്നെക്കാളും. എന്നിട്ട അവനെന്നെ, ദേഷ്യം വന്നെങ്കിലും സീറ്റ്‌ തന്നതല്ലേ പക്ഷെ, അവനോടു ഒന്നും പറയാതെ വിടാൻ പറ്റുമോ
അനിയാ,..
എല്ലാരും ഒരേ പോലെ ചീത്തയല്ലലോ അതിനു ,
അവനും നോക്കി.. . ബസ്സിലുള്ള എല്ലാരും നോക്കി. ..
പിന്നെ കെ എസ് ആർ ടി ബസിലും,ലോങ്ങ്‌ റൂട്ടിലും ഫ്ലൈറ്റിലും തുടങ്ങി എവിടെയും അപരിചതർക്ക് ഒരുമിച്ചിരിക്കാമെങ്കിൽ , കുന്നംകുളം തൊട്ടു തൃശൂർ വരേ എനിക്കിയാൾക്കൊപ്പം ഇരിക്കാട്ടാ...യാതൊരു മടിയും ഇല്ല.
പിന്നെ ആരെങ്കിലും എന്നെ നോക്കിയോ എന്നറിയില്ല. കാരണം എന്റെ സഹയാത്രികന്റെ പുഞ്ചിരിയിൽ ഞാൻ നിർവൃതിയിലാണ്ടു

By: Liya George

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot