
*******
നഗരവികസനത്തിന്റെ
ഭാഗമായ്
പുറമ്പോക്കുകാരെ
ഗ്രാമത്തിലൊരു
കോളനിയുണ്ടാക്കി
മാറ്റിത്താമസിപ്പിച്ചു
അതിരിനോട് ചേർന്ന്
പറമ്പിൽ ഒരു കോളനി
ഉയർന്നപ്പോൾ
വീടും പറമ്പും വിറ്റ്
അയാൾ താമസം
നഗരത്തിൽ
സമ്പന്നർ മാത്രം
പാർക്കുന്ന
സമുച്ഛയത്തിലേക്ക് മാറ്റി.
പറമ്പിൽ ഒരു കോളനി
ഉയർന്നപ്പോൾ
വീടും പറമ്പും വിറ്റ്
അയാൾ താമസം
നഗരത്തിൽ
സമ്പന്നർ മാത്രം
പാർക്കുന്ന
സമുച്ഛയത്തിലേക്ക് മാറ്റി.
അയാളുടെ ശരീരം
ദഹിപ്പിക്കാൻ
സ്വന്തമായിട്ട്
മണ്ണില്ലായിരുന്നു
മുനിസിപ്പാലിറ്റി
ശ്മശാനത്തിൽ
ആദ്യമെത്തിയ
കോളനിക്കാരന്റെ
ശരീരം കത്തിയമരുന്നതും
നോക്കി അയാളുടെ
ബന്ധുക്കൾ കാത്തിരുന്നു,
വാച്ചും നോക്കി,
മുറുമുറുപ്പോടെ ...
****
ഗിരി ബി. വാരിയർ
23 സെപ്റ്റംബർ '18
ദഹിപ്പിക്കാൻ
സ്വന്തമായിട്ട്
മണ്ണില്ലായിരുന്നു
മുനിസിപ്പാലിറ്റി
ശ്മശാനത്തിൽ
ആദ്യമെത്തിയ
കോളനിക്കാരന്റെ
ശരീരം കത്തിയമരുന്നതും
നോക്കി അയാളുടെ
ബന്ധുക്കൾ കാത്തിരുന്നു,
വാച്ചും നോക്കി,
മുറുമുറുപ്പോടെ ...
****
ഗിരി ബി. വാരിയർ
23 സെപ്റ്റംബർ '18
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക