നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അങ്ങനെയെത്രയെത്ര രാത്രികൾ

Image may contain: one or more people and outdoor
***ഇതൊരു സാങ്കൽപ്പിക കഥയല്ല.***
ജാക്ക് ഡാനിയൽസിന്റെ കുപ്പി പകുതി തീരും വരെ അവരുടെ ഗ്ലാസുകളിൽ ഐസ് ക്യൂബുകൾ ഇട്ട് ഞാനീ മൊമന്റിൽ നവവധുവിനോടൊപ്പമുള്ള ആദ്യ രാത്രിയുടെ ചിന്തകളിൽ വ്യാകുലനല്ല എന്ന് കൂട്ടുകാരെയെല്ലാം ബോധ്യപ്പെടുത്തി
' മച്ചാന്മാരെ ഞാൻ ചെല്ലട്ടെ, എന്തെങ്കിലും ഇണ്ടെങ്കിൽ വിളിച്ചാ മതി '
'ആര് നിന്നെയാ ?' . ചിരി പരന്നു.
' അനിയൻ ഇണ്ടെടാ ഇവിടെ '
'ആഹ് ഓ.കെ , അപ്പൊ പറഞ്ഞത് എവിടെയായിരുന്നു, ആ മമ്പാട് ഷാപ്പിലെ ചെത്ത് കളള്....ശോ ' അവർ അവരുടെ വെടിപറച്ചിലിൽ മുഴുകി..
ഞാനും മമ്പാട് പോയിട്ടുണ്ട്. അവിടുത്തെ കപ്പയും ബീഫിനും നാഴികകൾ താണ്ടിയുള്ള പ്രശസ്തിയാണ്.തീന്മേശയുടെ അടുത്ത് ചെന്നപ്പോൾ വായിലൂറി വന്ന വെളളത്തെ ഞാൻ കിളിമൂക്കന്റെ അച്ചാറ് തൊട്ട് ശമിപ്പിച്ചു.അവിടെയിരുന്ന പാറുവമ്മ 'കൊച്ച് കള്ളാ എന്ന ഭാവത്തിൽ 'എന്നെ നോക്കി ചിരിച്ചു. ആ ചിരിയുടെ അർത്ഥം മുണ്ടിന്റെ കോന്തല കൊണ്ട് അച്ചാറിന്റെ എരിവ് ഒപ്പുന്നതിനിടയിൽ എന്റെ കണ്ണുകൾ പെട്ടെന്നവളിൽ ഉടക്കിയപ്പോഴാണ് എനിക്ക് മനസ്സിലായത്.ഞാൻ ധൃതിയിൽ മുറിയിലോട്ട് ചെന്നു.
'ആഹ് ,ഞാനാകെ ബോറടിച്ചിരിക്ക്യാണ്. എന്താ വൈകിയേ? '
'ഏയ്യ്'
അവൾ എന്തെന്നില്ലാത്ത ഒരു ചിരി ചിരിച്ചു. ഞാൻ വല്ലാത്ത ധൃതിക്കാരനാണെന്ന് അവൾ തെറ്റിദ്ധരിച്ച് കാണുമായിരിക്കാം. എനിക്ക് അവളോട് ഈ രാത്രി കുറേയധികം സംസാരിക്കാനുണ്ട്. അതിന്റെ വീർപ്പുമുട്ടലിലായിരുന്നു ഞാൻ. വളരെ പെട്ടെന്നായിരുന്നു വിവാഹം. ഞാനീ ആഭ്യന്തര പ്രവാസത്തിനിടയിൽ ആക്കാര്യം മനപൂർവ്വം വേണ്ടെന്ന് വെച്ചതാണ്. ഒഴികഴിവുകൾ പറഞ്ഞ് മടുത്തു. അനിയനാണ് ഏറ്റവും കൂടുതൽ നിർബന്ധം. എപ്പോ വിളിച്ചാലും കണക്കുകൾ ബോധിപ്പിക്കുന്ന കൂട്ടത്തിൽ അവസാനായിട്ട്
' നീ ഈ അടുത്തെങ്ങാനായിട്ട് കെട്ട്വോ '
അവന്റെ ഉള്ളിലിരുപ്പ് എനിക്കറിയാം. ഈ ചോദ്യം കേട്ട് മടുത്തപ്പോ ഒരു അനവസരത്തിൽ പച്ചക്കൊടി കാട്ടി. കണ്ടീഷൻ വെച്ചിരുന്നു.കുട്ടിക്ക് ജോലി നിർബന്ധമല്ല.പക്ഷെ ബി.ടെക്കു കാരിയായിരിക്കണം. പിന്നെല്ലാം എടുപടീന്നായിരുന്നു. ഏകദേശം ഇന്നലെ രാത്രി ഞാൻ നാട്ടിലെത്തി ഇന്ന് രാവിലെ എന്റെ കല്യാണം.(ബിറ്റ് എക്സാഗ്രേറ്റഡ്)
അവളുടെ അനുമതി വാങ്ങി ശേഷം ഞാൻ പറഞ്ഞ് തുടങ്ങി.. എന്നിലെ കഥാകാരന്റെ കുറവുകളെ നീ ക്ഷമിക്കുക.ഇത് നീ കൂടി അറിഞ്ഞിരിക്കണം. ഇതിനെ കേവലം ഒരു രതിസന്ധ്യയുടെ അവസാന യാമമാക്കി മാത്രം ഒതുക്കാൻ എനിക്ക് ഒട്ടും താൽപര്യമില്ല.ഞാൻ നീ കരുതുന്ന പോലെയൊരു ആളല്ല .അവളെന്ത് കരുതി കാണുമെന്ന് ചോദിക്കാതെയാണ് എന്റെ മുൻവിധി. എനിക്ക് ഇതിന് മുൻപ് മൂന്ന് പ്രണയങ്ങളുണ്ടായിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ അവിടെ വെച്ചൊന്ന്. അത് ആദ്യത്തേതായിരുന്നുവെന്നാണ് എന്റെ കണക്ക് പ്രകാരം. ഞാൻ നല്ല ശക്തമായി പ്രണയത്തിന്റെ ഫീലെല്ലാം എന്നിൽ ആവാഹിക്കാൻ ശ്രമിച്ചത് ആ കാലത്തിലായിരുന്നു.പക്ഷെ ഇന്നാലോചിക്കുമ്പോൾ 'ഐ ഫീൽ പിറ്റി എബൗട്ട് മൈ സെൽഫ് ' ബിക്കോസ് ഞാനത് മറ്റുള്ളവർക്ക് മുന്നിൽ എന്നെ പ്രദർശിപ്പിക്കാൻ വേണ്ടി ഒരുക്കിയെടുത്ത ഒരു കള്ളത്തരമായിരുന്നു. ബട്ട് സ്റ്റിൽ മൊരടനായിരുന്ന ഞാൻ റൊമാന്റിക്കാവാൻ ശ്രമിച്ചത് ആ ഒരു കുട്ടിയോട് തോന്നിയ താൽപര്യം കൊണ്ട് മാത്രമാണ്.
നിനക്ക് ബോറടിക്കുന്നുണ്ടോ?
അവൾ ഇല്ല എന്ന് തലയാട്ടി, 'ബാക്കി പറഞ്ഞോളൂ'
എനിക്ക് സന്തോഷമായി സാധാരണ ഞാനീ ലൈനെത്തുമ്പോൾ തന്നെ കേൾക്കുന്നവർ താൽപര്യമില്ലാതെയിരിക്കുന്നത് കണ്ടിട്ടുണ്ട്. ഞാൻ ഹാപ്പിയാണ്. എനിക്ക് ചേർന്നവളാണിവൾ.
ഹാ'.. പിന്നെ രണ്ടാമത്തേത്, അത് എനിക്കിന്നും അറിഞ്ഞു കൂടാ എങ്ങനെ സംഭവിച്ചൂ എന്ന്. ആ സമയമാവുമ്പോഴേക്കും എനിക്ക് വായന ഒരു ലഹരിയായി. ഞാൻ വായിച്ചതെല്ലാം അവളോട് പങ്ക് വെയ്ക്കും. അവൾ അവളുടെ വീട്ടിലെക്കാര്യങ്ങൾ എന്നോടും. ഞാൻ എന്റെ വിദഗ്ധോപദേശം നൽകും. അവളെ കാണാൻ വേണ്ടി മാത്രം ഞാൻ കോളേജ് കട്ട് ചെയ്ത് അവളുടെ വീടിന്റെ പരിസരത്തൊക്കെ ചെല്ലാറുണ്ട്.അവൾക്കറിയാമായിരുന്നു എനിക്കവളെ ഇഷ്ടമായിരുന്നൂന്ന്. എനിക്കും അറിയായിരുന്നു,അവളുടെ വടക്ക് കിഴക്കേ അറ്റത്തെവിടെയോ ഞാനുണ്ടെന്ന്. പറയാതെ പോയ പ്രണയം. ഇന്നവളെവിടെയാണെന്നറിയല്ല പക്ഷെ മനസ്സിൽ കുഴിച്ചുമൂടിയ ഓർമ്മകളിൽ കൂടുതലും അവളും അവളുടെ കണ്ണുകളുമാണ്.
ഹൂഹ്... ഞാൻ കൊറച്ച് ഇമോഷണലായി സോറീ..
ദാറ്റ്സ് ഓകെ.അവൾ ചിരിച്ചു.
ഇനി തേർഡ് വൺ. അത് സത്യത്തിൽ ഒരു ഇൻഫാക്ച്യൂവേഷന്റെ പുറത്ത് തുടങ്ങിയതാണ്. ഒരന്യദേശക്കാരി. ഐ.ടി ലൈഫിൽ സംഭവിക്കുന്ന ഒന്നാണല്ലോ കോൺട്രാസ്റ്റിങ്ങ് തോട്ടുള്ളവരുടെ സിമിലിയർ ട്രൈയ്റ്റസ് അത് പെട്ടെന്ന് ഉള്ളിൽ ഒരു സ്പാർക്കുണ്ടാക്കും. അങ്ങനെ തോന്നിയ ഒരിഷ്ടം. ഇപ്പോഴും ഇല്ല എന്ന് പറഞ്ഞ് നല്ല കുട്ടി ചമയാനൊന്നും താൽപര്യമില്ല. സ്റ്റിൽ അതും ഒരിഷ്ടമായി അങ്ങനെ അങ്ങോട്ട് കിടപ്പുണ്ട്.
സീ ഞാനൊരു പ്രേമ രോഗിയാണെന്നൊന്നും തെറ്റിദ്ധരിക്കരുത്. ഒരു സമയത്ത് ഒരാളേ മാത്രമേ ഞാനെന്റെ ഹൃദയത്തിന്റെ ഭാരം ഏൽപ്പിച്ചിട്ടുള്ളു.. ഇനിയങ്ങോട്ട് അത് 'ഈ' ഒരാളല്ലാതെ വേറൊരാളാവരുത് എന്ന നിർബന്ധം കൂടി മാത്രം. (കള്ളച്ചിരി) ഞാൻ ഒരു വലിയ കാര്യം ചെയ്തു തീർത്തെന്ന പോലെ ജനൽപ്പടികൾ വിട്ട് മണിയറക്കട്ടിലിലോട്ട് നീങ്ങി.
അപർണ്ണ ബി.ടെക് ഏത് ബാച്ചായിരുന്നു.?
2012-16 ബാച്ചായിരുന്നു. ഇടയിൽ ഡ്രോപ്പ് ചെയ്യേണ്ടി വന്നു. കഴിഞ്ഞ മേയ്യിൽ എല്ലാം ക്ലിയറായി.
ഗുഡ്. അപർണ്ണക്ക് എന്തേലും.. എനിതിങ് ഐ ഷുഡ് നോ ഓർ യൂ ഹാവ് .. എന്തെങ്കിലും ഉണ്ടെങ്കിലും പറഞ്ഞോളൂ ബിഫോർ വീ സ്റ്റാർട്ട്...(കള്ളച്ചിരി)
ഞാൻ പുരികം മുകളിലോട്ടുയർത്തി ആദ്യരാത്രി എന്ന ഫാന്റസിയിൽ നിന്ന് റിയാലിറ്റിയിലോട്ട് വരാൻ ശ്രമിച്ചു.
യെസ്. എനിക്ക് ഒരു അഫയർ ഉണ്ടായിരുന്നു. നോ.. സ്റ്റിൽ ഐ ആം ലവിങ്ങ് ഹിം.
എന്റെ കെയ്യിലെ പാൽഗ്ലാസ് ചെറുതായി ഒന്ന് ഷേക്കായി.
ഓ.കെ ..ആരാണാൾ, ആരായിരുന്നാലും ഐ ഹോപ് ഇനി ഹി ഷുഡ് നോട്ട് ബി ദാറ്റ് ഇപോർട്ടന്റ്. ഞാൻ എന്നെ തന്നെ ഒന്ന് സമാധാനപ്പെടുത്തുകയായിരുന്നു.
അവൾ പറഞ്ഞ് തുടങ്ങീ..
എന്റെ കോളേജിലെ സീനിയറായിരുന്നു. ഞാനെന്ന് വെച്ചാൽ ജീവനാണ്. എന്റെ സങ്കടത്തിലും സന്തോഷത്തിലും എല്ലാത്തിലും അവൻ കൂടെ ഇണ്ടാവാറുണ്ട്. ഒരിക്കലും ഞാനവനെ ഇങ്ങോട്ട് വിളിച്ച് എന്റേതാക്കാൻ ശ്രമിച്ചിട്ടില്ല. ഹി ഹിംസെൽഫ് എന്റെ ജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു.
ഓഹ്. ഇപ്പൊ എവിടെയാണാൾ? (ഇത് ഒരു തരത്തിൽ അനവസരമായിപ്പോയില്ലേ എന്ന ധ്വനിയിൽ)
അറിയില്ലാ.. ഉടായിപ്പിന്റെ ഉസ്താദാണ് ഏതെങ്കിലും പ്രശ്നത്തിൽ ചെന്ന് ചാടും. പക്ഷെ എല്ലാത്തിലും നിന്നും രക്ഷപ്പെടും.
ഇനിയെന്ത് പറയണം എന്നറിയാതെ ഞാനാകെ വണ്ടറടിച്ചങ്ങനെ നിന്നു.
***********************
ഹേ മനുഷ്യാ.. മോൻ നിക്കറേ മുള്ളി, ചെന്നൊന്ന് മാറ്റി കൊടുക്ക്
ഏഹ്!
ഒന്നെഴുന്നേൽക്കുണ്ടോ ?
ഊഫ്.. ഇപ്പൊ ഓകെ ആയീ.
'ടെറസ്സില് പച്ചരി ഒണക്കാനിട്ടിട്ടുണ്ട്. മഴക്കാറ് കണ്ടാ ഒന്നെടുത്ത് ഉള്ളിൽ വെയ്ക്കണേ.ഞാൻ ഇറങ്ങുവാ...'
ഉറക്കത്തിന്റെ ആലസ്യം മുഴുവനങ്ങോട്ട് മാറുന്നില്ല. മുഴുവൻ തുറക്കാൻ മടിച്ച കണ്ണുകൾ മേശപ്പുറത്ത് വെച്ച കട്ടൻ ച്ചായയിലുടക്കി .
അത് ആദ്യരാത്രിയിൽ കൈമാറിയ പാൽഗ്ലാസ്റ്റാണോ എന്ന ശങ്ക ഉളവാക്കും മുൻപ് അയാൾ ജോലിക്ക് പോവുന്ന തന്റെ ശ്രീമതിയോട് എന്തോ ചോദിക്കാനായി തിടുക്കത്തിൽ കിടക്ക വിട്ടെഴുന്നേറ്റു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot