Slider

പെണ്ണുകാണൽ

0


പെണ്ണുകാണാൻ ചെറുക്കൻ വരുന്നെന്ന് അറിഞ്ഞതോടെയെന്റെ കണ്ട്രോൾ മുഴുവനും പോയി...
ചാടിത്തുള്ളി നടക്കേണ്ട പ്രായത്തിൽ ഒരുത്തെനെ കെട്ടി അവന്റെ കുട്ടികളെയും പ്രസവിച്ച് അയാളുടെ ഭരണത്തിൻ കീഴിൽ കഴിയണ്ട അവസ്ഥ എനിക്ക് ചിന്തിക്കാൻ കൂടി കഴിഞ്ഞില്ല...
കൂട്ടുകാരികളെല്ലാം അടിച്ചു പൊളിച്ചു നടക്കുന്നു അപ്പോൾ ഞാൻ ഒരുത്തന്റെ പിന്നാലെ തലയും കുനിച്ച് നടക്കുക.ചിന്തിക്കാൻ കൂടി കഴിയുന്നില്ല...
കല്യാണം മുടക്കാൻ എന്തെങ്കിലും വഴി കണ്ടെത്തണം.ഞാൻ തലപുകഞ്ഞ് ചിന്തിച്ചു. ഒരെത്തും പിടിയും കിട്ടിയില്ല..
ഞാൻ ഫോണെടുത്ത് പ്രിയ കൂട്ടുകാരിയെ വിളിച്ചു. എന്റെ ആവലാതി അറിഞ്ഞതും അവൾ ആക്റ്റീവയിൽ ചീറിപ്പാഞ്ഞെത്തി...
ഞാനും കൂടി വിവാഹം കഴിച്ചാൽ അവളൊറ്റക്കാകും.അതിനാൽ അവളുടെ കൂടി ആവശ്യമാണ് വിവാഹം മുടക്കുകയെന്നത്...
കാമുകൻ ഉണ്ടെന്നൊക്കെ പറയുന്നത് പഴയ ഫാഷനാണ്.അല്ലെങ്കിൽ തന്നെ ബുദ്ധിയുള്ള ഇപ്പോഴത്തെ ചെറുപ്പക്കാർക്കൊക്കെ അറിയാം.
"പ്രേമിക്കാത്ത ഒരാളും ഇന്നത്തെ കാലത്ത് കാണില്ലെന്ന്..."
ചൊവ്വയും ശനിയും ഏൽക്കില്ല.ന്യൂജെൻ ചെറുപ്പക്കാർക്ക് ഇതൊരു പ്രശ്നമല്ല.മറ്റെന്ത് വഴി?...
"അയാൾ വന്ന് കണ്ടിട്ടു പോകട്ടെ നമുക്ക് എന്തെങ്കിലും പറഞ്ഞു ഒഴിയാം.."
കൂട്ടുകാരി ധൈര്യം പകർന്നു നൽകി.
ഏതെങ്കിലും ഒരുത്തനുമായുള്ള പ്രണയം മുമ്പോട്ട് കൊണ്ട് പോകണ്ടതായിരുന്നു.അതെങ്ങനാ എന്നെ പ്രണയിച്ചവർക്ക് പേരിനു മാത്രം മതിയായിരുന്നു പ്രേമം.ഇനിയതൊന്നും ചിന്തിച്ചിട്ട് കാര്യമില്ല...
ആദ്യത്തെ പെണ്ണുകാണൽ ആയിരുന്നതിനാൽ ആകെപ്പാടെ ചമ്മലും പരിഭവവും...
"സാരമില്ലെടാ ഇതൊക്കെ സാവധാനം പരിചയമായിക്കൊള്ളും"
അവൾ പറഞ്ഞത് കേട്ട് ഞാൻ ഫുൾ ചാർജ്ജായി.ചെറുക്കൻ എത്തുമ്പഴേക്കും ഞാൻ കൂടുതൽ ആർജ്ജവം നേടിയിരുന്നു..
ഞാൻ കൂട്ടുകാരിയെക്കൂടി കൂടെ കൂട്ടിയാണ് ചെറുക്കനു ചായ നൽകിയത്. ചെറുക്കൻ എന്നെക്കാൾ നാണം കുണുങ്ങി ആയിരുന്നു...
എന്റെ മുഖത്തേക്കൊന്ന് നോക്കും ചെറിയ പുഞ്ചിരി പാസാക്കും.ഇതങ്ങനെ തുടർന്ന് പാവത്തിനു കൊടുത്ത ചായയുടെ ചൂടാറിപ്പോയി.ഒടുവിൽ തണുത്ത ചായകൊണ്ട് പുള്ളി അഡ്ജെസ്റ്റ് ചെയ്തു...
സംസാരിക്കാൻ മുറിയിലേക്ക് വരില്ലെന്ന് കരുതിയ എനിക്ക് തെറ്റി.അയാൾ മുറിയിലേക്ക് കടന്നു വന്നു...
"കുട്ടി ഞാനൊരു കാര്യം പറഞ്ഞാൽ തെറ്റിദ്ധരിക്കരുത്.എനിക്ക് ഈ കല്യാണത്തിനു താല്പര്യമില്ല.എങ്ങനെ എങ്കിലും ഇതൊന്ന് മുടക്കണം.."
അയാൾ പറഞ്ഞതുകേട്ട് എന്റെ കണ്ണു രണ്ടും പുറത്തേക്ക് തള്ളി..
"ഈശ്വരാ ഇതെന്ത് സാധനം.ഞാൻ മനസിൽ കരുതിയത് തന്നെ ഇയാൾടെ മനസ്സിലും..എന്റെയുള്ളിൽ ആയിരം പൂത്തിരികൾ ഒരുമിച്ച് കത്തി.."
പിന്നെ ഞങ്ങൾ രണ്ടും കൂടി ഇതെങ്ങനെ മുടക്കും എന്ന് ഒരുമിച്ച് ആലോചിച്ചു..
ആലോചിച്ച് ഒടുവിൽ ഒരു ഐഡിയയും തെളിഞ്ഞില്ല.ഒടുവിൽ അയാൾക്ക് കല്യാണത്തിനു താല്പര്യം ഇല്ലായ്മയുടെ കാരണം ഞാൻ തിരക്കി...
"ഇപ്പോൾ കിട്ടുന്ന സ്വാതന്ത്ര്യത്തിനു വിവാഹം തടസ്സമാകും കുറച്ചു നാൾ അടിച്ചു പൊളിച്ചു ജീവിക്കണം..."
അടിപൊളി എന്റെയും അവസ്ഥ ഇതുതന്നെ.. കാര്യങ്ങൾ ഞാൻ വിശദീകരിച്ചു...
"എങ്കിൽ നമുക്ക് വിവാഹം കഴിക്കാം മച്ചാനേ. രണ്ടു പേർക്കും അടിച്ചു പൊളിക്കാം.പരസ്പരം അഡ്ജെസ്റ്റ്മെന്റിൽ പോകാം.. ഭാര്യാഭർതൃ ബന്ധത്തിന്റെ കൂച്ചു വിലങ്ങില്ലാതെ പരസ്പരം നല്ല സുഹൃത്തുക്കൾ ആയിട്ട്..എപ്പോൾ ഒരുമിച്ച് ജീവിക്കണം എന്നാഗ്രഹിക്കുമ്പം നമുക്ക് ഒന്നിക്കാം..."
എന്റെ ഉപാധികൾ അയാൾക്ക് സ്വീകാര്യമായി.അങ്ങനെ ഞങ്ങൾ തമ്മിലുള്ള വിവാഹം നടന്നു..
പക്ഷേ ആദ്യരാത്രിയിൽ ഉപാധികളെല്ലാം കാറ്റിൽ പറന്നു.അടുത്തടുത്ത് ഇരുന്നുള്ള സംസാരവും ചുടു നിശ്വാസങ്ങളും മുഖത്തടിച്ചപ്പോൾ എല്ലാം മറന്നു.ഒരു രസത്തിനും ഞാനും അദ്ദേഹവും ചെറുതായിട്ടൊന്ന് വീശിയിരുന്നു.അതോടെ ഞങ്ങളുടെ കണ്ട്രോൾ മുഴുവനും പോയി...
ഒരുവർഷത്തിനുള്ളിൽ ഒന്നല്ല രണ്ടു കുട്ടികളെ ലഭിച്ചു.. അതും ഇരട്ടകളെ...
എഴുതിയത് :- രേവതീ രേവതീ രേവതീ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo