The biggest ever archive in Malayalam Literature. 2.5 crores pageviews, 12000+ creations, 1500+authors and adding on....

New Posts

Post Top Ad

Your Ad Spot

Wednesday, September 26, 2018

ഒന്നിന് പകരം മൂന്ന്

Image may contain: 1 person, smiling, closeup

Unnikrishnan Kulakkaatt
അന്നും പതിവ്പോലെ തന്നെ രാവിലെ 5.30ന് fisrt ട്രിപ്പ്‌ തുടങ്ങി. ബസിൽ നിറഞ്ഞു നിന്ന അയ്യപ്പഭക്തി ഗാനത്തിന് താളം പിടിച്ചു കൊണ്ട് അശോകൻ ചേട്ടൻ ഉഷസ് എന്ന ഞങ്ങളുടെ അന്നധാതാവിനെ മുൻപോട്ടു നയിച്ചു. അനീഷ് ടിക്കറ്റുകൾ കീറി കൊണ്ട് ഞങ്ങൾക്കും മുതലാളിക്കും ഉള്ള അന്നം അവന്റെ കക്ഷത്തിൽ ഇരിക്കുന്ന ബാഗിൽ നിറച്ചു കൊണ്ടിരുന്നു. പുതിയ പുതിയ കിളികളെ പ്രതീക്ഷിച്ചു കൊണ്ട് കിളി ആയ ഞാൻ ഡോറിൽ തൂങ്ങി കിടന്നു
ഉച്ച കഴിഞ്ഞു 3 മണിവരെ ഒരു കുഴപ്പവും ഇല്ലാതെ എന്റെ വായിനോട്ടവും അശോകൻ ചേട്ടന്റെ സാഹസികതയും അനീഷിന്റെ ഒച്ചപ്പാടും മുൻപിൽ പോകുന്ന ശകടത്തിന്റെ സാരഥിയെ തെറി പറഞ്ഞും പുറകിൽ വരുന്നവന്റെ തെറി കെട്ടും ഞങ്ങടെ പുലികുട്ടി നഗരത്തിരക്കിൽ കുഴപ്പം ഒന്നും ഉണ്ടാക്കാതെ അതിന്റെ ഡ്യൂട്ടി കൃത്യമായി ചെയ്തു കൊണ്ടിരുന്നു
3 മണി ട്രിപ്പ്‌......
പതിവ് ഇല്ലാതെ മുതലാളിയുടെ കുഞ്ഞളിയൻ നിബുഅളിയൻ വണ്ടിയിൽ വന്നു. ഭക്തി ഗാനം കേറ്റികൊണ്ടുവരാൻ കൊടുത്തുവിട്ട പരമഭക്തൻ ആയ അശോകൻ ചേട്ടൻ ആദ്യമായി വാങ്ങിയ USBയിൽ ലാറ്റിൻഅമേരിക്കൻ ഗോത്രവിഭാഗക്കാരുടെ ഭക്തിഗാനം കേറ്റി കൊണ്ടു വന്നു രാവിലെ 5.30ന് ബസിൽ കേറിയ എല്ലാവരെയും ഞെട്ടിച്ച മഹാൻ ആണ്
അന്ന് കിട്ടിയ തെറിയുമായി നാട് വിട്ടവൻ പിന്നെ പൊങ്ങുന്നതു ഇന്ന് ആണ്
പാപി ചെല്ലുന്നിടം പാതാളം എന്ന് പറയുന്ന പോലെ അവൻ വന്നു വണ്ടിയിൽ കേറിയതും ഒരു വളവിൽ ഞങ്ങളെ ഓവർടേക്ക് ചെയ്ത ഈണം ബസ് ഒരു താളവും ഇല്ലാതെ ഉഷസ്സിന്റെ വലതു വശത്തെ സൈഡ് മിററും കൊണ്ടു പോയി
വിടുവോ.............
തിളച്ചു ചോര ഞരമ്പുകളിൽ...........
പിടിക്ക് അശോകൻ ചേട്ടാ അവനെ............ ! നിബു അലറി. എന്റെ കൈയിൽ ബെല്ലിന്റെ ചരടിൽ അതിദ്രുതം ചലിച്ചു.
വല്ലവനും വന്നു നെഞ്ചത്ത് കയറിയതിനു എന്റെ മെക്കിട് കേറുന്നോടാ എന്ന ഭാവത്തിൽ ബെല്ല് ഉറക്കെ അടിച്ചുകൊണ്ടിരുന്നു
അടുത്ത സ്റ്റോപ്പിൽ ദേ കിടക്കുന്നു ഉഷസ് ഈണത്തിനു വട്ടം
സിനിമ സ്റ്റൈലിൽ ചാടി ഇറങ്ങി ഡ്രൈവറുടെ അടുത്തേക്ക് മുളക്കാത്ത മീശ പിരിച്ചു ലാലേട്ടൻ സ്റ്റൈലിൽ ഞാൻ ചെന്നു
ഡ്രൈവർ സൈഡ്ലെ ഡോറിനിട് കൊടുത്തു കൈ വലിച്ചു ഒരെണ്ണം
പടച്ചോനെ........ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു
എന്ന വേദന......... ഹു........ !
അറിയാതെ നിറഞ്ഞ കണ്ണുനീർ ഡ്രൈവർ കാണാതെ തുടച്ചു കൊണ്ട് ചോദിച്ചു
എന്ന മൈ...... പണിയാട കാണിക്കുന്നേ
ചോദിച്ചിട്ട് ഡ്രൈവറുടെ മുഖത്തേക്ക് നോക്കിയ എന്റെ ഉള്ളൊന്നു കാളി. കാളൽ എന്ന് പറഞ്ഞാൽ ഒരു ഒന്ന്ഒന്നര കാളൽ
അവൻ കൈ വീശി ഒന്ന് തന്നാൽ ഞാൻ സ്വപ്നം കണ്ട എന്റെ ഭാവി ജീവിതം ?
സ്റ്റാൻഡിൽ ചെന്നിട്ടു സംസാരിക്കാം
കണ്ടക്ടർ ഡ്രൈവറുടെ തലയ്ക്കു മുകളിൽ തല നീട്ടികൊണ്ട് ഉണർത്തിച്ചു
മ്മ്മ്മ്.......... ! അമർത്തി ഒന്ന് മൂളിയിട്ടു ഞാൻ ഓടി വണ്ടിയിൽ കയറി
ആ പോട്ടെ റൈറ്റ്............ ! ഡബിൾ കൊടുത്തു
വണ്ടി അനങ്ങുന്നില്ല
അശോകൻ ചേട്ടൻ പുറകിലേക്ക് എന്നെ നോക്കി കൊണ്ട് എന്തയി എന്ന് ചോദിക്കുന്നു
സ്റ്റാൻഡിൽ ചെന്നിട്ടു സംസാരിക്കാമെന്നു
പറഞ്ഞു
ഞാൻ പറഞ്ഞത് കേട്ടു അശോകൻ ചേട്ടൻ ഒന്ന് ആലോചിച്ചു
അതെങ്ങനെ ശരിയാകും ? ഇവിടെ ഉണ്ടായ പ്രശ്നം ഇവിടെ തീർക്കണം അതാ വേണ്ടത്
നിബുവിന്റെ ശബ്ദം.
പണ്ടാരം ഇവൻ ഇന്ന് മേടിച്ചു തരും ! മനസിൽ അങ്ങനെ വിചാരിച്ചപ്പോഴേക്കും അശോകൻ ചേട്ടൻ വണ്ടി മുൻപോട്ടു എടുത്തു
ഭാഗ്യം...... !
സ്റ്റാൻഡിൽ എത്തി ആളെ ഇറക്കി കൊണ്ടിരിക്കുമ്പോൾ ആണ് കാണുന്നത് അനീഷ് ബാക്ക് ഡോറിൽ കൂടി ഇറങ്ങി ഓടുന്നു പുറകെ നിബുവും
എന്താടാ ? ഞാൻ ചോദിച്ചു
അവൻ സ്റ്റാൻഡിൽ കേറാതെ പുറത്തു കൂടി പോകുന്നു........... !
ഓട്ടത്തിന്റെ ഇടയിൽ നിബു വിളിച്ചു പറഞ്ഞു
ഒരു അടിയുടെ സ്മെൽ കിട്ടി
വലിഞ്ഞാലോ.......... ?
അല്ലെ വേണ്ട പോയി നോക്കാം. ഞാനും പുറകെ ഓടി
പുറത്ത് എത്തിയപ്പോൾ കണ്ട കാഴ്ച..... !
ഹോ........... !
ഡ്രൈവർ സൈഡിൽ അനീഷ് വായുവിൽ നിൽക്കുന്നു. ഡ്രൈവർ അവനെ കുത്തിനു പിടിച്ചു വായുവിൽ നിർത്തിയിരിക്കുന്നു എന്ന് പറയുന്നത് ആയിരിക്കും ശരി
നിബു അവനെ രെക്ഷിക്കടാ......... !
ഞാൻ അലറി
നിബു അവിടെ കിടന്ന ഇഷ്ടിക എടുത്തു ഡ്രൈവറുടെ നെഞ്ചത്ത് നോക്കി ഒറ്റ എറി
ഡ്രൈവറുടെ ഫ്രണ്ടിൽ ഗ്ലാസ്‌ ഉള്ള കാര്യം അളിയൻ മറന്നു പോയി
സ്റ്റാൻഡ് കിടുങ്ങുംമറു ഒരു ഉഗ്രൻ ശബ്ദത്തോടെ ഗ്ലാസ്‌ പൊട്ടി ചിതറി അതിലും ഗംഭീരം ആയി എന്റെ ചങ്കും കിടുങ്ങി
എന്തായാലും അനീഷ് രക്ഷപെട്ടു. അനീഷിനെ വിട്ട് അവൻ ലിവറും എടുത്തു ഉഷസ്സിന്റെ ഫ്രണ്ട് ഗ്ലാസും ബാക്ക് ഗ്ലാസും തല്ലി പൊട്ടിച്ചു
ആഹാ........... ! എത്ര മനോഹരമായ ആചാരങ്ങൾ
പിന്നെ അവിടെ നടന്നത് ഒരു മൂന്നാം ലോക മഹായുദ്ധം ആയിരുന്നു സുർത്തുക്കളെ മൂന്നാം ലോക മഹായുദ്ധം
വഴിയേ പോകുന്നവനൊക്കെ അടികിട്ടി വഴിയേ പോകുന്നവനൊക്കെ അടിക്കേം ചെയ്തു
ആരോ വിളിച്ചു പറഞ്ഞു
പോലീസ് വരുന്നെടാ................!
ഞാൻ കണ്ടു സമാധാനത്തിന്റെ വെള്ളരി പ്രാവ് പോലെ വെളുത്ത ജീപ്പ്
എനിക്കെന്തോ വെള്ളരി പ്രാവുകളെ ഇഷ്ടമല്ല അതുകൊണ്ട് അതുകൊണ്ട് മാത്രം ഞാൻ ഓടി
രാത്രി.......... !
തലയ്ക്കു കൈ കൊടുത്തിരിക്കുന്ന ജ്യോതിഷ് കുമാർ.
ഞങ്ങളുടെ മുതലാളി. ചുറ്റും വമ്പൻ ചർച്ചകൾ കൊഴുക്കുന്നു. അവസാനം നാളെ രാവിലെ പോലീസ് സ്റ്റേഷനിൽ ഹാജരാകാനുള്ള തീരുമാനം. ആ സീൻ അവിടെ കഴിഞ്ഞു
രാവിലെ പോലീസ് സ്റ്റേഷൻ
ഞങ്ങൾ 6 പേർ ഞാൻ, അനീഷ്, അശോകൻ പിന്നെ മറ്റേ ബസിലെ 3 പേർ നിബു അളിയൻ സ്കൂട് ആയി. അത് പിന്നെ അങ്ങനെ ആണല്ലോ ?
Si വന്നു
ആഹാ ഇവർ ആണോ ആ മഹാന്മാർ ? നീയൊക്കെ സ്റ്റാൻഡിൽ ഗുണ്ടായിസം കാണിക്കും അല്ലേടാ ?
ചോദിച്ചു കൊണ്ട് ഒരു അറ്റത്തു നിന്നും അടി തുടങ്ങി അതും കാവാല കുറ്റിക്ക് തന്നെ
5 പേർക്കും ഓരോന്ന് കിട്ടി. എന്റെ ഊഴം എത്തി
എനിക്ക് പണ്ടേ കുറച്ച് ധൈര്യം കൂടുതൽ ആണല്ലോ ? അതിന്റെ ആകാം അണ്ടർവെയർ നനഞ്ഞു തുടങ്ങിയിരുന്നു
എന്റെ നേരെ നിന്നു പുള്ളി കൈ വീശിയതും ഞാൻ എന്റെ കൈ എടുത്തു തടഞ്ഞു. അറിയാതെ കൈ പൊങ്ങിപോയതാ സത്യം.
പക്ഷെ ആരോട് പറയാൻ
കൈയിൽ കേറി പിടിക്കുന്നോടാ നാ........... മോനെ !
ഒന്നിന് പകരം മൂന്നെണ്ണം
ഞാൻ നക്ഷത്രം എണ്ണുക അല്ലായിരുന്നു നക്ഷത്രങ്ങളുടെ ഇടയിൽ ആയിരുന്നു. റിലെ വന്നപ്പോൾ ഞെട്ടലോടെ ഞാൻ അറിഞ്ഞു.
എന്റെ ധൈര്യത്തിന്റെ മുല്ലപെരിയാർ പൊട്ടി
എല്ലാവരെയും വിട്ടു എന്നെ മാത്രം ആ റൂം കഴുകിച്ചു 200 പേജിന്റെ ബുക്കിൽ ഇമ്പോസിഷൻ എഴുതിച്ചു
ക്ഷമ ആരോഗ്യത്തിനു നല്ലത്.
ഇനി നിക്കറിൽ മുള്ളില്ലാ
200, പേജിന്റെ ബുക്ക്‌ മുഴുവൻ ഒറ്റ ഇരുപ്പിൽ എഴുതി തിർത്തിട്ടുണ്ട ?
നല്ല രസണ് !

No comments:

Post Top Ad

Your Ad Spot