നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നഷ്ടവസന്തംJithaDevan
മുടിയിൽആർദ്രമായി ആരോ തലോടുന്ന സുഖത്തിൽ അവൾ പതിയെ പതിയെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു .കണ്ണിലേക്കു പ്രകാശം കുത്തികയറുന്നപോലെ .
അവളുടെ കണ്ണുകൾ വീണ്ടും അടഞ്ഞുപോയി .കുത്തിതുളക്കുന്ന വേദനയിൽ അവൾ ഞെളിപിരി കൊണ്ടു .വീണ്ടും ആരോ വളരെ സാവകാശം മുടിയിൽ കൂടി തഴുകുന്നപോലെ തോന്നി .
സ്വപ്നമോ സത്യമോ എന്നറിയാതെ ബോധത്തിനും അബോധത്തിനും ഇടയിലെ നൂൽ പാലത്തിൽ കൂടി ബദ്ധപ്പെടു പോകുംപോലെ ..മുൻപിൽ കാഴ്ചകൾ ഒക്കെ അവ്യക്തം .
നെറ്റിയിൽ ഒരു കണ്ണുനീർത്തുള്ളി വീണു ചിതറിയപ്പോൾ അവൾ വീണ്ടും കണ്ണുകൾ വലിച്ചു തുറക്കാൻ ഒരു വിഫലശ്രമം കൂടി നടത്തി .പതിയെ കണ്ണുകൾ തുറന്നപ്പോൾ മുൻപിൽ ആദ്യം ശൂന്യതയാണ് അനുഭവപ്പെട്ടത് . "അനി " ,ഇത് തന്റെ ഹരിയേട്ടന്റെ ശബ്ദം അല്ലെ ..
ഏതോ വിദൂരതയിൽ നിന്ന് കേൾക്കും പോലെ "അനി "വീണ്ടും ആർദ്രമായ വിളിയൊച്ച .ഇത്തവണ അവൾ കണ്ണുകൾ തുറന്നു ഹരിയെ നോക്കി മന്ദഹസിക്കാൻ നോക്കി എന്നാൽ ആയിരം സൂചികൾ കൊണ്ട് ശരീരംകുത്തി മുറിവേൽപ്പിക്കുന്ന വേദനയിൽ ആ പുഞ്ചിരിയുടെ ശോഭ കെട്ടുപോയി .
അവൾ ഹരിയെ ആർദ്രമായി നോക്കി .ഹരി നിർന്നിമേഷനായി അവളെ ഉറ്റു നോക്കി .അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് അവൾ കണ്ടു .വിറയാർന്ന കൈകളാൽ അവൾ ആ കണ്ണുനീർ തുടക്കാൻ ഒരു വിഫല ശ്രമം നടത്തി ."ഹരിയേട്ടാ "ഗദ്ഗദം കൊണ്ട് അവളുടെ ശബ്ദം ചിന്നിച്ചിതറി . "കരയണ്ട എനിക്ക് ഒന്നുമില്ല .ഇനി പേടിക്കണ്ട എന്നല്ലേ ഡോക്ടർ പറഞ്ഞല്ലോ .പിന്നെ എന്തിനാണ് ഈ സങ്കടം "..ഒന്നും പറയാനാവാതെ ഹരി കുനിഞ്ഞു അവളുടെ വിളറിയ നെറ്റിയിൽ പതിയെ ചുംബിച്ചു .പതിയെ അവളെ നോക്കി മന്ദഹസിക്കാൻ ശ്രമിച്ചു അതിൽ പരാജയപ്പെട്ട ഹരി മുറിയിൽ നിന്ന് ഇറങ്ങി പോയി ,ചിതറി പോയ ഓർമകളുടെ വളപ്പൊട്ടുകൾ നുള്ളി പെറുക്കാൻ അവളെ അനുവദിച്ചു കൊണ്ട് ...
അവൾക്കു വേദനയിലും പുഞ്ചിരിക്കാനാണ് തോന്നിയത് .തന്റെ ഹരിയേട്ടൻ ഇപ്പോൾ എത്ര വേദനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നു .തനിക്കു നഷ്ടമായ സ്നേഹവും കരുതലും എത്രയോ ഇരട്ടിയായി തരുന്നു .ആഗ്രഹിച്ചു സമയത്തെല്ലാം തനിക്കു എല്ലാം നിഷേധിച്ചു .കല്യാണത്തിന്റെ ആദ്യ നാളുകളിൽ പോലും തന്നെ തീർത്തും അവഗണിച്ചു .ഏതൊരു നവവധുവിനെപോലെ താനും പലതുംആഗ്രഹിച്ചു ..കിടന്നകിടപ്പിൽ അവൾ പതിയെ ജനലിനു അഭിമുഖമായി തിരിഞ്ഞു കിടന്നു .തുറന്നു കിടന്നജനലിൽ കൂടി ഉദിച്ചുവരുന്ന സൂര്യന്റെ അരുണ രശ്മികൾ മുറിയിൽ കടന്നുവന്നു .
മഞ്ഞിന്റെ നേർത്ത പരവതാനിയിൽ സൂര്യ പ്രകാശം ഒരു വർണ്ണ പ്രപഞ്ചം തന്നെ തീർക്കുന്നത് അവൾ നോക്കിക്കിടന്നു .പക്ഷികൾ കലപില ചിലച്ചു് കൊണ്ട് .മുറ്റത്തു നിന്നും എന്തൊക്കെയോ കൊത്തിപ്പെറുക്കുന്നു .മുറ്റത്തെ ഒട്ടുമാവിലാണ് അവയുടെ വാസം .പല വര്ണത്തിലും വലിപ്പത്തിൽ ഒക്കെ ഉള്ള പേരറിയാത്ത കുഞ്ഞിക്കിളികൾ .
അവളുടെ ഓർമകളെ വഴിതിരിച്ചു വിട്ടു പുറം കാഴ്ചകൾ .സാവകാശം അവൾ കണ്ണുകൾ മടക്കി കൊണ്ടുവന്നു ,
നിറം മങ്ങിയ മച്ചിലേക്ക് നോട്ടമെറിഞ്ഞ് അലസമായി അവൾ കിടന്നു .അടുക്കും ചിട്ടയും ഇല്ലാതെ ചിതറി കിടക്കുന്നു ഓർമ്മകൾ .പ്രത്യകിച്ചു ഒന്നുംസംഭവിക്കാതെ കടന്ന് പോയ കാലം ,തന്റെമോഹങ്ങളെയും സ്വപ്നങ്ങളെയും കവർന്നുകൊണ്ടു പോയി .
ഒന്നിലും ശ്രദ്ധയില്ലാതെ കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിച്ചു ജീവിതംആസ്വദിച്ചു ഹരിയേട്ടൻ .തന്റെ സ്നേഹപ്പൂർവ്വമായ പ്രതിഷേധമോ കുറ്റപ്പെടുത്താലോ , കണ്ണുനീരോ കണ്ടില്ലെന്നു നടിച്ചു .ഒന്നിലും ശ്രദ്ധയില്ലാത്ത അലസമായ ജീവിതം .ജീവിതം കരുപിടിപ്പിക്കാനുള്ള ബദ്ധപ്പാടിനിടയിൽ തന്റെ കണ്ണുനീരിൽ കുതിർന്ന പരദേവനങ്ങൾ ദേവിയുടെ മുൻപിൽ മാത്രം ആയി .ജോലിയെല്ലാം കഴിഞ്ഞു എത്തുമ്പോൾ ഒന്നുകിൽ TV.കണ്ടിരിക്കും അല്ലെങ്കിൽ ഉറക്കമായിരിക്കും . ചിലപ്പോൾ എങ്കിലും താനും ഭർത്താവിൽ നിന്നും പലതും കൊതിക്കുന്നു എന്ന സത്യം അവൾ തിരിച്ചറിയും .ക്ഷീണിതയായി വരുമ്പോൾ ഒന്ന് ചേർത്തു നിർത്തി സാരമില്ല നിനക്ക് ഞാനില്ലേ എന്ന് ഒരു പാഴ് വാക്ക് പറഞ്ഞാൽ പോലും തന്റെ എല്ലാ വേദനകളും ദുഖവും മാഞ്ഞു പോയേനെ .
മക്കളെ കൂടിശ്രദ്ധിക്കാതായപ്പോൾ എല്ലാം വിധിയെന്ന് കരുതി ആശ്വസിക്കാൻ ശ്രമിച്ചു . ഇപ്പോൾ ഇതാ വിധിയുടെ വിളയാട്ടം തന്നെ കാൻസർ എന്ന മഹാരോഗിയാക്കിയിരിക്കുന്നു .എല്ലാം തീർന്നു എന്ന് തന്നെ വിശ്വസിച്ചു .മക്കളെ ഓർത്തു മനം പൊട്ടി കരഞ്ഞു തളർന്നു .ഹരിയേട്ടൻ തന്നെ കൂടുതൽ അവഗണിക്കുമെന്നും വെറുക്കുമെന്നും ഉറപ്പിച്ചു .
എന്നാൽ തന്നെ അമ്പരപ്പിച്ചു കൊണ്ട് തന്റെ വിശ്വാസങ്ങളെ കാറ്റിൽ പറത്തി ഹരിയേട്ടൻ പുതിയ ഒരാൾ ആവുകയാണ് ചെയ്തത് .താൻ ആഗ്രഹിച്ച ഹരിയേട്ടന്റെ സ്നേഹവും കരുതലും ലഭിക്കാൻ ഒരു മഹാരോഗത്തിനു അടിമ ആകേണ്ടി വന്നു എന്നവൾ തെല്ലൊരു കുസൃതിയോടെ ഓർമിച്ചു ..
ഇനി തനിക്കു എന്ത് സംഭവിച്ചാലും ദുഖമില്ല .കുഞ്ഞുങ്ങൾ ഹരിയേട്ടന്റെ കൈകളിൽ സുരക്ഷിതരായിരിക്കും .വീണ്ടും എന്തിനെന്നു അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു .ഒരു തണുത്ത കാറ്റു അവളെ തഴുകി ആശ്വസിപ്പിച്ചു കടന്നു പോയി...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot