Slider

ബാഡ്ജ് :-

0
Image may contain: 1 person, closeup

അമ്മേ ബാഡ്ജ് കിട്ടി.
എത്രാം സ്ഥാനത്തായിട്ടാണ്
മോൾക്ക് ബാഡ്ജ് കിട്ടിയത്.
ഫിഫ്ത്ത് പൊസിഷൻ
ആണമ്മേ.
ആണോ, സാരമില്ല, മോൾക്ക് വിഷമമായോ?
വിഷമമായോന്ന് ചോദിച്ചാൽ ചെറിയ വിഷമമില്ലാതില്ല. എന്നാൽ വലിയ വിഷമമില്ലതാനും.
അച്ചന്റെ ആ സ്വഭാവം മൊത്തം ഇപ്പോഴേ കിട്ടിയിട്ടുണ്ട്, മനുഷ്യന് മനസ്സിലാകാത്ത രീതിയിലുള്ള സംസാരം.
അതു പിന്നെ അങ്ങിനെ
ആവാതെ തരമില്ലല്ലോ.
മോളുടെ തന്നെ കുഴപ്പം
കൊണ്ടല്ലേ രണ്ടാം സ്ഥാനം
കിട്ടാതെ പോയത്.
അതെങ്ങിനെ എന്റെ കുഴപ്പം ആകുമമ്മേ. എന്റേതല്ലാത്ത മാർക്കൊന്നും എനിക്കു
വേണ്ട.
ആരെങ്കിലും കിട്ടിയ മാർക്ക്
തിരിച്ചു കൊടുക്കുമോ?
ഞാൻ കൊടുക്കും, അതൊന്നും സാരമില്ലമ്മേ,
നമ്മുടെ തെറ്റുകൾ നമ്മൾ
കണ്ടാൽ നമ്മൾ തന്നേ തിരുത്തണം.
എന്നാലും.
ഒരെന്നാലും ഇല്ല. മലയാളത്തിന് തേർട്ടി ഔട്ട് ഓഫ് തേർട്ടി കിട്ടി എന്നത്
ശരിയാണ്. പക്ഷെ അതിൽ
രണ്ടു വാക്കുകളുടെ അർത്ഥം ചേരുംപടി ചേർത്തെഴുതിയപ്പോൾ
അങ്ങോട്ടുമിങ്ങോട്ടും
മാറിപ്പോയി. ടീച്ചർ അതു ശ്രദ്ധിയ്ക്കാതെ ഫുൾ മാർക്ക് തന്നു. എനിക്ക് അങ്ങിനെ തെറ്റായ ഉത്തരങ്ങളുടെ മാർക്കു വേണ്ട, അതിനാൽ ടീച്ചറിനെ കാണിച്ച് ടീച്ചർ
തെറ്റായ ഉത്തരത്തിന് തന്ന
രണ്ടുമാർക്ക് കുറപ്പിച്ചു.
അതല്ലേ അമ്മേ ശരി.
മോളുടെ കൈയ്യിൽ തന്നതിനു ശേഷം ടീച്ചർ ആ പേപ്പർ കാണുന്നില്ലല്ലോ?
ടീച്ചർ കാണില്ലായിരിക്കും,
പക്ഷെ ഞാൻ കണ്ടില്ലേ
അതു മതി. അല്ലെങ്കിൽ ബാഡ്ജ് ലഭിച്ചതിനു ശേഷം ക്ലാസ്സിലെ മറ്റു കുട്ടികൾ ആരെങ്കിലും ആണ് അത് കണ്ടു പിടിച്ചിരുന്നെങ്കിൽ
പിന്നീട് രണ്ടാംസ്ഥാനത്തിന്റെ ബാഡ്ജ് തിരിച്ചു കൊടുക്കണം അങ്ങിനെ
എന്തെല്ലാം പ്രശ്നം ഉണ്ടായേനേ. ഇപ്പോൾ അങ്ങിനെയൊന്നും ഉണ്ടായില്ലല്ലോ, അടുത്ത പ്രാവശ്യം നന്നായി പഠിച്ചെഴുതി കൂടുതൽ
മാർക്ക് വാങ്ങാം.
പക്ഷെ മാത് സിന്റ ഒരു മാർക്ക് കളഞ്ഞത് ശ്രദ്ധിയ്ക്കാഞ്ഞിട്ടല്ലേ, വർക്ക് ഏരിയായിൽ കറക്ട് ആൻസർ കിട്ടിയിട്ട്
ഉത്തരം എടുത്ത് എഴുതിയപ്പോൾ തെറ്റിച്ചു.
അത് ശരിയാണമ്മേ, അതു കൊണ്ട് ഇനിയൊരിയ്ക്കലും ഇത്
മറക്കില്ല.
അത് ശരിയാണ് ഇടയ്ക്കിടക്ക് ഇതുപോലുള്ള വീഴ്ച പറ്റുന്നത് നല്ലതാണ്. എന്നാലേ പിന്നീട് വാശിയോടെ അടുത്ത പരീക്ഷകളിൽ നന്നായി
പെർഫോം ചെയ്യാൻ പറ്റുകയുള്ളു. പക്ഷെ
എനിക്കതല്ല വിഷമം ഇനി
അച്ഛൻ അറിയുമ്പോൾ മാർക്ക് കുറഞ്ഞതിന്
വഴക്ക് വല്ലതും പറയുമോ
എന്നാണ്.
അതൊന്നും അമ്മ പേടിയ്ക്കണ്ട. മാർക്ക് അറിഞ്ഞ ദിവസം തന്നേ
ഞാൻ അച്ഛനോട് പറഞ്ഞിരുന്നു എനിക്ക്
ഹേതുവിന്റെ കാരണം
എന്ന അർത്ഥവും, കേതുവിന്റെ കൊടി എന്ന
അർത്ഥവും മാറി പോയിട്ടും
ടീച്ചർ മാർക്കു തന്നതും, ഞാൻ ടീച്ചറെ കാണിച്ച്
തിരുത്തിച്ച് മാർക്ക് കുറച്ചതും എല്ലാം പറഞ്ഞു.
എന്നിട്ടെന്തു പറഞ്ഞു അച്ഛൻ.
എന്നിട്ടെന്തു പറഞ്ഞെന്നോ,
അന്യരുടെ തെറ്റുകൾ കൊണ്ട് നമുക്ക് കിട്ടുന്ന
വിജയം ശരിയായ വിജയമല്ലെന്നും, നമ്മുടെ
ശരികൾ കൊണ്ട് നമുക്ക്
കിട്ടുന്ന വിജയമാണ് ശരിയായ വിജയം എന്നും
പറഞ്ഞു.
അതാണ് ശരി,
അതാണ് വിജയത്തിന്റെ
ശരിയായ മധുരം.

PS AnilKumar devidiya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo