നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആധുനികന്റെ നെടുവീർപ്പുകൾ


Image may contain: Hussain Mk, closeup and indoor
കോൺട്രാക്ടർ: സാറേ കോൺക്രീറ്റ് ഇരുപത്തി ഒന്നാം തിയ്യതി ആക്കിയാലോ?
ആധുനികൻ: പറ്റില്ല. അന്ന് കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞിട്ടുണ്ട്.
കോൺട്രാക്ടർ: എന്നാ ശരി സാറേ, വാർപ്പ് പിന്നീടാക്കാം..
രണ്ട് ദിവസം കഴിഞ്ഞ്...
കോൺട്രാക്ടർ: സാറെ, വാർപ്പ് ഇരുപത്തി അഞ്ചാം തിയ്യതി ആക്കിയാലോ?
ആധുനികൻ: അയ്യോ... അന്ന് പറ്റില്ല.. അന്ന് കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിലൊന്ന് നമ്മുടെ ജില്ലയാ...
കോൺട്രാക്ടർ: സാറല്ലെ മുമ്പ് പറഞ്ഞത് ഇരുപത്തി ഒന്നാം തിയ്യതി മഴയുണ്ടാകുമെന്ന്. എന്നിട്ട് പെയ്തോ?
ആധുനികൻ.. അത് പിന്നെ, ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി ലക്ഷദ്വീപിൽ അന്തരീക്ഷപാത്തിരൂപം കൊണ്ടതാണ് കേരളത്തിൽ മഴ പെയ്യാതിരിക്കാൻ കാരണം.
കോൺട്രാക്ടർ: ഹൊ എന്റെ സാറേ.. സാറിനെ സമ്മയ്ക്കണം. മഴ പെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യതയുണ്ടെന്നോ മറ്റോ അവര് പറഞ്ഞോ?
ആധുനികൻ: ഉറപ്പായും അന്ന് മഴ പെയ്യും. ഒരു സംശയവും വേണ്ട. അന്ന് ലീവെടുത്തേക്ക്.
ഇരുപത്താറിന് വൈകീട്ട്..
കോൺട്രാക്ടർ: സാറേ.. വാർപ്പ് കഴിഞ്ഞാലെ മുട്ടും പലകയും ഒഴിവാക്കിക്കിട്ടു.. വേറെ പണി തൊടങ്ങാനുമുണ്ട്. ഇനിയെങ്കിലും മേൽപോട്ട് നോക്കല്ലെ സാറേ...
ആധുനികൻ: മേൽപോട്ട് നോക്കാതിരിക്കാൻ കഴിയില്ല. കാലാവസ്ഥക്കാരെ വിശ്വസിച്ച് വിശ്വസിച്ച് കിണറ്റിലെ വെള്ളം വറ്റിപ്പോയ ടാ..
എന്താല്ലെ?
ഹുസൈൻ എം കെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot