Showing posts with label Mathewkavalakat. Show all posts
Showing posts with label Mathewkavalakat. Show all posts

മരണം വന്ന വഴി


മരണം വന്ന വഴി
ഹെെവേയിലുടെ കാർ പറക്കുകയായിരുന്നു.
ലെെററിട്ട് ഹോൺ മുഴക്കി വരുന്ന കാർ.
മുമ്പിലെ വാഹനങ്ങൾ വേഗത കുറച്ച് വഴിയൊരുക്കി .
''ഇടപ്പിളളി കഴിഞ്ഞു മമ്മി .ഹോസ്പ്പിററലിൽ
ഉടനെ എത്തും ''
കാറിൻെറ വേഗത കൂട്ടിക്കൊണ്ട് ഡാർവിൻ
പറഞ്ഞു .
പിൻ സീററിൽ ഭാര്യയുടെ മടിയിൽ കുഴഞ്ഞ്
വീണു കിടക്കുകയാണ് ഡാനിയേൽ .ഒരു
നേരിയ ഞെരുക്കം മാത്രം .
ഷേർലിയുടെ കണ്ണുകളിൽ അടർന്ന് വീഴാൻ
മടിച്ചു നിൽക്കുന്ന കണ്ണുനീർ തുളളികൾ.
അവരുടെ മനസ്സിൽ അലയടിക്കുന്നത് സങ്കടമോ ,അമർഷമോ ?.
തിരിച്ചറിയാനാവാത്ത ഒരു വികാരം.
നാലഞ്ച് വർഷമായി , ഹോസ്പ്പിററലിലേക്കുളള യാത്രകൾ ഒരു തുടർക്കഥ പോലെയാണ് .
'മത്സരിച്ച് മദ്യം സേവിച്ച് വാങ്ങിയ രോഗം '
''ലിവർ സിറോസിസം '
ഡോക്ടർ രോഗം തിരിച്ചറിഞ്ഞ് വിധിച്ചപ്പോൾ
തരിച്ച് പോയി. ഡാനിയേലിന് രോഗം വരുത്തി
വക്കാൻ കാരണക്കാരി താനും കുടിയാണന്ന
ചിന്ത ,ഷേർലിയെ കുടുതൽ അസ്വസ്ഥയാക്കി
വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ, ,ഡാനിയേൽ മദ്യം നുകർന്നപ്പോൾ തനിക്ക്
തടയാമായിരുന്നു .ക്രിസ്മസിനും ഈസ്റററിനും താൻ പകർന്ന് നൽകുന്നത്
മാത്രം കഴിച്ചിരുന്ന ഡാനിയേൽ പിന്നെപ്പിന്നെ
ദിവസവും മദ്യപിക്കാൻ തുടങ്ങി.
ക്ലബ്ബിൽ മെമ്പറായി .....
ബിസിനസ്സ് ടൂറുകൾ....
വിദേശ യാത്രകൾ....
അസോസിയേഷൻ മീററിംഗുകൾ
എല്ലാം മദ്യത്തോടുളള ആസക്തിയിലായിരുന്നു.
അമ്പത് വയസ്സായപ്പോഴെക്കും കടം കയറിയ
കടയും,രക്തം കനിഞ്ഞിറങ്ങുന്ന കരളും ബാക്കിയായി.
മദ്യപാനം നിറുത്തി ധ്യാനകേന്ദ്രങ്ങൾ തേടി
അലഞ്ഞു.
വളരെ വെെകി പോയി ...
മദ്യം അരുതെന്ന് പറഞ്ഞവരെ പരിഹാസത്തോടെ പറഞ്ഞു വിട്ടു .
പിൻതിരിയാൻ മടിച്ചപ്പോൾ രോഗം കരളിൽ
കൂടുകൂട്ടുകയായിരുന്നു .
ചോർന്ന് പോകുന്ന
രക്തത്തിന് പകരം രക്തം കയററികൊണ്ടിരിക്കുക .
കടം വാങ്ങി മദ്യം കഴിച്ചിരുന്നയാൾ കടം
വീട്ടാനാവാതെ രക്തം വാങ്ങി കയററുക
മക്കളുടെ പഠിപ്പ് പാതിവഴിയിൽ മുടങ്ങി.
ഡാർവിന് ജോലി തേടി വിദേശത്ത് പോകൻ
ആകുന്നില്ല .
ആശുപത്രിയിലേക്കുളള സ്ഥിരയാത്രകൾ.....
മനസ്സ് മടുത്തപ്പോൾ, വീട്ടിൽ വഴക്ക് വർദ്ധിച്ചു.
ഡാഡിയുടെ മരണത്തിനായി ഭാര്യയും മക്കളും മോഹിച്ചുപ്പോയി.
സുഹൃത്തുക്കൾ സഹതാപം നടിച്ച് ചിരിച്ചു .
വിലകൊടുത്ത് വാങ്ങിയ രോഗം
''മമ്മി ,എത്തി ''
ഡാർവിൻ കാർ ഹോസ്പ്പിററലിൻെറ അത്യാഹിത വിഭാഗത്തിന് മുമ്പിൽ നിറുത്തി .
കാറിൻേറ ഡോർ തുറന്ന് മമ്മിയെ ഉണർത്തി.
ഡാഡി വല്ലാതെ കുഴഞ്ഞു പോയി
മമ്മി തളർന്ന് മയങ്ങിപ്പോയിരിക്കുന്നു.
ഡാനിയേലിനെ സ്ററച്ചറിൽ കിടത്തിയപ്പോൾ
നഴ്സുമാർ പുഞ്ചിരിച്ചു.ഏറെ നാളായി സുപരിചിതനായ രോഗി.അവർക്ക് പോലും
സഹതപിക്കാനാകുന്നില്ല.
'ഈ വരവ് ആവസാനത്തേതാകും '
ഓരോ പ്രാവശ്യവും ആശുപത്രി വിട്ടു പോകുമ്പോൾ ഡാനിയേൽ പറയും.
വിലകൂടിയ മരുന്നുകൾ
ലേസർ ചികിത്സകൾ....
അങ്ങനെ നീട്ടി കിട്ടുന്ന ആയുസ്സ് .....
ഓരോ തിരിച്ച് പോക്കിലും ഡോക്ടർ പറയും
''കരൾ മാററി വക്കാം,അമ്പത് ലക്ഷം വരാം ''
ഡാനിയേൽ ചിരിക്കും .സങ്കല്പിക്കാൻ
സാധിക്കാത്ത സംഖ്യ.
തനിക്ക് ദെെവം നിശ്ചയിക്കുന്ന കണക്ക്
മാത്രമാണാശ്രയം.
ഒരു രസത്തിന് വേണ്ടി മാത്രം കഴിച്ച് തുടങ്ങിയ മദ്യം.തൻേറ കരൾ ഒരു കീറ തുണി
പോലെയാക്കി
കുററബോധം അയാളുടെ മനസ്സിൽ കുന്തമുനപോലെ നിന്നു .
ബെഡിൽ കിടന്നു അയാൾ കണ്ണുകൾ മെല്ലേ
തുറന്നു.ഷേർലിയും ഡാർവിനും
മിഴി പുട്ടിയിരിക്കുന്നു. ശരീരത്തിൽ ഘടിപ്പിച്ച
ട്യുബിലുടെ ചോരതുളളികൾ ഇററിററ് വീഴുന്നു
ഭാര്യയെയും മകനെയും വിളിച്ചുണർത്താൻ
അയാൾ ശ്രമിച്ചു .അയാളുടെ ഹ്രദയം ശക്തിയായി മിടിച്ചു .കണ്ണുകൾ തളളി പുറത്തേക്ക് വന്നു .നെഞ്ചിൻകുട് ഉയർന്ന്
താണു .രക്തം വായിലുടെ ചീററി പുറത്തേക്ക്
തെറിച്ചു.......
അകലെ ആകാശത്തിൻെറ ചെരുവിൽ ഒരു
നക്ഷത്രത്തേ കാർമേഘം വന്ന് മറച്ചു
.......മാത്യു .......

വരിക്കപ്ലാവ്

വരിക്കപ്ലാവ്
,,,,,,,,,,,,,,,,,,,,,,,,,,,,,,
''എൻെറ അപ്പൻ വച്ച പ്ലാവാണങ്കിൽ അതിൻെറ ചക്ക ഞാൻ ഇടും ''
''എൻെറ അപ്പൻ വച്ച പ്ലാവാണങ്കിൽ അതിൻെറ കട ഞാൻ വെട്ടും ''
''പ്ലാവിൻെറ കട വെട്ടാൻ വരുന്നവൻെറ തല
ഞാൻ വെട്ടും ''
''അതിന് നീ വേറെ അപ്പന് ജനിക്കണം ''
കലാപത്തിൻെറ ക്ലെെമാക്സിന് കൗതുക
പുർവ്വം കാതോർക്കുകയായിരുന്നു ഞാൻ .
അയൽക്കാരുടെ ജീവിതത്തിലേക്ക് ഒരിക്കലും ഒളിഞ്ഞു നോക്കാൻ ആഗ്രഹമില്ലായിരുന്നു .
രണ്ടു സഹോദന്മാർ തമ്മിലുളള തർക്കത്തിൽ താനും ഒരു കക്ഷിയാണ് .
മദ്ധ്യസ്ഥന്മാർക്ക് മുമ്പിൽ ഒരു സാക്ഷിയും .
വല്ലപ്പോഴും വരിക്കപ്ലാവിൻെറ ചക്ക ചുളയുടെ രുചി ഞാനും അറിഞ്ഞിട്ടുളളതാണ്
കഴിഞ്ഞ നാലഞ്ച് കൊല്ലംവരെ പ്ലാവിൻ ചുവട്ടിൽ ഒരു കശപിശയും കേട്ടിരുന്നില്ല .
കുട്ടികൾ കൂട്ടം കൂടി ഊഞ്ഞാല് കെട്ടി
കളിച്ചിരുന്നു .ഇന്നിപ്പോൾ കുട്ടികളുടെ കളിയൊച്ച നിലച്ചു.അവിടെ അതിർത്തിയിൽ
നിന്ന് പോർവിളികൾ ഉയരുന്നു .
പുളിച്ചോട്ടിൽ വർക്കി നല്ല കർഷകനായിരുന്നു .പറമ്പിൽ നട്ടു പിടിപ്പിക്കാത്ത വൃക്ഷങ്ങളില്ല .മാവും പ്ലാവും
തെങ്ങും,കൗങ്ങും,പുളിയും,നെല്ലിയും,ജാതിയും നിറഞ്ഞു നിൽക്കുന്ന ഒരേക്കർ പറമ്പ്
കുരുമുളകും,വാഴയും,ഇഞ്ചിയും,മഞ്ഞളും
ചേമ്പും ചേനയും പറമ്പിൽ സമൃദ്ധിയായി
വളർന്നു നിൽക്കും .
അത് വഴി കടന്നു പോകുന്നവർ നോക്കി
നിന്നു അസൂയപ്പെടും
വർക്കി ചേട്ടന് മൂന്ന് ആൺ മക്കളും ,രണ്ടു
പെൺമക്കളും.
മൂത്ത മകൾ കന്യാസ്ത്രിയായി .രണ്ടാമത്തെ മകളെ കെട്ടിച്ചു.ആൺമക്കൾ ഉദ്യോഗത്തിലും കച്ചവടത്തിലുമായി കഴിയുന്നു .
നല്ല അദ്ധ്വാനിയായിരുന്നു വർക്കി ചേട്ടൻ . ചില്ലറ പിടിവാശിയുണ്ട്. നാട്ടുക്കാർക്ക് ശല്യക്കാരനല്ല.
വർക്കി ചേട്ടൻ ജീവിച്ചിരുന്ന കാലത്ത് തന്നെ
തൻേറ ഒരേക്കർ പറമ്പ് നാലായി ഭാഗിച്ചു.
മൂന്ന് ഭാഗം ആൺ മക്കൾക്കും ഒരു ഭാഗം
വർക്കി ചേട്ടനും .തൻേറ കാലശേഷം തനിക്കുളളതെല്ലാം മക്കൾക്ക് പറഞ്ഞു വച്ചു
വർക്കി ചേട്ടൻേറ ഭാര്യ കുഞ്ഞന്നം നേരത്തെ
മരിച്ചു .ഭാര്യ മരിച്ചെങ്കിലും മക്കളുടെ സ്നേഹം പററി വർക്കി ചേട്ടൻ കഴിഞ്ഞു പോന്നു.
ആരുടെ വീട്ടിലും എന്ത് ആവശ്യം വന്നാലും
അപ്പനും മക്കളും ഒന്നിച്ചു കുടി ആലോചിക്കും.
പിന്നെ അവിടെ കശപിശക്ക് കാരണമൊന്നും
കാണില്ല.പെസഹാക്ക് അപ്പം മുറിക്കാൻ
അപ്പൻ മൂന്ന് മക്കളുടെ വീട്ടിലും ചെല്ലും.
പ്രാർത്ഥിച്ച് അപ്പം മുറിച്ച് ഭക്ഷിച്ച് അടുത്ത
വീട്ടിലേക്ക് പോകുന്ന അപ്പുപ്പനൊപ്പം കുട്ടികൾ കൂടും .
മൂത്ത മകൻ ബാങ്ക് മാനേജരാണങ്കിലും
മാവേൽ കയറി മാങ്ങ പറിച്ച് അനുജന്മാരുടെ
വീട്ടിൽ എത്തിക്കും.രണ്ടാമത്തെ മകന് ടൗണിൽ കട .മാർക്കററിൽ നല്ല വാളമീൻ വന്നാൽ വാങ്ങും. മുറിച്ച് മൂന്ന് വീട്ടിലേക്കും
ഒപ്പം ഭാഗിച്ച് കൊടുക്കും.
ഇളയ മകൻ ഗൾഫിൽ . നാട്ടിൽ വരുമ്പോൾ
അപ്പനും ചേട്ടൻന്മാർക്കും ചേട്ടത്തിമാർക്കും
കുട്ടികൾക്കും പെട്ടി നിറയെ തുണികൾ
കൊണ്ട് വരും .അവയൊക്കെ പരാതിയില്ലാതെ പങ്ക് വച്ച് കൊടുക്കും
ആ കുടുംബത്തിൽ ഒരു ഇമ്പം ഉണ്ടായിരുന്നു
വർക്കി ചേട്ടൻേറ മരണം പെട്ടന്നായിരുന്നു.
ഒരു ദിവസം വല്ലാതെ കിതച്ചാണ് പറമ്പിൽ നിന്ന് കയറി വന്നത് .നന്നായി വിയർക്കുന്നുണ്ടായിരുന്നു.ഒന്ന് കിടക്കണം
എന്ന് പറഞ്ഞ് കട്ടിലിൽ കയറി കിടന്നു
അതോടെ തീർന്നു .....
മൂന്ന് കുടുംബത്തെ ഇണക്കി നിറുത്തിയ
ചങ്ങല അവിടെ മുറിഞ്ഞു വീണു.
പറമ്പിലെ വലിയ മരങ്ങൾ മക്കൾ വെട്ടി വിററു. അവിടെ ജാതിയും ഒട്ടുമാവും
വച്ച് പിടിപ്പിച്ചു.ഇഞ്ചിയും മഞ്ഞളും വളർന്ന
മുററത്ത് പു ചെടികൾ നട്ടു വളർത്തി.
സന്ധ്യക്ക് വീട്ടുമുററത്തിരുന്ന് അവർ
സ്വപ്നങ്ങളുടെ കെട്ടഴിച്ചു.
സന്ധ്യാപ്രാർത്ഥനകൾ സീരിയലുകളുടെ
ആരവത്തിൽ അറിയാതെ പോയി.
സ്വപ്നങ്ങളുടെ ഉയരം കൂടിയപ്പോൾ
പണച്ചെപ്പിൻെറ ഭാരം കുറഞ്ഞു വന്നു.
പണി പോയി ഗൾഫിൽ നിന്നു മടങ്ങി വന്ന
മകൻ ,പണി തുടങ്ങിയ തറവാട്ട് പുരയുടെ മുഖച്ഛായ പാതി വഴിയെ മങ്ങിപ്പോയി.
അയാളത് വിററ് ദേശം മാറി.
ആ പുരയിടം വാങ്ങിയ എനിക്ക് തർക്ക
ഭൂമിയിൽ താവളം തീർക്കേണ്ടി വന്നു.
പ്ലാവൊഴിച്ച് മതിൽ കെട്ടി കാഴ്ച്ചക്കാരനായി
നിന്നു .
വർക്കി ചേട്ടൻേറ എല്ലാ മക്കളുടെയും
അതിർത്തികൾ ചേരുന്നിടത്താണ്
വരിക്കപ്ലാവ് .ജീവിച്ചിരുന്നക്കാലത്ത് അത് വെട്ടാൻ അയാൾക്ക് മനസ്സ് വന്നില്ല .
നല്ല രുചിയുളള വരിക്ക ചക്ക.
ചക്ക പാകമായാൽ എല്ലാ മക്കളുടെ വീട്ടിലും
കൊടുത്തയക്കും .മക്കളും ഭാര്യമാരും ചേർന്നിരുന്ന് ചക്ക വെട്ടിപൊളിച്ച് കഴിക്കും.
തൻെറ കാലശേഷം മക്കളുടെ സ്നേഹത്തിൻെറ കെട്ടു പൊട്ടാതിരിക്കാൻ
വരിക്ക ചക്ക ഒരു വഴിയാകുമെന്ന് വർക്കി
ചേട്ടൻ ആഗ്രഹിച്ചു.
അയാൾ മരിച്ചപ്പോൾ ചക്ക പങ്കുവക്കാൻ
ആളില്ലാതായി.
പിന്നെ ആവശ്യക്കാർ ചക്കയിട്ട് കൊണ്ട്
പോകാൻ തുടങ്ങി.
ആരുമറിയാതെ അകന്ന് പോയ മനസ്സുകൾ.
പൊട്ടിത്തെറിക്കാൻ വരിക്ക പ്ലാവ് പ്രതിയായി
വന്നു .കൂടപ്പിറപ്പ് സ്നേഹം താലികെട്ടികൊണ്ട് വന്നവർ തകർത്തെറിഞ്ഞു.
മൂത്ത മകൻ പ്ലാവിലെ ചക്ക കച്ചവടക്കാർക്ക്
മൊത്തമായി വിററു.
രണ്ടാമത്തെ മകൻ പ്ലാവ് തന്നെ തടി വിലക്ക്
വിററു.
തർക്കഭൂമി നാട്ടു മദ്ധ്യസ്ഥന്മാർ കയറ് കെട്ടി
തിരിച്ചു .
അവർ തിരിച്ച് പോകും മുമ്പേ അളന്ന് വച്ച
കുററികൾ ദൂരെ പറന്ന് കളിച്ചു.
പ്രശ്നഭൂമിയിൽ സമാധാനത്തിന്
പ്രാപ്ത്തനായവൻേറ ശബ്ദം മരുഭൂമിയിൽ
ഉയരുന്നുണ്ടോയെന്ന് ഞാൻ കാത്തോർത്തിരുന്നു .....
........മാത്യു ......

അസ്തമനം

Image may contain: 1 person, eyeglasses and closeup

പാപ്പച്ചൻ വീടിൻെറ സിററ്ഒൗട്ടിൽ കുനിഞ്ഞിരുന്ന് കിതച്ചു .
മനസ്സ് തളർന്ന അയാൾക്ക് ശരീരം കുഴഞ്ഞു പോകുന്ന പോലെ തോന്നി.
വളരെ മോഹിച്ച് പണി തീർത്ത വീട്ടിൽ നിന്ന്
നാളെ ഇറങ്ങണം.
വീടിൻേറ മുകപ്പുകളിൽ പുശിയ ചായം
നരച്ചിരിക്കുന്നു .മുററത്തെ കാർപ്പററ് ഗ്രാസിൽ പാഴ് പുല്ലുകൾ വളർന്ന് വികൃതമായിരിക്കന്നു.
പൂക്കൾ കൊഴിഞ്ഞ ചെടികൾ കരിയാൻ
തുടങ്ങിയിരിക്കുന്നു .
അൾസേഷൻ നായ വളർന്ന കൂട്ടിൽ തുരപ്പനെലികൾ കൂട് കൂട്ടിയിരിക്കുന്നു.
കാർപ്പോർച്ചിൽ കാററ് പോയി ,
തുരുമ്പെടുത്ത സെെക്കിൾ ......
സ്വപ്നങ്ങൾ വിടരാനും കരിയാനും തുടങ്ങിയത് എത്ര വേഗത്തിലായിരുന്നു .
മൂന്ന് ഏക്കർ പറമ്പും പത്ത് ഏക്കർ പാടവും,
തോമാച്ചൻ സമ്പാദിച്ചു.അതിനൊക്കെ അവകാശിയായി ഒരേ ഒരു മകൻ -പാപ്പച്ചൻ .
അമ്പത് കൊല്ലം മുമ്പ് പാപ്പച്ചൻ ജനിക്കുമ്പോൾ സമൃതിയുടെ ഉത്സവ ദിനങ്ങളായിരുന്നു വീട്ടിൽ .
പറമ്പും പാടവും നിറയെ പണിക്കാർ.
അവരോടൊപ്പം പണിയുന്ന തോമാച്ചൻ .
ഒററ മുണ്ടെടുത്ത് പാട വരമ്പിലിരുന്ന് കഞ്ഞി
കുടിക്കുന്ന അപ്പൻെറ ചിത്രം ഇന്നും പാപ്പച്ചൻെറ മനസ്സിലുണ്ട് .
കൊയ്ത്ത് കാലത്ത് കളം നിറച്ച് നെല്ല്,
അത് മലപോലെ കൂടി കിടക്കും.
പറമ്പ് നിറയെ മരങ്ങൾ,പ്ലാവും മാവും,ജാതിയും .....ഒരഞ്ച് തലമുറക്ക്
ജീവിക്കാനുളള സമ്പത്ത്.
അതിരു വിടാത്ത ആശകൾ.
ലളിതമായ ജീവിതം .
അദ്ധ്വാനത്തിലായിരുന്നു തോമാച്ചൻെറ ആശ്വാസം .
തോമാച്ചൻ പാടത്ത് പണതപ്പോൾ ,പാപ്പച്ചൻ പട്ടണത്തിൽ പോയി പഠിച്ചു .
മകനെ സ്നേഹിക്കുന്നത് പോലെ തോമാച്ചൻ നാല് ഏറ് കാളകളെയും സ്നേഹിച്ചു.
സന്ധ്യകളിൽ വയൽ വരമ്പുകളിൽ
നെൽ ചെടികളോട് കിന്നാരം പറഞ്ഞു നടന്നു.
മണ്ണിൻെറ മണവും കാററിൻെറ സുഗന്ധവും
അറിഞ്ഞ തലമുറ.
എത്ര പെട്ടന്നാണ് കാലത്തിന് മാററം വന്നത്
തോമാച്ചൻ മരിച്ചപ്പോൾ എല്ലാ സ്വത്തിനും
അവകാശി പാപ്പച്ചൻ മാത്രം !
പത്താം തരം തോററു നിൽക്കുന്ന പാപ്പച്ചന്
പാടത്തിൻെറ വരമ്പ് പോലും അറിയാമായിരുന്നില്ല.
കൃഷി നഷ്‌ടത്തിലാണന്ന് ആളുകൾ പറയാൻ
തുടങ്ങിയ കാലം .ട്രാക്ടറും ട്രില്ലറും പാടത്തിറങ്ങി.പാപ്പച്ചൻ കാളകളെ വിററു
കാശാക്കി .പണികൂലിയും പതമ്പും കൂടി.
കൃഷി നഷ്ടത്തിലായപ്പോൾ നിലം തരിശിട്ടു
പാപ്പച്ചന് ഒരു പാട് സമയം ബാക്കി വന്നു .
സമയം കളയാൻ അയാൾ പട്ടണത്തിലേക്ക്
പോയി .അവിടെ പുതിയ പരിചയകാരുണ്ടായി.
ബാറുകളിലെ അരണ്ട വെളിച്ചത്തിൽ
വലിയ ചർച്ചകൾ നടന്നു.ലഹരി കൂടിയപ്പോൾ
ചർച്ചകൾക്ക് തീർപ്പ് വന്നു .
'കൃഷി പരമ നഷ്ടം '
അതിന് പുതിയ വഴികളും കണ്ടുപിടിച്ചു .
'പാടം വിററ് പണം പലിശക്ക് കൊടുക്കുക '
പാപ്പച്ചന് ഒരു വഴി തുറന്നു കിട്ടുകയായിരുന്നു
അയാൾ അഞ്ചേക്കർ പാടം വിററു. പട്ടണത്തിൽ പലിശക്ക് കൊടുത്തു .
ലക്ഷത്തിന് നാലായിരവും അയ്യായിരവും
പലിശ കിട്ടി.
പണത്തിന് ആവശ്യക്കാർ കൂടി വന്നു .
പാപ്പച്ചൻ പിന്നെ മടിച്ച് നിന്നില്ല.
കൃഷി നിലമെല്ലാം വിററു പണമാക്കി .
പലിശ മനഃകണക്കിൽ ഒതുങ്ങാതെ വന്നു .
പണത്തിന് കണക്കുണ്ടാക്കാം.പട്ടണത്തിൽ
വിലാസമുണ്ടാക്കാം .
സ്വന്തമായി ഫെെനാൻസ് സ്ഥാപനം തുടങ്ങുക.ആഫീസും ജോലികാരുമാകുമ്പോൾ അന്തസ്സും കൂടും
അയാളുടെ ചിന്തക്ക് ചന്തമേറി വന്നു .
പട്ടണത്തിൽ പകിടി കൊടുത്ത് മുറി യെടുത്തു.ലക്ഷങ്ങൾ മുടക്കി മോടി പിടിപ്പിച്ചു
'' ആശ ഫെെനാൻസ് ''
സ്ഥാപനത്തിന് പൊന്നോമനയുടെ പേരിട്ടു
സ്വന്തം പണത്തിന് പുറമേ നിക്ഷേപങ്ങൾ
വാങ്ങി .അതിന് വലിയ പലിശ വാഗ്ദാനം
ചെയ്തു.
പാപ്പച്ചൻെറ കെെകളിലുടെ കോടികൾ
മറിയാൻ തുടങ്ങി .
പട്ടണത്തിൽ നിന്ന് ഗ്രാമത്തിൽ വന്ന്
പോകുന്നത് പാപ്പച്ചന് അസൗകര്യമായി തോന്നി .
തൻേറ അപ്പച്ചൻ വീട്ടിയിലും തേക്കിലും
പണിത വീട് വിററു .പട്ടണത്തിൽ പൊന്നും
വില കൊടുത്ത് സ്ഥലം വാങ്ങി .അവിടെ
തൻേറ സ്വപ്നത്തിൽ രൂപം കൊണ്ട
കൊട്ടാരം കെട്ടി .
വീടിൻേറ പണി തീർന്നപ്പോൾ അയാൾ
കിതക്കാൻ തുടങ്ങി
പുതിയ നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് കൂട്ടി .
നിക്ഷേപം തന്നവർ കൃത്യമായി വന്ന് പലിശ
വാങ്ങിപോയി.
കടം വാങ്ങിയവരുടെ തിരിച്ച് അടവ് കുറഞ്ഞു വന്നു .
പാപ്പച്ചൻെറ മനസ്സിൽ എപ്പോഴും ലാഭത്തിൻെറ കോളങ്ങൾ മാത്രമെ
ഉണ്ടായിരുന്നുളളു .കണക്ക് പുസ്തകത്തിൽ
നഷ്ടത്തിൻെറ സംഖ്യകൾ വളർന്നു വന്നു .
വീട് പണി പൂർത്തിയായി .പുര താമസം
പട്ടണത്തിൽ വാർത്തയായി.
വഴിയിൽ ഗതാഗത സ്തംഭനമുണ്ടായി.
പുതിയ വീട്ടിലേക്ക് ഫർണീച്ചർ വിദേശത്ത്
നിന്നു വന്നു .മിന്നുന്ന ഗ്രേനെെററ് .യന്ത്രങ്ങൾ
മുരളുന്ന അടുക്കള .അൾസേഷൻ നായ
അലറുന്ന നായ് കൂട് .പച്ചപ്പ് നിറഞ്ഞ ലോൺ
ലക്ഷങ്ങൾ മുടക്കിയ ഗാർഡൻ.......
ആളുകൾ അത്ഭുതം പൂണ്ട് തല കുലുക്കി .
പുത്തൻ പുരയുടെ മട്ടുപ്പാവിൽ ഉദയ സൂര്യൻ
തിളങ്ങി നിന്നു .
ഏതാനും മാസങ്ങൾ മാത്രം ?
ഉച്ച വെയിലിൽ ..തളിരിട്ട ഇലകൾ കൊഴിഞ്ഞു വീണു..... പാപ്പച്ചൻെറ ആശകൾ
മങ്ങി.മദ്യത്തിൽ മറക്കാൻ ശ്രമിച്ചു...
സന്ധ്യാക്ക് തൊട്ടു പിറകേ ഇരുട്ട് കയറി വന്നു
ആശ ഫെെനാൻസിൽ നിന്നും ആളുകൾ
മുതലും പലിശയും കിട്ടാതെ മടങ്ങാൻ തുടങ്ങി .
ആ വാർത്ത ചാനലുകളിൽ ഫ്ലാഷ് ന്യുസ്സായി.
നിക്ഷേപകർ ഓടി കൂടി .
ഓഫീസിലെ കറങ്ങുന്ന കസേരയിൽ പാപ്പച്ചൻ തലകറങ്ങി വീണു .
ആളുകൾ ഫർണീച്ചറും കമ്പ്യുട്ടറും എടുത്ത്
കൊണ്ട്പോയി .
ഒന്നും കിട്ടാത്തവർ ചില്ലുകൾ തല്ലിയുടച്ചു .
താൻ സ്വപ്നം കണ്ടു പണി തീർത്ത വീട് ......
പണം തന്നവർക്ക് മുന്നിൽ ഒന്നും മാററി
വക്കാനില്ല.
വീട് വിററു .കടം വീട്ടാൻ....
നാളെ ഈ വീട് ഒഴിയണം
താമസിച്ച് കൊതി തീരും മുമ്പേ .....
തീരാത്ത കടവും....
കയറി കിടക്കാൻ ഇടവുമില്ലാതെ.........?
.......മാത്യു കവലക്കാട്ട് ......

നാൾ വഴി

Image may contain: 1 person, eyeglasses and closeup

ഇന്നു വെളളിയാഴ്ച.
നാളെ രണ്ടാംശനി. 
രാജി ഓഫീസിൽ നിന്ന് ഇറങ്ങാൻ വെെകി.
ഓട്ടോ പിടിച്ചാണ് റെയിൽവേ സ്റേറഷനി
ലേക്ക് വന്നത്.
പ്ലാററ്ഫോമിൽ പതിവിൽ കൂടുതൽ തിരക്ക്.പാസഞ്ചർ വണ്ടിയുടെ ആഗമന അറിയിപ്പ് വന്നു കഴിഞ്ഞു .
എല്ലാവരുടെ മുഖത്തും വലിയ സന്തോഷഭാവം
അവധി ദിനത്തിലേക്കുളള മടക്ക യാത്ര.
അതിൻേറ അലയൊലികൾ പ്ലാററ്ഫോമിൽ നിറഞ്ഞ് കാണാം.
സ്ഥിര യാത്രക്കാരുടെ പതിവ് പുഞ്ചിരികൾ.
''രാജി ഇന്നും തെക്കോട്ടാണോ ? ''
സുമ മാഡം തോളിൽ തട്ടി ചോദിച്ചു.
രാജി ഓരു നിമിഷം വാക്കുകൾക്ക് വേണ്ടി
പരതി.
''ങും ''
അലസമായ മൂളൽ മാത്രമാണ് പുറത്ത് 
വന്നത് .രോഷം ഇരച്ചു കയറിയ ഭാവവും
എറണാക്കുളത്തേക്കുളള പാസഞ്ചർ വണ്ടി 
ഹോണടിച്ച് ഫ്ലാററ്ഫോൽ വന്നു നിന്നു .
ലേഡീസ് ബോഗിയിലേക്ക് ഇരച്ച് കയറുന്നവർ
രാജി മടിച്ചു നിന്നു .തനിക്ക് സീററ് ഉറപ്പാണ്.
സെയിൽ ടാക്സിലെ രാധിക മാഡം തനിക്ക് 
സ്ഥിരമായി സീററ് പിടിച്ചു വച്ചിട്ടുണ്ടാകും.
രാജി ലേഡീസ് ബോഗിയിലെ ജാലക സീററിലേക്ക് ഇഴഞ്ഞു കയറിയിരുന്നു.
''രാജിക്ക് നാളത്തേ അവധിയും പാഴായി ?''
തൻേറ സ്വകാര്യ ദുഖങ്ങൾ എല്ലാം രാധിക
മാഡത്തിനറിയാം.ആ വാക്കുകളിൽ സഹതാപത്തിൻേറ സാന്ത്വന സ്വരം.
സ്വന്തം വീട്ടിൽ അമ്മ പനിച്ചു കിടക്കുന്നു .
രണ്ടുനാൾ അവധി കിട്ടിയിട്ടും ഒന്നു പോയി
വരാൻ അമ്മായിയമ്മ അനുവദിച്ചില്ല.
'' ഹോ ? പനിയൊക്കെ മഴക്കാലത്ത് പതിവാ ''
ആ വാക്കുകളിലെ പുഛ ഭാവങ്ങൾ അസ്സഹനീയമായ മുറിപ്പാടുകൾ തീർത്തു .
തനിക്ക് ഇനി രണ്ടുനാൾ പീഡാനുഭവ ദിവസങ്ങളാണ്.
പണിയല്ല തന്നെ തളർത്തുന്നത്.
തുണിയലക്കി ,അകം തുടച്ച്,അരിയും കറിയും വച്ചു കയറി വരുമ്പോൾ 
സുബി ചേട്ടൻേറ അമ്മയുടെ വാൿശരം
പരാതികൾ,പരിഹാസങ്ങൾ..
ഹ്രദയത്തേ കുത്തിമുറിക്കുന്നു.
പോരിൻേറ കഥകൾ കേട്ടിട്ടുണ്ടങ്കിലും
വിവാഹ സ്വപ്നങ്ങളിൽ വലിയ മോഹങ്ങളായിരുന്നു
രാത്രി വളരെ വെെകി ,അടുക്കളയിലെ
ലെെററ് അണച്ചു വരുമ്പോൾ .അവസാനത്തെ സീരീയലും കണ്ടു ഒരു
കുത്ത് വാക്കും പറഞ്ഞു അമ്മായിയമ്മ
കിടപ്പു മുറിയിലേക്ക് വലിയും.
തളർന്ന് , ബഡിലേക്ക് ചായുമ്പോൾ സുബി
ചേട്ടൻേറ കിന്നാരം .
വിഷാദം വന്ന് ,വീർത്ത
തവിൾത്തടത്തിൽ തഴുകി ,പത്ത് വർഷമായി
കേൾക്കുന്ന സ്ഥിരം കമൻറ്.
''നമുക്ക് ഒരുമ്മിച്ച് സല്ലപിക്കാൻ ഒരു ദിനം വരും രാജി ''
അപ്പോൾ
രണ്ടു കളളന്മാരുടെ മദ്ധ്യേ തുങ്ങപ്പെട്ട യേശുവിനെ രാജി ഓർക്കും
ഇവിടെ നല്ല കളളൻേറ പാഴ് വാക്കും
ദുഷ്ട മനസ്സിൻേറ ചാട്ടയടിയും
നടുവിൽ ഒരു അമ്മായിയമ്മകുരിശ് .
അതിൽ കിടന്നു പിടയുന്ന താനും.
അകലെ കാർമേഘ കൂട്ടത്തിൽ കണ്ണും നട്ട്
രാജി ഓർത്തു.
പീഡാസഹനം കഴിയാൻ രണ്ടു നാൾ
കാത്തിരിക്കണം.
വടക്കോട്ടുളള പാസഞ്ചർ പിടിക്കും വരെ.
....മാത്യു ....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo