Slider

നാൾ വഴി

0
Image may contain: 1 person, eyeglasses and closeup

ഇന്നു വെളളിയാഴ്ച.
നാളെ രണ്ടാംശനി. 
രാജി ഓഫീസിൽ നിന്ന് ഇറങ്ങാൻ വെെകി.
ഓട്ടോ പിടിച്ചാണ് റെയിൽവേ സ്റേറഷനി
ലേക്ക് വന്നത്.
പ്ലാററ്ഫോമിൽ പതിവിൽ കൂടുതൽ തിരക്ക്.പാസഞ്ചർ വണ്ടിയുടെ ആഗമന അറിയിപ്പ് വന്നു കഴിഞ്ഞു .
എല്ലാവരുടെ മുഖത്തും വലിയ സന്തോഷഭാവം
അവധി ദിനത്തിലേക്കുളള മടക്ക യാത്ര.
അതിൻേറ അലയൊലികൾ പ്ലാററ്ഫോമിൽ നിറഞ്ഞ് കാണാം.
സ്ഥിര യാത്രക്കാരുടെ പതിവ് പുഞ്ചിരികൾ.
''രാജി ഇന്നും തെക്കോട്ടാണോ ? ''
സുമ മാഡം തോളിൽ തട്ടി ചോദിച്ചു.
രാജി ഓരു നിമിഷം വാക്കുകൾക്ക് വേണ്ടി
പരതി.
''ങും ''
അലസമായ മൂളൽ മാത്രമാണ് പുറത്ത് 
വന്നത് .രോഷം ഇരച്ചു കയറിയ ഭാവവും
എറണാക്കുളത്തേക്കുളള പാസഞ്ചർ വണ്ടി 
ഹോണടിച്ച് ഫ്ലാററ്ഫോൽ വന്നു നിന്നു .
ലേഡീസ് ബോഗിയിലേക്ക് ഇരച്ച് കയറുന്നവർ
രാജി മടിച്ചു നിന്നു .തനിക്ക് സീററ് ഉറപ്പാണ്.
സെയിൽ ടാക്സിലെ രാധിക മാഡം തനിക്ക് 
സ്ഥിരമായി സീററ് പിടിച്ചു വച്ചിട്ടുണ്ടാകും.
രാജി ലേഡീസ് ബോഗിയിലെ ജാലക സീററിലേക്ക് ഇഴഞ്ഞു കയറിയിരുന്നു.
''രാജിക്ക് നാളത്തേ അവധിയും പാഴായി ?''
തൻേറ സ്വകാര്യ ദുഖങ്ങൾ എല്ലാം രാധിക
മാഡത്തിനറിയാം.ആ വാക്കുകളിൽ സഹതാപത്തിൻേറ സാന്ത്വന സ്വരം.
സ്വന്തം വീട്ടിൽ അമ്മ പനിച്ചു കിടക്കുന്നു .
രണ്ടുനാൾ അവധി കിട്ടിയിട്ടും ഒന്നു പോയി
വരാൻ അമ്മായിയമ്മ അനുവദിച്ചില്ല.
'' ഹോ ? പനിയൊക്കെ മഴക്കാലത്ത് പതിവാ ''
ആ വാക്കുകളിലെ പുഛ ഭാവങ്ങൾ അസ്സഹനീയമായ മുറിപ്പാടുകൾ തീർത്തു .
തനിക്ക് ഇനി രണ്ടുനാൾ പീഡാനുഭവ ദിവസങ്ങളാണ്.
പണിയല്ല തന്നെ തളർത്തുന്നത്.
തുണിയലക്കി ,അകം തുടച്ച്,അരിയും കറിയും വച്ചു കയറി വരുമ്പോൾ 
സുബി ചേട്ടൻേറ അമ്മയുടെ വാൿശരം
പരാതികൾ,പരിഹാസങ്ങൾ..
ഹ്രദയത്തേ കുത്തിമുറിക്കുന്നു.
പോരിൻേറ കഥകൾ കേട്ടിട്ടുണ്ടങ്കിലും
വിവാഹ സ്വപ്നങ്ങളിൽ വലിയ മോഹങ്ങളായിരുന്നു
രാത്രി വളരെ വെെകി ,അടുക്കളയിലെ
ലെെററ് അണച്ചു വരുമ്പോൾ .അവസാനത്തെ സീരീയലും കണ്ടു ഒരു
കുത്ത് വാക്കും പറഞ്ഞു അമ്മായിയമ്മ
കിടപ്പു മുറിയിലേക്ക് വലിയും.
തളർന്ന് , ബഡിലേക്ക് ചായുമ്പോൾ സുബി
ചേട്ടൻേറ കിന്നാരം .
വിഷാദം വന്ന് ,വീർത്ത
തവിൾത്തടത്തിൽ തഴുകി ,പത്ത് വർഷമായി
കേൾക്കുന്ന സ്ഥിരം കമൻറ്.
''നമുക്ക് ഒരുമ്മിച്ച് സല്ലപിക്കാൻ ഒരു ദിനം വരും രാജി ''
അപ്പോൾ
രണ്ടു കളളന്മാരുടെ മദ്ധ്യേ തുങ്ങപ്പെട്ട യേശുവിനെ രാജി ഓർക്കും
ഇവിടെ നല്ല കളളൻേറ പാഴ് വാക്കും
ദുഷ്ട മനസ്സിൻേറ ചാട്ടയടിയും
നടുവിൽ ഒരു അമ്മായിയമ്മകുരിശ് .
അതിൽ കിടന്നു പിടയുന്ന താനും.
അകലെ കാർമേഘ കൂട്ടത്തിൽ കണ്ണും നട്ട്
രാജി ഓർത്തു.
പീഡാസഹനം കഴിയാൻ രണ്ടു നാൾ
കാത്തിരിക്കണം.
വടക്കോട്ടുളള പാസഞ്ചർ പിടിക്കും വരെ.
....മാത്യു ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo