മുങ്ങുന്ന കപ്പൽ (കവിത)
"""""*****"""*****"""*****"""""
മുങ്ങിത്താഴുന്ന
ഈ കപ്പൽ
ഉരുക്കല്ല
ഗ്ലാസിൽ നിർമ്മിതം.
"""""*****"""*****"""*****"""""
മുങ്ങിത്താഴുന്ന
ഈ കപ്പൽ
ഉരുക്കല്ല
ഗ്ലാസിൽ നിർമ്മിതം.
ഗ്ലാസിനുള്ളിലൂടെ
പുറത്തേക്ക് നോക്കൂ...
മേഘക്കീറുകളായി
മനസ്സുകൾ
വെള്ളത്തിലൂടെ
ഒഴുകി നടക്കുന്നത് കണ്ടില്ലേ...
ശൽക്കങ്ങൾ ചലിപ്പിച്ച്
സ്വപ്നങ്ങൾ
മീനുകളായി നീന്തുന്നത് കണ്ടില്ലേ..
പുറത്തേക്ക് നോക്കൂ...
മേഘക്കീറുകളായി
മനസ്സുകൾ
വെള്ളത്തിലൂടെ
ഒഴുകി നടക്കുന്നത് കണ്ടില്ലേ...
ശൽക്കങ്ങൾ ചലിപ്പിച്ച്
സ്വപ്നങ്ങൾ
മീനുകളായി നീന്തുന്നത് കണ്ടില്ലേ..
ജലത്തിൽ
കറങ്ങുന്ന,
പൊഴിഞ്ഞ ഇലകളും
പഴകിയ
ചപ്പുകളും ചവറുകളും
നമ്മുടെ തന്നെ പ്രതിബിംബങ്ങൾ.
ആർത്തു കരയുന്ന
തിരമാലകൾ
നാം വലിച്ചെറിഞ്ഞ സൗഹൃദങ്ങൾ.
കറങ്ങുന്ന,
പൊഴിഞ്ഞ ഇലകളും
പഴകിയ
ചപ്പുകളും ചവറുകളും
നമ്മുടെ തന്നെ പ്രതിബിംബങ്ങൾ.
ആർത്തു കരയുന്ന
തിരമാലകൾ
നാം വലിച്ചെറിഞ്ഞ സൗഹൃദങ്ങൾ.
അനേകം മലകളുടെ ഹൃദയം
പൊട്ടിയൊലിച്ചു ചേർന്നതാണീ കടൽ.
അസംഖ്യം നഷ്ടബോധങ്ങളുടെ
കണ്ണീരുപ്പാണീ കടൽ.
പൊട്ടിയൊലിച്ചു ചേർന്നതാണീ കടൽ.
അസംഖ്യം നഷ്ടബോധങ്ങളുടെ
കണ്ണീരുപ്പാണീ കടൽ.
പൊലിഞ്ഞു പോയ
പുണ്യജന്മങ്ങൾ
കുളിരായി തിരിച്ചു വന്ന്
നമ്മെ മൂടുന്നു.
നമുക്ക് സ്വയം
രക്ഷാ തോണികളാവാം
തുഴകളും.
****************
ഷാനവാസ്.എൻ, കൊളത്തൂർ.
പുണ്യജന്മങ്ങൾ
കുളിരായി തിരിച്ചു വന്ന്
നമ്മെ മൂടുന്നു.
നമുക്ക് സ്വയം
രക്ഷാ തോണികളാവാം
തുഴകളും.
****************
ഷാനവാസ്.എൻ, കൊളത്തൂർ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക