നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

....തിരിച്ചറിവുകൾ....

....തിരിച്ചറിവുകൾ....
റിയാലിറ്റി ഷോ കണ്ടിരിക്കുന്നതിനിടയിലാണ് അയാളുടെ ഫോൺ ശബ്ദിച്ചത്..അവളുടെ മെസ്സേജ് ആണ്..കാണണമെന്ന്.ഇപ്പോൾ പറ്റില്ല എന്നുള്ള പതിവുശൈലി പിന്തുടരാൻ അയാൾക്കു തോന്നിയില്ല..അങ്ങനെ ചെയ്താൽ തുടരെത്തുടരെ വിളിച്ചു കൊണ്ടിരിക്കും..അമ്മ ഇതുവരേയും ഉറങ്ങിയിട്ടില്ല..കേട്ടാൽ ആകെ പ്രശ്നമാവും.
ടിവി ഓഫ് ചെയ്തു അയാൾ മുറിയിലേക്കു നടന്നു. ഇതിനിടയിൽ അവൾക്ക് "പറയൂ"എന്നൊരു മറുപടിയും കൊടുത്തു.അവളുടെ ആദ്യത്തെ ചോദ്യത്തിനായി കാത്തിരുന്നു..ഒന്നിനു പകരം ഒരായിരം ചോദ്യങ്ങളെറിഞ്ഞ് അവളും ഉത്തരങ്ങൾക്കായി കാത്തിരുന്നു..
ഏറെയൊന്നും ആലോചിക്കാൻ നിൽക്കാതെ ഉത്തരക്കെട്ടിന്റെ ഭാണ്ഡം അഴിച്ച് അയാൾ അക്ഷരങ്ങൾ പരതാൻ തുടങ്ങി.."പെണ്ണേ..എനിക്കു നിന്നെ ഇഷ്ടമാണ്.നിന്നെ നഷ്ടപ്പെടാൻ വയ്യ..പക്ഷേ നീ പറയുന്നതു പോലെ നിന്നെ സ്നേഹിക്കാൻ എനിക്കു പറ്റില്ല. എനിക്കു നിന്നെ വേണം..എന്റെ വേദനകളെ ഇല്ലാതാക്കാൻ.. എന്റെ പ്രശ്നങ്ങൾ പങ്കു വെക്കാൻ.. ജീവിതത്തിൽ ഏറ്റവും ചീത്ത ഒരു സമയത്താണ് എനിക്കു നിന്നെ കിട്ടിയത്..ആ സമയത്തൊക്കെ നീ എനിക്കു തന്ന ആശ്വാസം ചെറുതല്ല..പക്ഷേ നിന്നെയൊരിക്കലും എനിക്കെന്റെ പ്രണയമായി കാണാനും കഴിയില്ല. അങ്ങനെ ആയിരുന്നേൽ നിന്റെ മനസ്സും ശരീരവും എനിക്കു മാത്രമായി വേണമായിരുന്നു.ഇവിടെ എനിക്കോ നിനക്കോ ഇനി അതിനു പറ്റുമോ..?ഇല്ല.. അതു കൊണ്ട് പ്രണയം എന്നൊരു വാക്കിനു ഇവിടെ പ്രസക്തിയില്ല..നിന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഇതിലുണ്ടെന്ന് കരുതുന്നു..എനിക്കു ഉറക്കം വരുന്നു..പിന്നീട് കാണാം.."...ഫോൺ ഓഫ് ചെയ്ത് അയാൾ കിടന്നു.
അയാളുടെ ആ മറുപടി അവൾ പ്രതീക്ഷിച്ചതാണ്.വീണ്ടും വീണ്ടും അവളതു വായിച്ചു.. അയാൾ പറഞ്ഞതാണു ശരിയെന്ന് ഒടുവിൽ അവൾക്കും തോന്നി..പ്രിയപ്പെട്ടവരെയെല്ലാം അകറ്റി തനിക്കു എങ്ങനെ അയാളെ പ്രണയിക്കാൻ തോന്നിയെന്നോർത്ത് അവൾ സ്വയം ശപിക്കാൻ തുടങ്ങി.മനസ്സ് കൊണ്ട് അയാളോട് അടുത്തപ്പോൾ ആ മനസ്സും ശരീരവും ഭർത്താവിൽ നിന്നും അകറ്റി നിർത്താൻ ശ്രമിച്ചതോർത്ത് അവൾ പൊട്ടിക്കരഞ്ഞു.കുറ്റബോധം കൊണ്ട് അവളുരുകുകയായിരുന്നു..ജീവിച്ചിരിക്കുന്ന കാലം ഇനി അയാളെ മറക്കാൻ ആവുമോ എന്നോർത്തു അവൾ വേവലാതിപ്പെട്ടു..ആത്മഹത്യ ചെയ്യാൻ ആവില്ല..ജീവിക്കണം.ചെയ്ത തെറ്റിനെയോർത്ത് ഇനിയുള്ള കാലം ഉരുകിയുരുകി ജീവിക്കണം..അവിടെ തിരിച്ചറിവിന്റെ ഒരു പുതിയ അധ്യായം തുടങ്ങുകയായിരുന്നു..ജീവിതത്തിന്റേയും..

Arifa Ali

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot