സ്വർണ്ണത്തരികൾ
****************
****************
കാടുപിടിച്ച മനസ്സ്,
ചിന്തകൾകൊണ്ടാണ്,
വെട്ടിത്തെളിക്കാൻ നോക്കി;
വെട്ടുന്തോറും മുളയ്ക്കുന്നു.
ആരാണ് കാരണക്കാർ?
അയല്ക്കാരൻ,
സഹപ്രവർത്തകർ,
കെട്ടുപിണഞ്ഞ ജീവിത പടർപ്പുകൾ,
ദുരിതം കണ്ടാർത്തു ചിരിക്കുന്ന രാഷ്ട്രീയക്കാരൻ,
മാധ്യമങ്ങൾ,
കലാകാരന്മാർ,
ഓഫീസ് ഗുമസ്തൻ,
ഇവരൊക്കെ കാരണക്കാർ.
മത്സരിച്ച് ദുരിതക്കയത്തിലാക്കി
ചവിട്ടിത്താഴ്ത്തുന്ന വർഗങ്ങൾ.
വെട്ടിത്തെളിക്കാൻ ആയുധം തേടി,
ആയുധമേതു വേണമെന്ന് ശങ്ക,
കത്തി, കൊടുവാൾ.. അരിവാൾ ഏതു വേണം;
കാടുപിടിച്ച മനസ്സിനതല്ല വേണ്ടത്
ടിവി കണ്ടു രക്ഷയില്ല;
മൊബൈലു നോക്കി രക്ഷയില്ലാ;
സിനിമകണ്ടു രക്ഷയില്ല;
തെരുവിലലഞ്ഞു നോക്കി;
പ്രണയ രാജ്യത്ത് കയറി നോക്കി;
എവിടെയും രക്ഷയില്ല.
ജീവിതമവസാനിപ്പിക്കുവാനായ്
വിഷംകഴിച്ചു,മരിച്ചതില്ല.
കേസുവന്നാത്മഹത്യാക്കുറ്റം;
ചിന്തകൾകൊണ്ട് കാടുപിടിച്ചലഞ്ഞു നടക്കുന്നു,
ആളുകളാർത്തു ചിരിയ്ക്കുന്നതു കണ്ടു.
സ്വർണ്ണംതേടി പാതാളത്തിലേക്കിറങ്ങി;
ചിന്തകളിലെ സ്വർണ്ണത്തരികൾതേടി,
കുഴിച്ചുകൊണ്ടിരിക്കുന്നു;
കുഴിക്കുന്തോറും കുഴിയിലേക്ക്;
തിരിച്ചുകയറാനോ പറ്റുന്നില്ല.
കുഴിച്ചു കൊണ്ടേയിരിക്കുന്നു, ചിന്തകളിലെ സ്വർണ്ണത്തരികൾ തേടി.
ചിന്തകൾകൊണ്ടാണ്,
വെട്ടിത്തെളിക്കാൻ നോക്കി;
വെട്ടുന്തോറും മുളയ്ക്കുന്നു.
ആരാണ് കാരണക്കാർ?
അയല്ക്കാരൻ,
സഹപ്രവർത്തകർ,
കെട്ടുപിണഞ്ഞ ജീവിത പടർപ്പുകൾ,
ദുരിതം കണ്ടാർത്തു ചിരിക്കുന്ന രാഷ്ട്രീയക്കാരൻ,
മാധ്യമങ്ങൾ,
കലാകാരന്മാർ,
ഓഫീസ് ഗുമസ്തൻ,
ഇവരൊക്കെ കാരണക്കാർ.
മത്സരിച്ച് ദുരിതക്കയത്തിലാക്കി
ചവിട്ടിത്താഴ്ത്തുന്ന വർഗങ്ങൾ.
വെട്ടിത്തെളിക്കാൻ ആയുധം തേടി,
ആയുധമേതു വേണമെന്ന് ശങ്ക,
കത്തി, കൊടുവാൾ.. അരിവാൾ ഏതു വേണം;
കാടുപിടിച്ച മനസ്സിനതല്ല വേണ്ടത്
ടിവി കണ്ടു രക്ഷയില്ല;
മൊബൈലു നോക്കി രക്ഷയില്ലാ;
സിനിമകണ്ടു രക്ഷയില്ല;
തെരുവിലലഞ്ഞു നോക്കി;
പ്രണയ രാജ്യത്ത് കയറി നോക്കി;
എവിടെയും രക്ഷയില്ല.
ജീവിതമവസാനിപ്പിക്കുവാനായ്
വിഷംകഴിച്ചു,മരിച്ചതില്ല.
കേസുവന്നാത്മഹത്യാക്കുറ്റം;
ചിന്തകൾകൊണ്ട് കാടുപിടിച്ചലഞ്ഞു നടക്കുന്നു,
ആളുകളാർത്തു ചിരിയ്ക്കുന്നതു കണ്ടു.
സ്വർണ്ണംതേടി പാതാളത്തിലേക്കിറങ്ങി;
ചിന്തകളിലെ സ്വർണ്ണത്തരികൾതേടി,
കുഴിച്ചുകൊണ്ടിരിക്കുന്നു;
കുഴിക്കുന്തോറും കുഴിയിലേക്ക്;
തിരിച്ചുകയറാനോ പറ്റുന്നില്ല.
കുഴിച്ചു കൊണ്ടേയിരിക്കുന്നു, ചിന്തകളിലെ സ്വർണ്ണത്തരികൾ തേടി.
സജി വർഗീസ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക