മോചനം (ചെറുകഥാ)
🏝
+++++++++++++++++++++++++
തട്ടിൽ മുകളിലെ ജാലകം തുറന്ന് അങ്ങകലെ നിന്നും പെണ്ണുകാണാൻ വരുന്ന ചെറുക്കനെ നോക്കി നിൽക്കുമ്പോൾ
മാനത്തെ അമ്പളിയമ്മാവനെ കാണാൻ നിൽക്കുന്ന
കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയായിരുന്നു മാളുവിന്.

വളരെ കുറച്ച് ദിവസം മാത്രം
നീണ്ടു നിന്ന ആദ്യ വിവാഹം മാളുവിന്റെ ജീവിതത്തിൽ ഏൽപ്പിച്ച പോറൽ താങ്ങാവുന്നതിനപ്പുറം ആയിരുന്നു.
കവടി നിരത്തിയവർ
പത്തിൽ ഒമ്പത് പൊരുത്തം ഉണ്ട് എന്ന് അച്ഛൻ അന്ന് പറഞ്ഞപ്പോൾ വീട്ടിൽ എല്ലാവർക്കും മനസ്സുനിറഞ്ഞിരുന്നു.

പ്രൗഢ ഗംഭീരമായ വിവാഹം. അച്ഛൻ ആയുസ്സിൽ നേടിയ മുഴുവൻ സാമ്പാദ്യവും പൊടിപൊടിച്ച് മകളുടെ വിവാഹം നടത്തി.
എംബിഎ വരെ പഠിപ്പിക്കുന്നതിനുള്ള നല്ലൊരു ചിലവിനു ശേഷമായിരുന്നു വിവാഹം.

പാരമ്പര്യവാദിയായിരുന്ന അച്ഛന് പേരെടുത്ത കുടുംബത്തിലെ സന്തതി തന്നെ വേണമായിരുന്നു വരനായിട്ട്.
കുടുബ മഹിമ നോക്കി വിവാഹം നടത്തിയപ്പോൾ ചെറുക്കനെ പറ്റി അറിയാവുന്നവർ സ്വകാര്യം പറഞ്ഞിരുന്നു അവൻ ആൾ ശരിയല്ലെന്ന് .
പക്ഷെ അത് കശുബ് പറയുന്നതായിരുന്നു എന്നാണ് എല്ലാവരും കരുതിയത്.

വിവാഹശേഷം ജോലിസ്ഥലമായ ഡൽഹിയിൽ എത്തി വളരെ കുറച്ച് ദിവസം മാത്രം സന്തോഷത്തോടെ നീങ്ങി.
പിന്നിടാണ് അറിയുന്നത് അയാൾക്ക് അവിടെ ഒരു പെണ്ണും കുട്ടിയും ഉണ്ടെന്ന്.
ഒപ്പം വർക്ക് ചെയ്യുന്ന ഒരുത്തിയായിരുന്നു.
പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. വീട്ടുകാരുടെ മറുപടി പോലും കാക്കാതെ അന്ന് വണ്ടി കയറി നാട്ടിൽ എത്തി.
കോടതി വഴി മോചനം നേടി. നാട്ടുകാരുടെ ദൃഷ്ട്ടിയിൽ അവൾ ഒരു തന്റേടി ആയിരുന്നു.
അതു കൊണ്ട് മാത്രമാണ്
അവൻ അവളെ വേണ്ടാന്നു വച്ചത് എന്നു പറയുന്നവരും,
അവൾക്ക് വേറൊരുത്തനുമായി സ്നേഹം ഉണ്ടായിരുന്നു എന്നു പറയുന്നവരും ഉണ്ടായിരുന്നു.
എന്തായാലും എല്ലായിടത്തേപ്പോലെ തന്നെ കുറെ പേർ ഇതും സ്വകാര്യ വിശേഷമാക്കി മാറ്റി.

വീണ്ടുമൊരു വിവാഹം മാളുവിന് ഉടനെ താൽപര്യമില്ലായിരുന്നു.
ജീവിതം ഏൽപ്പിച്ച മുറിവ് ഉണങ്ങുക എന്നത് മുറിവേറ്റയാൾക്ക് എളുപ്പമല്ലല്ലോ.
ചുറ്റുമുള്ളവർ അവരവരുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുക എന്ന കടമയിലേക്ക് പോകുമ്പോൾ
മറ്റുള്ളവരുടെ മാനസ്സികാവസ്ഥയ്ക്ക് പ്രാധാന്യം കൽപ്പിക്കാറില്ല.
എന്തായാലും പ്രായമായ അച്ഛന്റെ താൽപര്യത്തിനു വേണ്ടി മാളു വീണ്ടുമൊരു കല്യാണത്തിനു ഒരുങ്ങുകയാണ്.

ഇപ്രാവശ്യം മകൾക്ക് ഇഷ്ടമുള്ളയാളെ തിരഞ്ഞെടുക്കാനുള്ള അവകാശം അച്ഛൻ നൽകി.
അനുഭവങ്ങളുടെ തീച്ചൂളയിൽ വെന്തെടുത്ത ഒരു പാട്
ചോദ്യങ്ങളുമായി മാളു അവന്റെ വരവ് നോക്കി നിന്നു..........
പത്തിൽ ഒമ്പത് പൊരുത്തം ഇല്ലെങ്കിലും ജീവിതത്തിൽ മനസ്സിനിത്തിരി സന്തോഷം തരുന്ന ഒരാളായിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു..
മറ്റുള്ളവരുടെ സാങ്കൽപ്പിക കഥകളുടെ ലോകത്തു നിന്ന് പേരുദോഷം തീർത്ത് ജീവിക്കാനായെങ്കിൽ....
അതെ ചെറിയ സ്പനങ്ങളുടെ ലോകത്തേക്ക് അവൾ ഒതുങ്ങി കൂടി.......

Shaju
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക