Slider

നേരിൽ കണ്ട ഒരു ജീവിതം

0


ഉണ്ണിയേട്ടാ.... ദേ ഒന്നിങ്ങ് വന്നേ....
കേട്ടല്ലോ ഇന്നത്തെ അലാറം മുഴങ്ങി. ഈ വിളിച്ച് കൂവണത് മറ്റാരുമല്ല എന്റെ സഹധർമ്മിണി ദേവൂട്ടീന്ന് ഞാൻ വിളിക്കണ ന്റെ ദേവിക..
ആളീവിളിച്ചുകൂവണത് എന്തിനാനല്ലേ
ഒന്നില്ലേൽ ലൗ ബേഡ്സിന്റെ കൂട്ടിൽ കുഞ്ഞ് പുറത്ത് വന്നു കാണും അല്ലേൽ പുതിയ പൂവ് വിരിഞ്ഞ് കാണും.
ഓരോ പുലരിയിലും ഇതുപോലെ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടാവും അവൾക്ക് എന്നെ വിളിച്ചുണർത്താൻ.
ഞാൻ അങ്ങ് ചെല്ലട്ടേട്ടോ അല്ലേൽ ഇപ്പോൾ ചിണുങ്ങി എന്റെ അമ്മയുടെ അടുത്ത് ചെല്ലും ആള് പരാതി പറയാൻ.
ദേവു...
അവൾ വന്നതിൽ പിന്നാ ചെറിയ കാര്യത്തിലും ഞാൻ ഇത്രയും സന്തോഷിക്കാൻ തുടങ്ങിയത്.പൂക്കളോടും കിളികളോടും വരെ സംസാരിക്കുന്ന പൊട്ടിപ്പെണ്ണ്.
വീട്ടിൽ എല്ലാവർക്കും വല്യ കാര്യാട്ടോ.അച്ഛനും അമ്മയ്ക്കും ഇപ്പോ എന്നെക്കാൾ കാര്യം അവളെയാ... എന്തിനേറെ പറയണു എന്തിനും ഏതിനും ഉണ്ണിയേട്ടാ എന്ന് വിളിച്ചോണ്ടിരുന്ന മാളുവാ.. ൻ്റെ കുഞ്ഞിപെങ്ങൾ അവൾക്ക് പോലും ഇപ്പോ എന്നെ വേണ്ട ദേവൂനെ മതി...
ഏടത്തി വരുന്നതിന് മുൻപ് ദേവു പറയ്യുവാർന്നു.. എന്നെ ഭരിക്കാൻ വന്നാൽ ഏട്ടൻ്റെ ഭാര്യയാണെന്നൊന്നും ചവിട്ടി കൂട്ടുമെന്ന്. പക്ഷേ വന്നതിൻ്റെ പിറ്റേ ദിവസം മുതൽ അവര് കൂട്ടായി
ഇന്ന് വരെ അവളെപ്പറ്റി ആരും കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടില്ല അവളും.
അവൾക്ക് പരാതിയുമില്ല പരിഭവവും..
പ്രായമായ എൻ്റെ അച്ഛനും, കാൻസറിൻ്റെ കാർന്ന് തിന്നലിൻ്റെ ഫലമായ് വീൽചെയറിൽ കാലം കഴിക്കുന്ന അമ്മയ്ക്കും ഇന്ന് വരെ ഒരു കുറവും വരുത്തിയിട്ടില്ല ൻ്റെ കുറുമ്പി.
ഇന്ന് വരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല.എന്തെങ്കിലും അവൾക്കായ് വാങ്ങിക്കൊണ്ടുപോയാൽ തന്നെ മാളു അത് വേണം എന്ന് പറഞ്ഞ് വരും.. കേൾക്കണ്ട താമസം ഏട്ടത്തിയുടെ മാളു എടുത്തോട്ടോ എന്ന് പറഞ്ഞതവൾക്ക് കൊടുക്കും.
പലപ്പോഴും അവളെനിക്കത്ഭുതമാണ്..
പ്രണയം തകർന്ന് നിരാശാകാമുകനായ് ജീവിതം തള്ളിനീക്കിയിരുന്ന എൻ്റെ ജീവിതത്തിൽ മാറ്റം വരുത്താനാ വീട്ടുകാർ പെട്ടെന്ന് കല്യാണം അലോച്ചിച്ചേ. ആദ്യം കണ്ട പെണ്ണ്..
കണ്ടൊന്നുമില്ല...
രണ്ടാമത് പെണ്ണ് കാണാൻ പോകാൻ മടിയായത് കൊണ്ടാ ഇത് സമ്മതിച്ചത്. കല്യാണപന്തലിൽ വെച്ച് താലികെട്ടുന്ന നേരത്താ കണ്ണുകളടച്ച് കൈകൾകൂപ്പി പ്രാത്ഥനയോടെ ൻ്റയ താലിക്കായ് കാത്തിരിക്കുന്ന ദേവികയെ ആദ്യമായ് ശ്രദ്ധിച്ചത്.. കുസൃതി നിറഞ്ഞിരുന്ന കുട്ടിത്തം മാറാത്ത മുഖം...
അന്ന് എല്ലാ തിരക്കുകളും കഴിഞ്ഞ് ഞാൻ മുറിയിൽ ചെല്ലുമ്പോൾ എന്നെ കാത്തിരിയ്ക്കാർന്നു ആള്....
ഉൾകൊള്ളാൻ എനിക്ക് സമയം വേണ്ടത് കൊണ്ട് മനപ്പൂർവ്വം അവഗണിച്ച് ഞാൻ പറഞ്ഞു കിടന്നോളൂ എനിക്ക് നല്ല ക്ഷീണമുണ്ട് നമുക്ക് നാളെ സംസാരിക്കാം. കേൾക്കണ്ട താമസം ഒരു കുഞ്ഞിചിരിയും ശരി എന്ന മറുപടിയും കൂടെ ഒരു ചോദ്യവും അതേയ് ഞാനെന്താ വിളിക്കണ്ടേ
മനുവേട്ടാനോ അതോ ഉണ്ണിയേട്ടാനോ?
എന്താച്ചാ വിളിച്ചോളൂ ഇപ്പോ ഇയാൾ ഉറങ്ങാൻ നോക്ക്...
പിറ്റേ ദിവസം കണികാണുന്നത് കുളിച്ചീറനായ്
നേരിയതുടുത്ത് എനിക്ക് ചായയുമായ് വന്ന ദേവുനേയാ.
അന്ന് തുടങ്ങി ജീവിതം മാറാൻ.
ഇന്ന് വരെ എന്നെ ഒന്നിൽ നിന്നും വിലക്കിയിട്ടില്ല അവൾ
പക്ഷേ അവളുടെ സ്നേഹവും കരുതലും എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട് അന്നും ഇന്നും.
NB:
നേരിൽ കണ്ട ഒരു ജീവിതം😊
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo