Slider

കരടി നെയ്യ്

0

മീശക്കു പോക്കറു തന്ന കരടി നെയ്യ് തേ ച്ചോ ണ്ടി രിക്കുമ്പോഴാ പാത്തു ഓടി വരുന്ന കണ്ടേ..
കരടി നെയ്യ് പിറകേ പിടിച്ചു.ഓള് കണ്ടാ കുഴപ്പാ.. നാട്ടിലെ ബി ബി സി ചാനൽ ഓളയാ..
എന്താ പാത്തൂ അന്ന പെരാ ന്തൻ നായി ഓടിച്ചാ..
ഞ്ഞി തമാശ വിടു അപ്പുണിയെ ..

കണാരൻ ഗുരുക്കള കാണാൻ അമേരിക്കേന്നു സായിപ്പും മദാമ്മേ ബന്നിരിക്കുന്നു..
ഞാൻ..ആയിലിപ്പെന്താ..അതൊരു പുതുമ അല്ലാലോ..പാത്തൂ..
എളേപ്പന വേണേൽ ഇഞ്ഞി ചന്തക്കു വിട്ടോ.കണാ രൻ ഗുരുക്കള ട്രാൻസ്‌ലേറ്റർ ആണ് എളേപ്പൻ..
എളേപ്പൻ പണ്ട് ബോംബക്ക് നാട് വിട്ടു ഹിന്തീം ഇംഗ്ലീഷും കൊണ്ടാ വന്നേ..
ആയിന്റെ ഗമ മൂപ്പർക്ക് ഇണ്ട് താനും...
എളേപ്പന്റെ പണി പോയി മോനെ ..മലയാളം അറീന്ന സായിപ്പാ.മൂപ്പറ് ഈടെ വീട് നോക്കുന്നുണ്ട്..കൂടെ മൊഞ്ചുള്ള പെണ്ണാ...കണ്ടിട്ട് മോളെ പോലെയാ..ബി ബി സി അതും പറഞ്ഞു അടുത്ത കേന്ദ്രത്തിലേക്ക്...
പടച്ചോനെ തേടിയ വള്ളി കാലിൽ ചുറ്റിയാ...
ഓള് മൂപ്പറ മോളായ മതിയായിരുന്നു.
അമേരിക്കെ പോയി കാശ് വാരി .പ്രസിഡന്റിന്റെ കൂടെ നിന്ന് ഫോട്ടം പിടിച്ചു പേപ്പറില് ഇട്ട് കൂമങ്കടവിനെ നാലാലറിയണം കൂമങ്കട വിനെ കൊച്ചു അമേരിക്ക ആക്കണം.. അന്റാ പൂതിക്കു പാലം കെട്ടാനുള്ള കല്ലേറങ്ങി..മൊയ്തു സർ പറഞ്ഞ ശരിയാ..
മൊയ്തു സാർ പഴ്സണാലിറ്റി ഡെവലപ്പ് മെന്റ് ക്ലാസ് എടുത്തൊണ്ടിരിക്കുമ്പോഴാ എന്നോടാ ചോദ്യം ചോയിച്ചേ..
അല്ല അപ്പുണ്ണ്യേ അനക്ക് ആരാകാനാ പൂതി..
അന്തം വിട്ടു കോന്തം വിഴുങ്ങിയ പോലെ
ഓർക്കാപൊ റത്തുള്ള ചോദ്യം കേട്ട് ഞാൻ എഴുനേറ്റ് നിന്നു
അത് അല്ല സാറേ ഞമ്മളെ കൂമന് കടവിനെ നാലാളറീന്ന നാടാക്കണം..
രാഷ്ട്രീയത്തിലാ അന്റെ കണ്ണ് അല്ലെ..സർ അടുത്ത വെടി പൊട്ടിച്ചു....
അതിപ്പോ എങ്ങനെ പറയും...
എന്റെ എല്ലാകാര്യഓം അറീന്ന അമ്മയോടുപോലും പറഞ്ഞിട്ടില്ല. പിന്നെ അല്ലെ ഈ സർ..
എല്ലാരും കനവ് കണ്ടോണ്ടിരിക്യ.. അന്നേരം ആട എത്തും..പൗലൊ കൗലോ പറഞ്ഞപോലെ തീവ്രമായി ആഗ്രഹിചാ നടക്കാത്ത ഒന്നൂല്യ അപ്പുണ്ണ്യേ..
കൂമങ്കടവിൽ ആകെയുള്ള വി ഐ പി കണാരൻ ഗുരുക്കലാ.
മൂപ്പറ കാണാനും പ്രോഗ്രാം പിടിക്കാനും വിദേശികൾ ഇടയ്ക്കിടെ വരുന്നോ ണ്ടു എളേപ്പന് സ്ഥിര വരുമാനാ..
.പിന്നെ റെയിൽവേ സ്റ്റേഷനും കുറിഞ്ഞി പുഴയും ഒഴിചാ പേരിന് നല്ല സർക്കാറുസ്കൂൾ പോലും ഇല്ല...
അതോണ്ട് കുഞ്ഞു നാലുമുതലേ ഉള്ള പൂതിയാ..
പണ്ട് പേർഷ്യ പോയീ കാശു വാരി തിരിച്ചു വന്ന അയലത്തെ ചാത്തു നായരുടെ മക്കളും മരുമക്കാളും കൊച്ചു മക്കളും പണിത പൂട്ടി കിടക്കുന്ന ബംഗ്ലാവുകൾ ഉണ്ട് പത്തിരുപതു.കുറിഞ്ഞി പുഴയുടെ വടക്കേ അറ്റം മുതൽ ന്റെ വീട് വരെ..സായിപ്പിന് അതിലേ തേലും കിട്ടിയ മതി..എന്നാ എന്റെ റൂട്ട് ക്ലിയർ ആയി..
അന്റാ ചെക്കനിപ്പം കണ്ണാടിന്റെ മുന്നി തന്നെയാ പൊറുതി..മുത്തശ്ശിയാ..
ചിലപ്പോ തോന്നും ഈ മൂത്തശ്ശി ശകുനി ന്റെ
അവതാരം ആണെന്ന്..
കൊച്ചു കനവിൽ നിന്ന് പുറത്തു ചാടി..
പ്രായം18 ആയിട്ടും മീശ മുളക്കാത്ത യുവാവിന്റെ വിഷമം ഓർക്കെ ന്തറിയാം..
സുഗുണന്റെ ബ്യൂട്ടി പാർലർ വരെ പോണം ഇങ്ങനെ ഒന്നും നട ന്നാ പോരാ..
മദാമ്മ കൊച്ചിന്റെ മനസ്സിൽ കയറി പറ്റണം...
അനക്ക് പഠിക്കാനൊന്നുമില്ലേ അപ്പുവേ..
അച്ചനാ... പതുക്കെ ബുക്ക് എടുത്തു വച്ച്..
പിറ്റേന്ന് സ്കൂൾ വിട്ടു വരുമ്പോ കിട്ടുണ്ണി യുടെ പീടികയിൽ ആൾക്കൂട്ടം കണ്ടു അങ്ങോട്ട് കയറി..വിഷയം സായിപ്പും മദാമ്മേം തന്നെ..
അപ്പുണ്ണ്യേ അന്റെ അയല ത്തു പുതിയ താമസക്കാർ വന്നിരിക്കുന്നു...
കേട്ട പാടെ ലഡു പൊട്ടി..
ഇറങ്ങി ഓടി...
അമ്മേം മുത്ത ശ്ശി യും അവിടെ ഇല്ല..
ഇത് തന്നെ അവസരം.കുളിച്ചു കൂട്ടത്തിൽ നല്ല കുപ്പയോം ഇട്ടു വിട്ടു..
സായിപ്പും മദാമ്മേം പുഴക്കരയിൽ...
ആകെ ഒരു തളർച്ചപോലെ...
അല്ലേലും വേണ്ടുമ്പോ ധൈര്യം ഒക്കെ ചോർന്നു പോവും..
എങ്കിലും മുന്നോട്ടു വച്ച കാൽ പുറകൊട്ടില്ല..
സായിപ്പിനെ കണ്ട ഉടനെ ...
മൈ നെയിം ഈസ് അപ്പുണ്ണി..യുർ നെയ്‌ബാർ..
മുട്ട് കൂട്ടി അടിച്ചെങ്കിലും പറഞ്ഞൊപ്പിച്ചു..
എന്തെ പേര് മൈക്കിൾ...
ഇത് സിസ്റ്റർ നാൻസി...പിജിക്കു പഠിക്കുന്നു...
പടച്ചോനേ...നാല് വയസ്സ് മൂപ്പുണ്ടല്ലോ...
സജിൻ അഞ്ചു വയസ്സ് മൂത്താളെ യാ കെട്ടിയെ പിന്നെ ല്ലേ ഈ ഞാൻ...
തുനെ മുജേ ഇംഗ്ലീഷ് സീക്കോ...
വാട്ട്...
സായിപ്പിന്റെ സൗണ്ട് അലർച്ചപോലെ തോന്നി...
അല്ലേലും ഇംഗ്ലീഷ് വിചാരിക്കുമ്പോ ഹിന്ദിയേ വരൂ...
എന്റെ ഇംഗ്ലീഷ് ദൈവങ്ങളെ കത്തോളനെ..
മലയാളം പര യൂ..
Enakku അരിയും...
മദാമ്മകൊച്ചിനെ അടിമുടി നോക്കി..
നിക്കറും ബനിയനുമാ വേഷം..ഇതുപറ്റൂല്ല..
കല്യാണം കഴിഞ്ഞാൽ നല്ല വേഷം ഇടണം..
വാട്ട്...
സായിപ്പ് കേട്ടോ എന്തോ..
സായിപ്പ് എന്നെ ഇംഗ്ലീഷ് പടിപ്പി ക്കുമൊ..
ഫ്രീ ആവുമ്പോ വാ നോക്കാം..
കൊയ്‌ലോ ഇങ്ങള് വല്യ ആളാ..
സന്തോഷം കൊണ്ട് തുള്ളി ....ഇനിക്ക് ഇളക്കം തട്ടിയാടാ...എളേപ്പൻ ആയിരുന്നു...
ഇങ്ങള പണി പോയി എളേപ്പാ..വേണേൽ സായിപ്പിനെ പോയി മണി അടിച്ചോ..
പോടാ ചെക്കാ...എളേപ്പൻ പതിവ് ശൈലിയിൽ അലറി...
മനസ്സ് നിറയെ ഭാ വി പരിപാടിയാ.മുറ്റത്തു ഉണക്കാനിട്ട മുളകിലായി കാലെടുത്തു വെച്ചതും നേരെ നോക്കി നടക്കേടാ
....അമ്മയുടെ ഉറക്കെയുള്ള ശബ്ദം കേട്ടതും...
പത്തേ ന്നു താഴെ...
അപ്പോ മദാമ്മ...
അപ്പുണിയെ അനക്കെന്താ പറ്റിയെ... 'അമ്മ..
എന്നാലും എന്റെ കൊയ്‌ലോ ചേട്ടാ..എന്നോടിത് വേണ്ടായിരുന്നു..
ക വിത..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo