Slider

ആർത്തവം

0


ആർത്തവം . $ $ $ $ $ $ $ $ ആർത്തവം ഓരോ സ്ത്രീക്കും ഓരോ തരത്തിലല്ലേ... ? എല്ലാവർക്കും ആദ്യ ദിവസമാണോ അവശതകൾ ? ചിലർക്ക് ആർത്തവം തുടങ്ങുന്നതിന് തൊട്ട് മുമ്പ്...മറ്റു ചിലർക്ക് രണ്ടാമത്തെ ദിവസം... വേറേ ചിലർക്ക് ഏഴു ദിവസോം ... ഇനിയൊരു വിഭാഗമുണ്ട് -രണ്ടോ മൂന്നോ മാസം കൂടുംമ്പോൾ ഒന്നിച്ചൊരു വരവ് വരുന്നവർ ; ഓവറോൾ പോലുള്ള ടാബ്ലറ്റ്സും കഴിച്ച് മാസമുറ കൃത്യമാക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടുകൊണ്ടേയിരിക്കുന്നവർ... ഇനി മരുന്ന് കഴിച്ചത് കൊണ്ട് മാത്രം കൃത്യമായി ആയാൽ തന്നെ കാര്യമായ ബ്ലീഡിങ്ങ് ഒന്നും ഇല്ലാത്തവർ ; പോളീ സിസ്റ്റിക് അല്ലെങ്കിൽ മോണോസിസ്റ്റിക് ഓവറികളും പേറി റെഗുലാർലീ ഇറെഗുലർ പിരീഡ്സുമായി ഓരോമാസവും ഓരോ തരം ആർത്തവാനുഭവവും കൊണ്ട് നടക്കുന്ന വലിയൊരു ശതമാനം പേർ .... അതുപോലെ ഏഴ് ദിവസവും പ്രത്യേകിച്ച് പ്രശ്നങ്ങുളൊന്നും ഇല്ലാത്തവർ ; അതായത് ആർത്തവം സാധാരണ ദിവസങ്ങളെപ്പോലെ വന്ന് പോകുന്ന ഭാഗ്യവതികൾ .... ഇങ്ങനെ പലവിധം . ഇവർക്കെല്ലാവർക്കും ആദ്യ ദിവസത്തെ അവധി ഉപകാരപ്പെടുമോ ? അവരവർക്കുള്ള ലീവ് അവരവർക്ക് തന്നെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലാതെയല്ലേ ഈ പ്രഖ്യാപനം ? ഈ ദിവസങ്ങളിൽ കുറച്ച് ബുദ്ധിമുട്ടുകളും ടെൻഷനും ദേഷ്യവുമൊക്കെയുള്ളവരാണ് ഭൂരിഭാഗവും. അവർക്ക് പാഡ് മാറാനും ഇടയ്ക്കൊന്ന് വേണമെങ്കിൽ റെസ്റ്റ് എടുക്കാനുമുള്ള ഷീ റൂമുകൾ വരട്ടെ ... സ്ത്രീകൾക്ക് ഒന്നോ രണ്ടോ ലീവുകൾ കൂടുതൽ അവർ നിശ്ചയിക്കുന്ന ദിവസം കൊടുക്കാൻ തയ്യാറാവട്ടെ ... പിന്നാമ്പുറം നനയുന്നതോർത്ത് വേവലാതിപ്പെടാതെ ജോലി ചെയ്യാനുള്ള സാഹചര്യമൊരുങ്ങട്ടെ. പാഡ് വെൻറ്റിങ്ങ് മെഷീനും ഡിസ്പോസിങ്ങിന് ഇൻസിനറേറ്റർ പോലുള്ള സംവിധാനങ്ങളും ഉപയോഗപ്പെടുത്തട്ടെ... അല്ലാതെ ആദ്യ ദിവസത്തെ അവധികൊണ്ട് ആർത്തവം എന്ന 'മഹാവ്യാധി 'യെ ഒതുക്കാൻ മാതൃഭൂമിക്കെന്നല്ല ഒരുത്തനും ഒരുത്തിക്കും ആവില്ല . ഇത് പോലുള്ള തീരുമാനം കൊണ്ട് ആർത്തവത്തെ ഒരു വിശുദ്ധ രഹസ്യമാക്കുന്നതിൽ നിന്ന് മാറി ജൈവീകവും സ്വാഭാവികവുമായ ഒരു പ്രക്രിയ്യയായിക്കാണാൻ പലർക്കും സാധിക്കുമെങ്കിൽ സന്തോഷമേയുള്ളൂ . രണ്ട് തുള്ളി രക്തം ഉടുപ്പിൽ പറ്റിയാൽ പാതളത്തിലേക്കെടുത്തുചാടി മുഖം രക്ഷിക്കാനുള്ള തോന്നൽ പെണ്ണിൽ നിന്നും അകന്നകന്ന് പോട്ടേ. അവൾ ഇനിയുമിനിയും ശക്തിപ്പെടട്ടേ . ഇനിയേത് ദിവസം ഏതേത് കാരണംകൊണ്ട് അവധിയെടുത്താലും ആർത്തവാവധിയാണോ എന്ന് ചിറി കോട്ടി ചോദിക്കുന്ന ആർത്തിപ്പണ്ടാരങ്ങളെ അവൾ നേരിടാൻ പഠിക്കട്ടെ . "അതെ ആർത്തവം തന്നെ ... അതിനുമൊരു ഭാഗ്യം വേണമെടോ " എന്ന് അഭിമാനത്തോടെ പറയാൻ അവൾക്ക് കഴിയട്ടേ.. ഇതുപോലുള്ള നല്ല മാറ്റങ്ങൾ വരുമെങ്കിൽ ... വലിയ വിഭാഗത്തിന് ഗുണകരമാവുമെങ്കിൽ മാതൃഭൂമിയുടെ 'ചരിത്രപരമായ ' തീരുമാനം നല്ലത് . നമുക്ക് കണ്ടറിയാം . ഏന്നിരുന്നാലും ഒരൊറ്റ ദിവസത്തേക്കൊതുക്കാവുന്നതല്ല ഒരാർത്തവത്തിൻറേയും പ്രശ്നങ്ങൾ . ആർത്തവോം പ്രസവോം മാത്രമാണോ അന്താരാഷ്ട്ര പ്ശ്നങ്ങൾ എന്ന ക്ലീഷേ ചോദ്യം ചോദിക്കല്ലേ കോയ.. മ്മക്കതൊക്കെ വലിയ കാര്യങ്ങൾ തന്നെയാണ് . എല്ലാ വിഷയത്തെക്കുറിച്ചും അറിയണപോലൊക്കെ പറയണം ന്ന്ണ്ട് ( അവിപ്രായ സ്വാന്ത്രേ... ) സമയം പോലെ പറയാം ന്ന്... ബേജാറാവല്ലീം. #AswaniSajeesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo