Slider

*കൺ തുറന്നു കണ്ട ആ സ്വപ്നം*

0




ഈ കഥ തികച്ചുംസാങ്കൽപ്പികം ആണ് ഇതിലെ കഥാപാത്രങ്ങൾക്കോ കഥക്കോ ജീവിച്ചിരിക്കുന്നവരും ആയോ മരിച്ചവരായിട്ടോ യാതൊരു യാതൊരു സാദൃശ്യവും ഇല്ല അങ്ങനെ വല്ലതും തോന്നുവാണേൽ തികച്ചും യാദർഷികം മാത്രം

*കൺ തുറന്നു കണ്ട ആ സ്വപ്നം*

കുറച്ചു കാലത്തെ ഒഴിവിനു ശേഷം അന്നാണ് വർക്ക് തുടങ്ങിയത് ആയതിനാൽ തന്നെ രാവിലെ നേരത്തെ എണീറ്റു ഡ്രസ്സ് അയൺ ചെയ്തു നേരെ ബാത്റൂമിലെകു പോയി. തലേ ദിവസം കുളിക്കാത്തത് കൊണ്ട് അന്ന്
"ടാ... നിനക്ക് അവിടെ നിന്ന് ഇറങ്ങാനായില്ലേ" എന്ന് ഉമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറയുന്നത് വരെ ഞാൻ കുളിച്ചു.

അങ്ങനെ പ്രാതൽ കഴിച്ചു ഞാൻ വീട്ടിൽ നിന്നും ബസ് സ്റ്റോപ്പ് ലക്ഷ്യം ആകി നടന്നു.
കുറച്ചു സമയത്തെ കാത്തിരിപ്പിന് ശേഷം സ്കൂൾ കുട്ടികളേയും ബംഗാളി പണിക്കാരെ യും കുത്തി നിറച്ച ഒരു ചെറു ബസ് എന്റെ മുന്നിൽ വന്നു നിന്നു.

ഒരു 2 KM മാത്രമാണ് എനിക്ക് സഞ്ചരിക്കാൻ ഉള്ളത് എന്നത് കൊണ്ട് ഞാൻ അതിൽ കഷ്ടപ്പെട്ടു പിടിച്ചു കയറി

അങ്ങനെ എടവണ്ണപാറ ബസ് സ്റ്റാന്റിൽ പോയി ഇറങ്ങി. അപ്പോഴേകും ഞാൻ സ്ഥിരം പോകുന്ന KSRTC ബസ് സ്റ്റാന്റിൽ വന്നു നിന്നിട്ടുണ്ടായിരുന്നു

ഞാൻ വേറെ ഒന്നും നോക്കാണ്ടെ ഞാൻ ആ ബസിൽ കയറി.
അപ്പൊ ഞാൻ മാത്രമേ ആ ബസ്സിൽ ഉണ്ടായിരുന്നുള്ളൂ ആയതിനാൽ തന്നെ ഏതു സീറ്റിൽ ഇരിക്കണം എന്നുള്ള ചോദ്യം എന്നെ വേട്ടയാടി കൊണ്ടിരുന്നു. സ്ത്രീകൾ, പ്രായമായവർ ,വിഗലാഘർ,അമ്മയും കുഞ്ഞും എന്നീ reserved സീറ്റുകൾ ഒഴിവാക്കിയാൽ എനിക്ക് ആകെ കുറച്ചു സീറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ..

ഞാൻ അധികം ഒന്നും നോക്കാണ്ടെ സ്ത്രികളുടെ തട്ടു പിറകെ ഉള്ള general സീറ്റിൽ ഇരുന്നു.

കുറച്ച് സമായങ്ങളെ കൊണ്ട് ബസ് ഫുൾ ആയി.
ഡ്രൈവർ വണ്ടി എടുത്തു ഞാൻ പുറത്തേക്കു നോകി കൺ തുറന്നു എന്റെ സ്വപ്നങ്ങൾ കണ്ടിരുന്നു

കണ്ടക്ടർ ടിക്കറ്റ് വാങ്ങിയത് ഒഴിവാക്കിയാൽ ഞാൻ ഒന്നും അറിയാതെ ബസ് കൊണ്ടോട്ടി സ്റ്റാന്റിൽ എത്തി. കുറെ പേര് ബസിൽ നിന്നും ഇറങ്ങി പോയി കൊറേ പേര് ബസ്സിലേക് കയറിവന്നു. പുറത്ത് അധികം നല്ല കാഴ്ചകൾ അല്ലാത്തത് കൊണ്ട് ഞാൻ എന്റെ ദൃഷ്ടി ബസ്സിന്റെ ഉള്ളിലേക് മാറ്റി.

എന്നത്തേയും പോലെ ബസ്സ് നല്ല തിരക്കാണ്,കണ്ടക്ടർ കുത്തി തിരക്കി അങ്ങടും ഇങ്ങടും നടക്കുന്നുണ്ട് , ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്‌തതും ഒരുത്തി അവളുടെ ബാഗ് എന്റെ നേരെ നീട്ടികൊണ്ട് "പ്ളീസ് ഇതൊന്നു പിടിക്കോ" ന്നു ചോയ്ച്ചു അപ്പോഴാണ് ഞാൻ അവളെ ശ്രദ്ധിച്ചത് .

അവളുടെ gray നിറമുള്ള കണ്ണുകൾക്കു ചുറ്റും കരി മഷി കൊണ്ട് തീർത്ത ആ സൗന്ദര്യം എന്നെ പിടിച്ചു കുലുക്കി

അവളുടെ ആ നോട്ടം ഇപ്പോ നിന്ന് പോകുമോ എന്ന ചിന്ത എന്റെ മനസ്സിനെ നോവിച്ചു കൊണ്ടിരുന്നു.


എന്റെ മനസ്സ് എനിക്ക് തിരിച്ചു കിട്ടിയതും ഞാൻ ആ ബാഗ് വാങ്ങി എന്റെ മടിയിൽ വെചു.
അതിനു അവൾ എനിക്ക് ആ പാൽ പുഞ്ചിരി പകരമായി തന്നു

ഞാൻ വീണ്ടും പുറത്തേക്കു നോക്കി നിന്നെങ്കിലും എന്റെ മനസ്സ് അവളെ മന്ദ്രിച്ചു കൊണ്ടേ ഇരുന്നു കണ്ണുകൾ ഇടയ്ക്കിടയ്ക്ക് അവളെ പരതി കൊണ്ടേ ഇരുന്നു

പല തവണ അവളുടെ കണ്ണുകളും ആയി എന്റെ കണ്ണും ഉടക്കി.
അവൾ എന്നെയും നോക്കുന്നുണ്ടോ എന്ന് മനസ്സിൽ ഒരു ച്യോദ്യ ചിഹ്നം കെട്ടി പണിതു എല്ലാ മൊഞ്ചത്തികളെ കാണുമ്പോഴും എനിക്ക് തോന്നാറുള്ളതാണ് എന്നാലും ഇവളോടുള്ള ആ ച്യോദ്യ ചിഹ്നം മനസ്സിനെ തഴുകുന്നതായി തോന്നി..

അപ്പോഴാകും ബസ്സ് പൂക്കോട്ടൂർ എത്തി കഴിഞ്ഞിരുന്നു

എന്റെ മുന്നിലെ സീറ്റിൽ ആളൊഴിഞ്ഞപ്പോ അവൾ അവിടെ കയറി ഇരുന്നു. എനിക്കപ്പൊ അവളെ ശെരിക്കും കാണാമായിരുന്നു അവളുടെ ആ ചുറ്റികെട്ടിയ തട്ടം അവളെ കൂടുതൽ സൗന്തര്യവതി ആകുന്നുണ്ട്

Love at first site ൽ എനിക്ക് വല്യ വിശ്വാസം ഒന്നും ഇല്ലാർന്നു എങ്ങനെ ഒരാളെ കാണുമ്പോഴാകും love പൊട്ടി മുളക്ക ?
അതിനു ലവ് എന്നല്ല പറയാ വേറെ ആണ് എന്നൊക്കെ ആയിരുന്നു എന്റെ വാദം

But ഇവളെ കണ്ടപ്പോൾ എന്റെ വാദങ്ങളൊന്നും ശെരി അല്ലാർന്നു എന്ന് ഞാൻ 100 തവണ മനസ്സിൽ പറഞ്ഞു

*"ബാഗ് ഞാൻ എടുത്തോട്ടെ"*എന്ന് അവൾ നിഷ്കളങ്കതയോടെ അവളുടെ വർന്നിക്കാനാവാത്ത ശബ്ദം കൊണ്ട് എന്നോട് ചോദിച്ചപ്പോൾ ഞാൻ ആകെ തളർന്നു പോയി തൊണ്ടയിൽ വെള്ളം വറ്റിയത് പോലെ ആയി

എവിടുന്നോ ശബ്ദം എടുത്തു
*"ആ ആയിക്കോട്ടെ"*
എന്ന് ഞാൻ പറഞ്ഞു
അവൾ വീണ്ടും എനിക്കാ പുഞ്ചിരി സമ്മാനമായി തന്നു
മുന്നോട്ട് തിരിഞ്ഞു ഇരുന്നു

എല്ലാ ദിവസവും ബസ്സിന്റെ വേഗത മതിയാവാത്ത ഞാൻ ഇന്ന് വേഗതയെ ശപിച്ചു കൊണ്ടിരുന്നു.
ഓരോ സ്റ്റോപ്പ് കഴിയും തോറും ഞാൻ എന്റെ മനസ്സിൽ സങ്കടം കൂടി കൂടി വന്നു. ഞാൻ അവളെ നല്ലപോലെ നോക്കുന്നുണ്ട് എന്ന് തോന്നിട്ടാവും അവള് ഇടക്കൊക്കെ എന്നെ നോകുമായിരുന്നു ആ നോട്ടം എനിക്ക് സന്തോഷവും സങ്കടവും കൂടിക്കലർന്ന ഒരു വേദന തന്നു കൊണ്ടിരുന്നു.

അങ്ങനെ ബസ്സ് കുന്നുമ്മൽ KSRTC ഡിപ്പോയിൽ എത്തി എല്ലാരും ബസ്സിന്ന് കൂട്ടമായി ഇറങ്ങാൻ തുടങ്ങി. ഞാൻ എന്നും
എല്ലാവരുടേയും തിരക്ക് ഒക്കെ കഴിഞ്ഞു ബസ്സ് loos ആവുമ്പോഴാണ് ഇറങ്ങാർ പക്ഷെ അന്ന് ഞാൻ കുത്തി തിരക്കി വേഗത്തിൽ ഇറങ്ങി അവളോട് എന്തേലും സംസാരിക്കണം എന്ന് വിചാരിച്ചിട്ടല്ല ഒന്നൂ ടെ കാണാലോ എന്ന് വചാരിച്ചായിരുന്നു ആ movement .

പക്ഷെ ഞാൻ ഇറങ്ങിയപ്പോഴേകും അവള് പാലക്കാട് ബസ്സിൽ ഓടി കയറി പോയി.
ചെറുപ്പത്തിൽ വീട്ട് പറമ്പിലെ മാവിന്ന് കഷ്ടപ്പെട്ട് എറിഞ്ഞു വീഴ്ത്തിയ മാമ്പഴം കിളി കൊത്തിയതാണ് എന്നറിഞ്ഞപ്പോ ഉണ്ടായിരുന്ന അതെ സങ്കടം എനിക്കപ്പൊ അനുഭവപ്പെട്ടു.

ഇനിയിപ്പോ നോകീട്ട് കാര്യമില്ല എന്നറിഞ്ഞിട്ടും ഞാൻ ആ ബസ്സ് എന്റെ കണ്ണിൽ നിന്നും മാഞ്ഞു പോകുന്നത് വരെ ഞാൻ നോക്കി നിന്നു

പിന്നെ ആണ് എനിക്ക് പരിസര ബോധം വീണ്ടുകിട്ടിയത്
ഞാൻ അവിടെ എന്റെ വർക്ക് ചെയ്യാൻ വേണ്ടിയാണ് വന്നത് എന്നതും 10:30 മണിക് മെയിൻ എഞ്ചിനീരുടെ അടുത്ത് ഹാജർ നൽകണം എന്നതും മനസ്സിൽ തീ പടർത്തി പിന്നീട് അങ്ങട് ഓട്ടമായിരുന്നു .
അതിനിടക്കാണ് എന്റെ ഫോൺ ശബ്ദിച്ചത് എടുത്തു നോക്കിയപ്പോ മെയിൻ എഞ്ചിനീയർ

ദേഷ്യത്തോടെ ഉള്ള ആ ചെറിയ തല ചൊറിച്ചിലിനു ശേഷം ഞാൻ ആ call attend ചെയ്തു
*- ഹലോ സർ*

*- ഹാ ജൗഹറെ.. ഞാൻ ഒരു 12 മണിയാവും വരാൻ architectural മീറ്റിങ് ഉണ്ട് ഇന്ന്*

*-ആയിക്കോട്ടെ സർ ഞാൻ ഇവിടെ എത്തിയിട്ടുണ്ട്*

ഓക്കേ നീ ആ പണിക്കരുടെ ഒക്കെ ഹാജർ രേഖപ്പെടുത്തിക്കോട്ടോ*
ഞാൻ സമ്മതിച്ചു ഫോൺ കട്ട് ചെയ്ത് ഒരു ദീർഗ നെടുവീപ്പോടെ വീണ്ടും അവളെ ചിന്തിച്ചുള്ള നടത്തം ആരംഭിച്ചു. മനസ്സ് നല്ലപോലെ വേദനിച്ചിട്ടാവാം എനിക്ക് ഒരു പുക വലിക്കാൻ തോന്നി . ബാഗിൽ നിന്നും ഒന്ന് എടുത്ത് കത്തിച്ചു 2 വലി ഇട്ടതെ ഉള്ളൂ കൊട്ടാകുന്നിൽ വയർലെസ് റൈജ് റെഡി ആക്കി വരുന്ന പോലീസ് ജീപ്പ് മുന്നിൽ വന്നു നിർത്തി 😳

*-ടാ....*
*പൊതു സ്ഥലത്ത് വെച് പുകവലിക്കരുത് എന്ന് തനിക്കറിയില്ലടാ....*

*-സോറി സർ ഫൈൻ എത്രയാ ന്നുപറഞ്ഞാൽ ഞാൻ അടച്ചോളാ..*


ആ മറുപടി എന്റെ ഒരു ധിക്കാരം ഒളിഞ്ഞിരിക്കുന്നുണ്ട്ന്ന് കരുതിയ അയാൾ എന്നെ ജീപ്പിൽ കയറ്റി പോലീസ് സ്റ്റേഷൻലു കൊണ്ടുപോയി ഇട്ടു.

അങ്ങനെ അവിടെ 2മണിക്കൂർ ചിലവഴിച്ചു ഒടുവിൽ മെയിൻ എഞ്ചിനിയർ വന്നു എന്നെ ഇറക്കി

അവള് പോയ സങ്കടവും പോലീസ് പിടിച്ച സങ്കടവും ഒക്കെ കൂടെ ആയപ്പോ ഞാൻ ഇന്ന് ലീവ് ആക്കിക്കോളാന്നു മെയിൻ എഞ്ചിനീറോട് പറഞ്ഞു മൂപ്പര് സമ്മതിക്കുകയും ചെയ്തു.

വീട്ടിൽ പോയാൽ കൂടുതൽ സംഘടം ആവും എന്ന് കരുതിയ ഞാൻ നേരെ സിനിമ തീയേറ്റർക്കു പോയി
അവിടെ ആനന്ദം എന്നാ മലയാളം പ്രണയ സിനിമ ആണ് ഓടുന്നത്.

ഇനിയൊരു പ്രണയ സിനിമ ദഹിക്കോ എന്നറിയില്ല മറ്റു തിയേറ്ററിലേക് പോവാനുള്ള മടി കാരണം ഞാൻ ആനന്ദത്തിന് തന്നെ കയറി

പൊതുവെ എനിക്ക് പ്രണയ സിനിമകൾ ഇഷ്ടമാവാരില്ല തട്ടത്തിൻ മറയത്തും, എന്ന് നിന്റെ മൊയ്‌ദീനും ഒന്നും എനിക്ക് നന്നെ ഇഷ്ട്ടപ്പെടാത്ത ലിസ്റ്റിൽ ഉള്ളവ ആയിരുന്നു. പിന്നെ ചെങ്ങാതിമാർ ഇത്തരം സിനിമകളുടെ പൊരിഷ പറയുമ്പോൾ തലയാട്ടി സപ്പോർട്ട് ചെയ്യുക എന്നത് എന്റെ പതിവായിരുന്നു.
ആ ലിസ്റ്റിലേക് ഒരു സിനിമ കൂടി എന്ന് കരുതിയാണ് ഞാൻ സീറ്റിൽ ഇരുന്നത്. റിലീസിന്റെ രണ്ടാം ദിവസം ആയതുകൊണ്ടാവാം സിനിമയുടെ പേര് കാണിച്ചത് മുതൽ ആർപ്പു വിളികൾ തീയേറ്റർ ഒട്ടാകെ നിറഞ്ഞു നിന്നിരുന്നു.

വല്ല്യ ആരവം ഇല്ലാത്ത എനിക്ക് നായക്കിയുടെ എൻട്രി മുതൽ എന്തെന്നില്ലാത്ത സാദോഷവും അടുത്ത എന്തു നടക്കും എന്നത്തിലെ ആകാംക്ഷയും മനസ്സാകെ തുളുമ്പി കൊണ്ടിരുന്നു.
നായകന് അവളോട് അവന്റെ പ്രണയത്തെ കുറിച്ച് പറയാനുള്ള ഭയവും അവളെ കാണുമ്പോ ഉള്ള അവന്റെ ആ വെസരിപ്പും എനിക്ക് അവളെ കണ്ടപ്പോൾ ഉണ്ടായത് പോലയുള്ളതാണ് എന്ന് എനിക്ക് തോന്നി. അത് മുതൽ ആ സിനിമ എന്റെ കഥ പറയുന്നത് പോലെ എനിക്ക് തോന്നി. അതിലെ ആ ചെറിയ സങ്കടങ്ങൾ എന്നെയും സങ്കടത്തിൽ ആഴ്ത്തിയിരുന്നു. സങ്കടവും സന്തോഷവും കൂടി കലർന്ന ആ ക്ലൈമാക്സ് ജീവിതത്തിൽ ആദ്യയമായി എന്റെ കവിളുകളെ ആനന്ദ കണ്ണീരു കൊണ്ട് നനച്ചു.

തീയേറ്ററിൽ നിന്നും പെട്ടെന്ന് ഇറങ്ങി ഞാൻ KSRTC ഡിപ്പോ യിലേക് നടന്നു . 5:10 ന് എടുക്കുന്ന ഏടവണ്ണപ്പാറ വരെ യുള്ള ബസ്സിൽ ഞാൻ കയറി. ബസ്സിൽ ആരും ഇല്ലാത്തതിനാൽ ഞാൻ രാവിലെ ഇരുന്ന അതെ സീറ്റിൽ ഇരുന്നു അവളുടെ ആ ചെറിയ ഓർമകൾ അയവിറക്കാൻ തുടങ്ങി. കുറച്ചു സമയം കൊണ്ട് ബസ്സ് നിറഞ്ഞു. എന്റെ അടുത്ത് പ്രായമായ ഒരാൾ വന്നിരുന്നിരുന്നു. ഒരു ചെറു പുഞ്ചിരി അയാൾക്ക് നൽകി ഞാൻ പുറത്തേക്കു കണ്ണും നട്ട് അവളുടെ ആ അസാധാരണ കണ്ണുകളെ മനസ്സിൽ വർണ്ണിച്ചു കൊണ്ടിരുന്നു.

ബസ്സ് സ്റ്റാർട്ട് ചെയ്‌തതും ഡിപ്പോയിൽ ഒരു പാലക്കാട് ബസ്സ് വന്നു നിന്നു നല്ല തിരക്ക് ഉണ്ടായിരുന്നു അതിൽ. അറിയുന്ന വല്ലവരും അതിൽ ഉണ്ടോ എന്ന് നോക്കുന്നതിനിടയിൽ ഞാൻ കണ്ടു ആ കണ്ണുകൾ. മനസ്സിലെ ആ സന്തോഷം എന്റെ എന്റെ ചുണ്ടുകളിലേക് ആവാഹിച്ചെടുത്തു ഞാൻ ആ കണ്ണുകളുടെ ഉടമയെ നോക്കി അതെ അതു അവൾ തന്നെ ആയിരുന്നു. ഞാൻ കയറിയ ഈ ബസ്സ് കിട്ടാൻ വേണ്ടി അവൾ തിരക്കിട്ടു ഇറങ്ങുന്നതിനു ഇടയ്ക്കു ഡ്രൈവറോട് ഒന്ന് കാത്തുനിക്കണെ എന്ന് ആങ്യ ഭാഷയിൽ അവൾ പറയുന്നുംഉണ്ടായിരുന്നു.

അങ്ങനെ അവൾ കയറി വന്നു രാവിലെ നിന്നിരുന്ന അതേ സ്ഥലത്തു വന്നു നിന്നതും ഞാൻ ചോദിച്ചു
- *ഹേയ്.. ബാഗ് ഞാൻ പിടിക്കണോ ..?*
ഒരു ദിർഗ പുഞ്ചിരി തന്നു അവൾ ബാഗ് കയ്യിൽ തന്നു.
സാദോഷത്തിന്റെ ആ ചിരി അടക്കാൻ പറ്റാത്തൊണ്ട് ഞാൻ വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു.

അങ്ങനെ പൂക്കോട്ടൂര് എത്തിയപ്പോഴേക്കും എന്റെ അപ്പുറത്ത് ഇരുന്നിരുന്ന ആ വയസ്സായ കാക്ക ഇറങ്ങാൻ എണീറ്റു. ആ അവസരം പാഴാക്കതെ ഞാൻ അവളോട് പറഞ്ഞു
- *നിനക്ക് വേണേൽ ഇവിടെ ഇരിക്കാം ട്ടോ*
*എനിക്ക് പ്രശ്നം ഒന്നും ഇല്ല*
ആരെങ്കിലും അവളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചുറ്റുപാടും ഒന്ന് പരതി അവൾ ആ സീറ്റിൽ ഇരുന്നു.

സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ എന്നായി എന്റെ അവസ്ഥ. എന്റെ പുഞ്ചിരി പുറത്തേക്കു വരാണ്ടിരിക്കാൻ ഞാൻ എന്റെ മീശയെ താഴേക്ക് തഴുകി കൊണ്ടിരുന്നു എന്നിട്ടും എനിക്ക് ചിരി അടക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കിയ ഞാൻ വീണ്ടും പുറത്തെകു നോകാൻ തിരിഞ്ഞതും അവൾ എന്റെ കൈ പിടിച്ചു കുലുക്കുന്നതായി എനിക്ക് തോന്നി ഞാൻ പെട്ടൊന്നു അവളെ നോക്കിയപ്പോൾ അവൾക്കു പകരം അവിടെ ഒരു മദ്ധ്യവയസ്കൻ ഇരിക്കുന്നു. ഇയാൾ രാവിലെ എന്റെ കൂടെ ഉണ്ടായിരുന്നു ഇതേ ബസ്സിൽ. അപ്പോഴേക്കും എന്റെ മനസ്സിൽ ആ ചോദ്യചിഹ്നം കത്തി ജ്വലിച്ചു *അവൾ എവിടെ ?* ഞാൻ ചുറ്റും പരതി പക്ഷെ കണ്ടില്ല അപ്പോഴാണ് സീറ്റിലെ അയാൾ സംസാരിച്ചു തുടങ്ങിയത്
- *ആരായാ മോനേ തിരയുന്നത് ?*
- *ഇല്ല ഇക്ക ഞാൻ എവിടെ എത്തി എന്ന് നോക്കാർന്നു*
- *നീ കൊണ്ടോട്ടിയിൽ നിന്നും തുടങ്ങിയതാണെല്ലോ* *പുറത്തേക്കും നോക്കി ഇമ പോലും വെട്ടാണ്ടെ ചിന്തിച്ചിരിക്കാൻ. എന്താണ് ഈ ചെറു പ്രായത്തിൽ തന്നെ ഇത്രത്തോളം ചുന്തിക്കാൻ ?*

ഇതു കേട്ടപ്പോഴാണ് ഞാൻ എന്റെ വാച്ചിലേക്ക് നോക്കിയത് 9:55Am
അയ്യോ.. അപ്പൊ ഉണ്ടായാതൊക്കെ ഒരു പകൽ കിനാവ് ആയിരുന്നോ ..?

അവള്

ആ ബാഗ്

പോലീസ് സ്റ്റേഷൻ

അവളുടെ ആ കണ്ണ്

സിനിമ

എല്ലാം ഞാൻ *കൺ തുറന്നു കണ്ട സ്വപ്‌നം*ആയിരുന്നോ ...?

എന്തോക്കെ ആയാലും അവളുടെ ആ കണ്ണും മുഖവും ഇപ്പോഴും എന്റെ മനസ്സിൽ മായാതെ നിൽപ്പുണ്ട്

ഫ്രണ്ട്സ് വായ്നോട്ടം എന്ന് പറഞ്ഞു കളിയാക്കയിട്ടും ഞാൻ ഇപ്പോഴും ആൾക്കൂട്ടത്തിൽ അവളുടെ ആ കണ്ണുകളെ തിരയാറുണ്ട് .

എന്നെങ്കിലും ആ കണ്ട സ്വപ്നം യാഥാർത്ത്യ മാവും എന്ന പ്രതീക്ഷയിൽ ഞാൻ ഇന്നും ജീവിക്കുന്നു

By Jowhar MP
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo