Showing posts with label ShahilKodassery. Show all posts
Showing posts with label ShahilKodassery. Show all posts

"നന്ദേട്ടാ വേണ്ടാ..!"

"നന്ദേട്ടാ വേണ്ടാ..!"
"ഒന്നിങ്ങടുത്ത് വാ പാറൂ...!"
"വിട് നന്ദേട്ടാ.. ദേ കയ്യിലെ പ്രസാദം താഴെപ്പോവ്വ്വേ...!"
"കാറ്റിനെപ്പോലും ഇത്രമാത്രം മോഹിപ്പിക്കുന്ന നിന്‍റെ കാര്‍ക്കൂന്തലില്‍ ചൂടിയ മുല്ലപ്പൂവിന്‍റെ കാച്ചെണ്ണ ചേര്‍ന്ന ഒരുമണമുണ്ട് പാറൂ..! അതിനു പകരംവെയ്ക്കാനാവില്ല ഒരു ശ്രീകോവിലിലെ പ്രസാദത്തിനും...!"
നന്ദനവളെ ചേര്‍ത്തുനിര്‍ത്തി..!
ആ കണ്‍മഷി പരന്ന കണ്ണുകളിലോട്ട് സൂക്ഷിച്ചുനോക്കിക്കൊണ്ട് പറഞ്ഞു..!
"ഭയമാ പെണ്ണേ എനിക്ക്.. ഭഗവാന്‍ കൃഷ്ണന്‍ പോലും നിന്നെ മോഹിച്ച് എന്നില്‍നിന്നടര്‍ത്തിയെടുക്കുമോ എന്ന ഭയം..!"
ഒരു വല്ലാത്ത ഭാവത്തോടെ നന്ദന്‍റെ കണ്ണുകളിലേക്ക് നോക്കി അവള്‍ മൗനം പാലിച്ചിരിക്കുകയാണ്..
ഇടവഴിയില്‍ ഇരുഭാഗത്തും തഴച്ചുവളര്‍ന്ന കൈതച്ചെടികളുടെ ഇലകളോടൊപ്പം അവളുടെ ധാവണിയും കാറ്റില്‍ തഴുകുന്നുണ്ടായിരുന്നു..!
കണ്ണുകള്‍ കണ്ണോടു ചേര്‍ക്കാന്‍ വെമ്പിട്ട് അവനവളിലേക്കടുക്കുമ്പോള്‍ പാര്‍വതി ഒരനര്‍ഗ്ഗ നിശ്വാസത്തോടെ അവളുടെ ഇമ ഇറുകിയടച്ചു പിന്നോട്ടാഞ്ഞ് പുളഞ്ഞു..!
അവനവളുടെ അരയില്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു...!
പാറൂ..! നിന്‍റെ കണ്ണുകളില്‍ കാണുന്ന ആ തിളക്കമുണ്ടല്ലോ..!
നിമിഷങ്ങളെ നിമിഷങ്ങളില്‍ നിന്നടര്‍ത്തിയെടുത്ത് എന്നെ നിന്നിലേക്കടുപ്പിക്കുന്നത് ആ തിളക്കമാണ്..!
അവന്‍റെ നിശ്വാസത്തിന്‍റെ ചൂടിലമര്‍ന്ന്
അവളുടെ ഇമയടഞ്ഞും തുറന്നും കൊണ്ടിരുന്നു..! കയ്യിലുള്ള പ്രസാദത്തില്‍ മുറുകെപ്പിടിച്ച് അമര്‍ത്തി ഞെരിക്കുന്നതോടൊപ്പം അവന്‍റെ അധരം ആ കണ്ണുകളിലേക്കടുത്തുകൊണ്ടിരുന്നു..!
നിര്‍വൃതി ചാര്‍ത്തിയ വിഭ്രാന്തിയോടെ അവളവന്‍റെ നെഞ്ചില്‍ കൈവെച്ച് തള്ളി മാറ്റി..!
"എന്ത് വൃത്തികേടാ നന്ദേട്ടാ ഈ ചെയ്യ്ണേ..!"
കുതിച്ച് പൊങ്ങിയ നന്ദന്‍റെ ശ്വാസനിശ്വാസത്തിന്‍റെ തോത് പതിയെ അമര്‍ന്നില്ലാതാവുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിന്ന് കണ്ണെടുത്ത് അവജ്ഞഭാവത്തോടെ മുഖം തിരിച്ചു നിന്നു..!
മുണ്ട് മടക്കിയുടുത്ത് തിരിഞ്ഞുനടക്കാന്‍ തുനിഞ്ഞപ്പൊഴേക്കും പാര്‍വതിയുടെ കൈകള്‍ നന്ദന്‍റെ കൈതണ്ടയില്‍ പിടി മുറുകിയിരുന്നു..!
"ദേഷ്യായോ നന്ദേട്ടന്..!"
"ന്നെ വിടുന്നുണ്ടോ.. നിക്ക് പോണം.."
"അങ്ങനങ്ങട്ട് വിടാന്‍ ഈ പാറൂന് മനസ്സില്ല..! എന്താ കൊച്ചു കുട്ട്യോളെ പോലെ..!"
അവനവളിലേക്കൊന്നൂടെ നോക്കി അമര്‍ഷം ഒരിത്തിരി പോലും ഒതുക്കിമാറ്റാതെ ചോദിച്ചു..!
"കുട്ടിത്തം എനിക്കല്ല.. നിനക്കാ..!
എന്‍റെ പെണ്ണല്ലേ നീ.. എന്നിട്ടെന്തിനാ എന്നെ ഒരന്യപുരുഷനെപ്പോലെ.."
"ആണല്ലോ..!"
നന്ദന്‍ വാക്കുകള്‍ പൂര്‍ത്തിയാക്കും മുന്‍പേ പാര്‍വ്വതി ഇടക്കുകയറി പറഞ്ഞു..!
"നന്ദേട്ടന്‍ ന്‍റെ കഴുത്തില്‍ മിന്നുകെട്ടും വരെ നിക്ക് നന്ദേട്ടന്‍ ഒരന്യപുരുഷന്‍ തന്ന്യാ..! ഇതെല്ലാം തെറ്റാണ് നന്ദേട്ടാ..!
അന്ന് ഏട്ടന്‍ തന്നെയല്ലേ പറഞ്ഞിരുന്നേ..
പ്രണയം മനസ്സിന്‍റെ അകത്തളത്തില്‍ കത്തിനില്‍ക്കുന്ന ഒരു മെഴുകുതിരിയാണെന്ന്..!
അതിന്‍റെ പ്രകാശമാണ് പ്രതീക്ഷകളിലേക്ക് പ്രണയത്തെ കൊണ്ടെത്തിക്കുന്നത്..!
അല്ലാതെ ഉരുകിയെരിയുന്ന മെഴുകുകണങ്ങളല്ല..!"
"ഉരുകിയമരുന്ന മെഴുകുകണങ്ങളാണ് ആ തിരി പ്രകാശിപ്പിക്കുന്നതെന്ന് പാറു എന്താ മനസ്സിലാക്കാത്തേ..!"
"എന്‍റെ ശരീരം ഉരുക്കിയൊഴുക്കി വിട്ടിട്ടു വേണോ നന്ദേട്ടാ നമ്മുടെ പ്രണയത്തിന് പ്രകാശമേകാന്‍...!"
"നീ എന്താ ഇങ്ങനെയൊക്കെ പറയുന്നേ..?"
"നിക്ക് സാഹിത്യമൊന്നുമറിയില്ലെങ്കിലും നന്ദേട്ടന്‍റെ മനസ്സ് വായിച്ചെടുക്കാനറിയാം.. ആ മനസ്സില്‍ തോന്നിയ ഉദ്ദേശവുമറിയാം...
അതിന് മനശാസ്ത്രം പഠിക്കേണ്ട ആവശ്യമൊന്നുമില്ല.. എന്‍റെ പ്രണയം ഏട്ടനു വേണ്ടി സമര്‍പ്പിച്ചത് ഏട്ടന്‍റെ ഹൃദയത്തിലാ.. അതുകൊണ്ടു മാത്രമാണത്..! ഭഗവാന്‍ ശ്രീകോവിലിന്‍റെ മുന്നില്‍ വെച്ച് നന്ദേട്ടനു പറയാനാവുമോ ഏട്ടന്‍ ഉദ്ദേശിച്ചത് ഇതല്ലാന്ന്..!"
നന്ദന് മറുപടിയില്ലായിരുന്നു..!
സ്വയം കുറ്റമാരോപിക്കപ്പെട്ട കുറ്റവാളിയെപ്പോലെ അവന്‍ ഒന്നുരണ്ടടി പിറകോട്ടു നടന്നു..! ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരി ഒട്ടും മാറാതെ പാര്‍വതി നന്ദന്‍റെ കൈവിരലുകള്‍ ചേര്‍ത്തു പിടിച്ചുകൊണ്ടു പറഞ്ഞു..!
ശരിയാ നന്ദേട്ടാ..!
പ്രകാശമേകി സൗരഭ്യം പരത്തുമ്പഴും ഉരുകിയലിയുന്ന മെഴുകുകണങ്ങളാണ് ആ സൗരഭ്യത്തിന് കാരണംന്ന് പാറൂനറിയാഞ്ഞിട്ടല്ല..! ആ സൗരഭ്യം ആവോളമാസ്വദിക്കണമെങ്കില്‍ ന്‍റെ കഴുത്തില്‍ ഈ ശ്രീകോവിലകത്തില്‍ പൂജിച്ച് വെച്ച ഒരു താലിച്ചരട് വേണംന്ന് ആഗ്രഹണ്ട്..! അത് മാത്രാ പാറു നന്ദേട്ടനോട് ആവശ്യപ്പെടുന്ന പ്രണയോപഹാരം.! നിക്ക് വേണ്ടിയത് സാധിച്ച് തര്വോ..!"
ആ തിളങ്ങുന്ന കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിരുന്നു..!
പാര്‍വ്വതിയുടെ കൈവിരലുകള്‍ നെഞ്ചോട് ചേര്‍ത്തുവെച്ചുകൊണ്ട്
നന്ദന്‍ നിറഞ്ഞ മനസ്സോടെ പുഞ്ചിരിച്ചു..!
പ്രണയം മധുരമേറുന്നത് അത് ഹൃദയത്തില്‍ വസിക്കുമ്പൊഴാണെന്ന തിരിച്ചറിവോടെ പാര്‍വതി ചാര്‍ത്തിക്കൊടുത്ത ചന്ദനക്കുറിയുമായി നന്ദന്‍ ഇടവഴിയിലൂടെ അവളോടൊപ്പം നടന്നു..!
ഇന്നവരുടെ വിവാഹമാണ്..!
ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ തിരുസന്നിധിയില്‍ വെച്ച് പൂജിച്ച മഞ്ഞച്ചരടിനു വേണ്ടി അവളിലെ മെഴുകുകണങ്ങള്‍ അവനു വേണ്ടി ദാഹം പൂണ്ടിരുന്നു..!
ശുഭകാര്യങ്ങള്‍ അതിന്‍റെ ചിട്ടയോടെ പരിപൂര്‍ണ്ണമാവാന്‍ ആത്മാവ് മതിയാവുമെന്ന വിശ്വാസമാവാം ഒരിറ്റ് കണ്ണീരിന്‍റെ നനവോടെ പാര്‍വതി ശ്രീകോവില്‍ അവസാന പുശ്പാര്‍ച്ചന നടത്തിയതും..!
"ഇതെന്താ.. മുഹൂര്‍ത്തം കഴിയാറായല്ലോ.. വരനെ കണ്ടില്ല...!"
താലത്തില്‍ വെച്ച താലിച്ചരട് സ്വയം അണിഞ്ഞുകൊണ്ടവള്‍ സുമംഗലിയായി വീട്ടിലേക്ക് നടന്നു..!
കാച്ചെണ്ണയില്‍ മുക്കിയ മുല്ലപ്പൂമൊട്ടുകള്‍ മുറിയൊട്ടാകെ വിതറി പൂര്‍ണ്ണനഗ്നയായി നിന്നു..!
ഒരു കരിന്തിരിയുടെ കൊച്ചുവെട്ടത്തില്‍ നന്ദന്‍റെ പാര്‍വ്വതി ആളിക്കത്തുമ്പോള്‍
വാക്ദാനം നിറവേറ്റിയ സന്തോഷം വെന്തുകരിഞ്ഞ് ചാരമാവുന്ന ആ മുഖത്ത് കാണാമായിരുന്നു..!!
അലക്ഷ്യമായി വീശിയ കാറ്റിനോടൊപ്പം വന്ന ഒരു പത്രക്കടലാസ് അവളിലെ നഗ്നതയുടെ അഗ്നിയിലേക്കമര്‍ന്നില്ലാതായി..!!
വെന്തു വെണ്ണീറായി ബാക്കിവെച്ച പ്രണയത്തോടൊപ്പം ആ കലാസിലെ വരികള്‍ മായാതെ തെളിഞ്ഞുകണ്ടു..!
വാഹനാപകടത്തില്‍ മരിച്ച ആ യുവാവിന് നന്ദന്‍റെ ചായയായിരുന്നു..!
ഒരു കൊച്ചുതെന്നലില്‍ ആ കടലാസും പൊടിഞ്ഞ് ചാരമായി അവളുടെ ജീവച്ഛവമായ നഗ്നതയിലേക്കലിഞ്ഞ് പ്രണയത്തിന്‍റെ
സൗരഭ്യം ചാര്‍ത്തുന്നുണ്ടായിരുന്നു..!
.
.
സസ്നേഹം ഷാഹില്‍ കൊടശ്ശേരി

എന്‍റെ ഭാര്യ..!

എന്‍റെ ഭാര്യ..!
______________________
നാലഞ്ചു ദിവസായി കലശലായ പനിയാണ്..
ഉമ്മച്ചി ഇടക്കിടക്ക് റൂമില്‍ വന്ന് അടുത്തിരിക്കും.. അടുക്കളപ്പണി ചെയത് തഴമ്പിച്ച കൈകൊണ്ട് മൂര്‍ദ്ധാവിലൊന്ന് തലോടുംമ്പം തന്നെ ഉള്ളില് കോറിയിട്ട പനിയുടെ കുളിരിനൊരാക്കം കിട്ടും..!
പിന്നെ ചൂടുള്ള ചുക്കു കാപ്പി ജനാല്‍ക്കല്‍ നിന്നെടുത്ത് എന്‍റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു..
"ഇതൊന്ന് വലിച്ച് കുടിക്ക് ഷാഹീ... ഉള്ളിലുള്ള പനിക്ക് നല്ല സുഖം കിട്ടും.."
"വേണ്ട ഉമ്മച്ചീ.. ഉള്ളവിടെക്കിടന്ന് പുകഞ്ഞോട്ടെ... ഉള്ളറിയുന്ന ഒരാളുണ്ടായിരുന്നല്ലോ ഇങ്ങടെ മരുമോളായ്ട്ട്.. നാലഞ്ച് ദിവസായിട്ട് തിരിഞ്ഞ് നോക്കിയോ..?
അങ്ങനെ പുകഞ്ഞിട്ടെങ്കിലും ഇന്‍റെ മനസ്സിനൊരിത്തിരി സമാധാനം കിട്ടാണെങ്കി കിട്ടിക്കോട്ടെ.."
"സ്വന്തം ശരീരം ഇല്ലാതാക്കീട്ടാണോ സമാധാനം ഇണ്ടാക്കാന്‍ നടക്ക്ണേ..? ഇയ്യ് സുഖല്ലാതെ കെടക്കാന്ന കാര്യം ഓളറിഞ്ഞിട്ടുണ്ടാവൂല.. ഷാഹ്യേ.. എങ്ങനെ അറിയാനാ..? ഇനി ഇയ്യിന്‍റെ മുഖത്തോട്ട് പോലും നോക്കരുതേ എന്ന് പറഞ്ഞിട്ടല്ലേ അന്ന് ഇയ്യോളെ പറഞ്ഞയച്ചത്..? ആ ദണ്ണം ആ പാവം കുട്ടിക്ക് ഇപ്പഴും ണ്ടാവും..!"
"ഉമ്മാ.. ഞാന്‍.. ദേഷ്യം പിടിച്ചപ്പൊ അന്ന് ഞാന്‍ എന്തൊക്കെയോ പറഞ്ഞ് പോയി..!
ഞാന്‍ എന്തൊക്കെ പറഞ്ഞാലും ഓളിവിടെന്ന് ഇറങ്ങിപ്പോവണായിരുന്നോ..
ഇങ്ങള്‍ക്കറിയുന്നതല്ലേ.. ന്‍റെ ദേഷ്യം അപ്പോക്കിന് മാറുന്നതാന്ന്."
"എല്ലാം ഈ ഉമ്മാക്കറിയാം ഷാഹ്യേ. പക്ഷേ.. അന്‍റെ ഈ മുന്‍ശുണ്ഢീ കൊണ്ടെത്തിക്കുന്നത് നാശത്തിലേക്കായിരിക്കും.. അതോണ്ട് ആദ്യം ഇയ്യൊന്ന് ക്ഷമിക്കാന്‍ പഠിക്ക്..
അന്‍റെ ഫോണിങ്ങ് തന്നാ... ഞാനോളെ വിളിക്കാന്‍ പോവാ.. എത്ര ദിവസംന്ന് വെച്ചാ ഇങ്ങനെ തെറ്റീം പിരിഞ്ഞും ഇരിക്കാ..?"
കട്ടിലിനരികെയുള്ള ഫോണ്‍ വാങ്ങി ഉമ്മ ഷാനിക്ക് വിളിക്കാന്‍ തുടങ്ങിയപ്പൊഴേക്ക് ഞാനത് പിടിച്ച് വാങ്ങി..
"വേണ്ട ഉമ്മാ.. വിളിക്കണ്ട..."
"ഞാനിത്രയൊക്കെ പറഞ്ഞിട്ടും അന്‍റെ വാശി വിടാന്‍ ഇയ്യ് കൂട്ടാക്ക്ണില്ലാ ലേ..? എന്തൊക്കെ ആയാലും അന്‍റെ പെണ്ണാണോള്.. കല്യാണം കഴിഞ്ഞാ അന്‍റെ എല്ലാ കാര്യങ്ങളും നോക്കേണ്ട ഉത്തരവാദിത്വം ഷാനിക്കാ.. ഈ ഉമ്മാക്ക് ന്‍റെ കുട്ടീനെ നോക്കാന്‍ കയ്യാത്തോണ്ടല്ല ഞാന്‍ പറയുന്നേ...
ഒരു ഭാര്യ അവളുടെ ഭര്‍ത്ഥാവിനെ പരിചരിക്കുന്ന പോലെയാവില്ല ഉമ്മ.. പരിമിതികളുണ്ട്.. അത് മനസ്സിലാക്ക് ഷാഹീ.. ഇന്‍ക്ക് അന്‍റെ ഉമ്മയാവാനേ കഴിയൂ.. എന്നാല്‍ ഇയ്യ് നിക്കാഹ് ചെയ്ത് കൊണ്ടോന്ന ആ പെണ്ണിന് അന്‍റെ ഭാര്യ എന്നതിലുപരി ഒരുമ്മാന്‍റെ പരിചരണവും നല്‍കാനാവും..!"
ശരിയാണ് ഉമ്മ പറഞ്ഞത്.. ഒരര്‍ത്ഥത്തില്‍ അവളങ്ങിനെത്തന്നെയായിരുന്നു...
ഒരു കളിക്കൂട്ടുകാരിയായ് എന്നെയവള്‍ സന്തോഷിപ്പിക്കുമ്പോള്‍ ഒരു പ്രണയിനിയായ് സംതൃപ്തിപ്പെടുത്താനും മറന്നില്ല...!
വാല്‍സല്യ നിധിയായ ഉമ്മാന്‍റെ സ്ഥാനം നല്‍കി സ്നേഹവും അവളുടെ കണ്ണുകളിലൂടെ എനിക്ക് കാണാനായിരുന്നു..
തിരിച്ച് വാത്സല്യവും സ്നേഹവും അവളുമവകാശപ്പെടുന്നതല്ലേ..?
"എന്താ ഷാഹീ.. ഞാന്‍ പറഞ്ഞണ് അനക്ക് മനസ്സിലായില്ലാ എന്നുണ്ടോ..?"
"അതോണ്ടല്ല ഉമ്മാ.. ഓളെ ഇങ്ങട്ട് വിളിച്ച് വരുത്തണംന്ന് തന്യാണ് ഞാനും ആഗ്രഹിക്കുന്നേ..! പക്ഷേ.. ഈ ഒരവസ്ഥയില്‍.. ഞാന്‍ പനിച്ച് കിടക്ക്ണ നേരം തന്നെ ഓളെ ഇങ്ങോട്ട് വിളിച്ച് വരുത്തിയാല്‍ സ്വന്തം കാര്യം ശെരിയാവാന്‍ എന്തും ചെയ്യും എന്നല്ലേ അവളതീന്ന് മനസ്സിലാക്കാ..?"
"അതാണ് ഷാഹീ നിനക്ക് പറ്റിയ തെറ്റ്..!
ഒരു പെണ്ണ്.. അവളുടെ എല്ലാ വേഷത്തിലും ആത്മാര്‍ത്ഥത പുലര്‍ത്തുന്നളാണ്.. അങ്ങനെ ആവണം.. അല്ലെങ്കില്‍ അവളെ പെണ്ണെന്ന് വിളിക്കാന്‍ പാടില്ലല്ലോ..?
ഒരുമ്മാക്ക് മകനോളുള്ള ആത്മാര്‍ത്ഥത ഒരു പക്ഷേ.. മകന് ഉമ്മയോടുണ്ടായിക്കോളണം എന്നില്ല..!
അതുപോലെയാണ് ഒരു ഭാര്യക്ക് ഭര്‍ത്ഥാവിനോടുള്ള ആത്മാര്‍ത്ഥതയും.. പടച്ചോന്‍ അതങ്ങിനെയാണ് ക്രോഡീകരിച്ചിരിക്കുന്നത്..!
ഞാനും ഒരു ഭാര്യയാണ്.. നിന്‍റുപ്പാന്‍റെ..
ഉപ്പാനോടുള്ള കടമയും കടപ്പാടും എത്രകണ്ടുണ്ടെന്ന് ഒരു പെണ്ണായിപ്പിറന്ന നിന്‍റെ ഉമ്മയായ ഇന്‍ക്ക് മനസ്സിലായിട്ടുണ്ടെങ്കില്‍ നിന്‍റെ ആപല്‍ഘട്ടങ്ങളില്‍ നിനക്ക് തണലേകാന്‍ നീ മഹറ് ചാര്‍ത്തിയ പെണ്ണ് ഒരിത്തിരി പോലും മടി കാണിക്കില്ല..!"
ഉമ്മ നീട്ടി തന്ന ചുക്കുകാപ്പി കുടിച്ച് എരിവ് വലിച്ച് വാത്സല്യം തുളുമ്പുന്ന ആ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടിരുന്നു..
ആ കണ്ണുകളിലൂടെ എനിക്ക് ഷാനിയുടെ കറയില്ലാത്ത സ്നേഹം തുറന്ന് കാണിച്ചത് എന്‍റുമ്മ തന്നെയാണല്ലോ..!
ചെറിയൊരു കാര്യത്തിനു പോലും പെട്ടെന്ന് ദേഷ്യം വരുന്ന എന്‍റെ നശിച്ച പ്രകൃതമാണ് എന്‍റെ ഷാനിയെ ഇന്നെന്നില്‍ നിന്നും അകറ്റിയത്..!!
ഓഫീസുമായി ബന്ധപ്പെട്ട എന്തോ തലവേദനക്കിടയില്‍ വീട്ടിലെക്ക് വിളിച്ചപ്പോള്‍ എന്തോ അവള്‍ ഫോണെടുത്തില്ല...
എനിക്കന്ന് തിരിച്ച് വീട്ടിലേക്ക് തന്നെ മടങ്ങേണ്ടി വന്നു..
മുന്‍പും പിന്‍പും നോക്കാതെ ദേഷ്യപ്പെട്ടു..
ഒരുപാട് വഴക്ക് പറഞ്ഞു.. കാണുന്നതേ കലിയാണെന്ന് പറഞ്ഞു...!
ഞാന്‍ തന്നെയാണവളോട് വീട്ടിലോട്ട് പോവാന്‍ പറഞ്ഞത്.. അവളാണ് ശരി.. അവളെന്നെ അനുസരിച്ചു.. അത്രമാത്രം..!!
എന്‍റെ തെറ്റ്..!
പശ്ചാതാപം ഖല്‍ബില്‍ അണപൊട്ടി ഒഴുകി ഉമ്മാന്‍റെ തോളില്‍ തല ചായ്ച്ചിരിക്കുമ്പൊഴായിരുന്നു തല താഴ്ത്തി.. വിറച്ച് വിറച്ചുകൊണ്ട് ഷാനി മുറിയുടെ വാതില്‍പടിക്കല്‍ നില്‍ക്കുന്നത് കണ്ടത്..!
കയ്യില്‍ കൊണ്ടുപോയ വസ്ത്രക്കവര്‍ അതുപോലെത്തന്നെ തിരികെക്കൊണ്ടുവന്നിരിക്കുന്നു..!
"ആകാംക്ഷയും സന്തോഷവും കലര്‍ന്ന സ്വരത്തോടെ ഉമ്മ അവളുടെ അരിക് ചേര്‍ന്ന് ആ കൈകളില്‍ ചേര്‍ത്തു പിടിച്ചുകൊണ്ട് പറഞ്ഞു.."
"അല്‍ഹംദുലില്ലാഹ്.. എന്നാലും ന്‍റെ കുട്ടോ ഇങ്ങ് വന്നല്ലോ.. അതുമതി ഈ ഉമ്മാക്ക്.."
ഉമ്മ വിളിച്ച് വരുത്തിയതാണവളെ എന്ന് വിചാരിച്ച് ഞാനന്നേരം തന്നെ മുഖം തിരിച്ച് തിരിഞ്ഞ് കിടന്നു..!
പക്ഷെ..!
"ഷാനീ.. ഞാന്‍ അന്നെ വിളിച്ച് വരുത്താന്‍ ഒരുപാട് കഷ്ടപ്പെട്ടതാ.. ഇന്‍ക്കാണെങ്കി ഒറ്റക്ക് വിളിക്കാനൊന്നും കയ്യാത്തോണ്ട്..! ഓനാണെങ്കി വിളിക്കാന്‍ സമ്മയ്ക്ക്ണൂല്ല.."
"ഞാനെല്ലാം അറിയ്ണ്ടായിര്ന്നു ഉമ്മാ.. ശരീരം ആടെ ആണേലും മനസ്സും ഖല്‍ബും ഈടെയല്ലേ..! പെരുത്ത് പേടീണ്ടായിനു ഇങ്ങട്ട് വരാന്‍.. പക്ഷെ.. വരാണ്ടിരിക്കാന്‍ കഴിഞ്ഞില്ല.."
അവള്‍ കരയുന്നുണ്ടായിരുന്നു..
"എങ്ങനെ.. എങ്ങനെ അറിഞ്ഞൂന്നാ.? ഓന്‍ വിളിച്ചീനോ..?"
"ഇല്ല.. അവിടെ വീട്ടിലിരുന്നിട്ടും ന്‍ക്കൊരു സമാധാനം കിട്ട്ണില്ല.. പിന്നെ താഴേ വീട്ടിലെ നിഷി ഇത്താത്ത ഇന്നാ പറഞ്ഞേ.. ഇക്ക പനിച്ച് കെടക്കാണെന്ന്.. അതും കൂടെ കേട്ടപ്പൊ പിടിച്ച് നിക്കാന്‍ കഴിഞ്ഞില്ല..! പേടിച്ചോണ്ടാ ഇങ്ങട്ട് വന്നേ..!"
"കണ്ട് പഠിക്ക് ഷാഹ്യേ..! പക്വത ഇല്ലാത്ത കാലത്ത് പെണ്ണ് കെട്ടിയാ ഇതാവും സ്ഥിതി.."
ഉമ്മ എന്‍റെ നേരെ നോക്കിയത് പറയുമ്പം പശ്ചാതപിക്കാന്‍ പോലും അര്‍ഹതയില്ലാത്ത ഹൃദയവുമായി ഞാനവളുടെ കണ്ണുകളിലോട്ട് നോക്കി.. ഭാവം കൊണ്ട് മാപ്പ് ചൊല്ലീ..
"ഇനി ഇയ്യ് വേണം ഷാനീ ഓനെ പക്വത പഠിപ്പിക്കാന്‍.."
എന്ന് ഷാനിയോട് പറഞ്ഞ് ഒരാശ്വാസച്ചിരിയോടെ ഉമ്മ മുറിക്ക് പുറത്തേക്ക് പോയി..!
കണ്ണു രണ്ടും നിറഞ്ഞ് തല താഴ്ത്തി വിറച്ചു നില്‍ക്കുകയാണ് ഷാനി എന്‍റെ മുമ്പില്‍..!
ഇടറിയ സ്വരത്തോടെ അവളെന്നെ വിളിച്ചു..
"ഇക്കാ...!"
എല്ലാം മറന്ന് ഇടറിക്കരയാനേ എനിക്കപ്പോ ആയുള്ളൂ..!
ഒരു കൊച്ചു കുട്ടിയെപ്പോലെ എന്‍റെ ഭാര്യമുടെ മുന്‍പില്‍ മുഖംപൊത്തിക്കരയുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അവളും എന്നിലേക്കടുത്തു..
"ന്‍റെ അല്ലാഹ്.. ഇക്കാ.. ഇങ്ങളെന്താ ഇത്.. കരയാ..? ഇന്നേം കൂടി സങ്കടാക്കല്ലേ...!"
"ഷാനീ.. ഞാ.. ഞാന്‍.. അന്ന്.. ന്‍ക്ക് തെറ്റ് പറ്റിപ്പോയി.."
"സാരോല്യ ഇക്കാ.. ഇക്കാന്‍റടുത്തൊരു തെറ്റും ഇല്യ.. ഞാനന്ന് ഇറങ്ങിപ്പോവുന്നത് തെറ്റാണോ ശെരിയാണോ എനിക്കറിഞ്ഞൂടായിരുന്നു.. അന്ന് ഇക്കാനെ അനുസരിക്കാതെ നിന്നീര്‍ന്നേല്‍ കൂടുതല്‍ വഴക്കാവുംന്ന് വിചാരിച്ചിട്ടായിരുന്നു..."
"ഷാനീ.. എന്നോട് ക്ഷമിക്ക്.."
"ഉം.. സാരല്യ.. അത് വിടീം.. പനി മാറീക്കില്ലേ..? നേരത്തിനും കാലത്തിനും മരുന്ന് കഴിച്ചീനോ.. അതോ... കുറുമ്പ് കാട്ടി നിന്നോ..?"
"മരുന്നൊക്കെ കഴിച്ചീനു.. മനസ്സിനുള്ളിലെ പൊകച്ചില്‍ ഇയ്യന്ന് വീടുവിട്ട് ഇറങ്ങിപ്പോയപ്പം തുടങ്ങീതാ..."
"സാരല്യ.. എന്തായാലും ഞാനിങ്ങ് വന്നീലേ.. ഇനി ഒക്കീനും മാറിക്കോളും ട്ടോ.."
"ഇല്ല.. മാറൂല..!"
"മാറൂലാന്നോ.. അതെന്തേ.?"
"ഇക്കാനെ ഒന്ന് തൊട്ട് നോക്കിയേ.. നല്ല പൊള്ള്ണ ചൂടാ..!"
അവളെന്‍റെ അടുത്തിരിന്ന് കവിളിലും നെറ്റിയിലും കൈ വെച്ചപ്പോക്ക് ഞാനവളെ വലിച്ചെന്നോട് ചേര്‍ത്ത് എന്‍റെ കരവലയത്തിന്നകത്താക്കിയിരുന്നു..!
ഇടറുന്ന നിശ്വാസത്തോടെ എന്‍റെ കണ്ണുകളിലേക്ക് കണ്ണെടുക്കാതെ നോക്കിക്കൊണ്ടവള്‍ പറഞ്ഞു..
"ഇക്കാന്‍റെ മാറാത്ത ചൂട് ഈ കള്ളബഡ്ക്കൂസിന്‍റെ കണ്ണില്‍ കണ്ടപ്പം തന്നെ ഇനിക്ക് മനസ്സിലിയീനു.. കുരുത്തക്കേട് കാണിക്കാനാണെന്ന്.."
ഒരു കള്ളച്ചിരിയോടെ ഒന്നൂടെ ഞാനവളെ എന്നിലേക്കടുപ്പിച്ചു.. സീലീംഗ് ഫാനിന്‍റെ കാറ്റില്‍ അവളുടെ മുടിഇഴകഴെന്നെ ഇക്കിളിപ്പിടുത്തിക്കൊണ്ടിരുന്നു..
കോരിത്തരിക്കുന്ന പനിയുടെ വിറയലില്‍ ചൂട് പാറുന്ന ഉമ്മച്ചിയുടെ ചുക്ക്ക്കാപ്പിയോടൊപ്പം ഒരൊറ്റ പുതപ്പിന് കീഴില്‍ മഹറ് ചാര്‍ത്തിയ പെണ്ണിന്‍റെ നെഞ്ചിലെ ചൂട് കട്ടെടുത്തങ്ങ് കടന്നാല്‍ ഏത് പനിയും പമ്പ കടക്കും..!
സ്നേഹപൂര്‍വം ഷാഹില്‍ കൊടശ്ശേരി
______________________
പിണക്കങ്ങളേറെയുണ്ടെങ്കിലും ബന്ധങ്ങള്‍ക്ക് പവിത്രത നല്‍കി കറയില്ലാതെ സ്നേഹിക്കാന്‍ ആത്മാര്‍ത്ഥതയുള്ളവരാണ് ഓരോ പെണ്ണും...
അവളാണ് ഭാര്യയും ഭാര്യയിലൂടെ ഉമ്മയുമാവുന്നത്..!
സ്നേഹമെന്നും വിജയിക്കട്ടെ.. പ്രിയ സഹോദരന്‍മാരുടെയും സഹോദരിമാരുടെയും ദാമ്പത്യം സന്തോഷപൂര്‍ണ്ണമാവാന്‍ നമുക്കാത്മാര്‍ത്ഥമായ് പ്രാഥത്ഥിക്കാം..!

Shahil

ഒരു പ്രതിശ്രുത വധുവിന്‍റെ ആത്മഹത്യക്കുറിപ്പുകള്‍..!


ഒരു പ്രതിശ്രുത വധുവിന്‍റെ ആത്മഹത്യക്കുറിപ്പുകള്‍..!
_________________________
നല്ലോണം വിയര്‍ത്തിരുന്നു ഞാന്‍..!
ആദ്യായ്ട്ടാ പരിചയല്ലാത്ത ആണൊരുത്തന്‍റെ മുന്‍പീന്ന് വര്‍ത്താനം പറയുന്നത്‌.. സ്വന്തം വീട്ടിലെ സ്വീകരണമുറിയില്‍ തന്നെയാണല്ലോന്നോര്‍ത്തപ്പോള്‍ ഒരിത്തിരി ധൈര്യം വന്നെങ്കിലും എനിക്കന്നേരം ജംഷിക്കാനോട് അങ്ങോട്ട് ഒന്നും ചോദിക്കാന്‍ പറ്റീര്‍ന്നില്ല..!
മൂപ്പര് നല്ല മാന്യതയോട് കൂടിത്തന്നെയായിരുന്നു എന്നോട് സംസാരിച്ചത്.. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്.. പഠനത്തെക്കുറിച്ചും കുടുംബകാര്യങ്ങളുമെല്ലാം...!
അവസാനം "കാണാം" എന്നും പറഞ്ഞ് സലാം ചൊല്ലി മടങ്ങിയപ്പം തന്നെ ഉമ്മി എന്നോട് വന്ന് ചോദിച്ചു..
"ഇഷ്ടായോ ഓനെ ന്‍റെ കുട്ടിക്ക്..?"
ഒരു വിവാഹത്തെക്കുറിച്ച് അന്നേ വരെ മനസ്സ് പൊരുത്തപ്പെട്ടിട്ടില്ലായിരുന്നെങ്കിലും ജംഷിക്കാന്‍റെ മാന്യമായ സംസാരവും അടുക്കവും ചിട്ടയുമുള്ള ഭാവങ്ങളും എന്നെ ആ വിവാഹത്തിന് സമ്മതിപ്പിച്ചു..!
പഠനകാലത്തുപോലും ആണ്‍കുട്യോളുമായി ചങ്ങാത്തമില്ലാത്തോണ്ട് ഞാന്‍ മനസ്സിലാക്കിയ പുരുഷന്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്ന് ഒരുപാട് അന്തരവുണ്ടായിരുന്നു ജംഷിക്കാക്ക്..!
അതുകൊണ്ടു തന്നെയാവാം ഭീതിയോടെ മാത്രം ഞാന്‍ നോക്കിക്കണ്ടിരുന്ന പുരുഷനില്‍നിന്ന് ജംഷിക്ക എന്‍റെ മനസ്സിന്‍റെ ഒരു ഭാഗമായി മാറിയത്..!
രണ്ടു കുടുംബങ്ങള്‍ക്കും തമ്മില്‍ ഇഷ്ടമായ സ്ഥിതിക്ക് കല്യാണം ഏതാണ്ട് ഉറപ്പിച്ച മട്ടായിരുന്നു..!
ആറുമാസത്തെ കോഴ്സ് കൂടി ബാക്കിയുള്ളോണ്ട് പഠനം കഴിഞ്ഞിട്ട് മതി നിക്കാഹും കൂട്ടിക്കൊണ്ടുപോവലും എന്നൊക്കെ പറഞ്ഞ് നിശ്ചയിച്ചിട്ടു..!
സത്യം പറഞ്ഞാ പെട്ടെന്നൊരു വിവാഹത്തിന് തയ്യാറാവാതിരുന്ന എനിക്ക് വിവാഹം നീട്ടിയത് വല്ലാത്ത ആശ്വാസമായിരുന്നു..! ഒപ്പം ഈ ആറുമാസത്തിനിടക്ക് ജംഷിക്കാനെ നന്നായ് മനസ്സിലാക്കാനും ഇക്കാന്‍റെ ഇഷ്ടാനിഷ്ടങ്ങളും അറിയാനും കഴിയുമല്ലോ..!
കല്ല്യാണത്തെക്കുറിച്ചുള്ള എന്‍റെ ഈ പേടി ഈ ആറുമാസങ്ങള്‍ക്കുള്ളില്‍ മാറുംന്ന് തന്യാ എല്ലാരും പറഞ്ഞേ..!
ഇക്ക ഇടക്ക് വീട്ടില്‍ വരാറുണ്ടായിരുന്നു..
ഒരുപാട് സംസാരിക്കും.. എന്നോടും വീട്ടിലുള്ളോരോടുമെല്ലാം
സാവകാശം ജംഷീര്‍ക്കാനോടുള്ള പേടിയെല്ലാം മാറി..!
എനിക്കന്ന് ഫോണില്ലായിരുന്നു..
ഉമ്മാന്‍റെ ഫോണില്‍ വിളിച്ച് എല്ലാരോടും സംസാരിക്കുന്നതോടൊപ്പം എന്നോടും സംസാരിക്കും..
നേരിട്ട് സംസാരിക്കുന്നതിലേറെ ഫോണിലൂടെ മനസ്സ് തുറന്ന് സംസാരിക്കാന്‍ കഴിയുമെന്ന് മനസ്സിലായതോടെ ഉമ്മാന്‍റെ ഫോണിലേക്കു വരുന്ന റിങ്ങുകളിലെല്ലാം ഞാന്‍ ജംഷിക്കാന്‍റെ കോളുകള്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്നു..!
"എന്നാ ശരി.. വെക്കട്ടെ..!"
എന്നും പറഞ്ഞ് ഇക്ക കോള്‍ ഡിസ്കണക്റ്റ് ചെയ്യുമ്പോള്‍..
"വെക്ക്വാണോ..!?"
എന്നും പറഞ്ഞ് ഒരഞ്ചു മിനുറ്റു കൂടി അധികം സമയം സംസാരിക്കാനുള്ള അവസരമുണ്ടാക്കി കൊടുത്തത് ഞാന്‍ തന്നെയായിരുന്നു..!
അഞ്ചുള്ളത് പിന്നെ പത്തും പതിനഞ്ചുമൊക്കെ ആയി മാറി..!
എങ്കിലും ഒരു പരിതി ഞാന്‍ സ്വയം നിശ്ചയിച്ചു വെച്ചത് സ്വന്തം ഫോണല്ല എന്നറിഞ്ഞുകൊണ്ടു മാത്രമായിരുന്നു..!
അതറിഞ്ഞുകൊണ്ടു തന്നെ ജംഷിക്ക എനിക്കൊരു ഫോണ്‍ വാങ്ങിച്ചു തന്നു..!
"ഇനി സ്വന്തമായി ഫോണില്ലാ എന്ന പരാതി വേണ്ട.."
എന്നായിരുന്ന ഫോണ്‍ നല്‍കിയപ്പോള്‍ ജംഷിക്ക എന്നോട് പറഞ്ഞത്..!
കോളുകളുടെ സംസാര ദൈര്‍ഗ്യം കൂടുന്നതോടൊപ്പം ഇക്കയുമായി ഞാന്‍ വല്ലാതെ അടുത്തു..! തടസ്സങ്ങളൊന്നുമില്ലാതെ മനസ്സ് തുറന്ന് സംസാരിക്കാന്‍ രാത്രിസമയങ്ങളാണ് കിട്ടാറുള്ളതെങ്കിലും പലപ്പോഴും സുബഹ് ബാങ്ക് കേള്‍ക്കും വരേ സംസാരം നീണ്ട് പോവാറുണ്ടായിരുന്നു..!
ഇക്കായോ.. അല്ലെങ്കില്‍ ഞാനോ
സംസാര ധൈര്‍ഗ്യത്തിന് പരിതി നിശ്ചയിക്കാന്‍ മറന്നുപോവുകയായിരുന്നു..!
ആയിടക്കാണ് ഇക്കാന്‍റെ കുടുംബത്തിലൊരു കല്യാണം നടക്കുന്നത്..!
ബൈക്കുമായി ഇക്ക മുറ്റത്ത് വന്നുനില്‍ക്കുമ്പോള്‍ ഞാന്‍ വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു..!
ഭര്‍ത്ഥാവാവാന്‍ നിശ്ചയിച്ച ഒരാളാണെങ്കില്‍ പോലും എനിക്കെന്തോ..!
ഭാവി മരുമോനോട് വാത്സല്യം ആവോളം ഇപ്പൊഴേ ഉള്ളതുകൊണ്ട് ഉമ്മാന്‍റേം ഉപ്പാന്‍റേം പൂര്‍ണ സമ്മതമുണ്ടായിരുന്നു ജംഷിക്കാന്‍റെ കൂടെ പോവാന്‍..!
വിറച്ചുകൊണ്ടാണെങ്കിലും ബൈക്കിന് പിന്നിലിരുന്നു..!
ജീവന്‍റെ പാതിയാവാന്‍ വിധിയച്ചാളല്ലേ എന്നോര്‍ത്തപ്പോള്‍ ഭയമില്ലാതായി.!
ഞാന്‍ അങ്ങോട്ടും നേരിട്ട് സംസാരിച്ചു തുടങ്ങി..! ഇക്കാന്‍റെ കുടുംബക്കാരെയെല്ലാം പരിചയപ്പെട്ട് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഇക്കയുമായി ഞാന്‍ ഒന്നൂടെ അടുത്തു..!
ഒരപരിചിതനാണെന്ന ഭയവും നാണവും ഇല്ലാതായി.. സ്വന്തം വീട്ടിലുള്ള ഒരാളെപ്പോലെയായി..!
രാത്രി സംസാരത്തിനിടക്ക് എപ്പഴോ പറഞ്ഞതാണ്..
"നമുക്കൊന്ന് ഊട്ടി വരെ പോയാലോ റസീ.."
"ഊട്ടിയോ.. അങ്ങോട്ടൊരുപാട് ദൂരോല്ലേ.."
"വൈകുന്നീന് മുമ്പ് ഇങ്ങോട്ട് വരാലോ.."
കാര്യം വീട്ടുകാരോട് പറഞ്ഞപ്പോള്‍ അവര്‍ക്കും എതിര്‍പ്പൊന്നും ഇല്ലായിരുന്നു..
ഇക്കയുമായി അത്രേം അടുത്ത ഞാനും മറുത്തൊന്നും ആലോചിച്ചില്ല..!
മുന്‍പേ രണ്ടുതവണ അങ്ങോട്ട് പോയിട്ടുണ്ടെങ്കിലും പ്രകൃതിയുടെ മനോഹാരിതക്ക് പ്രണയാര്‍ദ്രമായ നിറങ്ങളുണ്ടെന്ന് ഇക്കാന്‍റെ കൂടെപ്പോയപ്പൊഴാണ് മനസ്സിലായത്..!
നിറഞ്ഞ മനസ്സോടുകൂടി മടങ്ങുമ്പോള്‍ തണുത്ത് വിറക്കുന്ന ആ കോടമഞ്ഞിന്നിടയിലും ഇക്കാന്‍റെ വാക്കു കേട്ട് ഞാനാകെ വിയര്‍ത്തു..!
"ഇക്കാ.. അത്...."
"ഫോണിലൂടെ എന്നും തരാറുള്ളതല്ലേ പിന്നെന്താ.."
"എന്നാലും.. എനിക്കെന്തോ... "
"എന്തിനാ റസീ പേടിക്ക്ണേ.. നിന്‍റെ ഭര്‍ത്ഥാവാവേണ്ടവനല്ലേ ഞാന്‍.."
ശരിയാണ്.. ഭര്‍ത്ഥാവാവേണ്ടവന്‍..!
ആ ഒരു കടപ്പാട് മാത്രം ഓര്‍ത്ത്
അധരങ്ങളിലെ ചൂട് ഞാനയാള്‍ക്ക് പകര്‍ന്നപ്പോള്‍ സത്രീയുടെ അനുപൂതികള്‍ക്ക് പുതിയ രൂപം എനിക്കെന്നില്‍ തന്നെ കാണാന്‍ കഴിഞ്ഞു..!
രാത്രി സംസാരം തെറ്റായ രീതിയിലേക്ക് എത്തിന്നുണ്ടെന്ന് മനസാക്ഷി പറയുന്നുണ്ടെങ്കിലും ഭര്‍ത്ഥാവാവേണ്ടയാള്‍ അവകാശപ്പെട്ടതല്ലെ ഇതെല്ലാമെന്നോര്‍ക്കുമ്പോള്‍ അതിര്‍വരമ്പുകളുടെ വേലിച്ചരടുകള്‍ ഒന്നൊന്നായി മുറിച്ചുമാറ്റി..!
ഒരുമിച്ചുള്ള യാത്രകള്‍ പിന്നെയും പോയി..!
രാത്രി രണ്ടറ്റത്തുനിന്നും സംസാരിച്ചു പങ്കിട്ട അനുഭൂതികള്‍ അവകാശത്തിന്‍റെ ബലത്തില്‍ നേരിട്ടു പകര്‍ന്നു നല്‍കി...!
ഇതു ഞങ്ങളുടെ ശരിയെന്ന് വിശ്വസിച്ചു..!
ആറുമാസത്തിന്‍റെ അവസാന നാളുകളില്‍ ഫോണ്‍കാളുകളുടെ സംസാര ദൈര്‍ഗ്യം കുറഞ്ഞതോടൊപ്പം ഒരുമിച്ചുള്ള യാത്രകളുമില്ലാതായി..!
"ഓര്‍ക്കീ ബന്ധം വെണ്ടോലോ റസീ..
എന്തായാലും നിക്കാഹിന് മുന്‍പന്നെ പിന്‍മാറിയണ് ഭാഗ്യായി..!
അല്ലെങ്കില്‍ ന്താവും മ്മളെ സ്ഥിതി..!"
ഒരാശ്വാസ വാക്കിന്‍റെ താളത്തില്‍ ഉമ്മ എന്നോടിതേ പറഞ്ഞതൊള്ളൂ...
നിയമപരമായി കൂടിച്ചേരാത്ത രണ്ട് കുടുംബങ്ങള്‍ രണ്ടുദിശയിലേക്ക് അകന്നുപൊവുമ്പം ഉമ്മാക്കും കുടുംബക്കാര്‍ക്കും ബന്ധം മുറിക്കേണ്ട വേവലാതികളൊന്നുമില്ലല്ലോ..!
നിയമങ്ങളുടെ കണ്ണില്‍പെടാത്ത ബന്ധങ്ങള്‍ ബന്ധനങ്ങളായി എന്‍റെയുള്ളില്‍ പുകഞ്ഞുകത്തുമ്പോള്‍
എന്നിലെ സ്ത്രീത്വമവിടെ നിസഹായയാണ്..!!
ഇനിയൊരു പെണ്ണിനും എന്‍റെ വിധി വരരുതേ എന്ന പ്രാര്‍ത്ഥനയോടെ
വിടപറയുന്നു..
എന്‍റെ മരണത്തിനുത്തരവാധി ജംഷിക്കയോ ഷംഷിക്കയുടെ വീട്ടുകാരോ എന്‍റെ വീട്ടുകാരോ അല്ല.. മറിച്ച് ഈ സമൂഹിക പശ്ചാത്തലമാണ്..!!
________________________
ഇവിടെ തെറ്റ് ചെയ്തത് ജംഷിക്കയോ റസിയോ അവരുടെ കുടുംബക്കാരോ അല്ല..!
ഏതൊരു ആണിനെയും പോലെ മാനസിക സംഘര്‍ഷങ്ങളുടെ പിടിമുറുക്കത്തിലടിമപ്പെട്ട് അനുഭൂതികളെ തരം തിരിക്കുമ്പോള്‍ അനുഭവിച്ചതിനോട് വിമ്മിഷ്ടം തോന്നുന്നത് പുരുഷനിലെ സ്രിഷ്ടിപ്പിന്‍റെ അടിസ്ഥാനമാണ്..
ജീവന്‍റെ പാതി പറയുന്നത് അക്ഷരം പ്രതി പകര്‍ന്നു നല്‍കുന്നത് ഒരുനല്ല ഭാര്യയുടെ കടമയാണെന്ന് വിശ്വസിക്കുന്നത് സ്ത്ലീത്വത്തിലെ സ്ലിഷ്ടിപ്പിന്‍റെ അടിസ്ഥാനമാണ്..
നിയമപരമായോ മതപരമായോ ബന്ധങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടില്ലല്ലോ എന്ന ധൈര്യം മാത്രമാണ് ഇതിനിടയിലുള്ള കുടുംബങ്ങളുടെ അടിസ്ഥാനം..!
ഇവിടെ തെറ്റ് വന്നത് മാറിയ സാമൂഹിക വ്യവസ്ഥിതിയിലാണ്..!
നമ്മുടെ പെണ്‍മക്കളെ വിവാഹം ചെയ്തയക്കുന്ന പ്രിയ ഉപ്പമാരോടും എന്‍റെ സഹോദരീസഹോദരന്‍മാരോടും എനിക്ക് പറയാനുളളത്..
നിക്കാഹ് ചെയ്ത് അവള്‍ക്ക് മഹ്റ് അനുവദിച്ചു നല്‍കും വരെ ഭാവി വരന്‍ ഒരന്യപുരുഷനാണ്...
അവനില്‍ അവള്‍ക്കോ അവളില്‍ അവന്‍ക്കോ യാതൊരു വിധ കടപ്പാടുകളുമുണ്ടാവില്ല.. ഉണ്ടാവാന്‍ പാടില്ല..!
നിക്കാഹിന് ശേഷമല്ലാതെ രഹസ്യമായുള്ള ഫോണ്‍കോളുകളും യാത്രകളും നമ്മുടെ സഹോദരിമാരുടെ.., പെണ്‍മക്കളുടെ നല്ല ഭാവിക്ക് വേണ്ടി മാറ്റി നിര്‍ത്താനായാല്‍ ഈ ദുരവസ്ഥ നമ്മുടെ സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ നമുക്ക് കഴിയും..!!
എന്‍റെ സഹോദരിമാര്‍ക്കു വേണ്ടി
സ്നേഹപൂര്‍വ്വം ഷാഹില്‍ കൊടശ്ശേരി
________________
നന്മയാഗ്രഹിക്കുന്നവര്‍ ഷെയര്‍ ചെയ്യാം..!
കഥയും കഥാപാത്രങ്ങളും സാങ്കല്‍പികം മാത്രം...

Shahil

"നന്ദേട്ടാ വേണ്ടാ..!"


"നന്ദേട്ടാ വേണ്ടാ..!"
"ഒന്നിങ്ങടുത്ത് വാ പാറൂ...!"
"വിട് നന്ദേട്ടാ.. ദേ കയ്യിലെ പ്രസാദം താഴെപ്പോവ്വ്വേ...!"
"കാറ്റിനെപ്പോലും ഇത്രമാത്രം മോഹിപ്പിക്കുന്ന നിന്‍റെ കാര്‍ക്കൂന്തലില്‍ ചൂടിയ മുല്ലപ്പൂവിന്‍റെ കാച്ചെണ്ണ ചേര്‍ന്ന ഒരുമണമുണ്ട് പാറൂ..! അതിനു പകരംവെയ്ക്കാനാവില്ല ഒരു ശ്രീകോവിലിലെ പ്രസാദത്തിനും...!"
നന്ദനവളെ ചേര്‍ത്തുനിര്‍ത്തി..!
ആ കണ്‍മഷി പരന്ന കണ്ണുകളിലോട്ട് സൂക്ഷിച്ചുനോക്കിക്കൊണ്ട് പറഞ്ഞു..!
"ഭയമാ പെണ്ണേ എനിക്ക്.. ഭഗവാന്‍ കൃഷ്ണന്‍ പോലും നിന്നെ മോഹിച്ച് എന്നില്‍നിന്നടര്‍ത്തിയെടുക്കുമോ എന്ന ഭയം..!"
ഒരു വല്ലാത്ത ഭാവത്തോടെ നന്ദന്‍റെ കണ്ണുകളിലേക്ക് നോക്കി അവള്‍ മൗനം പാലിച്ചിരിക്കുകയാണ്..
ഇടവഴിയില്‍ ഇരുഭാഗത്തും തഴച്ചുവളര്‍ന്ന കൈതച്ചെടികളുടെ ഇലകളോടൊപ്പം അവളുടെ ധാവണിയും കാറ്റില്‍ തഴുകുന്നുണ്ടായിരുന്നു..!
കണ്ണുകള്‍ കണ്ണോടു ചേര്‍ക്കാന്‍ വെമ്പിട്ട് അവനവളിലേക്കടുക്കുമ്പോള്‍ പാര്‍വതി ഒരനര്‍ഗ്ഗ നിശ്വാസത്തോടെ അവളുടെ ഇമ ഇറുകിയടച്ചു പിന്നോട്ടാഞ്ഞ് പുളഞ്ഞു..!
അവനവളുടെ അരയില്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു...!
പാറൂ..! നിന്‍റെ കണ്ണുകളില്‍ കാണുന്ന ആ തിളക്കമുണ്ടല്ലോ..!
നിമിഷങ്ങളെ നിമിഷങ്ങളില്‍ നിന്നടര്‍ത്തിയെടുത്ത് എന്നെ നിന്നിലേക്കടുപ്പിക്കുന്നത് ആ തിളക്കമാണ്..!
അവന്‍റെ നിശ്വാസത്തിന്‍റെ ചൂടിലമര്‍ന്ന്
അവളുടെ ഇമയടഞ്ഞും തുറന്നും കൊണ്ടിരുന്നു..! കയ്യിലുള്ള പ്രസാദത്തില്‍ മുറുകെപ്പിടിച്ച് അമര്‍ത്തി ഞെരിക്കുന്നതോടൊപ്പം അവന്‍റെ അധരം ആ കണ്ണുകളിലേക്കടുത്തുകൊണ്ടിരുന്നു..!
നിര്‍വൃതി ചാര്‍ത്തിയ വിഭ്രാന്തിയോടെ അവളവന്‍റെ നെഞ്ചില്‍ കൈവെച്ച് തള്ളി മാറ്റി..!
"എന്ത് വൃത്തികേടാ നന്ദേട്ടാ ഈ ചെയ്യ്ണേ..!"
കുതിച്ച് പൊങ്ങിയ നന്ദന്‍റെ ശ്വാസനിശ്വാസത്തിന്‍റെ തോത് പതിയെ അമര്‍ന്നില്ലാതാവുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിന്ന് കണ്ണെടുത്ത് അവജ്ഞഭാവത്തോടെ മുഖം തിരിച്ചു നിന്നു..!
മുണ്ട് മടക്കിയുടുത്ത് തിരിഞ്ഞുനടക്കാന്‍ തുനിഞ്ഞപ്പൊഴേക്കും പാര്‍വതിയുടെ കൈകള്‍ നന്ദന്‍റെ കൈതണ്ടയില്‍ പിടി മുറുകിയിരുന്നു..!
"ദേഷ്യായോ നന്ദേട്ടന്..!"
"ന്നെ വിടുന്നുണ്ടോ.. നിക്ക് പോണം.."
"അങ്ങനങ്ങട്ട് വിടാന്‍ ഈ പാറൂന് മനസ്സില്ല..! എന്താ കൊച്ചു കുട്ട്യോളെ പോലെ..!"
അവനവളിലേക്കൊന്നൂടെ നോക്കി അമര്‍ഷം ഒരിത്തിരി പോലും ഒതുക്കിമാറ്റാതെ ചോദിച്ചു..!
"കുട്ടിത്തം എനിക്കല്ല.. നിനക്കാ..!
എന്‍റെ പെണ്ണല്ലേ നീ.. എന്നിട്ടെന്തിനാ എന്നെ ഒരന്യപുരുഷനെപ്പോലെ.."
"ആണല്ലോ..!"
നന്ദന്‍ വാക്കുകള്‍ പൂര്‍ത്തിയാക്കും മുന്‍പേ പാര്‍വ്വതി ഇടക്കുകയറി പറഞ്ഞു..!
"നന്ദേട്ടന്‍ ന്‍റെ കഴുത്തില്‍ മിന്നുകെട്ടും വരെ നിക്ക് നന്ദേട്ടന്‍ ഒരന്യപുരുഷന്‍ തന്ന്യാ..! ഇതെല്ലാം തെറ്റാണ് നന്ദേട്ടാ..!
അന്ന് ഏട്ടന്‍ തന്നെയല്ലേ പറഞ്ഞിരുന്നേ..
പ്രണയം മനസ്സിന്‍റെ അകത്തളത്തില്‍ കത്തിനില്‍ക്കുന്ന ഒരു മെഴുകുതിരിയാണെന്ന്..!
അതിന്‍റെ പ്രകാശമാണ് പ്രതീക്ഷകളിലേക്ക് പ്രണയത്തെ കൊണ്ടെത്തിക്കുന്നത്..!
അല്ലാതെ ഉരുകിയെരിയുന്ന മെഴുകുകണങ്ങളല്ല..!"
"ഉരുകിയമരുന്ന മെഴുകുകണങ്ങളാണ് ആ തിരി പ്രകാശിപ്പിക്കുന്നതെന്ന് പാറു എന്താ മനസ്സിലാക്കാത്തേ..!"
"എന്‍റെ ശരീരം ഉരുക്കിയൊഴുക്കി വിട്ടിട്ടു വേണോ നന്ദേട്ടാ നമ്മുടെ പ്രണയത്തിന് പ്രകാശമേകാന്‍...!"
"നീ എന്താ ഇങ്ങനെയൊക്കെ പറയുന്നേ..?"
"നിക്ക് സാഹിത്യമൊന്നുമറിയില്ലെങ്കിലും നന്ദേട്ടന്‍റെ മനസ്സ് വായിച്ചെടുക്കാനറിയാം.. ആ മനസ്സില്‍ തോന്നിയ ഉദ്ദേശവുമറിയാം...
അതിന് മനശാസ്ത്രം പഠിക്കേണ്ട ആവശ്യമൊന്നുമില്ല.. എന്‍റെ പ്രണയം ഏട്ടനു വേണ്ടി സമര്‍പ്പിച്ചത് ഏട്ടന്‍റെ ഹൃദയത്തിലാ.. അതുകൊണ്ടു മാത്രമാണത്..! ഭഗവാന്‍ ശ്രീകോവിലിന്‍റെ മുന്നില്‍ വെച്ച് നന്ദേട്ടനു പറയാനാവുമോ ഏട്ടന്‍ ഉദ്ദേശിച്ചത് ഇതല്ലാന്ന്..!"
നന്ദന് മറുപടിയില്ലായിരുന്നു..!
സ്വയം കുറ്റമാരോപിക്കപ്പെട്ട കുറ്റവാളിയെപ്പോലെ അവന്‍ ഒന്നുരണ്ടടി പിറകോട്ടു നടന്നു..! ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരി ഒട്ടും മാറാതെ പാര്‍വതി നന്ദന്‍റെ കൈവിരലുകള്‍ ചേര്‍ത്തു പിടിച്ചുകൊണ്ടു പറഞ്ഞു..!
ശരിയാ നന്ദേട്ടാ..!
പ്രകാശമേകി സൗരഭ്യം പരത്തുമ്പഴും ഉരുകിയലിയുന്ന മെഴുകുകണങ്ങളാണ് ആ സൗരഭ്യത്തിന് കാരണംന്ന് പാറൂനറിയാഞ്ഞിട്ടല്ല..! ആ സൗരഭ്യം ആവോളമാസ്വദിക്കണമെങ്കില്‍ ന്‍റെ കഴുത്തില്‍ ഈ ശ്രീകോവിലകത്തില്‍ പൂജിച്ച് വെച്ച ഒരു താലിച്ചരട് വേണംന്ന് ആഗ്രഹണ്ട്..! അത് മാത്രാ പാറു നന്ദേട്ടനോട് ആവശ്യപ്പെടുന്ന പ്രണയോപഹാരം.! നിക്ക് വേണ്ടിയത് സാധിച്ച് തര്വോ..!"
ആ തിളങ്ങുന്ന കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിരുന്നു..!
പാര്‍വ്വതിയുടെ കൈവിരലുകള്‍ നെഞ്ചോട് ചേര്‍ത്തുവെച്ചുകൊണ്ട്
നന്ദന്‍ നിറഞ്ഞ മനസ്സോടെ പുഞ്ചിരിച്ചു..!
പ്രണയം മധുരമേറുന്നത് അത് ഹൃദയത്തില്‍ വസിക്കുമ്പൊഴാണെന്ന തിരിച്ചറിവോടെ പാര്‍വതി ചാര്‍ത്തിക്കൊടുത്ത ചന്ദനക്കുറിയുമായി നന്ദന്‍ ഇടവഴിയിലൂടെ അവളോടൊപ്പം നടന്നു..!
ഇന്നവരുടെ വിവാഹമാണ്..!
ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ തിരുസന്നിധിയില്‍ വെച്ച് പൂജിച്ച മഞ്ഞച്ചരടിനു വേണ്ടി അവളിലെ മെഴുകുകണങ്ങള്‍ അവനു വേണ്ടി ദാഹം പൂണ്ടിരുന്നു..!
ശുഭകാര്യങ്ങള്‍ അതിന്‍റെ ചിട്ടയോടെ പരിപൂര്‍ണ്ണമാവാന്‍ ആത്മാവ് മതിയാവുമെന്ന വിശ്വാസമാവാം ഒരിറ്റ് കണ്ണീരിന്‍റെ നനവോടെ പാര്‍വതി ശ്രീകോവില്‍ അവസാന പുശ്പാര്‍ച്ചന നടത്തിയതും..!
"ഇതെന്താ.. മുഹൂര്‍ത്തം കഴിയാറായല്ലോ.. വരനെ കണ്ടില്ല...!"
താലത്തില്‍ വെച്ച താലിച്ചരട് സ്വയം അണിഞ്ഞുകൊണ്ടവള്‍ സുമംഗലിയായി വീട്ടിലേക്ക് നടന്നു..!
കാച്ചെണ്ണയില്‍ മുക്കിയ മുല്ലപ്പൂമൊട്ടുകള്‍ മുറിയൊട്ടാകെ വിതറി പൂര്‍ണ്ണനഗ്നയായി നിന്നു..!
ഒരു കരിന്തിരിയുടെ കൊച്ചുവെട്ടത്തില്‍ നന്ദന്‍റെ പാര്‍വ്വതി ആളിക്കത്തുമ്പോള്‍
വാഗ്ദാനം നിറവേറ്റിയ സന്തോഷം വെന്തുകരിഞ്ഞ് ചാരമാവുന്ന ആ മുഖത്ത് കാണാമായിരുന്നു..!!
അലക്ഷ്യമായി വീശിയ കാറ്റിനോടൊപ്പം വന്ന ഒരു പത്രക്കടലാസ് അവളിലെ നഗ്നതയുടെ അഗ്നിയിലേക്കമര്‍ന്നില്ലാതായി..!!
വെന്തു വെണ്ണീറായി ബാക്കിവെച്ച പ്രണയത്തോടൊപ്പം ആ കലാസിലെ വരികള്‍ മായാതെ തെളിഞ്ഞുകണ്ടു..!
വാഹനാപകടത്തില്‍ മരിച്ച ആ യുവാവിന് നന്ദന്‍റെ ഛായയായിരുന്നു..!
ഒരു കൊച്ചുതെന്നലില്‍ ആ കടലാസും പൊടിഞ്ഞ് ചാരമായി അവളുടെ ജീവച്ഛവമായ നഗ്നതയിലേക്കലിഞ്ഞ് പ്രണയത്തിന്‍റെ
സൗരഭ്യം ചാര്‍ത്തുന്നുണ്ടായിരുന്നു..!
.
.
സസ്നേഹം ഷാഹില്‍ കൊടശ്ശേരി

ശ്രീനന്ദ ഋതുമതിയായി..!"

"ശ്രീനന്ദ ഋതുമതിയായി..!"
അമ്മ ഇച്ചേച്ചിയോട് പറഞ്ഞതാണ്..!
വല്യോര് പറയുന്നതൊന്നും ചെവി കൂര്‍പ്പിച്ച് കേള്‍ക്കാന്‍ പാടൂലാന്ന് അമ്മ എപ്പഴും പറയാറുള്ളതാ..! എന്നാലും അവള്‍ക്കെന്താ പറ്റീന്നറിയാതെ കുട്ടന് നിന്നിടത്ത് പോലും ഇരിപ്പൊറക്ക്ണില്യ..!
"ഋതുമതി ആയീ ന്നു വെച്ചാ ന്താ..?"
ഇച്ചേച്ചിയോട് തഞ്ചത്തില്‍ ചോദിച്ചപ്പം ചെവിക്ക് നല്ല ശേലില്‍ കിറുക്ക് കിട്ടിയോണ്ട് പിന്നെ അമ്മയോടും ചോദിക്കാന്‍ നിന്നീല്ല..!
ഇത് കേട്ടപ്പം വല്ല്യേച്ചി ഇങ്ങനെയാണേല്‍ അമ്മ ചിരവയെടുക്കുംന്ന് കുട്ടന് നന്നായ് അറിയാം..!
നന്ദൂട്ടി.!
അങ്ങനെയാ ഞാനവളെ വിളിക്കാറ്..! കളിച്ചതും വളര്‍ന്നതും ഒക്കെ ഒരുമിച്ച്..! നന്ദൂട്ടിടെ കാലിലൊരു മുറിവ് പറ്റ്യാ പോലും നിക്കത് സഹിക്കില്യ..!
കഴിഞ്ഞ വിഷൂന് ദിവാകരേട്ടന്‍റെ പറമ്പീന്ന് പറങ്കി മാങ്ങ പറിക്കാന്‍ മരത്തില്‍ ഏഞ്ഞ് പിടിച്ച് കേറിയപ്പഴേ നിക്കൊറപ്പായീനു.. നന്ദൂട്ടി വീഴുംന്ന്...!
അന്നേരം നന്ദൂട്ടീന്ന് വിളിച്ച് കുട്ടനോടിച്ചെന്നപ്പഴേക്കും നിരങ്ങി വീണ് താഴെ എത്തീര്‍ന്നു..!
"എന്ത് പണിയാ നന്ദൂട്ടീ ഈ കാണിച്ചേ..?
പറങ്കിമാങ്ങ വേണേച്ചാ കുട്ടനോട് പറഞ്ഞാ പോരാരുന്നോ..?"
"പോ കുട്ടേട്ടാ..! കുട്ടേട്ടന്‍ വിളിച്ച് ഒച്ച വെച്ചോണ്ട് ഞെട്ടി കാല്‍ തെറ്റി വീണതാ..! നന്ദൂട്ടിക്കേയ്.. മരം കയറാന്‍ നന്നായ് അറിയാം..!"
വേലിയരിക്കെ നിന്നും കമ്മ്യൂണിസ്റ്റ് അപ്പയുടെ ഇല ചതച്ച് നന്ദൂട്ടീടെ മുറിവില്‍ പുരട്ടിക്കൊടുത്ത് ഒന്നെണീറ്റപ്പൊഴേക്ക് കുട്ടന്‍റെ പുറത്ത് അമ്മേടെ അടി വീണിരുന്നു..!!
"പെണ്‍കുട്ട്യോളെ മരം കയറ്റാന്‍ പഠിപ്പിക്കാണോ കുട്ടാ നീ..!
നന്ദൂട്ടി വീണത് കണ്ടില്ലേ..
ഈ ചെക്കന്‍റെ പോക്രിത്തരങ്ങള്‍ ഇശ്ശി പോലും മാറ്ണില്ലല്ലോ ദൈവേ..!"
"ഹിഹിഹി.. കുട്ടേട്ടന് അമ്മായീടടുത്തീന് അടി കിട്ടിയേ.."
എന്നും പറഞ്ഞ് അവളടുടെ പച്ചധാവണി മുട്ടോളം പൊക്കിപ്പിടിച്ച് വീട്ടിലേക്കൊടും...!
സത്യത്തില്‍ എല്ലാ പോക്രിത്തരങ്ങളും നന്ദൂട്ടിയാണ് ചെയ്യുന്നതെങ്കിലും അടിയും കിറുക്കും കിട്ടുന്നത് നിക്കാ..!
ഇതാണ് നന്ദൂട്ടീടെ പോക്കിരിയായ കുട്ടേട്ടന്‍..!!
അത്രക്കിഷ്ടാ നിക്കവളെ..!
എന്നാല്‍ കുട്ടനോട് നന്ദൂട്ടിക്കെന്നും കുറുമ്പാ..! ദിവസത്തിലൊരിക്കെ എങ്ങനേലും നിക്കൊരു അടി വാങ്ങിച്ചു തന്നില്ലെങ്കില്‍ നന്ദൂട്ടിക്ക് ഉറങ്ങാന്‍ പറ്റൂലാന്നുള്ളതാണ് അവസ്ഥ..!
എന്നാല്‍ ന്നെ ക്കുടുക്കാന്‍ പോക്രിത്തരങ്ങള്‍ ഒന്നും കിട്ടീലെങ്കി ഞാനായിട്ട് എന്തിലേലും പോയ് ചാടും..!
കുട്ടന് അമ്മേടടുത്തീന്ന് അടികിട്ടുമ്പം കൈകൊട്ടി മോണകാട്ടിച്ചിരിക്കുന്ന നന്ദൂട്ടിയെ കാണാന്‍ എന്ത് ശേലാന്നറിയോ..!!
എന്നാല്‍ ഒരുകാര്യത്തില് മാത്രം നന്ദൂട്ടിക്ക് കുട്ടനോട് കുറുമ്പില്ല..! ന്തിലാന്നറിയോ..?
നന്ദൂട്ടിക്കെന്ത് കിട്ടിയാലും അത് കുട്ടനും തന്നിട്ടേ നന്ദൂട്ടി കഴിക്കൊള്ളൂ..!
ആറു മാസം കൂടുമ്പം ചെറിയച്ഛന്‍ ബോംബായീന്ന് വരും.. വരുമ്പം നെറയേ പലഹാരങ്ങളും കരുതീട്ടുണ്ടാവും..
ജിലേബീം ഹല്‍വേം..!!
നിക്ക് തന്നിട്ടെ നന്ദൂട്ടിയത് കഴിക്കൂ..!
ഇങ്ങനൊക്കെ ആയിട്ടും രണ്ടു ദിവസായി നന്ദൂട്ടിയെ കുട്ടന്‍ കണ്ടിട്ട്..!
മുറിക്ക് പുറത്തിറങ്ങാതെ തനിച്ചിരുന്ന് എന്തെടുക്കാ അവള്‍..?
നന്ദൂട്ടിക്ക് സൂക്കെടാ..! ഇപ്പം കാണാന്‍ പറ്റൂലാ.."
ചെറിയമ്മ എന്തിനാണാവോ അങ്ങിനെ പറഞ്ഞേ..?
ന്തേലും സൂക്കെടുണ്ടെങ്കില്‍ പോയ് കണ്ടാലല്ലേ അറീയൂ..!
അതിന് കുട്ടനെ അവളടുത്തോട്ട് വിട്ടിട്ട് വേണ്ടേ..!
ഇനീപ്പം സൂക്കെടാണെങ്കീ തന്നെ ചിരിച്ച് കളിച്ച് നടക്ക്ണെന്തിനാ എല്ലാരും..?
ഇശ്ശി സങ്കടം പോലും ആര്‍ടേം മുഖത്തില്ല..!!
"തെക്കേതിലെ പൂവാലിപ്പശു കറവ വറ്റി നിക്കാത്രേ..!
പേരിന് അതിന്‍റെ ക്ടാവിന് പോലും കിട്ട്ണില്ലാന്നാ അമ്മിണിത്തള്ള പറഞ്ഞേ..! നന്ദൂട്ടിക്കാണെങ്കി ഈ അവസ്ഥയില്‍... ജാന്വേട്ടത്തി കുട്ടനോട് ഒന്ന് ദേവേട്ടന്‍റെ വീട് വരേ പോയ് ഒരു കപ്പ് പാല് കൊണ്ടോരാന്‍ പറയോ..!
നിക്കാണെങ്കി പിടിപ്പത് പണീണ്ട്.. പിന്നെ നന്ദൂട്ടിയെ മഞ്ഞള്‍ തേച്ചിരിത്തീക്കുവാ.."
"അതിനെന്താ..! കുട്ടന്‍ പോയ് കൊണ്ടോന്നോളും.. കുട്ടാ... ഇങ്ങ് വന്നേ..!"
രണ്ടാമതൊന്ന് അമ്മേനെക്കൊണ്ട് വിളിപ്പിക്കാന്‍ കുട്ടന്‍ മെനക്കെട്ടില്ല..!
ചെറിയമ്മ പറയുന്നതെല്ലാം ഞാന്‍ കേട്ടു..! നന്ദൂട്ടിക്ക് വേണ്ടീട്ടാണെന്നോര്‍ത്തപ്പം വാശീം കുറുമ്പും കാതിക്കാതെ കുട്ടന്‍ ചെറിയമ്മേടെ മുമ്പില്‍ പോയി നിന്നു..!
പാല്‍പാത്രവുമെടുത്ത് മുറ്റത്തിറങ്ങി..!
"കുട്ടാ.. കുടയെടുത്തോണ്ട് പോ..!
നല്ല മഴക്കുള്ള കോളുണ്ട്..! പിന്നെ പോവുന്ന വഴിക്ക് തോട്ടിലും പാടത്തൂം ഒന്നും ഇറങ്ങാന്‍ നോക്കണ്ട..! പെട്ടന്നിങ്ങ് വന്നോളണം..!"
അമ്മ തന്ന കാലന്‍ കുടയുമെടുത്ത് കുട്ടന്‍ നടക്കുമ്പം മഴ ചിനുങ്ങിപ്പെയ്യുന്നുണ്ടായിരുന്നു..!!
രാവിലെ പെയ്ത് തോര്‍ന്ന മഴവെള്ളം വഴീടെ ഇരുഭാഗത്തും കെട്ടിനിക്ക്ണ്ട്..! ആരോടോ ഉള്ള ദേഷ്യം മനസ്സീകണ്ട് വലിയോരു കല്ലെടുത്ത് ആ ചെളിവെള്ളത്തിലേക്കിട്ടു..!
നിക്ക് ദേഷ്യം നന്ദൂട്ടിയോട് തന്ന്യാ..!
ഇത്രേം ദിവസായിട്ടും അവള്‍ പോലും മിണ്ടാന്‍ വന്നീലല്ലോ..!
അമ്മേടെ പേടി പോലെ ഞാന്‍ തോട്ടിലും പാടത്തും ഒന്നും ഇറങ്ങാന്‍ പോണില്ല..!
നന്ദൂട്ടിയില്ലാതെ അതിനൊന്നും ഒരു രസോല്യ...!
നന്ദൂട്ടിക്ക് നീന്തല്‍ പഠിപ്പിച്ച് കൊടുത്തിരുന്നത് ഞാനാ..!
നാലടി പൊക്കോള്ള വെള്ളത്തിലൊന്ന് നീന്താന്‍ നാല്‍പതു കോരി വെള്ളം കുടിച്ചിട്ടുണ്ടാവും പെണ്ണ്..!
മടിച്ചിയാ..!
ഒന്നുകണ്ടാല്‍ മറ്റൊന്നിന് പിണങ്ങേം ചെയ്യും..!
"നിക്ക് നീന്തല്‍ പഠിക്കണ്ട കുട്ടേട്ടാ..!
കയ്യടിക്കുമ്പം കാലിട്ടടിക്കാന്‍ ന്നെക്കൊണ്ട് കയ്യ്ണില്യ..!
ഞാന്‍ പോവാ.."
"അങ്ങനെ പറഞ്ഞാലെങ്ങനാ..!
മഴ തോരാതെ പെയ്താ മ്മടെ നാട് മുയ്മോം വെള്ളത്തിലാവുംന്ന് അറീണതല്ലേ നന്ദൂട്ടിക്ക്.. നീന്ദല്‍ പഠിക്കാത്തോരൊക്കെ മടിച്ചികളാ.."
"ന്നെ മടിച്ചീന്ന് വിളിക്കണ്ടാ ട്ടോ കുട്ടേട്ടാ.. നിക്കത് ഇഷ്ടല്ല.. ഞാന്‍ അമ്മായിയൊട് പറയുവേ.."
"ന്നാ നല്ല കുട്ടിയായ് കുട്ടേട്ടന്‍ നീന്ത്ണ പോലെ നീന്ത്.."
തോട്ടിലേക്ക് മുങ്ങാം കുഴിയിട്ട് നീന്തിക്കാണിച്ചപ്പം ഞാന്‍ ഉടുത്ത തോര്‍ത്ത് മുണ്ട് അറിയാണ്ട് ഒഴുക്കില്‍ പെട്ട് പോയി..!
ഇതുകണ്ട് മുഖം പൊത്തിച്ചിരിക്കാ പെണ്ണ്..!
ഞാനുണ്ടോ വിടുന്നു.. നേരെച്ചെന്ന് നന്ദൂട്ടീടെ മുണ്ടെടുത്ത് ഉടുത്തു..!
സോപ്പുകട്ട കൊണ്ട് തലക്ക് അഞ്ചാറ് മേട്ടം തന്നോണ്ട് നന്ദൂട്ടി പറയുന്നുണ്ടായിരുന്നു..!
നന്ദൂട്ടിയെ ദേഷ്യം പിടിപ്പിച്ചാ.. ദാണ്ടേ ഇങ്ങനിരിക്കും..!
"കുട്ട്യോളെ... ഇങ്ങടെ വെള്ളത്തീക്കളി ഇതുവരേ കഴിഞ്ഞില്ലേ..!
നട്ടുച്ച നേരത്ത് വെള്ളത്തീക്കളിച്ചാ ജലദോഷം പിടിക്കും ട്ടോ.."
അമ്മിണിയമ്മയാ..!
ഇനി ഇവിടെ നിന്നാല്‍ അമ്മിണിയമ്മ അമ്മേടടുത്തീന്ന് അടി വാങ്ങിച്ച് തരുംന്ന് മനസ്സിലായപ്പം വീട്ടിലേക്ക് മടങ്ങാന്‍ നോട്ടും...!
"കുട്ടേട്ടാ...!"
"ന്തേ.."
"ന്‍റെ ചെരിപ്പ് കാണാനില്ല.."
"അപ്പൊ അതും ഒഴുക്കി വിട്ടൂലേ..?
കഴിഞ്ഞ ഓണത്തിനു രണ്ടുകൂട്ടം വാങ്ങിച്ചതല്ലാര്‍ന്നോ..?
ഇനി ഇതിന്നും അമ്മേടടുത്തിന്ന് കിറുക്ക് കിട്ടുന്നത് നിക്കാവും.. നോക്കിക്കോ.."
"ഹിഹിഹി.. കുട്ടേട്ടനെയല്ലാതെ അമ്മായിക്ക് നന്ദൂട്ടിയെ കിറുക്കാന്‍ പറ്റൂലല്ലോ.."
"അയ്യടി..! നിന്ന് കിണുങ്ങാതെ കയറ്..!"
നന്ദൂട്ടിയേം തോളില്‍ കയറ്റി വരമ്പത്തൂടെ വീട്ടിലോട്ട് നടക്കുമ്പം പെണ്ണ് എന്തേലും കുസൃതി തോളിലിരുന്ന് ഒപ്പിച്ചിട്ടുണ്ടാവും..!
ഒരിക്കെ ചെരിപ്പൊഴുക്കി വിട്ടതിന് തോളിലേറ്റിയപ്പം ന്‍റെ തലയൊട്ടാകെ സോപ്പ് തേച്ച്തന്നു.. കാന്താരി..! അന്ന് നിക്ക് രണ്ടാമതും കുളിക്കേണ്ടി വന്നു..!
നന്ദൂട്ടിയെക്കുറിച്ച് പറയാനിരുന്നാ കുട്ടന് നാവ് തീരൂല..!
ഇപ്പം പറയാനും പറ്റ്ണില്ല..!
നന്ദൂട്ടീടെ വീട്ടില്‍ ചെന്ന് പാല്‍പാത്രം ചെറിയമ്മേടടുത്ത് കൊടുക്കാന്‍ പോവുമ്പഴെങ്കിലും നന്ദൂട്ടിയെ കാണാലോന്ന് ചിചാരിച്ചു..!
പുറത്ത് ഇച്ചേച്ചിയുടെ ചെരിപ്പുണ്ട്..!
ചേച്ചിക്കൊക്കെ നന്ദൂട്ടിയെ കാണുന്നീല്‍ ഒരു കുഴപ്പോല്യ..! ന്നിട്ടും ന്താ കുട്ടനെ കാണിക്കാത്തേ.."
"നന്ദൂട്ടീ..!"
രണ്ടും കല്‍പ്പിച്ച് നീട്ടി വിളിച്ചു..
കുട്ടന്‍ വിളിച്ചാ നന്ദൂട്ടി വരാണ്ടിരിക്കൂല..!
കൊലുസിട്ട കാല് മുറുക്ക് പുറത്തേക്കെന്തിച്ചത് മാത്രം കണ്ടു..!
അത് നന്ദൂട്ടീടെ കാലു തന്ന്യാ.. അപ്പാടെ മഞ്ഞളായീണല്ലോ..!
എന്തുപറ്റിയാവോ... വല്ല കടന്നലും കുത്തിയോ പൊട്ടിപ്പെണ്ണിനെ..!
"നീയിതെങ്ങോട്ടാ മഞ്ഞളും തേച്ച്..?
മേനിയില്‍ പിടിക്കണെങ്കി അനങ്ങാണ്ടിരിക്കണം...! അടങ്ങിയിരിക്കവിടെ..!"
"അമ്മേ.. കുട്ടേട്ടന്‍.."
"കുട്ടന്‍ പാലും കൊണ്ട് വന്നതാ..!
ഇപ്പം മുറിക്ക് പുറത്തിറങ്ങണ്ട.."
ശബ്ദം കേട്ടൂന്നല്ലാതെ നന്ദൂട്ടിയെ ഞാന്‍ കണ്ടില്ല..!
ഇച്ചേച്ചി വന്ന് പാല്‍പാത്രം വാങ്ങി കണ്ണുരുട്ടിക്കാണിച്ച് മടങ്ങിപ്പോവാന്‍ പറഞ്ഞു..!
കാലന്‍ കുട ചൂടി ചിങ്ങമഴയെ ചവിട്ടിമെതിച്ച് ചെളിതെറിപ്പിച്ച് വീട്ടിലേക്ക് മടങ്ങുമ്പം അര്‍ത്ഥമറിയാത്ത ആ നാലക്ഷരത്തോട് തീര്‍ത്താല്‍ തീരാത്ത ദേഷ്യോണ്ടായിരുന്നു കുട്ടന്..!
നാലഞ്ച് ദിവസം കഴിഞ്ഞപ്പം ഇച്ചേച്ചീടെ കൂടെ നന്ദൂട്ടി തോട്ടിന്‍കരയിലേക്ക് കുളിക്കാന്‍ പോവുന്നത് കണ്ടു..!
കാച്ചെണ്ണേടെ മണം പരന്നു വരുന്നുണ്ട്..
പതിവ് പോലെ തോര്‍ത്തുമുണ്ടെടുത്ത് നന്ദൂട്ടിക്കരികിലേക്ക് ഓടിയടുത്തു..!
അവളാദ്യത്തേക്കാളും ഒത്തിരി സുന്ദരിയായിട്ടുണ്ട്..!
"നീയിതെങ്ങോട്ടാ.."
പെട്ടെന്ന് ഇച്ചേച്ചി കണ്ണുരുട്ടിച്ചോദിച്ചു..
"ഞാ.. ഞാനൂണ്ട് കുളിക്കാന്‍..."
"ന്‍റെ കൂടെ നന്ദൂട്ടിയുള്ളത് കണ്ടൂടെ..? പോ അവിട്ന്ന്.. പിന്നാലെ വന്നാ ചെവിക്ക് കിറുക്ക് കിട്ടും.."
ഒന്നും മറുത്ത് പറയാനാവാതെ ചിങ്ങം ചിനുങ്ങുന്നതും നോക്കി തല താഴ്ത്തി തിരിഞ്ഞു നടന്നപ്പം കുട്ടന് വഴക്ക് കേട്ടതിന് നന്ദൂട്ടി മോണകാട്ടി കൈകൊട്ടിച്ചിരിക്കുന്നില്ലായിരുന്നു..!
അന്നേരം കുട്ടന്‍റെ കണ്ണീര് ചിങ്ങം ചിനുങ്ങിയ വെള്ളത്തില്‍ അറിയാണ്ട് ലയിക്കുന്നുണ്ടായിരുന്നു..!!
ന്‍റെ നന്ദൂട്ടിയെ കുട്ടനില്‍ നിന്നും അകറ്റിയ ആ നാലക്ഷരത്തോട് തീര്‍ത്താല്‍ തീരാത്ത ദേഷ്യം മനസ്സില്‍ വെച്ച് ഉമ്മറപ്പടിക്കലിരുന്നു..!!
ചിങ്ങം മറ്റൊരു പേമാരിക്ക് വേണ്ടി വിതുമ്പി നില്‍ക്കുമ്പം അമ്മേടെ വാക്കുകളില്‍ വീണ്ടും വീണ്ടും ആ നാലക്ഷരം കുട്ടന്‍റെ കാതില്‍ പ്രതിധ്വനിയേകുന്നുണ്ടായിരുന്നു...!
ശ്രിനന്ദ ഋതുമതിയായത്രേ...!!!
.
.
സസ്നേഹം ഷാഹില്‍ കൊടശ്ശേരി

മീനാക്ഷി


"എന്‍റെ ബീജമിപ്പോള്‍ ത്രസിക്കുന്നത് നിന്‍റെ ഗര്‍ഭാശയത്തിലൊരു പറുദീസ പണിയാനാണ് പെണ്ണേ.."
കേട്ടപ്പോള്‍ ആദ്യമൊന്ന് ഞെട്ടിത്തരിച്ചെങ്കിലും എന്‍റെ പ്രണയാഭ്യാര്‍ത്ഥന ഇക്ക സ്വീകരിച്ചണ് ഈയൊരു എഴുത്തിലൂടെയായിരുന്നു...!
ഒന്നുരണ്ടാവര്‍ത്തി വായിച്ചപ്പോള്‍ ഇക്കാന്‍റെ കുസൃതിയും കുറുമ്പും സ്നേഹവും ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ഈ ഒരൊറ്റ വാചകത്തില്‍ ഒളിച്ചിരിപ്പുണ്ടെന്ന് തോന്നി..
തോന്നലല്ല.. അതങ്ങിനെത്തന്നെയായിരുന്നു..
ഇക്ക എന്നെയും സ്നേഹിച്ചിരുന്നു.. ജീവനോളം..!
അക്ഷരങ്ങള്‍ ആദ്യമായി കോര്‍ത്തു വെക്കാന്‍ പഠിച്ചതു മുതലേ വായനയോടെനിക്ക് വല്ലാത്തൊരു ഭ്രമമായിരുന്നു.. ഇക്കാന്‍റെ എഴുത്തുകളിലൂടെ ആ ഭ്രമം പ്രണയമായി മാറിയതെന്നാണെന്നറിയില്ല..!
എന്നാല്‍ എഴുത്ത് കണ്ടിട്ടൊന്നുമല്ല.. അതിന് മുമ്പേ ഒരു ഭ്രാന്ത് എനിക്കിക്കയിലുണ്ടായിരുന്നു...
മീനാക്ഷി.. അതാണെന്‍റെ പേര്..!
മീനുക്കുട്ടിയുടെ കുസൃതിയായിട്ടോ അല്ലെങ്കില്‍ വെറുമൊരു വിഭ്രാന്തിയായിട്ടോ ആയിരിക്കും നിങ്ങളിത് കാണുന്നത്...! അതങ്ങനെയല്ലെന്ന് തെളിയിക്കാന്‍ നിക്ക് നിശ്ചയല്ലാത്തോണ്ട് നിങ്ങളത് സ്വയം അറിയുന്നതാവും നല്ലത്..!
ഷാഹിക്കാനെക്കുറിച്ച് ഞാന്‍ പറഞ്ഞില്ല അല്ലേ..?
ചെറുപ്പം മുതലേ ഞങ്ങളൊരുമിച്ചായിരുന്നു..!
അഞ്ചാം തരത്തില്‍ പഠിക്കുമ്പഴാ വീടുമാറി അച്ചനും അമ്മേം ഞാനും കൂടി ഷാഹിക്കാന്‍റെ വീടിനടുത്ത് ഒരു കൊച്ചു വീടു വെച്ചത്...! അന്ന് ഷാഹിക്ക ആറാം തരത്തിലായിരുന്നു.. എനിക്കവിടെ കുട്ടുകാരികളാരുമില്ലാത്തോണ്ട് ഇക്കയായിരുന്നു എന്‍റെ എല്ലാം..!
അങ്ങനെ പറഞ്ഞാല്‍ നിങ്ങള്‍ മീനുക്കുട്ടിയെ തെറ്റിദ്ധരിക്ക്വോന്നറിയൂല..! ഇനിയൊട്ട് ധരിച്ചാലും നിക്കൊട്ടും എതിര്‍പ്പില്ല..!
പുതിയ സ്കൂളിലേക്ക് ഇക്കാന്‍റെ കൂടെയായിരുന്നു പോയിരുന്നത്..!
എന്നെ ഒത്തിരി ഇഷ്ടാ ഇക്കാക്ക്..
എന്നും ക്ലാസ് വിട്ട് വരുമ്പം രാമേട്ടന്‍റെ പറമ്പിലെ കാട്ടാമ്പാഴങ്ങ പറിച്ച് തരും.. അതിന്‍റെ കണ്ണടപ്പിക്കുന്ന പുളിപ്പും കൂട്ടിന് വിളിച്ചാട്ടോ വീടിന്‍റെ ഉമ്മറപ്പടി കയറുന്നത്..!!
ഇത്രേം നല്ല കൂട്ടുകാരനോടെങ്ങനാ പ്രണയം തോന്നാ..? അതും ചെറുപ്പം മുതലേ ഒരുമിച്ച് കളിച്ച് വളര്‍ന്നിട്ടും..!
എന്നു ചിന്തിക്കുന്നുണ്ടാവും ലേ..?
മീനുക്കുട്ടി ചീത്തയൊന്നും അല്ലാ ട്ടോ..!
മറ്റുകൂട്ടുകാരികളാരും ഇല്ലാത്തതോണ്ടും പുറത്തധികം ഇടപഴുകാന്‍ അച്ചനും അമ്മേം സമ്മതിക്കാത്തോണ്ടും ക്ലാസില്ലാത്തപ്പഴൊക്കെ ഷാഹിക്കാടെ വീട്ടിലായിരുന്നു ഞാന്‍..!
ഇക്കാന്‍റെ ഉമ്മൂമ്മക്ക് എന്തോരം കഥകളറിയാന്നോ... ഞാനും ഇക്കയും കൂടി അതൊക്കെ കേട്ടോണ്ടിരിക്കും..!
കഥ പകുതിയാവുമ്പഴേ..
"വേറെ കഥ പറഞ്ഞു താ ഉമ്മൂമ്മാ.."
എന്നും പറഞ്ഞ് ഞാന്‍ ശാഠ്യം പിടിക്കുമ്പം ന്‍റെ കൈത്തണ്ടയില്‍ ഒരു നുള്ളും തന്ന് പറഞ്ഞ കഥ മുയുമനാക്കാന്‍ ഷാഹിക്ക വാശി പിടിക്കും..!
എട്ടാം തരത്തില്‍ പഠിച്ചപ്പം ഒരു വൈകുന്നേരം ഞാനാകെ പേടിച്ചിട്ടാ ക്ലാസ് വിട്ട് അമ്മേടടുത്ത് ചെന്നത്..!
ഇക്കാനെക്കൂട്ടാതെ വീട്ടിലേക്ക് മടങ്ങിയതിന് അന്നിക്ക എന്നോട് പിണങ്ങിയിരുന്നു..!
അസഹ്യമായ വേദനയും ഒരു മുറിവ് പോലുമില്ലാതെ ഉടുപ്പിലപ്പാടെയായ ചോരയും കണ്ട് ഞാനാകെ പേടിച്ചു...!
എന്തുണ്ടായാലും ഇക്കാനോട് പോയ് പറയുന്ന ഞാന്‍ അന്നെന്തോ ഇക്കാര്യം പറഞ്ഞില്ല.. അതിനെനിക്ക് കഴിഞ്ഞില്ല..!!
വീട്ടിരെത്തിയപ്പം കാര്യമറിഞ്ഞ അമ്മയാ പറഞ്ഞെ മീനുകുട്ടി വല്യ കുട്ടിയായീന്നും ഇനിയങ്ങിനെ പുറത്തിറങ്ങി നടക്കാന്‍ പറ്റൂലാന്നും..!
പക്ഷെ.. നിക്ക് ഇക്കാടെ വീട്ടില്‍ പോവണമായിരുന്നു.. സ്കൂളില്‍ നിന്ന് കൂട്ടാതെ പോന്നതിന് ഇക്കാനോട് മാപ്പ് പറയണമായിരുന്നു..!
"അമ്മേ.. ഞാന്‍ ഇക്കാടെ വീട് വരെ ഒന്ന് പോയ് വരട്ടേ..?"
"ഏയ്.. ഇനിയതൊന്നും പറ്റൂല..
മീനു വല്യകുട്ടിയാ.. ആണ്‍കുട്ട്യോളോട് ആദ്യത്തെ പോലെ അങ്ങനെ ചങ്ങാത്തം കൂടാനൊന്നും പാടൂല..! അടങ്ങി ഇരുന്നോ അവിടെ.."
അന്ന് മുതല്‍ കളിപറയാനും പിണങ്ങാനും ഇണങ്ങാനും എനിക്കാകെയുണ്ടായിരുന്ന ഇക്കയും എനിക്ക് നഷ്ടപ്പെട്ട പൊലെ..!
ഞാന്‍ കൂട്ടിലായ കിളിയെപ്പോലെയായിരുന്നു..!
ജനാല തുറന്നിട്ടാല്‍ ഇക്കാന്‍റെ വീടു കാണാം... ഇടക്കെപ്പഴെങ്കിലും ഇക്കാനേം കാണാമായിരുന്നു..!
അതോടെ എട്ടാംതരത്തില്‍ എന്‍റെ പഠിപ്പും നിര്‍ത്തി..!
ഇക്കാനെ പിരിഞ്ഞിരുന്നിട്ട് നാളുകളേറെയായിട്ടും ഒരിക്കല്‍ പോലും ഇക്കാക്കെന്നെ തിരിഞ്ഞ് നോക്കാന്‍ തോന്നീലല്ലോ എന്ന സങ്കടം നിക്കിപ്പഴൂണ്ട്..!
അച്ചനും അമ്മേം ന്നെ പുറത്തെങ്ങും വിടാത്തോണ്ടല്ലേ.. ഇക്കാക്ക് ഇങ്ങോട്ടും വരാലോ..!
വരൂല.. വാശിക്കാരനാ..! അന്ന് പറയാണ്ട് ക്ലാസ് വിട്ട് ഒറ്റക്ക് വന്നതിനുള്ള വാശി തീര്‍ക്കുവായിരിക്കും..!
ഇങ്ങോട്ട് വന്ന് മിണ്ടാത്ത ആളോട് അങ്ങോട്ടും മിണ്ട്ണില്ല..!
വാശി നിക്കൂം ണ്ടെന്ന് ഉറപ്പിച്ചെങ്കിലും രണ്ട് ദിവസം പോലും ആ വാശീം പിടിച്ച് ഇക്കാനെ കാണാണ്ടിരിക്കാന്‍ നിക്ക് കഴിഞ്ഞില്ല..!
ജനാല തുറന്നു..! ഇക്കാന്‍റെ വീട്ടിലേക്ക് കണ്ണുനട്ടിരുന്നു..!
സന്ധ്യാ വിളക്കു വെക്കാന്‍ ഒന്നുരണ്ട് നാഴികകൂടി ബാക്കിയുള്ളോണ്ട് വെയില്‍ നേരെ വന്ന് പതിക്കുന്നത് ന്‍റെ മുറിയിലേക്കായിരുന്നു..!
ഒരു പൊട്ടിയ കണ്ണാടിച്ചില്ലെടുത്ത് ആ വെയിലിനു നേരെപ്പിടിച്ച് ഇക്കാന്‍റെ വീട്ടിലോട്ട് വെളിച്ചം തിരിച്ചു വിട്ടു..!
ന്‍റെ ഉണ്ണിക്കണ്ണനെ ധ്യാനിച്ച്..!
മീനുക്കുട്ടീടെ പ്രാര്‍ത്ഥന തെറ്റിയില്ല..!
വെയില്‍ വന്ന ഭീംബം പതിച്ചത് നേരെ ഷാഹിക്കാന്‍റെ മുഖത്തായിരുന്നു..!!
കാര്യമെന്താന്നറിയാതെ തിരിഞ്ഞുനോക്കിയ ഇക്ക ജനലഴിക്കിപ്പുറം എന്നെ കണ്ടെന്നു തോന്നുന്നു.!
വന്നു.. ജനലഴി വരെ..!
"മീനുക്കുട്ടീ... ഇയ്യെന്താ ക്ലാസിന് വരാത്തേ.. വീട്ടീക്കും വരാറില്ലാലോ..!"
"അപ്പൊ ഷാഹിക്ക മീനുക്കുട്ടിയോട് പിണക്കത്തിലല്ലേ..?"
"പിണക്കത്തിലോ.. എന്തിന്..?"
"അന്ന്.. അന്ന്.. ഇക്കാനോട് പറയാണ്ടെയല്ലെ ഞാന്‍ ക്ലാസ് വിട്ട് വന്നേ.."
"ഓഹ് അതോ.. സത്യം പറഞ്ഞാല്‍ അന്നെനിക്ക് മീനൂനോട് ഒത്തിരി ദേഷ്യോണ്ടായിരുന്നു..
കാര്യം ചോയിക്കാന്‍ അന്ന് തന്നെ ഞാന്‍ ഈടെ വന്നീര്‍ന്നല്ലോ..
മീനാക്ഷി സുഖല്ലാണ്ട് കിടക്കാണ്.. ഇപ്പം കാണാന്‍ പറ്റൂലാന്ന് നിന്‍റെ അച്ഛന്‍ പറഞ്ഞപ്പം ഞാന്‍ മടങ്ങിപ്പോയി.. അല്ലാണ്ട് മീനുക്കുട്ടിയോട് നിക്കൊരു ദേഷ്യോല്ല...! അല്ല.. എന്താ മീനൂന് പറ്റിയേ.. എന്താ അസുഖം.??"
"ഞാന്‍ വല്യ കുട്ടിയായത്രേ...അതോണ്ടാ എന്നെ സ്കൂളില്‍ പോലും വിടാത്തേ.."
"വല്യ കുട്ടി ആയീന്നോ.. ഒറ്റ ദിവസം കൊണ്ടോ.. അന്ന് കണ്ട മീനുക്കുട്ടിതന്നെയാണല്ലോ ഇപ്പം ന്‍റെ മുമ്പീ നിക്കുന്നതും.. നിക്കൊരു മാറ്റോം തോന്ന്ണില്ലാലോ.."
ഷാഹിക്കാന്‍റെ സംശയത്തിനു മറുപടി കൊടുക്കാന്‍ നിക്കായില്ല..!
എങ്ങനാ പറയാ... ദൈവേ..!
"എന്താ ഒന്നും മിണ്ടാത്തേ..?"
"ഒന്നൂല്ല.."
"ആഹ്.. പിന്നെ.. ഞാന്‍ നാളെ മദിരാശിയിലോട്ട് പോവാ.. അവിടെ താമസിച്ച് പഠിക്കാന്‍.. അപ്പം ഇനി ഈ അടുത്തൊന്നും നമ്മള്‍ തമ്മില്‍ കാണൂലാ ട്ടോ.."
"മദിരാശിയോ..? അതൊത്തിരി ദൂരെയല്ലേ..!"
"ആണ്.. പക്ഷെ. പോയേ പറ്റൂ...! പഠിച്ച് വല്യ ആളാവണം.. ന്നിട്ട് ജയന്‍റേം നസീറിന്‍റേം പോലെ അടിപൊളിയായി തിരിച്ച് വരണം..!
വീടിന്‍റെ ഓലമാറ്റി ഓടിടണം.. പാണ്ടിക്കാട് പാടത്ത് സിനിമാ കളിക്കുന്നുണ്ടെന്നു കേട്ടു..! വലിയ തുണിയില്‍ ജയനേം നസീയിനേം ഒക്കെ വലുതായി കാണാന്‍ കയ്യുമത്രെ അവിടെ.."
ഭാവിയെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും ഷാഹിക്ക വാ തോരാതെ ഒരുപാട് പറഞ്ഞെങ്കിലും അതൊന്നും ഞാന്‍ കേട്ടില്ല..! ഷാഹിക്ക ദൂരെ നാട്ടിലേക്ക് പോവാന്ന് കേട്ടപ്പം ഹൃദയം പിടച്ച പോലെ..!
അത് പുറത്ത് കാണിക്കാതെ വാക്കുകള്‍ ഇടര്‍ത്തിവീഴ്ത്തി പറഞ്ഞു..!
"മ... മദിരാശിയിലെത്തിയാല്‍ എഴുത്തെഴുത്വോ മീനുക്കുട്ടിക്ക് വേണ്ടി..."
പറയരുതേ എന്ന് മനസ്സാക്ഷി പറഞ്ഞെങ്കിലും എന്തോ.. പറഞ്ഞ് പോയി.. അന്ന്.. ആ നിമിഷം മുതലാവാം ഷാഹിക്ക എന്‍റെ ജീവിതത്തില്‍ മറ്റെന്തെക്കെയോ ആണെന്നൊരു തോന്നല്‍ എനിക്കുണ്ടായത്..!
അതിന് പ്രണയമെന്ന് നിര്‍വചിക്കാനാവുമോ എന്നൊന്നും എനിക്കറിഞ്ഞൂടാ.. ഒന്നറിയാം.. അന്നാദ്യമായി.. ആ കാര്യം പറഞ്ഞപ്പോള്‍ ഞാനാകെ വിയര്‍ത്തിരുന്നു...
അതു കേട്ട് ഒരല്‍പ നിമിഷം ഇക്ക എന്നോടൊന്നും മിണ്ടാതിരുന്നു.. മുഖത്ത് ചെറിയൊരു പുഞ്ചിരി വിടര്‍ന്നുരുന്നു...
"എഴുതാം.." എന്നു മാത്രം പറഞ്ഞുകൊണ്ട് ഇക്ക തിരിഞ്ഞ് നടന്നു..!
പ്രണയത്തിന് പ്രതീക്ഷകളൊരുപാട് വില കല്‍പ്പിക്കുന്നത് കൊണ്ട് അന്നു മുതല്‍ ഓരോ രാവും പകലിനു വേണ്ടി എരിഞ്ഞമരുമ്പോള്‍ ഇക്കാന്‍റെ ഒരെഴുത്തിനു വേണ്ടി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഞാന്‍..!!
മാസം ആറു കഴിഞ്ഞിട്ടും ഒരെഴുത്ത് പോലും വന്നില്ല..! എന്നെപ്പോലെ വായനയില്‍ തല്‍പരനായ അച്ഛന്‍ മലയാളം മാസിക വീട്ടില്‍ വരുത്താറുണ്ടായിരുന്നു..!
യാതൃശ്ചികമായിട്ടായിരുന്നു അന്നൊരു ഞായറാഴ്ച ഞാനാ കവിത മാസികയില്‍ കണ്ടത്..!
//"തിരിഞ്ഞുനോട്ടം.."
ഷാഹില്‍ കൊടശ്ശേരി എഴുതുന്നു..//
ആദ്യമായ് ഇക്കാന്‍റെ എഴുത്ത് അച്ഛടി മഷി പുരണ്ട് കണ്ട സന്തോഷത്തേക്കാളുപരി എന്നെ കൂടുതല്‍ വേദനിപ്പിച്ചത് ഒരെഴുത്തു പോലും നിക്ക് വേണ്ടി ഇക്ക തപാലിലിട്ടില്ലാ എന്നറിഞ്ഞപ്പൊഴായിരുന്നു..
അത് മുഴുവന്‍ വായിക്കാന്‍ കൂട്ടാക്കാതെ മുറിയില്‍ പൊയി മലര്‍ന്നു കിടന്നു..
സാരോല്യ.. പ്രതീക്ഷകളിനിയുമുണ്ടല്ലോ..!
പൂജാമുറിയില്‍ പോയി ഉണ്ണിക്കണ്ണനോട് കരഞ്ഞു പറഞ്ഞു..!
എഴുത്തിലൂടെയെങ്കിലും എന്‍റെ ഇക്കാന്‍റെ സാമീപ്യത്തിന് വേണ്ടി..!
മീനാക്ഷിക്കുട്ടീടെ പ്രാര്‍ത്ഥന കണ്ണന്‍ കേട്ടു..
അന്നേക്ക് മുപ്പതാം ദിവസം അച്ചനെനിക്കൊരു കത്തുകവര്‍ കൊണ്ടുതന്നു..!
"നിനക്കാ.."
ഉത്ഗണ്ഢയും സന്തോഷവും ആവോളമാസ്വദിച്ച് ഞാനാ എഴുത്തുകളിലൂടെ കണ്ണോടിച്ചു...!
"എന്‍റെ മീനുക്കുട്ടിക്ക്....
ഒരെഴുത്തെഴുതാന്‍ നീ അന്ന് ഇക്കാനോട് പറഞ്ഞത് മറന്നിട്ടില്ല..! എഴുതിയിരുന്നു..
നീയത് വായിച്ചിട്ടുണ്ടാവും എന്നായിരുന്നു എന്‍റെ പ്രതീക്ഷ.. കഴിഞ്ഞ ഒരു മാസം നിന്‍റെ മറുപടിക്ക് വേണ്ടി കാത്തിരുന്നിട്ടും കിട്ടാത്തോണ്ടാ വീണ്ടുമീ എഴുത്ത്..!
അന്നു നിനക്ക് വേണ്ടി എഴുതിയത് ഇതൊടൊപ്പം വെക്കുന്നു...
സസ്നേഹം ഷാഹിക്ക.."
ഇതിനു മുമ്പ് കത്തൊന്നും വന്നില്ലല്ലോ എന്ന് നിനച്ച് കവറിനുള്ളില്‍ ഒന്നൂടെ നോക്കിയപ്പം കണ്ടത് കഴിഞ്ഞ മാസത്തെ മലയാളം മാസികയില്‍ അച്ചടിച്ചു വന്ന ആ കവിതയായിരുന്നു..
*തിരിഞ്ഞുനോട്ടം..*
ഇടതൂര്‍ന്ന് നില്‍ക്കുന്ന
വൃക്ഷക്കൂട്ടങ്ങള്‍ക്കിടയിലെ
ഒരിത്തിരി വെട്ടം പോലും
തന്‍റെ നിഴലുകളിലേക്ക്
തിരിഞ്ഞു നോക്കാറുണ്ട്..!
നീയും നീയായ് പെയ്ത
പേമാരിയും നിന്‍റെ പ്രതീക്ഷകളും
ഒരു തിരിച്ചറിവായ് കണ്ടതാവാം
കാലമെന്നെ
നിന്നിലേക്കടുപ്പിക്കുന്നതും..!
പ്രണയത്തിന് പ്രതിച്ഛായകളില്ല..
പ്രതീക്ഷകളേയൊള്ളൂ..
അതിലൂടെ നീ എനിക്കുപകര്‍ന്ന
അനുപൂതിയുടെ കണ്ണുകളിലൂടെയുള്ള
തിരിഞ്ഞുനോട്ടവും..!
എന്‍റെ മീനുക്കുട്ടിക്ക്.. സ്വന്തം ഷാഹിക്ക..!!
അന്ന്.. ആ കവിത പൂര്‍ണമായും വായിക്കാത്തതിന്‍റെ കുറ്റബോധം പിന്നീടാണെനിക്ക് മനസ്സിലായത്..!
ഒരുപാട് സന്തോഷത്തോടെ സ്വന്തത്തോടെന്ന പോലെ.. ഒരു മറുപടി ഇക്കാക്കെഴുതി..!
അതില്‍ എന്‍റെ ഒരു കൊച്ചു ആഗ്രഹവും എഴുതിച്ചേര്‍ത്തിരുന്നു..
"മീനുക്കുട്ടി വല്യ കുട്ടിയായപ്പം അച്ചനും അമ്മേം എന്തോരം സമ്മാനങ്ങളാണെന്നൊ നിക്ക് തന്നെ..!
ഇക്കാടടുത്തീന്ന് ഒന്നും കിട്ടാത്തോണ്ട് ഒരുപാട് സങ്കടം വന്നീര്‍ന്നു..!
വിരോധല്ലെങ്കി നിക്കൊരു ധാവണി കൊണ്ടോന്നു തരോ ഷാഹിക്കാ.. ഒരു ചുവന്ന ധാവണി.. മദിരാശിപ്പട്ടണത്തില്‍ ചേലുള്ള ധാവണി എന്തോരം ഉണ്ടെന്നറിയോ.. അമ്മ പറയുന്ന കേട്ടതാ...
പ്രണയം പകര്‍ന്ന പ്രതീക്ഷകളൊടെ ഞാധാ കത്ത് തപാലിലിട്ടു..
ദിനങ്ങള്‍ക്ക് കാത്തിരിപ്പിന്‍റെ സുഖം പകരാന്‍ അതിനാവുമത്രേ..!
പക്ഷെ.. കാലമൊരുപാട് കഴിഞ്ഞിട്ടും അതിന് മറുപടിയൊന്നും വന്നില്ല..!
ജാതകപ്പൊരുത്തം നോക്കി അച്ചനെനിക്ക് കൊള്ളാവുന്ന കല്യാണാലോചനകള്‍ കൊണ്ടൊന്നെങ്കിലും കാണാന്‍ വരുന്നവരൊട് ഞാനെല്ലാം വെട്ടിത്തുറന്ന് പറഞ്ഞ് സ്വയം മുടക്കി..!
കാത്തിരിപ്പിന്‍റെ വേദനയിലും സുഖമെന്തെന്ന് പഠിപ്പിച്ച ഇക്കാക്ക് വേണ്ടി....
അന്നൊരു തിരുവോണം നാളിലായിരുന്നു കാത്തിരുന്ന് എനിക്കാ കത്തു കിട്ടിയെ..!
കത്തില്‍ ഒരൊറ്റ വാചകം മാത്രം..!
"എന്‍റെ ബീജമിപ്പോള്‍ ത്രസിക്കുന്നത് നിന്‍റെ ഗര്‍ഭാശയത്തിലൊരു പറുദീസ പണിയാനാണ് പെണ്ണേ.."
പിറ്റെന്ന് തന്നെ ഷാഹിക്ക നാട്ടില്‍ വന്നിരുന്നു..!
കയ്യിലൊരു പൊതിയും നിറഞ്ഞ പുഞ്ചിരിയുമായി എന്‍റടുത്ത് വന്നിട്ട് പറഞ്ഞു..
"ഇതാ.. നീ പറഞ്ഞ ധാവണി..!"
പ്രണയത്തിന് പ്രതിച്ഛായകളൊന്നുമില്ല എന്ന് ഇക്ക ആ കവിതയില്‍ പറഞ്ഞെങ്കിലും വെട്ടിത്തിളങ്ങുന്ന ആ ചുവന്ന ധാവണിയുടെ കറുത്ത കരകളില്‍ ഞാന്‍ കണ്ടത് വെറും പ്രതിച്ഛായകളായിരുന്നു..!
ഇന്ന് ഇക്കാടെ കല്യാണമാണ്..!
മൊഞ്ചുള്ളൊരു മുസ്ലീം പെണ്‍കുട്ടിയുമായി..!
എന്‍റെ ഇക്ക തെറ്റൊന്നും ചെയ്തിട്ടില്ല..
ഇക്കാനോട് ഞാനും..!
കുഞ്ഞുനാളിലെ കുറുമ്പുകാട്ടി മീനുകുട്ടിയെ കരയിപ്പിക്കുന്ന കുസൃതിയായ ഷാഹിക്കാനെ മാത്രമെ എനിക്കവിടെ കാണാനായുള്ളൂ..!
നായര്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മീനാക്ഷിക്ക് ഒരു മുസ്ലീംയുവാവായ ഷാഹില്‍ വിധിച്ചിട്ടില്ലെന്ന് സ്വയം സമാധാനിച്ചെങ്കിലും പ്രതിച്ഛായകള്‍ അന്യമായ ഒരെഴുത്ത് പ്രതീക്ഷിച്ച് മീനാക്ഷി ഇന്നും കാത്തിരിക്കുകയാണ്..!
ഇരുണ്ട മുറിയില്‍ കാലില്‍ വരിഞ്ഞുമുറുകിയ ചങ്ങലക്കിലുക്കത്തിലും ഒരുകത്തുകവറിന്‍റെയെങ്കിലും പ്രതിച്ഛായകളില്ലാത്ത വെട്ടത്തിന് വേണ്ടി..!!
സസ്നേഹം ഷാഹില്‍ കൊടശ്ശേരി
(കഥയും കഥാപാത്രങ്ങളും സാങ്കല്‍പികം..)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo