ഇന്ന് എന്റെ വിവാഹമായിരുന്നു


ഇന്ന് എന്റെ വിവാഹമായിരുന്നു. അപ്പേട്ടൻ (എന്റെ ഭർത്താവ് എന്ന സ്ഥാനം ഇന്ന് തൊട്ട് അലങ്കരിക്കാൻ പോണ ഭാഗ്യവാനായ അപ്പു എന്ന രഘുനാഥ് ) ന്റെ വീട്ടിൽ വന്ന് കയറിയപ്പോൾ തൊട്ട് ഒരു ശ്വാസമുട്ടൽ .... ഇത് എല്ലാ നവവധുക്കൾക്കും ഉണ്ടാകുന്നതാണോ? എപ്പോഴും സ്നേഹത്തോടെ മാത്രം കാണുന്ന എന്റെ അച് ഛന് പകരം ഗൗരവകാരനായ അമ്മായി അച്ഛൻ , പണി എടുത്ത ക്ഷീണിച്ച മുഖത്തോടെ എപ്പോഴും ചിരിക്കുന്ന എന്റെ അമ്മക്ക് പകരം ഐശ്വര്യ റായി നെ വെല്ലുന്ന സുന്ദരിയായ അമ്മായി അമ്മ...... .. എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ റൂമിൽ ഇരുന്നു. എന്റെ ചെറിയ റൂമിനു പകരം വലിയ മനോഹരമായ റൂം.. തികച്ചും അപചരിതമായ ലോകം 19 വയസ്സ് ഒരു വിവാഹ പ്രായമാണോ?? ഞാൻ ഇത് എത്ര തവണ എന്റെ അമ്മയോട് ചോദിച്ചു... മറുപടിയില്ലാത്ത ചോദ്യമായി അത് അവശേഷിച്ചു.. എന്റെ ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് എന്റെ അമ്മായി അമ്മ വന്നു. എന്താ അനു നീ വിരുന്നു കാരിയെ പോലെ ഇവിടെ.... വാ എന്റെ കൂടേ.. ഞാൻ ഒരു പാവയെ പോലെ അവരെ പിൻതുടർന്നു... പുറത്ത് മുറ്റത്ത് ഒത പാട് പാത്രങ്ങൾ... അവർ എന്റെ മുഖത്ത് നോക്കി മുഖം കടിപ്പിച്ചു കൊണ്ട് പറഞ്ഞു.. " അനു വേഗം ഇത് എല്ലാം കഴുകിയെടുക്ക്.. ഇവിടെ പണിക്ക് ആരും ഇല്ല. " ഒന്നും പറയാൻ ഇല്ലാതെ ഞാൻ എന്റെ പണി തുടങ്ങി.. അറിയാതെ ഞാൻ എന്റെ അമ്മയെ ഓർത്ത് പോയി... പാവം അമ്മ ..
ഇന്ന് എന്റെ വിവാഹ ദിനം തന്നെയാണോ... എന്നോട് തന്നെ ഞാൻ ചോദിച്ചു.. പാത്രങ്ങൾ കഴുകി എല്ലാം ഒതുക്കി വെച്ചപ്പോഴേക്കും നടുവൊടിഞ്ഞു.. ഭക്ഷണം വേണോന്ന് ചോദിക്കാൻ പോലും ആരുമില്ല.. എന്റെ ഭർത്താവ് എന്ന് പറയുന്നവന്റെ പൊടി പോലും കാണാനില്ല
മെല്ലെ റൂമിലേക്ക് ചെന്നു... അതാ അവിടെ മൊബൈലിൽ ഞെക്കി കൊണ്ട് മണവാളൻ ... എന്നെ കണ്ടതും ഒരു വളിച്ച ചിരി
നീ പണിയെടുത്ത് ക്ഷീണിച്ചോ..
അത് കേട്ടപ്പോൾ വന്ന ദേഷ്യം അത് എങ്ങനെ എഴുതണമെന്ന് എനിക്ക് അറിയില്ല.. " അപ്പേട്ടാ ഇവിടെ എന്താ ഇങ്ങനെ "
" അനു ഇവിടെ ഇങ്ങിനെയാണ്... ഇന്നത്തെ പെൺകുട്ടികളുടെ രീതികൾ ഇവിടെ നടപ്പില്ല.. "
ഞാൻ ഒന്നും പറഞ്ഞില്ല... അപ്പേട്ടന്റെ കൈകൾ എന്റെ അടുത്തേക്ക് നീങ്ങി വരുന്നത് ഞാൻ അ റ ഞ്ഞു.. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി..
നീ എന്തെങ്കിലും ഒന്ന് കഴിച്ചോ ന്ന് ചോദിക്കാൻ പോലും അപ്പേട്ടന് മനസ്സില്ല... ഈ മനുഷ്യന് എന്നോട് സ്നേഹമുണ്ടോ:...
അപ്പേട്ടന്റെ കൂർക്കം വലി .. അതിനു പോലും ഒരു താളം...
ഞാൻ നിലത്ത് ഇരുന്ന് നേരം വെളുപ്പിച്ചു.
കുളിച്ച് അടുക്കളയിൽ ചെന്നപ്പോൾ അമ്മായിയമ്മ ഒരു നോട്ടം പിന്നെ ഒരു ഡയലോഗും "അനു പണിയെല്ലാം കഴിഞ്ഞിട്ടു പോരെ കുളി... പിന്നെ ഈ ഒരുങ്ങൽ ആരെ കാട്ടാനാ.. വീട് അടിച്ച് തുടക്ക്.. ഇരുന്ന് തന്നെ തുടക്കണം.. ചൂലും തുണിയും അവിടെയുണ്ട്.
ആ വലിയ മണിമാളിക എന്നെ നോക്കി ചിരിക്കുന്നത് പോലെ തോന്നി...പണിയെടുക്കാൻ ഒരു മടിയും ഇല്ല പക് ഷേ കല്യാണ ദിവസ തന്നെ എന്നെ കൊണ്ട് പണിയെടുപ്പിക്കലും പട്ടിണിക്കിട്ടതും സഹിക്കാൻ വയ്യ എന്താ ഇവർ ഇങ്ങനെ....
ശരീരവേദനയേക്കാൾ എനിക്ക് വേദന തോന്നുന്നത് മനസ്സിനാണ് എന്റെ സ്ഥാനം എന്താണന്ന് അവർ പറയാതെ പറഞ്ഞു..
എല്ലാം വാരി കെട്ടി തിരിച്ച് പോവാൻ തോന്നി. പക് ഷേ അമ്മ , അച്ഛൻ, അനിയൻ . വയ്യ ഇനിയും അവരെ വേദനപ്പിക്കാൻ വയ്യ.
എന്തിനാ അമ്മേ കൊളള പലിശക്ക് ലോൺ എടുത്ത് എന്റെ കല്യാണം നടത്തിയത്.... എന്നെ നരകിക്കാൻ ആണോ അമ്മേ???
നിങ്ങൾ എനിക്ക് നേടി തന്നത് നരകമാണ്..
അനു എന്ന് അമ്മായിയമ്മ നീട്ടി വിളിക്കുന്നത് കേട്ടു.... അടുത്ത പണി തരാൻ....
വാശിയോടെ പഠിച്ച അനുപമ ഇന്നലെ മരിച്ചു.. ഇന്ന് അവൾ വെറുമൊരു യന്ത്രം
By Ambili M
30 - 08-2017

Vineetha Anil AlakaNanda



Vineetha Anil
Short story writer
Total contribution - 36 stories
Total readers - 2,42152
Viral posts - 4
Total readership in nallezhuth facebook group and page - 11,42326
Update period - 01/08/2016 to 30/07/2017 ( One year ) 

മിസ്സായിപ്പോയ ഉമ്മ..!!

മിസ്സായിപ്പോയ ഉമ്മ..!!
സമയം രാവിലെ എട്ടര
മോനെ സ്കൂൾ ബസ്സിൽ കയറ്റിവിട്ടു പ്രിയതമനു ഒരു കപ്പു ആവി പറക്കുന്ന ചായയുമായി ഭാര്യ എത്തി...
സൂ, എണീക്കു, ഇതാ ചായ
.......
നിശബ്ദത
സൂ................
ഉം
ഇതാ ചായാ ന്ന്
അവിടെ വെച്ചോ....
ഹും.... വേണമെങ്കിൽ എടുത്തു കുടി (ഇത് ഞാൻ മനസ്സിലേ പറഞ്ഞുള്ളു ട്ടോ!)
തിരിഞ്ഞു നടക്കാൻ തുടങ്ങിയ എൻ്റെ കയ്യിൽ എത്തിപ്പിടിച്ചു "ഇവിടെ കെടക്കെടീ..."
ഓരോ പണിയുണ്ട് സൂ... കിടന്നാൽ പിന്നെ ഉച്ചവരെ കിടന്നുറങ്ങി ന്നു പറയരുത് ട്ടോ...
അത് സാരല്യ... കുറച്ചു നേരം ഒക്കേ ഉറങ്ങാം..
അങ്ങനെ വിറച്ചു ചൂളുന്ന തണുപ്പിൽ നിന്നും അതി മൃദുലമായ ബ്ലാങ്കറ്റിനടിയിലേക്കു വലിക്കപ്പെട്ടു..
ആഹാ! എന്ത് സുഖം...
കണ്ണടച്ച് കിടന്നപ്പോ ആ നിമിഷം തന്നെ മയങ്ങിപ്പോയി!!
ഡീ... എണീക്കു... ഇതാ ഇലെക്ട്രിഷ്യൻ വന്നിട്ടുണ്ട്...
((ബെഡ് റൂമിലും കിച്ചനിലും ഉള്ള രണ്ടു ട്യൂബുകളും പണി മുടക്കിയിട്ട് ആഴ്ച രണ്ടായി... അന്ന് വിളിച്ച ഇലെക്ട്രിഷ്യൻ ഇപ്പോഴാണ് വരുന്നത് )
പണ്ടാരം... ഇയാൾക്ക് വരാൻ കണ്ട നേരം... ഞാൻ പ്രാകിക്കൊണ്ട് തിരിഞ്ഞു കിടന്നു... വീണ്ടും മയക്കത്തോട് മയക്കം.... കണ്ണ് തുറക്കാൻ വയ്യ...
മാഡം.. ഇതിന്റെ ചോക്ക് മാറ്റണം...
ഉം
മാറ്റണം മാഡം....
മാറ്റിക്കോ.... (ഞാൻ 100 അടിച്ച ശബ്ദത്തിൽ പറഞ്ഞു)
മാഡം....
ഉം.... (എന്റെ കുഴഞ്ഞ ശബ്ദം)
കണ്ണ് തുറക്കൂ മാഡം...
തുറക്കൂലെടാ *&%^*& (ഞാൻ മനസ്സിൽ പറഞ്ഞു)
ഞാൻ കണ്ണ് വലിച്ചു തുറക്കാൻ ശ്രമിച്ചു... വല്ലാത്ത ഒരു ക്ഷീണം... കൺ പോളകളിൽ ഭയങ്കര കനം വെച്ച പോലെ....
(((ജോസ് പ്രകാശിനെ പോലെ അയാൾ ഒരു ടെസ്റ്റർ കടിച്ചു പിടിച്ചു എന്നെ നോക്കുന്നു... ട്യൂബിനെ നോക്കുന്നു...
അയാളുടെ ചുണ്ടിൻറെ കോണിൽ ഒരു ഭീകര പുഞ്ചിരി വിടരുന്നു.... ഇതെല്ലം ഞാൻ അർദ്ധ നിമീലിത മിഴികളോടെ കാണുന്നു....)))
അയാൾ നാലു പാടും നോക്കുന്നു... പറ്റിയ അവസരം... ആരുമില്ല... ഒരു പെണ്ണ് സുഖ സുഷുപ്തിയിൽ ആണ്ടു കിടക്കുന്നു....
.........................
അല്ലെങ്കിൽ വേണ്ട.... അയാൾ തിരിഞ്ഞു നടക്കുന്നു....
വാതിൽ വരെ എത്തിയ ശേഷം ഒന്ന് തിരിഞ്ഞു നോക്കുന്നു....
ഹോ... കിട്ടിയ ചാൻസ് മിസ്സ് ആക്കണ്ട എന്നും പറഞ്ഞു അയാൾ ഓടി വന്നു എന്നെ ഇറുകെ കെട്ടിപ്പുണർന്നു...
ഞാൻ : ഇയാളെന്താ കാണിക്കുന്നേ....
ഒരു ഉമ്മ തരട്ടെ കരളേ.....
ഞാൻ ഒരു കണ്ണ് കഷ്ടപ്പെട്ട് തുറന്നു : ഏത് കരൾ???
അയാൾ : തരട്ടെ കരളേ....
സൂ,,, ഇയാളിതാ എന്തൊക്കെയോ പറയുന്നു....
സൂ... ഇങ്ങള് ഏടെ?
സൂ ... അയ്യോ.. ഇങ്ങള് പോയോ... എന്നോട് പറയാണ്ട് പോയോ!!!!!
ഇയാൾ എന്തൊക്കെയോ ചെയ്യുന്നു.... സൂ....
വാതിൽ അടക്കാതെയാണോ പോയത്....
ഇയാൾ എങ്ങനെ ഇവിടെയെത്തി....
കരളേ.... (അയാൾ വീണ്ടും))))
ഞാൻ അലറിക്കരഞ്ഞു.... സൂ.... സൂ... അയ്യോ....
.
.
.
.
ഡീ....
ആതീ....
ആതീ.... എണീക്കു... ഞാൻ പോയിട്ടില്ല.... നീ എന്തിനാ കരയുന്നെ?????
കരച്ചിൽ നിർത്തുന്നില്ല.... അയ്യോ സൂ...
ഡീ പോത്തേ... നീ ഒറങ്ങാണ്... ഒണര്....
കഷ്ടപ്പെട്ട് ഞാൻ കണ്ണ് വലിച്ചു തുറന്നു.. പുറകെ അരഗ്ലാസ്സ് വെള്ളവും മുഖത്തു വീണു...
ഞാൻ : അയാൾ പോയോ
സു : എയാൾ?
ഞാൻ : ജോസ് പ്രകാശ് ?
സു : ജോസ് പ്രകാശോ
ഞാൻ : അയാൾ എന്നെ കെട്ടിപ്പിടിച്ചു 😢
സു : ആര് : ജോസ് പ്രകാശോ??
ഞാൻ : അല്ല എലെക്ട്രിഷ്യൻ...
സു : ഹും! എലെക്ട്രിഷ്യൻ അല്ല.. ഡോക്ടർ...
ഞാൻ : ഡോക്ടറോ?
സു : അതെ... മെന്റൽ ഹോസ്പിറ്റലിലെ... നിനക്ക് അതാണ് വേണ്ടത്...
എന്തൊക്കെ പ്രാന്താണ് പറയുന്നത്...
എനിക്ക് വെളിവ് വീണു..ശ്ശൊ! സ്വപ്നമായിരുന്നോ... കുറെ കൂടി കമ്പിളിക്കുള്ളിലേക്കു ചുരുണ്ടു നോക്കി..
എങ്ങാനും ബാക്കി കൂടി കാണാൻ പറ്റിയാലോ!
എണീറ്റ് പോടീ.... അവളുടെ ഒരു സ്വപ്നം....
മിസ്സായിപ്പോയ ആ ഉമ്മയെ താലോലിച്ചു ഞാൻ പ്രാഞ്ചി പ്രാഞ്ചി അടുക്കളയിലേക്കു നടന്നു!
*****
(((ഇതിൽ കാൽഭാഗം സത്യവും ബാക്കി തള്ളുമാണ്... തമാശയായെടുക്കാൻ ആജ്ഞാപിക്കുന്നു 😇😅)))

Athira

ഇക്കാ കടുകു തറയിൽ പോയാൽ കലഹമുണ്ടാവോ..."

"ഇക്കാ കടുകു തറയിൽ പോയാൽ കലഹമുണ്ടാവോ..."
രാവിലെ പത്രംവായിച്ചു കഴിഞു ഇനിയൊരു
കുളിയാവാം എന്നുകരുതി ബാത്റൂമിലേക്കു നടക്കുമ്പോഴാണു അടുക്കളയിൽ ദോശചുട്ടോണ്ടിരിക്കുന്ന ഓളുടെ ഒരു സംശയം..
"അതൊക്കെ അന്ധവിശ്വാസമാണെടീ..
അല്ലേലും നിന്നെപ്പറഞ്ഞിട്ടൊരു കാര്യവുമില്ല..
അന്റെ വാപ്പാന്റെ കയ്യില് നിറയേം മന്ത്രിച്ചൂതിയ ചരടല്ലേ.."
"തൊടങ്ങി എന്തുപറഞ്ഞാലും വാപ്പക്ക് വിളിച്ചില്ലേൽ നിങ്ങക്കൊരു സമാധാനവുമില്ലേ..
നിങ്ങളുടെ വീട്ടുകാരാണോ മോശം..
ഏതു നേരവും മന്ത്രവാദിയുടെ അടുത്തല്ലേ..
എന്നെ ഒഴിവാക്കാൻ വേണ്ടി കൂടോത്രം വരെ ചെയ്യാൻ നോക്കീട്ടുണ്ട്.."
"നിർത്തടീ..
അങ്ങനെ ചെയ്തിട്ടുണ്ടെൽ കണക്കായി..
അതു ഫലിക്കാത്തൊണ്ടല്ലേ ഞാനിപ്പഴും ഈ കുരിശ് ചുമക്കുന്നെ.."
"ചുമക്കണ്ട എന്നെയങ്ങു ഒഴിവാക്കിയേക്ക്..
അല്ലേൽ കൊന്നുകള..
ഇങ്ങടെ വീട്ടുകാർക്കും സമാധാനവുമല്ലോ.."
"മതി ചിലച്ചത്..
മര്യാദക്കു അടങ്ങി ഒതുങ്ങിക്കഴിഞ്ഞാൽ നിനക്കു കൊള്ളാം.."
"സൗകര്യമില്ല..
അങ്ങനെ ഒതുങ്ങിക്കൂടുന്ന പെണ്ണിന്റെ കാലം കഴിഞു.."
എന്നുംപറഞ്ഞവൾ ചവുട്ടിക്കുലുക്കി പുറത്തേക്കു പോവുമ്പോഴാണു തറയിൽവീണ കടുകുമണികളെ ഞാനും ശ്രദ്ധിച്ചത്..
ഇത്തിരിയെ ഉള്ളുവെങ്കിലും നീയൊരു സംഭവമാണ് ട്ടാ..

Rayan

മുക്കാൽ രാധയും കാൽ കൃഷ്ണനും !

മുക്കാൽ രാധയും കാൽ കൃഷ്ണനും !
" വേണേൽ വന്ന് വല്ലതും തിന്നേച്ചും പൊയ്ക്കോ .. എനിക്ക് വേറേം പണിയുണ്ട്.. നിന്റെയൊന്നും സൗകര്യത്തിന് നില്ക്കാൻ എന്നെക്കിട്ടില്ല .. ഒരു വല്യ കോളേജ് കുമാരൻ .. ഓ അല്ല കുമാരി "..
രാവിലെ തന്നെ അമ്മയുടെ ഉറക്കെയുള്ള ശകാരം കുളിമുറിയിൽ നിന്നും അനിൽ കേട്ടു .. എന്നും ഉള്ളതായതിനാൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല . വേഗം കുളിച്ച് വേഷം മാറി ... ഷർട്ടിന്റെ ഒരു ബട്ടൻസ് പോയിരിക്കുന്നു .. ആകെ രണ്ടേ ഉള്ളൂ പുറത്തു പോകുമ്പോൾ ഇടാൻ.. സേഫ്റ്റിപിൻ എടുത്ത് കുത്തി ബട്ടൻസ് ഇല്ലാത്ത കുറവ് പരിഹരിച്ചു ..ഇന്നും കോളേജിൽ ചെല്ലുമ്പോൾ ക്ലാസ് മുഴുവൻ അതിശയത്തോടെ തന്നെ നോക്കും ..നരച്ചു ബട്ടൺ ഇല്ലാതെ പിൻ കുത്തിയ ഷർട്ടും ..ഇറക്കം കുറഞ്ഞു കണങ്കാലിന് മുകളിൽ നിൽക്കുന്ന പാന്റും.. എണ്ണ തേക്കാതെ ചെമ്പിച്ച തലമുടിയും..തേഞ്ഞു തീരാറായ കരിമ്പൻ പിടിച്ച പാരഗൺ വള്ളിച്ചെരുപ്പും.. പിന്നെ സ്ത്രീകളെ പോലെയുള്ള തന്റെ നടപ്പും... ഇന്നലെ ആദ്യമായി പ്രീഡിഗ്രി ക്‌ളാസിൽ കയറി ചെന്നപ്പോൾ ആദ്യം എല്ലാവരും ഒന്നമ്പരന്നു .. പിന്നെ അടക്കി സംസാരം.. ചിലരുടെ മുഖത്ത് ചിരി .. വേറെ ചിലരുടെ മുഖത്ത് സഹതാപം.. വേറെ ചിലർക്ക് പുച്ഛം..നാണക്കേട് കൊണ്ട് താൻ ചൂളി... ക്‌ളാസ്സിന്റെ ഏറ്റവും പിറകിലുള്ള ബഞ്ചിൽ ചെന്ന് പതുങ്ങി ഇരുന്നു ..ഓരോ അവർ കഴിയുമ്പോഴും എല്ലാവരും തമ്മിൽ പരിചയപ്പെടുകയും തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും ചെയ്തു .. ആരും തന്നോട് സംസാരിക്കാൻ വന്നില്ല ... അവഗണകൾ ധാരാളം ഏറ്റുവാങ്ങിയിട്ടുള്ളതിനൽ ഇതൊക്കെ തനിക്കു ശീലമായി കഴിഞ്ഞിരുന്നു .!
എങ്കിലും ഇന്നും ക്ലാസ്സിൽ ചെല്ലുമ്പോൾ അതേ നോട്ടങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വരുമല്ലോ എന്നോർക്കുമ്പോൾ ..!
പലതും ആലോചിച്ചു സമയം പോയി.. അമ്മയുടെ സ്വരം വീണ്ടും ഉയർന്നു ... "ആരെയും ആനയിച്ചു കൊണ്ടുവന്ന് കഴിപ്പിക്കാൻ എനിക്കാവില്ല.."
ഇനിയും ചെന്നില്ലേൽ രാവിലെ ഒന്നും കഴിക്കാൻ കിട്ടിയെന്നു വരില്ല... വൈകിട്ടു വരെ അത്രയേ ഉളളൂ ആഹാരം .. അനിൽ വേഗം അടുക്കലേയിലേക്ക് ചെന്നു...നിലത്ത് പഴങ്കഞ്ഞി വിളമ്പി വെച്ചിരുന്നു... സാധാരണ അതേ രാവിലെ കിട്ടാറുള്ളൂ..അതും നിലത്തിരുന്ന്, തനിക്കുവേണ്ടി പ്രത്യേകം മാറ്റി വെച്ചിരിക്കുന്ന പാത്രത്തിൽ .. ആരോടും പരാതിയില്ല.. പരിഭവം ഇല്ല .. അല്ലെങ്കിലും ആരോട് പരാതി പറയാൻ ?? ദൈവം തന്റെ സൃഷ്ടിയിൽത്തന്നെ അനീതി കാണിച്ചിരിക്കുന്നു ... മുത്തശ്ശി പറയും പോലെ 'കുടുംബത്തിനു കിട്ടിയ ശാപം..മുക്കാൽ രാധയും കാൽ കൃഷ്ണനും ആയി ഒരു ജന്മം'..!
ഒന്നും തന്റെ തെറ്റല്ല ... പക്ഷെ ഏതോ ജന്മത്തിൽ ചെയ്ത തെറ്റിന്റെ ശിക്ഷപോലെ ഈ ജന്മം ആൺ രൂപവും പെൺ മനസുമായി ജീവിച്ചു തീർക്കണം.. ഒരിക്കൽ സ്വന്തം ചേച്ചി പോലും ചോദിച്ചു 'പോയി ചത്തൂടെ നിനക്കെന്ന്'... പക്ഷെ മരിക്കാൻ തനിക്കു സമയമായിട്ടില്ല ..ജീവിക്കണം .. ജീവിച്ചു കാണിച്ചു കൊടുക്കണം !!
ഓരോന്നു ചിന്തിച്ച് കോളേജെത്തി. ആരുടേയും മുഖത്തു നോക്കിയില്ല.നേരേ ക്ലാസിൽ ചെന്ന് തലേന്ന് ഇരുന്നിരുന്ന സീറ്റിൽ ചെന്നു കുനിഞ്ഞിരുന്നു . അടുത്ത് ആരോ വന്നിരിക്കുന്ന പോലെ തോന്നി തല ഉയർത്തി നോക്കി .അടുത്തു വന്നിരുന്ന ആൾ ചെറിയ ചിരിയോടെ പറഞ്ഞു
"ഞാൻ വിഷ്ണു .. എന്താ തന്റെ പേര് ?"
അനിൽ ഒന്നു പരുങ്ങി , എന്നീട്ടു പറഞ്ഞു " ഞാൻ .. ഞാൻ .. അനിൽ ".
വിഷ്ണു പറഞ്ഞു "ഇന്നലെ താൻ എന്താ ആരോടും മിണ്ടാതെ ഒരു മൂലയ്ക്ക് മാറി ഇരുന്നത് ?? ഞങ്ങളെ ഒന്നും ഇഷ്ടമായില്ല എന്നുണ്ടോ ?"
"എനിക്കു നിങ്ങളേയല്ല .. നിങ്ങൾക്ക് എന്നെയാണ് ഇഷ്ടമാകാഞ്ഞത് " അനിൽ പറഞ്ഞു
"ആഹാ ...വിചാരിച്ച പോലെ അല്ലല്ലോ ?? തനിക്കു വായിൽ നാക്കൊക്കെയുണ്ടൊ??" വിഷ്ണു ചിരിച്ചു.. അനിലും !
അവിടെ ഒരു സൗഹൃദം തുടങ്ങുകയായിരുന്നു .. അനിലിന്റെ കാര്യങ്ങൾ ഒക്കെ വിഷ്ണു പതിയെ ചോദിച്ചറിഞ്ഞു .. ഇടക്കിടക്ക് കണ്ണു നിറഞ്ഞുകൊണ്ട് അനിൽ പറഞ്ഞ കാര്യങ്ങളൊക്കെ വീട്ടിൽ ഒറ്റപുത്രനായ വിഷ്ണുവിന് ചിന്തിക്കാവുന്നത്തിനും അപ്പുറമായിരുന്നു ..!
അങ്ങനെ ഒരു വർഷം കടന്നു പോയി.. അനിലിന്റെ വീട്ടിലെ അവസ്ഥയിൽ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും സംഭവിച്ചില്ല.. അച്ഛനും അമ്മയ്ക്കും ചേച്ചിക്കുമൊക്കെ അനിൽ ആ വീട്ടിലെ ഒരു അനാവശ്യ വസ്തുവായി തുടർന്നു .. വിഷ്ണു മാത്രമായിരുന്നു അനിലിന്റെ ജീവിതത്തിലെ ഏക ആശ്വാസം..
ഒരുദിവസം കോളേജ് കഴിഞ്ഞു വരുമ്പോൾ പതിവില്ലാതെ അച്ഛൻ വീടിനു മുൻപിൽ അനിലിനെയും പ്രതീക്ഷിച്ച് നിൽക്കുന്നുണ്ടായിരുന്നു .. അവനെ കണ്ടതും അയാൾ പറഞ്ഞു..
"നിനക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകാനുള്ള പ്രായമായി. അതുകൊണ്ട് ഒരുമുഖവുര കൂടാതെ പറയാം.നിന്റെ ചെച്ചിക്ക്‌ ഒരു നല്ല വിവാഹാലോചന വന്നീട്ടുണ്ട് .. അവളുടെ നല്ല ഭാവിയിൽ ആണ് എന്റെ പ്രതീക്ഷ അത്രയും .. അത് പക്ഷെ നീ ഇവിടെ നിന്നാൽ നടക്കില്ല..ഇങ്ങനെ ഒരു കൂടപ്പിറപ് വീട്ടിൽ ഉള്ളടുത്തോളം അവൾക്കൊരു നല്ല ഭാവി ഉണ്ടാവില്ല .. നിന്നോട് ഇവിടുന്ന് ഇറങ്ങിപോകാൻ ഞാൻ പറയില്ല .. എന്തു വേണമെന്ന് നിനക്ക് തീരുമാനിക്കാം"
അയാൾ തിരിഞ്ഞു വീട്ടിലേക്കു നടന്നു. ഓർമ്മ വെച്ചതിനു ശേഷം ചുരുക്കം ചില അവസരങ്ങളിൽ മാത്രമേ അച്ഛൻ തന്നോട് സംസാരിച്ചീട്ടുള്ളൂ..അനിൽ ഓർത്തു
താൻ വീട്ടിൽ നിന്നും ഇറങ്ങണം അതാണ് പറഞ്ഞത്തിന്റെ അർത്ഥമെന്ന് അനിലിന് മനസിലായി . പക്ഷെ എങ്ങൊട്ട്‌?? ഒരെത്തും പിടിയും ഇല്ല.. ജനിച്ച നാടും ഈ വീടും അല്ലാതെ വേറെ ഒരിടവും അറിയില്ല.. അനിലിനു കരച്ചിൽ വരുന്നുണ്ടായിരുന്നു .. മുറിയിൽ കയറി മേശയിൽ കമഴ്ന്നു കിടന്നു കരഞ്ഞു .. എന്തോ അനക്കം കേട്ട് തല ഉയർത്തി നോക്കിയപ്പോൾ മേശമേൽ കുറച്ചു പണം ഇരിക്കുന്നതു കണ്ടു .. അച്ഛൻ വാതിൽ കടന്നു പൊകുന്നുണ്ടായിരുന്നു..! അത് തനിക്കുള്ള പിച്ചകാശാണെന്ന് അനിലിന് മനസ്സിലായി.
നേരം ഇരുട്ടി .. അനിൽ എഴുനേറ്റു തന്റെ പുസ്തകങ്ങളും ഉടുപ്പുകളും ഒരു ബാഗിൽ ആക്കി. അച്ഛൻ വെച്ചീട്ടുപൊയ പണം എടുത്ത് നോക്കി.. പിന്നെ എന്തോ ചിന്തിച്ച് അവിടെത്തന്നെ വെച്ചു .. ബാഗും എടുത്ത് ഇരുട്ടിലേക്ക് നടന്നു മറഞ്ഞു ..!!
പിറ്റേന്നും അതിനു പിറ്റേന്നും അനിലിനെ കോളേജിൽ കാണാത്ത കാരണം വിഷ്ണു അനിലിന്റെ വീട്ടിലേക്ക് ഫോൺ ചെയ്തു .. അങ്ങനെ ഒരു നമ്പർ നിലവിലില്ല എന്ന മറുപടി വന്നു .. പതിയെ പതിയെ വിഷ്ണുവും അനിലിനെ മറന്നു തുടങ്ങി
വർഷങ്ങൾ കടന്നു പോയി ..
വിഷ്ണു എൻജിനിയറിങ് പാസായി ക്യാംപസ്‌ സെലെക്ഷനിൽ ജോലിയായി..ബാങ്കളൂരിൽ. ട്രെയിൻ ഇറങ്ങി കുറെ ദൂരം ടാക്സിയിൽ യാത്ര ചെയ്യണം ജോലി സ്ഥലം എത്താൻ .. ടാക്സി ഒരു സിഗ്നലിൽ എത്തി.. ഡ്രൈവർ ടാക്സി നിർത്തി ..അയാൾ പറഞ്ഞു "സാർ ... എവിടെ കുറെ ഹിജഡകൾ ഉണ്ട്.. സിഗ്നലിൽ കാർ നിന്നാൽ അപ്പം വരും,കാശ് ചോദിക്കും .. കൊടുത്തില്ലേൽ നമ്മളെ ശപിക്കും .. ഹിജഡകളുടെ ശാപം ഫലിക്കും എന്നാ വിശ്വാസം .. സാർ ആദ്യമായി ജോലിക്കു പോകുവല്ലേ ... അവര് വന്നാൽ എന്തെങ്കിലും കൊടുത്തേക്ക് .. വെറുതെ ശാപം വാങ്ങി വെക്കേണ്ട'.
വിഷ്ണു പെട്ടെന്ന് അനിലിനെ പറ്റി ഓർത്തു. ഉള്ളിൽ ഒരു നീറ്റൽ.. " ഞാനും അവനെ മറന്നുവല്ലോ?"
കാറിനുള്ളിലേക്ക് ഒരു കൈ നീണ്ടുവന്നു..സാരി ഉടുത്ത ഒരു ആൺ രൂപം.. ഒരു പ്രത്യേക താളത്തിൽ കൈ അടിക്കുന്നു ... ഇടക്ക് എന്തോ കന്നടത്തിലോ തമിഴിലോ പറയുന്നുണ്ട്..
വിഷ്ണു ബാഗിനുള്ളിൽ നിന്നും പണം എടുത്തു കൊടുത്തു..അയാൾ അതുവാങ്ങി എന്തോ പറഞ്ഞു.. പോയി .
ജോലിയും തിരക്കുകളും ആയി വിഷ്ണു തിരക്കിലായിരുന്നു കുറച്ചു ദിവസങ്ങൾ. ഒരു ദിവസം ഓഫീസിൽ ഇരിക്കുമ്പോളാണ് മേശമേൽ കിടന്നിരുന്ന ഒരു കന്നഡ ന്യൂസ് പേപ്പർ ശ്രദ്ധയിൽ പെട്ടത്. അതിലെ ഒരു ഫോട്ടോയിൽ വിഷ്ണുവിന്റെ കണ്ണുകൾ ഉടക്കി. നല്ല പരിചയം.. അത് അനിൽ ആയിരുന്നു..!! പക്ഷേ കന്നഡ വായിക്കാൻ അറിയില്ലല്ലോ.. അവൻ കൂടെ ജോലിചെയ്യുന്ന ബാഗ്ലൂർകാരനോട് ആ ന്യൂസ് വായിച്ചുതരുവാൻ പറഞ്ഞു.. തെരുവിൽ കഴിഞ്ഞിരുന്ന നാലു കുട്ടികളെ എടുത്തു വളർത്തുന്ന മൂന്നാമത്തേതായ ലിംഗപ്രകൃതി ഉള്ള വ്യക്തിയെ പറ്റിയുള്ള വാർത്തയായിരുന്നു അത് .. പലപല ജോലികൾ ചെയ്ത് അയാൾ ആ കുട്ടികളെ പഠിപ്പിക്കാനുള്ള പണം കണ്ടെത്തുന്നു. ഒരിക്കലും അയാൾ ഭിക്ഷയെടുത്ത് ജീവിച്ചീട്ടില്ല.. ആ കുട്ടികളെ പഠിപിച്ച് സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാക്കുക എന്നതാണത്രെ ജീവിത ലക്‌ഷ്യം !!
വന്ദന 🖌
( വളരെ നാളുകൽക്കുമുൻപേ എഴുതി മൊബൈൽ നോട്ടിൽ കിടന്നിരുന്ന കഥയാണ്.. ഇതിൽ കുറെ ഭാഗങ്ങൾ എന്റെ ഭാവനായാണെങ്കിലും പകുതിയോളം എനിക്ക് നേരിട്ടറിയാവുന്ന ഒരാളുടെ അനുഭവമാണ് . ഞാൻ ആദ്യം ഈ കഥ എഴുതിയപ്പോൾ വിഷ്ണു അനിലിനെ ആ സിഗ്നലിൽ ഭിക്ഷയെടുക്കുന്നതായി കണ്ടു എന്നാണ് അവസാനിപ്പിച്ചത്. പക്ഷെ ഇതു പോസ്റ്റ് ചെയ്യാൻ എടുത്തപ്പോൾ എനിക്കതിന്റെ അവസാനം അങ്ങനെ വേണ്ട എന്നു തോന്നി . വേറെ ഏതു മനുഷ്യനെയും പോലെ ഈ ലോകത്തിൽ ജീവിക്കുവാൻ ഭിന്നലിംഗക്കാർക്കും ഉണ്ട് അവകാശം..നഗരങ്ങളിലും ഗ്രാമങ്ങളിലും ഉണ്ട് എന്ന് നാം അവകാശപ്പെടുന്ന വളർച്ച നമ്മുടെ മനസ്സുകൾക്കുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു..! അവരും ജീവിക്കട്ടെ നമുക്കിടയിൽ .. നമ്മളിൽ ഒരാളായി .. ! പരിഷ്‌കൃത സമൂഹത്തിന് അവരെയും കൂടി ഉൾക്കൊള്ളാനുള്ള വിശാല മനസ്സ് ഉണ്ടാകുമാറാകട്ടെ

vandana

ഒറ്റയടിപ്പാതകൾ

ഒറ്റയടിപ്പാതകൾ
നനഞ്ഞ ഒറ്റത്തിരി ആയിരുന്നെന്നു തോന്നുന്നു.ചെറുശബ്ദത്തോടെയാണ് കത്തുന്നത് ."അത് പാടില്ല "എന്ന് മുതിർന്നവർ പറഞ്ഞൂ കേട്ടിട്ടുണ്ട് ജാനകി തിരി നീട്ടി വെച്ച് ഒതുക്കുകല്ലിൽ ഇരുന്നു സർപ്പക്കാവിൽ തിരി വെച്ചിട്ടെത്ര നാളായിട്ണ്ടാവാം ..
"ജാനീ"ഒരു വിളിയൊച്ച വേലിക്കലാണ് .ശബ്ദം മറന്നിട്ടില്ല..കാലമെത്ര കഴിഞ്ഞാലും ഉയിര് പോകും വരെ മറക്കാൻ കഴിയാത്ത സ്വരം .ജാനകി അങ്ങോട്ടു ചെന്നു
"ഇരുട്ടില് ഒറ്റയ്ക്ക് കാവില്..എന്താ ഇതുകുട്ടി വീട്ടിൽ പോകു "കൂട്ടു കിടക്കാൻ കല്യാണി അമ്മയോട് പറഞ്ഞിട്ടുണ്ട് "
നന്ദേട്ടൻ വയസ്സനായ പോലെ .അകെ നരച്ചു ..അവൾ മെല്ലെ ചിരിച്ചു തലയാട്ടി
ഇരുളാണ് തലയിളക്കിയത് നന്ദേട്ടൻ കണ്ടിട്ടുണ്ടാവുമോ?അല്ലെങ്കിൽ ചില കാഴ്ചകൾക്ക് എന്തിനാണ് വെളിച്ചം?ഉള്ളിലെ വിളക്കിന്റെ വെട്ടത്തിൽ ചില മുഖങ്ങൾ ജ്വലിച്ചു നിൽക്കും .കുറുപ്പ് മാഷുടെ മകനാണ് നന്ദേട്ടൻ .ബാല്യത്തിൽ ഒരുപാട് കാതങ്ങൾ ആ വിരൽ തുമ്പു പിടിച്ചു നടന്നിട്ടുണ്ട് .ഒരു ത്രിസന്ധ്യക്കു ഇലഞ്ഞി പൂക്കൾ വീണ് കിടന്ന ഒറ്റയടിപ്പാതയിൽ ചേർത്ത് പിടിച്ചു തന്ന ആദ്യചുംബനത്തിന്റെ ഓർമയിൽ എപ്പോളെന്ന പോലെ അവളുടെ മിഴികൾ നിറഞ്ഞു
പ്രണയത്തിനു അഗ്നിയുടെ ചൂട് ആണ് ഒരേ സമയത്തെ കുളിരാറ്റുകയും ദഹിപ്പിക്കുകയും ചെയുന്ന അഗ്നി .അഗ്നിയിൽ സ്വയം ദഹിച്ചു അല്ല അച്ഛൻ ദഹിപ്പിച്ചു .ചിതാഭസ്മം ആദിത്യന് കൊടുത്തയച്ചു...ആദിത്യൻ കൊണ്ട് പോയതിനു രൂപമുണ്ടായിരുന്നു.താലി അണിയാൻ കഴുത്തും . മനസ് കത്തിപോയഒരുവൾ ..അത് ഉണ്ടു .ഉറങ്ങി.ചിരിച്ചഭിനയച്ചു .കണ്ണീരു വറ്റിയ കടൽ പോലെ ആയതു കൊണ്ട് കണ്ണിൽ നീരുറവകൾ ഉണ്ടായില്ല.
"എനിക്ക് കിട്ടിയത് ശവം !പല്ലു കടിച്ചു ചവിട്ടി അകറ്റുമ്പോൾ ഇരുളിനെ നോക്കി പലപ്പോളും ചിരിച്ചു മദ്യം മണക്കുന്ന ഉടലിന്റെ ഭീകരതയെ പേറേണ്ടല്ലോ എന്നാശ്വസിച്ചു .കൺമുന്നിൽനടക്കുന്ന സായാഹ്‌ന സദസ്സിലെ സ്ത്രീപ്രജകളുടെ എണ്ണം വലുതാകുമ്പോളും നിസംഗത ഒരാവരണമായി പുതച്ചു നിന്നു.
ഒരു സ്ത്രീക്ക് ഒറ്റതവണയെ സ്ത്രീ ആകാൻ കഴിയു. അത് പ്രണയിക്കുന്ന പുരുഷന്റെ ഒരു വാക്കിലാവാം ഒരു ചുംബനത്തിലാവാം ,ഒരു ആലിംഗനത്തിലോ ഇണചേരലിലോ ആകാം.പക്ഷെ അതാ ആൾക്കൊപ്പമേ സാധിക്കു..ബാക്കിയെല്ലാം പ്രഹസനങ്ങൾ ആണ് .
സ്ത്രീയുടെ ഹൃദയത്തിന്റെ കടലാഴങ്ങൾ ആരറിയുന്നു?
കല്യാണിഅമ്മയുടെ വിളിയൊച്ചകേട്ടപ്പോൾ ജാനകി തളത്തിലേക്ക് ചെന്നു .വീട് പഴകി വല്ലാതെ.ഭിത്തിയിലെ ചായം അടർന്നു തുടങ്ങിയിരിക്കുന്നു .
"ആരെയെങ്കിലും വിളിച്ചു ഓടൊന്നു മാറ്റിയിടണം അടുക്കള ചോർന്നു തുടങ്ങി "
കല്യാണിയമ്മ കഞ്ഞിയും ചുട്ടരച്ച ചമ്മന്തിയും കൊണ്ട് വെച്ചു
"കുട്ടിക്ക് ഒരു മാറ്റവുമില്ല വയസു മുപ്പതുണ്ടെന്നു ആരും പറയില്ല ..ആ പഴയകുട്ടി തന്നെ "
കല്യാണിയമ്മയുടേത് ഒരു കോംപ്ലിമെന്റ് ആയി എടുത്തു ജാനകി.ഏറെ നാളായി നല്ലതെന്തെങ്കിലും കേട്ടിട്ടു .
"മഴ തോർന്നിരിക്കുന്നു ..മുല്ലപ്പൂ വിടർന്നുവോ ?നല്ല വാസന .."ശരിയാണ് മുല്ല പൂത്തിരിക്കുന്നു .രാവിൽ നിലാവിൽ കുടമുല്ലപ്പൂക്കളുടെ ഗന്ധം .അവൾ ഗന്ധം ഉള്ളിലേക്കെടുത്തു .
"ഈ നശിച്ച മണം എനിക്കിഷ്ടമല്ല എന്നറിഞ്ഞൂടെ ?"തലയിൽ നിന്നു വലിച്ചെടുക്കുന്ന മുല്ലമാലയ്‌ക്കൊപ്പം മുടിയിഴകളും നിലത്തു വീഴുന്നു
വേദനിക്കില്ല ഒരിക്കലും എല്ലാ വേദനകളും താങ്ങുന്ന ശിബിരം ആയിരിക്കുന്നു ഹൃദയം.ഓരോ അടിയിലും സന്തോഷമാണ് തോന്നുക."തീരട്ടെ ഇങ്ങനെ അങ്ങ്"
ആദിത്യനോപ്പം ഒരു സ്ത്രീ ..യാദൃച്ഛികമായി കണ്ടതാണ് ..പുറത്തു പോയി നേരെത്തെ വന്ന ഒരു ദിവസം ...ചോദ്യവും പറച്ചിലുമിലാതെ പത്തു വർഷത്തെ ബന്ധം അവസാനിപ്പിച്ച് പടിയിറങ്ങി..
നന്നേ ഉറക്കം വരുന്നുണ്ട്. എത്ര നാളായി ഉറങ്ങിയിട്ട് ..കണ്ണടച്ച് ജാനകി ഒരു ഉറക്കത്തിനായി കാത്തു
മഴയുള്ള പ്രഭാതത്തിലേക്കാണ് കണ്ണ് തുറന്നതു
ഇലകളിൽ പൂക്കളിൽ നിന്നുതിർന്നു വീഴുന്ന മഴത്തുള്ളികളുടെ ഭംഗിയിൽ അവൾ ലയിച്ചു നിന്നു പോയി. ഒന്നിച്ചു നനഞ്ഞ ഒരു മഴയുടെ ഓർമയിൽ മിഴികൾ മേഘങ്ങളായി..മേഘങ്ങൾ പെയ്തു തുടങ്ങി
"നന്ദന്റെ ഭാര്യക്ക് കുട്ടിയെ ഒന്ന് കാണാൻ ആഗ്രഹം പറഞ്ഞു അതിനു വയ്യാത്തതല്ലേ ?ഒന്ന് പോയി കണ്ടോളു."
ജാനകി അതെപ്പോളോ വായിച്ചിരുന്നു ഒരു കത്തിലെ നാലു വരികളിൽ
"ജാനി
എന്റെ വിവാഹം ആണ് വാര്യര് മാഷുടെ മകൾ നന്ദിനി .സുഖമില്ലത്ത കുട്ടിയാണ് .മാഷ് പറഞ്ഞു .ഞാൻ അനുസരിക്കുന്നു.
നന്ദൻ
നന്ദിനിയുടെ പുടവ തുമ്പുകൾ ശരി ആക്കികൊടുകയായിരുന്നു നന്ദൻ .നന്ദിനി ആ മുഖത്തേക്കു ഉറ്റു നോക്കിയിരുന്നു ...അവളുടെ മുഖത്തെ ഭയാശങ്കകൾ അയാൾ കാണുന്നുണ്ടായിരുന്നു.
"ജീവിതത്തിൽ നന്ദന് ഈ ഒറ്റ പെണ്ണെ ഉണ്ടാകു പേടിക്കണ്ട"
നന്ദൻ മെല്ലെ പറഞ്ഞു .
"അപ്പൊ ആ കുട്ടിയോടുണ്ടായിരുന്നതോ?"
നന്ദന്റെ ഉള്ളിലെന്തോ വന്നു തടഞ്ഞു...
"അതെന്റെ ഹൃദയമായിരുന്നു നന്ദിനി ..പക്ഷെ ഇപ്പൊ മരവിച്ചു മരിച്ചു പോയി ..നന്ദന് ഇപ്പോൾ ആത്മാവ് മാത്രമേയുള്ളു.അവിടെ നീ മാത്രമേ ഉള്ളു.അതെ പാടുള്ളു."
ഒതുക്കുകല്ലു ചവിട്ടി ജാനകി വരുന്നത് കണ്ടു നന്ദൻ നിശബ്ദനായി.
രണ്ടു സ്ത്രീകൾ.
ഒരു പുരുഷന്റെ ആത്മാവും ഹൃദയവുമായ രണ്ടു സ്ത്രീകൾ .
നന്ദന് ഒരു തളർച്ച അനുഭവപ്പെട്ടു .അയാൾ പൂമുഖത്തേക്കു പോരുന്നു ജാനകി നന്ദിനിയുടെ വിരലുകളിൽ പിടിച്ചു .വാക്കുകളിൽ കൂടിയല്ലാതെ സംവേദിക്കപ്പെടുന്നത് ചിലതുണ്ട്.ഹൃദയം കൊണ്ട് സംവേദിക്കപ്പെടുന്നത്
**********************************************************************************************
ട്രെയിൻ നീങ്ങി തുടങ്ങി .നന്ദൻ ജനൽകമ്പിയിൽ പിടിച്ചവളെ നോക്കി
"എങ്ങോട്ടാണ് എന്നെങ്കിലും?"
"ഒരു അപകടത്തിലേക്കല്ല നന്ദേട്ടാ. ദില്ലിയില് ഒരു സുഹൃത്ത് ഉണ്ടു .ഒരു ജോലി ശരി ആയിട്ടുണ്ട് താമസസ്ഥലവും.ഞാൻ വിളിക്കാം"
"ഉം"നന്ദൻ ഒന്ന് മൂളി
ട്രെയിൻ നീങ്ങി തുടങ്ങി നന്ദൻ പിന്നിലേക്ക് മാറി.പിന്നിലേക്ക് മാറുന്ന മായക്കാഴ്ചകൾക്കൊപ്പം ജാനകിയ്ക്ക് ആ രൂപവും അവ്യക്തമായി .
മൊബൈൽ ഫോൺ ശബ്ദിക്കുന്നു."ആദിത്യൻ കാളിംഗ്"
ട്രെയിൻ ഒരു പാളത്തിലേക്ക് പ്രവേശിക്കുന്നു ..താഴെ പുഴ ...ജാനകി ജാലകത്തിലൂടെ കൈ പുറത്തേക്കിട്ടു മൊബൈൽ പിടി വിട്ടുകളഞ്ഞു .എല്ലാ ബന്ധങ്ങളും അവസാനിക്കട്ടെ.ഒറ്റയ്ക്ക് മതി ഇനിയങ്ങോട്ട്.ഒറ്റക്കാവുന്നതും ഒരു സുഖമാണ്.ഓര്മകളുട തള്ളിക്കയറ്റമില്ലത്ത ഒരു ' മയക്കം കാംക്ഷിച്ചു... അവൾ സീറ്റിലേക്ക് തല ചായ്ച്ച് വെച്ചു

Ammu

വെജിറ്റേറിയൻ ഭാര്യ

വെജിറ്റേറിയൻ ഭാര്യ
*********************
ഇഷ്ടപ്പെട്ട പെണ്ണിന്റെ പുറകെ നടന്നു അവളെകൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിച്ച് അത് ആഘോഷിക്കാനായി ഒരു പാർട്ടി നടത്തിയപ്പോൾ ആണ് അവൾ പറയുന്നത്...
അവളൊരു പൂർണ്ണ വെജിറ്റേറിയൻ ആണെന്ന്.. പക്ഷേ ആ ഇഷ്ടത്തിന്റെ പുറത്ത് നോൺവെജ് ഇല്ലാതെ ഒരു നേരം ഭക്ഷണം ഇറങ്ങാത്ത ഞാൻ പറഞ്ഞു.. " അതിനെന്താ.. ഞാനും ഇനി മുതൽ വെജിറ്റേറിയൻ ആകാം.."
അങ്ങനെ വർഷങ്ങളായുള്ള പ്രണയത്തിന് ശേഷം കല്യാണം കഴിഞ്ഞു..
കല്യാണശേഷം അവളും ഞാനും മാത്രമായി താമസിച്ച് തുടങ്ങിയപ്പോഴാണ് അന്ന് കൊടുത്ത വാക്ക് കാരണം പണി കിട്ടിയത്..
എല്ലാദിവസവും പച്ചക്കറികൾ.. പരിപ്പ്, തോരൻ, അവിയൽ, പച്ചടി, കിച്ചടി, സാമ്പാർ തുടങ്ങി പല പച്ചകറികൾ മാത്രം.. ഒരു ചിക്കൻ കറിയോ മട്ടൻ കറിയോ കഴിക്കുമ്പോൾ കിട്ടുന്ന നിർവൃതി പച്ചക്കറികൾ തരില്ലല്ലോ..
അങ്ങനെ പച്ചക്കറി ആക്രമണം സഹിക്കവയ്യാതെ ഒരു ദിവസം കുറച്ചു ആട്ടിറച്ചിയുമായി വീട്ടിലേക്ക് ചെന്നു.. അത് കണ്ടതും അവൾ കൊന്നില്ല എന്നേ ഉള്ളൂ.. പ്രണയിച്ച് നടന്നപ്പോൾ കൊടുത്ത എല്ലാ വാക്കുകളും എഴുതി വച്ച ഒരു വലിയ ഡയറി എടുത്തു കാണിച്ചു.. സാമാന്യം വലിയ ഒരു ഡയറി.. അതിൽ ഇങ്ങനെ എഴുതിയിരുന്നു..
" മാർച്ച് 2013 സമയം 4:15pm
എനിക്ക് വേണ്ടി ഇന്ന് മുതൽ ചേട്ടൻ പൂർണ്ണ വെജിറ്റേറിയൻ ആകുമെന്ന് എനിക്ക് വാക്ക് തന്നൂ.."
ഇത് കണ്ടതും ഞാൻ ആലോചിച്ചു.. എനിക്ക് എന്തിൻ്റെ കേടായിരുന്നു..? ഏത് സമയത്താണോ അങ്ങനെ പറയാൻ തോന്നിയത്..
അവസാനം ഒരു വഴി കണ്ടെത്തി.. ഈ ലോകത്ത് നമ്മൾക്ക് ഇഷ്ടഭക്ഷണം കഴിക്കാനുള്ള ആഗ്രഹമാണല്ലോ ഏറ്റവും വലുത്.. അതുകൊണ്ട് ഓഫീസിന് അടുത്തുള്ള കടയിൽ നിന്നും രാത്രി നല്ല ചൂടുള്ള പൊറോട്ടയും എരിവുള്ള മട്ടൻ റോസ്റ്റും കഴിച്ചിട്ട് വീട്ടിലേക്ക് വന്നു.. വന്നുടൻ അവൾ കഴിക്കാൻ വിളിച്ചു.. ഞാൻ കഴിച്ചു എന്ന് പറഞ്ഞു നോക്കിയപ്പോൾ ആണ് മനസ്സിലായത്... അവൾ ഞാൻ വരുന്നത് വരെ കഴിക്കാതെ ഇരിക്കുകയായിരുന്നു എന്ന്... അത് കണ്ട വിഷമം കാരണം പിന്നീട് പുറത്ത് നിന്ന് കഴിക്കുന്നത് ഒഴിവാക്കി...
അടുത്ത ലക്ഷ്യം അവളെ കൂടി മാംസം കഴിപ്പിച്ച് പഠിപ്പിക്കാൻ ആയിരുന്നു.. കാരണം ഒരിക്കൽ ടേസ്റ്റ് അറിഞ്ഞയാൾ അത് ഒഴിവാക്കുന്നതിലും എളുപ്പമല്ലേ പുതിയ ഒരു ടേസ്റ്റ് പഠിപ്പിക്കുന്നത്..
പിന്നീട് അതിനുള്ള ഐഡിയകൾ കണ്ടു പിടിക്കുന്ന തിരക്കിലായി..
ആദ്യം അവളുമായി വഴിയോര തട്ടുകടകളുടെ പരസരത്തു കൂടി നടന്നു.. ചുറ്റും മട്ടൻ കറിയുടേയും ചിക്കൻ ഫ്രൈയുടേയും മണമുള്ള തട്ടുകടകൾ.. അതിന് മുന്നിൽ തുറന്ന് വച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങൾ വായി നോക്കി വായിൽ വെള്ളമൂറികൊണ്ടിരിക്കുമ്പോഴാണ് അവൾ പറഞ്ഞു..
" ഈ ആളുകൾ എന്താ ചത്തമൃഗങ്ങളെയൊക്കെ ഇങ്ങനെ തിന്നുന്നത്.. എനിക്ക് മണമടിച്ചിട്ട് തന്നെ ഛർദ്ധിക്കാൻ വരുന്നു.. നമ്മുക്ക് വേഗം ഇവിടുന്ന് പോകാം.. "
അങ്ങനെ ആ പരിപാടിയും പൊളിഞ്ഞു.. എങ്കിലും തോൽക്കാൻ മനസ്സില്ലായിരുന്നു..
അടുത്തതായി നേരെ മക് ഡൊണാൾഡിലേക്ക് വച്ച് പിടിച്ചു.. അവിടെ ചെന്ന് ചിക്കൻ ബർഗർ ഓർഡർ ചെയ്തു അവളെ കൊണ്ടും കഴിപ്പിക്കാം എന്ന് കരുതിയതി.. പക്ഷേ അവൾ കടയിൽ ചെന്നയുടൻ ചിരിച്ച മുഖുമായി നിൽക്കുന്ന കൊച്ചിനോട് ആദ്യമേ ഓർഡർ ചെയ്തു.. " രണ്ട് പനീർ ബർഗർ വിത്ത് എക്സ്രാചീസ്.." ജീവിതത്തിൽ ആദ്യമായാണ് മക് ഡൊണാൾഡിൽ വെജിറ്റേറിയൻ ബർഗർ ഉണ്ടെന്ന് മനസ്സിലായത്.. അങ്ങനെ അതും പൊളിഞ്ഞു..
അങ്ങനെ പ്രതീക്ഷ എല്ലാം പോയി നിൽക്കുമ്പോൾ ആണ് കൂട്ടുകാർ എന്നെയും വിളിച്ച് അബൂക്കയുടെ കടയിൽ കൊണ്ട് പോകുന്നത്.. അബൂക്കയുടെ കട വളരെ പ്രസിദ്ധമാണ്.. അവിടെ ചെന്നതും ബീഫ് ഫ്രൈയുടേയും ചിക്കൻ കറിയുടേയും മാസ്മരിക ലോകം കാണാൻ കഴിഞ്ഞു.. റോഡിൽ വച്ചേ പലതരം മസാലകളുടെ മണം മൂക്കിൽ തുളച്ച് കയറി..
നേരെ കയറി വെള്ളപ്പവും ബീഫ് ഫ്രൈയും പറഞ്ഞു.. ആദ്യം വെള്ളപ്പം കൊണ്ട് വച്ചു.. നല്ല കള്ളൊക്കെ ഒഴിച്ച് മാർദ്ദവമായി ഉണ്ടാക്കിയ വെള്ളപ്പം രണ്ടു വിരൽ കൊണ്ട് മുറിച്ചു വായിൽ വച്ചതും അലിഞ്ഞു ഇറങ്ങിപ്പോയി.. അപ്പോഴേക്കും ബീഫ് ഫ്രൈയുമെത്തി.. നല്ല ഇളംബീഫ് ഇറച്ചിയിൽ മസാലകളും കുരുമുളകും ഇട്ടു തേങ്ങാകൊത്തും ചേർത്ത് വെളിച്ചെണ്ണയിൽ വഴറ്റിയെടുത്ത നല്ല ഒന്നാന്തരം ബീഫ് ഫ്രൈ.. ഒരു കഷ്ണം കഴിച്ചതും നാക്ക് കൂടി ഇറങ്ങിപ്പോയി.. കാരണം അത്രയും രുചികരമായ ഫ്രൈ ഞാൻ ജീവിതത്തിൽ ഇതുവരെ കഴിച്ചിട്ടില്ല... ഒറ്റയടിക്ക് രണ്ട് പ്ലേറ്റ് അകത്താക്കി.. പോരാത്തതിന് ഒരു പ്ലേറ്റ് പാർസലും വാങ്ങി..
വീട്ടിൽ എത്തിയപ്പോഴാണ് അടുത്ത പ്രശ്നം.. അവൾ ഹാളിൽ തന്നെ ഇരിക്കുന്നു.. അവൾ കാണാതെ പാർസൽ ഒളിപ്പിച്ചു അകത്തുകയറി.. പെട്ടെന്ന് അവൾ മണം പിടിച്ചു പുറകെ വന്നിട്ട് ചോദിച്ചു..
" എന്താണ് ഇന്നൊരു ഒളിച്ചുകളി..?"
"ഏയ്..ഒന്നുമില്ല.. " ഞാൻ പറഞ്ഞു..
"പിന്നെന്താ ഒരു പ്രത്യേക മണം വരുന്നത്.." അവൾ ചോദിച്ചു..
അബൂക്ക ചതിച്ചു ഭക്ഷണം ഉണ്ടാക്കുമ്പോൾ കുറച്ചു മണം കുറച്ചു ഉണ്ടാക്കിക്കൂടെ... ഞാൻ അവളോട് കാര്യം പറഞ്ഞു.. പൊട്ടിത്തെറിച്ചു പാർസൽ വലിച്ചെറിയും എന്ന് വിചാരിച്ച എന്നെ അത്ഭുതപ്പെടുത്തി അവൾ പറഞ്ഞു.. " കുളിച്ചിട്ടു വാ ഭക്ഷണം കഴിക്കാം.."
അങ്ങനെ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ഞാൻ ബീഫ് ഫ്രൈ എടുത്തു പാത്രത്തിൽ ഇട്ടു അടുത്തു വച്ചു.. അവൾ കഴിക്കുന്നതിനിടയിൽ അതിലേക്ക് നോക്കുന്നുണ്ട്.. ഞാൻ പറഞ്ഞു.. നല്ല സൂപ്പർ ബീഫ് ഫ്രൈയാണ്.. ഒരു പീസ് കഴിച്ചു നോക്കൂ..?
"എനിക്കൊന്നും വേണ്ട നിങ്ങളുടെ നോൺവെജ് ഭക്ഷണം.." അവൾ പറഞ്ഞു
ഞാൻ അടുത്തേക്ക് കസേര നീക്കിയിട്ടിരുന്നു.. എന്നിട്ട് സ്നേഹത്തോടെ ഒരു പീസ് എടുത്തു നീട്ടി.. മനസ്സില്ലാ മനസ്സോടെ അവൾ വായ് തുറന്നു വാങ്ങിച്ചു കഴിച്ചു.. അപ്പോഴാണ് അതിന്റെ രുചി അവൾക്ക് മനസ്സിലായത്.. പിന്നെ ഒരു പീസ് പോലും എനിക്ക് തന്നില്ല.. മൊത്തവും കഴിച്ചു തീർത്തിട്ട് പറഞ്ഞു.. "നാളേയും വരുമ്പോൾ ഈ ഹോട്ടലിൽ നിന്നും ബീഫ് ഫ്രൈ വാങ്ങി വരണേ.."
അങ്ങനെ അവസാനം ഞാൻ അവളെ ഒരു പരിപൂർണ്ണ നോൺവെജിറ്റേറിയനാക്കി മാറ്റി..
പക്ഷേ ഇപ്പോഴാണ് പുതിയ പ്രശ്നം ഉണ്ടായത്.. എപ്പോഴും വിളിച്ചു പറയും വരുമ്പോൾ അബൂക്കയുടെ കടയിൽ നിന്നും ബീഫ് ഫ്രൈ വാങ്ങൻ മറക്കല്ലേ എന്ന്...
" ഞാൻ ഇപ്പോൾ അബൂക്കയ്ക്ക് ഇരുന്നൂറ് പേജിൻ്റെ ഒരു നോട്ട്ബുക്ക് വാങ്ങി കൊടുത്തിട്ടുണ്ട്...."
__________________________________
© MUCHESH

ഐ.പി.സി.302...

ഐ.പി.സി.302...
::::::::::::::::::::::::::::::::::
തിരുവനന്തപുരം സെൻട്രൽ ജയിലിൽ,ലോക്കപ്പിന്റെ അഴികളിൽ പിടിച്ചു അയാൾ നാളെ തന്റെ കേസിന്റെ വിധി പറയുന്ന ആ നിമിഷത്തെ ഓർത്തു വിങ്ങിപ്പൊട്ടി.മറ്റൊന്നും കൊണ്ടല്ല പ്രായമായ തന്റെ അമ്മയെ ഓർത്തു.വധശിക്ഷയിൽ കുറഞ്ഞൊരു ശിക്ഷ അയാൾ പ്രതീക്ഷിയ്ക്കുന്നില്ല.
ചെണ്ടമേളം അതായിരുന്നു പ്രിയദർശന്റെ ഉപജീവന മാർഗ്ഗം.മേളത്തിൽ പ്രിയനെ വെല്ലാൻ ഒരാളും ഇല്ലായിരുന്നു ആ പ്രദേശത്തു!!
അമ്മ,മകൾ പ്രിൻസി ഇതായിരുന്നു പ്രിയന്റെ കുടുംബം.പ്രിൻസിയുടെ അഞ്ചാം വയസ്സിൽ ഭാരൃ കനക അപകടത്തിൽ മരിച്ചതിനു ശേഷം പ്രിയന്റെ അമ്മയുല്പടെ പലരും പ്രിയനോടു, മറ്റൊരു വിവാഹം കഴിയ്ക്കണമെന്നാവശ്യപ്പെട്ടപ്പോഴും തന്റെ പുന്നാര മകളുടെ ഭാവിയെ ഓർത്തു അയാൾ പിൻമാറുകയായിരുന്നു.താൻ വേറൊരു വിവാഹം കഴിച്ചാൽ,തന്റെ മോളോടു അവരുടെ പെരുമാറ്റം എങ്ങനായിരിയ്ക്കും,തന്റെ എല്ലാമെല്ലാമായ മോളെ അവർ ശകാരിയ്ക്കില്ലേ?ഈ ചിന്തകളാണു പ്രിയനെ മറ്റൊരു വിവാഹത്തിൽ നിന്നും പിന്തിരിപ്പിച്ചതും.പ്രിൻസിയ്ക്കു അച്ഛനും,അമ്മയും,അനിയനും,ചേട്ടനുമെല്ലാം പ്രിയനായിരുന്നു.അതുപോലെ അച്ഛൻ ജീവന്റെ ജീവനായിരുന്നു അവൾക്കു.ഇതിനു സാക്ഷ്യം വഹിയ്ക്കാൻ പ്രിൻസിയുടെ അച്ഛമ്മ ഭാഗീരഥിയമ്മയും!മകളുടെ വളർച്ചയുടെ ഓരോ വർഷവും പ്രിയനു സന്തോഷവും അതിലുപരി പേടിയും ആയിരുന്നു.ദൂരെ എവിടെങ്കിലും മേളത്തിനു പോയാൽ തന്റെ അമ്മയുടെ സംരക്ഷണം മോൾക്കുണ്ടല്ലോ എന്നോർത്തു അയാൾ സമാധാനിയ്ക്കും.
അന്നും പതിവുപോലെ മേളം
കഴിഞ്ഞു വന്ന അയാൾ മോളെന്തേ എന്നു ഭഗീരഥിയമ്മയോടു അന്വേഷിച്ചു.അവർ പറഞ്ഞു മോൾ കിടക്കുവാ പ്രിയാ.അതെന്താ അമ്മേ മോളു ദിവസവും എന്നെ കണ്ടിട്ടാണല്ലോ കിടക്കുതു.പ്രിയന്റെ ഈ മറുപടി കേട്ടു അമ്മ അയാളെ മാറ്റി നിർത്തി ചെവിയെലെന്തോ പറഞ്ഞു.പെട്ടെന്നു അയാൾ മോള് കിടക്കുന്ന റൂമിന്റെ ഡോർ പതിയെ തുറന്നു നോക്കി.അവൾ നല്ല മയക്കത്തിലായിരുന്നു.അയാൾ ഒരുപാടു സന്തോഷവാനായി.ഇപ്പഴാണു താൻ ഒരു യഥാർത്ഥ പിതാവായതു എന്നയാൾക്കു തോന്നിപോയി.അയാൾ ഭിത്തിയിൽ തൂക്കിയിട്ടിരിയ്ക്കുന്ന ഭാരൃയുടെ ഫോട്ടോയ്ക്കു മുന്നിൽ ചെന്നു കൈ കൂപ്പി പറഞ്ഞു.എടോ കനകേ നമ്മുടെ മോൾ ഇന്നൊരു വലിയ കുട്ടി ആയിരിയ്ക്കുന്നു.ഇയാൾ ഇല്ലെന്നുള്ള ഒരു കുറവു നമ്മുടെ ഭാഗീരഥി അമ്മ നികത്തി.ഇത്രയും പറയുമ്പോൾ പ്രിയന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു....
പഠിച്ച എല്ലാ ക്ലാസുകളിലും മികച്ച വിജയം കൈവരിച്ച പ്രിൻസിയ്ക്കു ബിടെക്കിനു പഠിയ്ക്കണമെന്നു ആഗ്രഹം പറഞ്ഞപ്പോൾ സാധാരണക്കാരനായ ആ പിതാവു തന്റെ മകൾ എത്രത്തോളം പഠിയ്ക്കുമോ അത്രത്തോളം ലോണെങ്കിലും എടുത്തു പഠിപ്പിയ്ക്കും എന്നു മനസ്സിലുറപ്പിച്ചു.അങ്ങനെ ഒരു ദിവസം പോലും മകളെ പിരിഞ്ഞിരിയ്ക്കാൻ കഴിയാത്ത അയാൾ മകളുടെ ഉന്നത പഠനത്തിനു വേണ്ടി മകളെ ബാംഗ്ലൂരിൽ ബിടെക്കിനു ചേർത്തു.ദിവസവും പ്രിയൻ മകളെ വിളിച്ചു കാര്യങ്ങൾ അന്വേഷിയ്ക്കും.മാസത്തിൽ ഒരു തവണ അയാൾ മകളെ കാണാൻ ബാംഗ്ലൂർക്കു പോകുമായിരുന്നു.മകളുടെ സന്തോഷമായിരുന്നു അയാളുടേയും സന്തോഷം.ഇതിനിടയിൽ പ്രിൻസി എന്ന ആ ഗ്രാമീണ പെൺകുട്ടി മോഡേൺ ആയി മാറി കഴിഞ്ഞിരുന്നു.ഒരിയ്ക്കൽ ദീപാവലിയുടെ അവധിയ്ക്കു നാട്ടിൽ വന്നപ്പോൾ അച്ഛമ്മയ്ക്കു വില കൂടിയ സെറ്റും,മുണ്ടും ,അച്ഛനു വിലകൂടിയ വാച്ചും കൊണ്ടു വന്നു.അച്ഛൻ കാരൃം തിരക്കിയപ്പോൾ കൂട്ടുകാരിയുടെ അച്ഛൻ ഗൾഫിൽ നിന്നു വന്നപ്പോൾ,കൂട്ടുകാരിയ്ക്കു നമ്മുടെ സാഹചരൃം അറിയാവുന്നതുകൊണ്ടു അവൾ കൊണ്ടു കൊടുത്തതാണെന്നു പറഞ്ഞു.
ബിടെക് കഴിഞ്ഞു പ്രിൻസി എംടെക്കിനു ചേർന്നു.അന്നും പ്രിയൻ പതിവുപോലെ പ്രിൻസിയെ വിളിച്ചു.മൊബൈൽ സ്വിച്ച്ഡ് ഓഫ് പറഞ്ഞു.പ്രിയനു ആധിയായി.അയാൾ മറ്റൊരു കൂട്ടുകാരിയെ വിളിച്ചു.അവൾ കാൾ അറ്റൻഡ് ചെയ്തു.ഹലോ ഇതു നിതമോളാണോ,ഞാൻ പ്രിൻസിയുടെ അച്ഛനാ.ആ പറയൂ അങ്കിൾ അതു പ്രിൻസിമോളെ വിളിച്ചിട്ടു മൊബൈൽ സ്വിച്ച്ഡോഫ് പറയുന്നു.അയ്യോ അങ്കിൾ അവളുടെ മൊബൈലൊന്നു താഴെ വീണു.ശരിയാക്കാൻ മൊബൈൽ ഷോപ്പിൽ കൊടുത്തിരിയ്ക്കുവാ.ഞാനിപ്പോൾ പുറത്താ റൂമിൽ ചെന്നിട്ടു പ്രിൻസിയെ കൊണ്ടു വിളിപ്പിയ്ക്കാം.നിതയുടെ ഈ മറുപടി പ്രിയനു തെല്ലൊരാശ്വാസം നല്കി.അവസാന വർഷത്തെ പരീക്ഷയുടെ അവധിയ്ക്കു പ്രിൻസി വീട്ടിൽ വന്നപ്പോൾ പ്രിയനോടു ചോദിച്ചു.അച്ഛാ ബാങ്കു ലോൺ അഞ്ചു ലക്ഷമല്ലേ എടുത്തിരിയ്ക്കുന്നതു?അതെ മോളെ എന്നു പ്രിയൻ മറുപടി പറഞ്ഞപ്പോൾ പ്രിൻസി അവളുടെ ബാഗ് തുറന്നു ആയിരത്തിൻറ്റെ അഞ്ചുകെട്ടു നോട്ടു അയാൾക്കു നേരേ നീട്ടി.അയാൾ ആശ്ചരൃത്തോടെ ചോദിച്ചു.മോളെ എവിടുന്നാണീ പണം?അവൾ പറഞ്ഞു,നമ്മുടെ കഷ്ടപ്പാടുകൾ എല്ലാം നിതയ്ക്കറിയാം.അവൾ അവളുടെ അച്ഛനോടു പറഞ്ഞപ്പോൾ നിതയെ പോലെ എന്നേയും ഒരു മകളായി കണ്ട അദ്ദേഹം നിതയുടെ കൈയ്യിൽ കൊടുത്തു വിട്ടതാണു.അപ്പോൾ മോളെ ഈ പണം തിരികെ കൊടുക്കണ്ടേ?കൊടുക്കണം അച്ഛാ എനിയ്ക്കെന്നെങ്കിലും ജോലി ആയിട്ടു.അതല്ലെങ്കിൽ എന്നെങ്കിലും എന്റെ വിവാഹം ഉണ്ടെങ്കിൽ അതൊരു സംഭാവന ആയി കരുതിക്കോളു എന്നു പറഞ്ഞു....
പ്രിൻസി എംടെക്കും ഉയർന്ന ശതമാനത്തോടെ പാസ്സായി,തിരുവനന്തപുരം ടെക്ക്നോ പാർക്കിൽ ജോലിയുമായി.പ്രിയൻ ഒരുപാടു സന്തോഷിച്ചു.അതിലുപരി പ്രായമായ അച്ഛമ്മയും.പ്രിൻസിയ്ക്കു ജോലി കിട്ടിയിട്ടു ഒരു വർഷം ആകുന്നു.
പ്രിയനു മകളെ നല്ലൊരു പയ്യനെ കണ്ടെത്തി കെട്ടിയ്ക്കണം എന്ന ചിന്തയും!കാരണം,പ്രിൻസിയ്ക്കു 24 വയസ്സു കഴിഞ്ഞു.അന്നും പതിവു പോലെ ചെണ്ടമേളം കഴിഞ്ഞു വീട്ടിലെത്തിയ പ്രിയൻ കുളിയൊക്കെ കഴിഞ്ഞു വാർത്ത കേൾക്കാനായി ടി.വി ഓൺ ചെയ്തു.അപ്പോൾ പ്രധാന വാർത്തകൾ പറയുന്നു.തിരുവനന്തപുരത്തു അനാശാസ്യത്തിനിടയിൽ തിരുവനന്തപുരം ടെക്നോ പാർക്ക് ഉദ്ധ്യോഗസ്ഥ അടക്കം 6 പേർ പിടിയിൽ.ഒന്നാം പ്രതി പാലക്കാടു പ്രിൻസി നിവാസിൽ പ്രിയദർശന്റെ മകൾ പ്രിൻസി.ഇതു കേട്ടതും പ്രിയൻ അമ്മേ എന്നു വിളിച്ചു.വിളി കേട്ടു ഭാഗീരഥിയമ്മ ഓടി വന്നു എന്താ മോനേ എന്തു പറ്റിയെടാ എന്നു ചോദിച്ചു.അയാൾ കരഞ്ഞു കൊണ്ടു പറഞ്ഞു അമ്മേ നമ്മുടെ പ്രിൻസിമോള് വ്യഭിചാരക്കുറ്റത്തിനു അറസ്റ്റിലായി.എന്റെ ഗുരുവായൂരപ്പാ ഞാനെന്താ ഈ കേൾക്കുന്നതു എന്നു പറഞ്ഞു ഭഗീരഥിയമ്മ തലയിൽ കൈ വെച്ചു കരഞ്ഞു. ഒരു മിന്നായം പോലെ മകൾ കൊണ്ടു വന്ന 5 ലക്ഷവും,വിലകൂടിയ വാച്ചും,അമ്മയ്ക്കുള്ള സെറ്റും,മുണ്ടും പ്രിയന്റെ മനസ്സിലൂടോടിയെത്തി.
പിറ്റേന്നു പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വരും എന്നറിഞ്ഞു ആയിരക്കണക്കിനു ജനങ്ങളും പത്ര,മാധ്യമ പ്രവർത്തകരും കോടതി പരിസരത്തു കാത്തു നിന്നു.നിമിഷ നേരങ്ങൾക്കുള്ളിൽ പ്രതികളേയും കൊണ്ടു പോലീസ് വാൻ എത്തി.ആയിരക്കണക്കിനു ആൾക്കാരുടെ ഇടയിൽ അയാളും ഉണ്ടായിരുന്നു.പ്രിയദർശൻ!!! പ്രതികളെ വാനിൽ നിന്നും ഇറക്കുന്നതിനു മുന്നേ കോടതി പരിസരത്തു പോലീസിനെ വിന്യസിച്ചിരുന്നു.പ്രതികളെ വാനിൽ നിന്നിറക്കി.തലയിൽ ഷോൾ പുതച്ചിരുന്ന തന്റെ മകൾ പ്രിൻസിയെ അയാൾ തിരിച്ചറിഞ്ഞു.അയാൾ തിക്കിലും,തിരക്കിനും ഇടയിലൂടെ പ്രതികൾ വരുന്ന ഭാഗത്തെ വരാന്തയിൽ കയറി നിന്നു.പ്രതികൾ അടുത്തെത്തിയതും അരയിൽ സൂക്ഷിച്ചിരുന്ന കത്തി വലിച്ചൂരി പ്രിൻസിയെ പലതവണ കുത്തി.പോലീസുകാർക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപേ എല്ലാം സംഭവിച്ചു...
ഇന്നു വിധി പറയുന്ന ദിവസം.പ്രിയദർശനെ കോടതിയിൽ ഹാജരാക്കി.വാദം കഴിഞ്ഞതിനു ശേഷം ജഡ്ജി വിധി പറഞ്ഞു.സ്വന്തം മകൾ അനാശാസ്യത്തിൽ അറസ്റ്റിലായതറിഞ്ഞു മനം നൊന്തു ആ മകളെ നിയമപാലകരുടെ മുന്നിൽ വെച്ചു അതിധാരുണമായി കുത്തി കൊലപ്പെടുത്തിയ പ്രതി,പ്രിൻസി നിവാസിൽ ഭഗീരഥിയമ്മാ മകൻ പ്രിയദർശനെ ഐ.പി.സി.302 പ്രകാരം അറസ്റ്റു ചെയ്തു ലോക്കപ്പിൽ ആക്കിയിരുന്നതും,കോടതി വരാന്തയിൽ നിയമപാലകരുടെ മുന്നിൽ വെച്ചു പ്രതി കുറ്റം ചെയ്തതായി കോടതിയ്ക്കു ബോധ്യമായതിനാൽ,പ്രതിയ്ക്കു ജീവപരൃന്തം തടവും,ഒരു ലക്ഷം രൂപയും കോടതി വിധിച്ചിരിയ്ക്കുന്നു.തുക അടച്ചില്ലെങ്കിൽ 3 മാസം കൂടി ശിക്ഷ അനുഭവിയ്ക്കേണ്ടി വരും!!
വിധി പറഞ്ഞതിനു ശേഷം പ്രതിയ്ക്കെന്തെങ്കിലും പറയാനുണ്ടോ എന്നു ജഡ്ജി ചോദിച്ചു.വികാര ഭരിതനായി അയാൾ പറഞ്ഞു.ഞാൻ കൊലപ്പെടുത്തിയ എന്റെ മകൾക്കു 5 വയസ്സുള്ളപ്പോൾ അവളുടെ അമ്മ മരിച്ചു.വേറൊരു വിവാഹം കഴിയ്ക്കാതെ എന്റെ മോൾക്കു വേണ്ടി ഞാനെന്റെ ജീവിതം ഉഴിഞ്ഞു വെച്ചു.
അവസാനം അവൾ എനിയ്ക്കു തന്നതു വ്യഭിചാരിയുടെ അച്ഛൻ എന്ന ലേബൽ.അവൾ ജീവിച്ചിരുന്നാൽ സമൂഹം എന്നെ വ്യഭിചാരിയുടെ അച്ഛൻ എന്നു വിളിയ്ക്കും.ഇനി സമൂഹം പറയും! സ്വന്തം മകൾ പിഴച്ചു പോയതിന്റെ പേരിൽ അവളെ കൊന്നു ജയിലിൽ പോയ അയാൾ നല്ലവനായിരുന്നു എന്നു.
നിറകണ്ണുകളാൽ പ്രിയദർശൻ പറഞ്ഞു.ഇപ്പോൾ സർക്കാർ അധീനതയിലുള്ള വൃദ്ധ സദനത്തിൽ കഴിയുന്ന, എന്നെ പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ച എന്റെ പെറ്റമ്മയെ മാസത്തിൽ ഒരു തവണ എന്നെ കൊണ്ടു വന്നു കാണിയ്ക്കണം.കാരണം എന്റെ അമ്മയ്ക്കു തടവറയിൽ കിടക്കുന്ന ഞാനും,എനിയ്ക്കു ,
വൃദ്ധസദനത്തിൽ കഴിയുന്ന എന്റെ അമ്മയും മാത്രമേയുള്ളു.ഇതു കേട്ടു ജഡ്ജിയുടെ കണ്ണുകൾ പോലും നിറഞ്ഞു പോയി....!!!
ഓച്ചിറ ശ്രീകുമാർ..

"ദുബായിലെ ദംബിരിയാണി"

"ദുബായിലെ ദംബിരിയാണി"
ആ റൂമിൽ മൂന്നു ഡബിൾ കോട്ട് കട്ടിലുകളിലായി ആറു പേരുണ്ടായിരുന്നു....
അഞ്ചു പേരും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു പോയപ്പോഴാണ് ഉണ്ണികൃഷ്ണൻ ചിക്കൻ ബിരിയാണിയുടെ ഫിനിഷിംഗ് സ്റ്റേജ് ഏറ്റെടുത്തത്..
പ്രാരംഭത്തിലെ പച്ചക്കറി ചിക്കൻ മുറിക്കൽ അരി കഴുകൽ തുടങ്ങിയ ചടങ്ങുകൾ ചെയ്തത് എല്ലാവരും ഒരുമിച്ചായിരുന്നു...
ദംബിരിയാണിയിൽ അതിവിദഗ്ദനാണ് ഉണ്ണി.
അഞ്ചു പേരും തൊപ്പിയും തലയിൽ വെച്ച് റൂമുവിടുമ്പോൾ പറഞ്ഞിരുന്നു "ഉണ്ണീ ബിരിയാണി കലക്കണം ട്ടാ"
ഒരു ചെറൂപുഞ്ചിരിയോടെ തലയാട്ടിയ ഉണ്ണിക്കറിയാം ഇവൻമാർക്ക് തന്നിലുള്ള പ്രതീക്ഷ...
കൂട്ടത്തിലെ ഏറ്റവും ഇളയവൻ ഫുആദ് പറയും
"ഉണ്ണിയേട്ടനെ കാണുന്നതുവരെ എനിക്കൊരു തോന്നലുണ്ടായിരുന്നു ബിരിയാണിയിൽ ഞങ്ങൾ തലശ്ശേരിക്കാർ മുസ്ലിംങ്ങളാണ് കേമന്മാർ എന്ന് പക്ഷെ മലപ്പുറത്തെ ഹിന്ദുവായ ഉണ്ണിയേട്ടൻ എന്റെ അഹങ്കാരം തീർത്തുകളഞ്ഞു...
കോഴിക്കോട്ടേരൻ ഷമീർ നാട്ടീൽ പോയി വന്നാൽ പറയും "നാട്ടിൽ കല്യാണങ്ങളോട് കല്യാണാ പക്ഷെ ഉണ്ണീടെ
ബിരിയാണിക്ക് ഒന്നും ഒക്കുല്ല"...
മലപ്പുറത്തുകാരൻ ഹിഷാമിന്റെ അഭിപ്രായത്തിൽ നാട്ടിലെ ടോപ്പ് ബിരിയാണിക്കാരനായ ബാപ്പാനക്കാളും കേമനാണ് ഉണ്ണി എന്നാണ്..
ഉണ്ണിയേട്ടന്റെ ബിരിയാണി ന്റെ ബാപ്പ കഴിച്ചാൽ "ജി ബല്ലാത്ത പഹയഹനാ ടാ ചെങ്ങായി" നു പറഞ്ഞു നാട്ടിലെ കല്ല്യാണ ബിരിയാണി പണിക്ക് ഒപ്പംകൂട്ടും.. ഹിഷാമിന്റെ ഭാഷ്യം.
ഉണ്ണി റേഡിയോ എഫ്എം ഓൺ ചെയ്തു എന്നിട്ട് ബിരിയാണി ചെമ്പ് 'ഗ്യാസ്സ്റ്റൗവിൽ' നിന്ന് ഇറക്കി താഴെ വെച്ചു ദം പൊട്ടിച്ചു..
റൂം നിറയെ ബിരിയാണി മണം നിറഞ്ഞു.. ചൂട് ആവിയും പുകയും മുഖത്തേക്കടിച്ച് ഉണ്ണിക്കണ്ണിറുക്കിപ്പിടിച്ച് ക്ഷമയോടെ
ചട്ടുകമെടുത്ത് ബിരിയാണി ഇളക്കുമ്പോൾ റേഡിയോയിൽ മാറി വന്ന ഗാനം "എന്നമ്മെ ഒന്നു കാണാൻ എത്ര നാളായ് ഞാൻ കൊതിച്ചു ആമടിയിൽ വീണുറങ്ങാൻ എത്ര രാവിൽ ഞാൻ നിനച്ചു കണ്ടില്ലല്ലോ കേട്ടില്ലല്ലോ എൻ മനമുരുക്മൊരു താരാട്ട്"....
ഉണ്ണിയുടെ മനസ്സ് അങ്ങ് നാളികേരത്തിന്റെ നാട്ടിലെ കൊച്ചു കുടിലിന്റെ സ്ഥാനത്ത് താൻ പുതുതായി പണികഴിപ്പിച്ച കൊച്ചു വീട്ടിലെ കൊച്ചു കട്ടിലിൽ കൊച്ചു കാലും നീട്ടിയിരിക്കുന്ന ദീനക്കാരിയായ അമ്മയുടെ കൊച്ചു മുഖം കണ്ണിൽ നിറഞ്ഞു.. ചുക്കിച്ചുളിഞ്ഞ മുഖത്ത്കൊച്ചു കറുത്ത മണികൾ എടുത്തുകാണിക്കും..
തന്റെ ഭാര്യയും രണ്ടുവയസ്സ്കാരി മോളും മാത്രമാണ് അമ്മയുടെ ആകെ ആശ്രയവും സന്തോഷവും..
കള്ളു കുടിച്ച് കരൾ പോയി അച്ഛൻ മരിക്കുമ്പോർ ഉണ്ണിക്ക് പത്ത് വയസ്സായിരുന്നു..
വേറെ ഒരു വിവാഹത്തിനു മുതിരാതെ അയൽ വീടുകളിൽ പണിക്ക് പോയാണ് തന്നെ വളർത്തിയത്.. അച്ഛന്റെ കൂടെ ജീവിച്ച കാലമത്രയും അടിയും ഇടിയും ചവിട്ടും തെറി വിളിയും... എന്നിട്ടും അച്ഛൻ മരിച്ച നാൾ അമ്മ ബോധംകെട്ടു മണിക്കൂറുകളോളം....
മരിച്ച് നാൽപതു ദിവസം തികയും വരെയും ദിവസവും അമ്മബോധം കെടും ദിനേന കുറച്ചു നേരമെങ്കിലും...
രാത്രി തന്നെ കെട്ടിപ്പിടിച്ച് നെറുകിൽ മുഖമമർത്തി കിടക്കും കൊച്ചു ഓലക്കൂരയിൽ..... പല രാത്രികളിലും അമ്മ തന്റെ മുഖത്ത് കവിൾവെച്ച് കിടക്കുമ്പോൾ ചുടുകണ്ണുനീർ തന്റെ മുഖത്തേക്ക് ആവിയായി പെയ്തിറങ്ങാറുണ്ട്..
ഓർമ്മകളിൽ അറിയാതെ ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ചുണ്ടുകൾ വിതുമ്പി കൈകൾ വിറച്ചു....
എന്നിട്ടും മുഴുവൻ ശക്തിയുമെടുത്ത് ബിരിയാണി നിലത്തേക്കിറക്കി വെക്കുകയായിരുന്നു...
പൊട്ടൊന്നാന്ന് വാതിൽ തുറന്ന് പുറത്തു പോയ അഞ്ചു പേരും ഒരുമിച്ച് മുറിയിൽ ഇടിച്ച് കയറിയത്...
അപ്പോഴേക്കും എഫ് എം റേഡിയോയിൽ പാട്ട് വീണ്ടും....
"പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂത്തിങ്കളാകുന്നു ഭാര്യ..."
ഉണ്ണി തോർത്തെടുത്ത് മുഖം തുടച്ചു..
റിസ്വാനാണ് പറഞ്ഞത്
"ഉണ്ണിയേട്ടൻ പാട്ടുകേട്ട് ഭാര്യയെ യോർത്ത് കരയുന്നു.. എന്നെ കണ്ടതും മുഖം തുടച്ചു.."
ഉണ്ണി നാണത്തോടെ മുഖം തിരിച്ചു കട്ടിലിൽ കമഴ്ന്ന് തണയിണയിൽ മുഖമമർത്തി... അഞ്ചു പേരും ഉണ്ണിക്കൊപ്പമുണ്ടായിരുന്നു..
പിന്നെ അവിടെ ചിരിയുടെ പൊടിപൂരമായിരുന്നു..
പ്രവാസികൾക്ക് വെള്ളിയാഴ്ച മാത്രം ലഭിക്കുന്ന പ്രതിഭാസം..
തൊട്ടടുത്ത് ചൂടുള്ള ബിരിയാണി ചെമ്പിൽ നിന്നും ആവി പറക്കുന്നുണ്ടായിരുന്നു....
- ഹംസ നവാബ്

സ്വാർത്ഥൻ

സ്വാർത്ഥൻ
**************
"ടാ..അനൂപേ നീയറിഞ്ഞോ തെക്കേലെ സീതയുടെ മോള് വിഷം കഴിച്ചു മരിച്ചെന്ന് .”
അമ്മയുടെ ശബ്ദം കേട്ട് അനൂപ് തിരിഞ്ഞു നോക്കി. ഭാര്യയോട് കൊച്ചുവര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുവായിരുന്നു അനൂപ്‌.
മൂന്ന് ദിവസം ആയതേയുള്ളൂ അശ്വതി അനൂപിന്റെ ജീവിതത്തിലേക്ക് കടന്നുവന്നിട്ട്.
കേട്ടത് വിശ്വസിക്കാനാവാതെ അനൂപ് തരിച്ചിരുന്നു പോയി.
"ആരാ ഏട്ടാ അത്."
"ഏട്ടനറിയാമോ ആ കുട്ടിയെ?"
അശ്വതിയുടെ ചോദ്യം അവനെ ചിന്തയില്‍നിന്ന് ഉണര്‍ത്തി.
“ടാ മോനെ നീയൊന്നു പോയിട്ടുവാ അത്രടം വരെ.പാവം കൊച്ചായിരുന്നു."
"എന്താ ആ കുട്ടിയ്ക്ക് പറ്റിയേ ആവോ?ഇപ്പോഴത്തെ പെങ്കുട്ട്യോള്‍ടെ മനസ്സ് എങ്ങനെ അറിയാനാ.."
"വല്ല പ്രേമവും...”
ആ വാക്കുകള്‍ കൊണ്ടത് എന്റെ നെഞ്ചിലാണ്.
"ഈശ്വരാ.."
താന്‍ അവളുടെ മരണത്തിന് കാരണമാണോ..
അറിയില്ല..
പക്ഷേ,അവള്‍ സ്നേഹിച്ചത് തന്നെയല്ലേ.
"അപ്പോ ഞാന്‍ .."
"ഞാനാണോ അതിന് ഉത്തരവാദി?"
തനിക്കവള്‍ ആരായിരുന്നു ..
ഇഷ്ടമായിരുന്നു ഒരുപാട്. സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു.ഓരോരോ സാഹചര്യങ്ങള്‍ കൊണ്ട് എനിക്കതിനു കഴിഞ്ഞില്ല.
ചിലപ്പോള്‍ അതെന്റെ സ്വാര്‍ത്ഥത കൊണ്ടുമാകാം.ആദ്യപ്രണയത്തിന്റെ തകര്‍ച്ചയില്‍ മനനൊന്തിരുന്നപ്പോള്‍ അതില്‍നിന്നും കരകയറാന്‍ താന്‍ കണ്ടെത്തിയ മാര്‍ഗം വായനശാലയെ ആയിരുന്നു.അവിടെവച്ചാണ് അവളെ ആദ്യമായി പരിചയപ്പെട്ടത്.
ഒരേ നാട്ടുകാര്‍ ആയിരുന്നുവെങ്കിലും അന്നാണ് അവളെ കാണുന്നതും പരിചയം ആകുന്നതും.
പതിയെ പതിയെ ഞങ്ങള്‍ നല്ല കൂട്ടുകാരായി.
പരസ്പരം വിഷമങ്ങള്‍ പങ്കുവച്ചു.
ആശ്വാസവാക്കുകള്‍ കൊണ്ടെന്റെ മനസ്സിന്‍ മുറിവുണക്കിയത്ത് അവളായിരുന്നു.
എന്റെ പ്രിയ കൂട്ടുകാരി രേവതി.
പിന്നെപ്പോഴാണ് തനിക്കവളോട് പ്രണയം തോന്നിയത്. പ്രണയതകര്‍ച്ച മറക്കാന്‍ മറ്റൊരു പ്രണയത്തില്‍ അഭയം തേടൂ എന്ന ആനന്ദിന്റെ ഉപദേശം കേട്ടിട്ടുമാകാം.
എന്റെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അറിയാമായിരുന്ന പെണ്ണ്.
എന്നെ കുറിച്ച് എല്ലാം നന്നായിട്ടറിയാമായിരുന്ന പെണ്ണ്.അതുകൊണ്ടുതന്നെയാണ് അവളെന്നില്‍ പ്രണയമായി വളരാന്‍ തുടങ്ങിയത്. തന്റെ മനസ്‌ അവളോട് അറിയിക്കാന്‍ ചെന്നപ്പോള്‍ ആദ്യമൊരു പൊട്ടിത്തെറി ആയിരുന്നു അവളുടെ പ്രതികരണം.
അവള്‍ക്കകങ്ങനെയൊരു പ്രേമബന്ധത്തിന് താല്പര്യമില്ല.സുഹൃത്ത് ആക്കിയപ്പോള്‍ ഇതായിരുന്നോ മനസിലിരിപ്പ്എന്നൊക്കെ ചോദിച്ച്‌ അവളുണ്ടാക്കിയ പുകില്‍ കുറച്ചൊന്നുമല്ലായിരുന്നു.
കുറച്ച് ദിവസത്തെ പിണക്കത്തിനൊടുവില്‍ അവളായിതന്നെ തിരിച്ചുവന്നു.
'ഇനിമേലാല്‍ ഇങ്ങനെ ആവര്‍ത്തിക്കരുത്' എന്ന വ്യവസ്ഥയില്‍ ..
എന്നാല്‍ അന്നേരത്തെ ആവേശത്തിന് നെഞ്ചോടുചേര്‍ത്ത് നെറ്റിയിലൊരു ഉമ്മ കൊടുക്കുവായിരുന്നു താന്‍. പിടിച്ചൊരു തള്ളലായിരുന്നു പ്രതികരണം.
നിറകണ്ണുകളോടെ തന്നെ നോക്കിയ നോട്ടം ഇപ്പോഴും മനസിലിങ്ങനെ തെളിഞ്ഞുനില്‍ക്കുന്നു.
പതിയെ പതിയെ അവളെന്നെ സ്നേഹിച്ചുതുടങ്ങി.
മരണം വരെ കൂടെയുണ്ടാകും എന്ന ഉറപ്പിന്‍മേല്‍ ഞാനവളെയും അവളെന്നെയും സ്നേഹിച്ചു മത്സരിച്ചു.
ഞങ്ങള്‍ ഭാവി ജീവിതത്തെ പറ്റി മനക്കോട്ട കെട്ടി..
ആ സമയത്താണ് അച്ഛന്റെ അപ്രതീക്ഷിതമരണം.അത് ഞങ്ങൾ കുടുംബത്തെയാകെ ഉലച്ചു.അച്ഛനുണ്ടാക്കിയ കടബാധ്യതകളൊക്കെ വീട്ടേണ്ട ഉത്തരവാദിത്ത്വം മുഴുവന്‍ എന്നില്‍ വന്നുചേര്‍ന്നു.
വീട്ടിലെ ചിലവുകള്‍....
അനിയത്തിയുടെ പഠിത്തം... അവളുടെ വിവാഹത്തെ പറ്റിയുള്ള ആവലാതി..
എല്ലാം കൊണ്ടും ആടിയുലഞ്ഞുപോയി തന്റെ ജീവിതം.
ജോലി സംബന്ധമായി ഇവിടെ നിന്നും കുറച്ചുനാള്‍ മാറിനില്ക്കേണ്ട ആവശ്യം വന്നുചേര്‍ന്നു. ആ സമയങ്ങളില്‍ അവളെ കാണാനോ സംസാരിക്കാനോ തനിക്ക് കഴിഞ്ഞിരുന്നില്ല.
കുഴപ്പമില്ലാതെ ജീവിതം നീങ്ങിക്കൊണ്ടിരുന്നപ്പോഴാണ് അടുത്ത ബോംബ്‌ അമ്മയുടെ ഫോണ്‍കോളിന്റെ രൂപത്തില്‍ എത്തിയത്. തന്റെ വിവാഹം നടത്താന്‍ അമ്മ തീരുമാനിച്ചിരിക്കുന്നു.
തന്റെ മാത്രമല്ല,തന്റെ അനിയത്തിയുടെയും.
ഒരു മാറ്റകല്യാണം അതാണ് ഉദ്ദേശം.
സമ്പന്നനായ ശേഖരന്റെ മകള്‍ അശ്വതി അവളാണ് പെണ്ണ്.അവളുടെ സഹോദരന്‍ അനിയത്തിയെ താലിചാര്‍ത്തും .. സാമ്പത്തികമായി തളര്‍ന്നിരുന്ന അമ്മ ശേഖരന്റെ വ്യവസ്ഥ അംഗീകരിച്ചു.
അശ്വതിക്ക് തന്നെ ഇഷ്ടമാണത്രെ.അതിലുമുപരി മകളുടെ വിവാഹവും നടക്കും എന്നത് കൊണ്ട് അമ്മ എന്റെ അനുവാദം പോലും കാത്തുനില്‍ക്കാതെ അയാള്‍ക്ക് വാക്ക് കൊടുത്തത്രേ..
അമ്മയോട് താനൊരു പ്രണയത്തില്‍ ആണെന്ന് പറഞ്ഞെങ്കിലും അതെല്ലാം മറക്കാന്‍ ആയിരുന്നു ഉപദേശം.
കല്യാണം നടന്നില്ലായെങ്കില്‍ എന്റെ മരണം കാണേണ്ടിവരും എന്ന അമ്മയുടെ ഭീഷണിയില്‍ വഴങ്ങിപോകുവായിരുന്നു.
അല്ലെങ്കില്‍,പണമായിരുന്നോ പ്രധാനം.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിന്റെ തത്രപാടില്‍ അശ്വതിയും അവള്‍ടെ സഹോദരനും ഒരു ബമ്പര്‍ലോട്ടറിയായി എനിക്കും എന്റെ വീട്ടുകാര്‍ക്കും തോന്നിയതില്‍ അതിശയമില്ല ..
ഞാനവളെ മനപൂര്‍വം മറക്കുകയായിരുന്നു രേവതിയെ..
തന്റെ കുടുംബത്തിനു വേണ്ടി..
ഉയര്‍ച്ചയ്ക്കുവേണ്ടി..
തന്ത്രപൂര്‍വ്വം അവളില്‍ നിന്നും അകന്നു..
അവസാനമായി അവളെയൊന്നു കാണാന്‍ ചെന്നപ്പോള്‍ കുറേ നാളുകള്‍ക്കുശേഷം കണ്ടതിലാകണം വളരെ സന്തോഷത്തോടെയാണ് അവള്‍ പെരുമാറിയത്. തന്റെ അവസ്ഥ എല്ലാം അറിയിച്ചുകഴിഞ്ഞപ്പോള്‍ അവളില്‍ നിന്നും ആ സന്തോഷം മാഞ്ഞെങ്കിലും ഒരു പ്രതികരണവും കണ്ടില്ല.തികച്ചും നിസ്സംഗതാഭാവം.
'നന്മയുണ്ടാകട്ടെ 'എന്നുമാത്രം ആശംസിച്ച് തിരിഞ്ഞുനടന്നു അവള്‍..
പിന്നവളെ കണ്ടിട്ടില്ല .
ഓരോന്ന് ചിന്തിച്ച് അവന്‍ മരണവീട്ടിലെത്തി.അവളുടെ അച്ഛനും അമ്മയും സങ്കടം സഹിക്കവയ്യാതെ അലമുറയിടുന്നു.ബന്ധുക്കള്‍ കണ്ണീര്‍ വാര്‍ക്കുന്നു.
വരാന്തയില്‍ തന്റെ എല്ലാം എല്ലാമായിരുന്നവളെ വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്നു.
തന്നെ ജീവനെക്കാളേറെ സ്നേഹിച്ച പെണ്ണാണ്‌ ജീവനറ്റുകിടക്കുന്നത്.
നെഞ്ചിനകത്തൊരു നെരിപ്പോട് കത്തുന്നപ്പോലെ..
കണ്ണിലാകെ ഇരുട്ട് കയറുമ്പോലെ..
കണ്ണില്‍ നിന്നും നീര്‍ വരാന്‍ തുടങ്ങിയപ്പോള്‍ അവന്‍ തിരിഞ്ഞുനടന്നു.
ഇല്ല.. ആരുമറിയാന്‍ പാടില്ല..
താന്‍ കാരണമാണ് അവള്‍ക്കിങ്ങനെ സംഭവിച്ചതെന്ന്..
ഇനിയുമേറെ തനിക്ക് ജീവിതത്തില്‍ നേടാനുണ്ട്..
തന്റെ കുടുംബം...
ഭാവിജീവിതം...
താനിത്രയ്ക്ക് ദുഷ്ടനും സ്വാര്‍ത്ഥനും ആയിപോയെന്നോര്‍ത്ത് അവന് അതിശയം തോന്നി.
പെണ്ണേ..മാപ്പ്..
എന്റെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി എനിക്കുനിന്നെ മറക്കേണ്ടി വന്നു..
കുറ്റബോധവും പേറി ഈ ജന്മം മുഴുവന്‍ ഞാന്‍ ...
മരണവീട്ടിലെ തിരക്കില്‍ അവനും അലിഞ്ഞുചേര്‍ന്നു..
Krishnendu Rajendran

അമളി

അമളി
* * *
രാവിലെ ഞാനുണരും മുൻപ് അവളുണരും..
പത്രക്കാരൻ പയ്യൻ
അല്പം സ്മാര്ട്ടാണോ.?
അവള് അവനോട് ചിരിക്കുന്നു
പത്രം ഗയിറ്റില്
പോയി വാങ്ങുന്നു..
അവനോട്
ചിരിക്കുന്നു.
.അവന് കാപ്പി കൊടുക്കുന്നു.
മഴയത്ത് കുട
കൊടുക്കുന്നു.
.ആകെ ഒരിളക്കം..
പാല്ക്കാരൻ പാലളക്കുമ്പോള്
എന്തൊ പറഞ്ഞ്
ചിരിക്കണുണ്ട്..
ഓഫീസില് പോയി വീട്ടിലോട്ട്
വിളിക്കുമ്പം അവള് ബിസി..
രാത്രീല് അവളുടെ ഫോണെടുത്തു
നോക്കി..
ആരക്കയോ വിളിച്ചിട്ടുണ്ട്..
ഈയിടെ ആയി അവള്ക്ക്
റീച്ചാര്ജ്ജ് കുറെ കൂടണുണ്ട്..
ഞാന് തളത്തിൽ
ദിനേശനാകുന്നുണ്ടോ?
ഏയ്..
തോന്നലാകും...
ഉച്ചയ്ക്ക്
ചോറുപൊതി അഴിച്ചപ്പോൾ
വാഴയിലയിൽ
കുരുങ്ങി അവളുടെ രണ്ടു
മുടി നീട്ടത്തില്.
അഹങ്കാരി ഇന്ന് ഇത് കാണിച്ച്
രണ്ട് ചീത്ത പറയണം..
കുട്ടുകാര്
കാണാതെ ചുരുട്ടി പോക്കറ്റിലിട്ടു..
.തെളിവ്
നശിപ്പിക്കരുതല്ലോ?
ബസ്സില് നല്ല തിരക്ക്
ഓഫീസിലെ ലിപ്സ്ററിക്കുകാ
രി സൂസി ചുണ്ടും ചുമപ്പിച്ച്
തൊട്ടു പുറകില് ഇളിച്ച്
കാണിക്കണ്..
മുന്നോട്ട് കയറി നില്ക്കാൻ
വയ്യാത്ത തിരക്ക് .
നാശത്തിന്റെ മൂല
പാതി മുതുകത്താണ്..
അപ്പോളാണ് രാജൂന്റെ ഫോണ്..
ഈ തിരക്കിലെങ്ങനേണ്
അതെടുക്കണേ..
അവന് വീണ്ടും വിളിച്ചു..
ഹലോ..
അതേ...
ബസിറങ്ങുമ്പോൾ
അവന്റെ പെണ്ണിന്റെ ഫോട്ടോ സോമന്റെ കടയില്‍ ആരോ കൊടുത്തിട്ടുണ്ട് അതു
വാങ്ങികൊടുക്കാമോഎന്ന്
ചേതമില്ലാത്ത ഉപകാരം..
പരോപകാരമേ പുണ്യം
ഞാനതേറ്റു..
ഓക്കേടാ
ബൈ.. വൈകിട്ട് കാണാം..
മുന്നിലൊരു ചെക്കൻ
സൈക്കിള്
വട്ടം വെച്ചു..
വണ്ടി പെട്ടന്ന് ചവിട്ടി ..
സുസി എന്റെ മുതുകത്ത്..
എന്നെ കെട്ടിപ്പിടിച്ച്
സുസി സോറി പറഞ്ഞു..
അവളുടെ ചുണ്ടു
രണ്ടും റ്റാറ്റുപോലെ ദേ എന്റെ നെഞ്ചത്ത്..
അവളുടെ മുലകളുടെ മാര്ദ്ദവം എന്നെ വഴി തെറ്റിക്കുന്നു..
പാടില്ല...
ഞാന് മുന്നോട്ട്
കുറേകൂടി ഒഴിഞ്ഞു നിന്നു..
ബസിറങ്ങി സോമനോട്
ഫോട്ടാ വാങ്ങി പോക്കററിലിട്ടു..
സൂസീടെ റ്റാറ്റൂ
ആരും കാണാതിരിക്കാൻ ബ്യാഗ്
കൊണ്ട് മറപിടിച്ചു..
വീട്ടിലെത്തി പെട്ടന്ന്
ഷര്ട്ടുമാറി അടുക്കളേല്
കയറി അവള് വിളമ്പിവെച്ചത്
കഴിച്ചു..
കഴിച്ചു തീരുംമുന്പ്
ഷര്ട്ടുമായി അറുകൊല
വിളി കേട്ട് ഞെട്ടി..
എന്താ ഇത്?
ഉത്തരം മുട്ടി..
പോക്കററീന്ന്
അവളാ പെണ്ണിന്റെ ഫോട്ടൊ എടുത്ത്
ചീത്തയോട്
ചീത്ത..
കൂടെ ചോറിലെ മുടിയും അവടെ കയ്യില്,
ഇന്ന് ഏതവടെ കൂടേണ് നിങ്ങ
കെടന്നിട്ട് വന്നത്?
ദുഷ്ടൻ
ഞാന് തല കുനിച്ചിരുന്നു..
എനിക്കിതു വേണം
അനാവശ്യ സംശയം ആപത്താണെന്ന്
എനിക്കിപ്പം മനസിലായി..
എങ്കിലും സൂസീ...
എന്നോടീ ചതി വേണമായിരുന്നോ?..
ശുഭം

Shibumon

..പുനർവിചിന്തനം....

..പുനർവിചിന്തനം....
' ഇക്കൊല്ലോം മുകുന്ദനുണ്ണിക്ക് പോക്കുണ്ടാവൂല്ലേ സരസ്വതി'.
കോലായിലിരുന്നു നിലവിളക്കിന് തിരി തെറു്ക്കുന്നതിനിടയിൽ ജാനകിയമ്മ മകളോട് തിരക്കി.
"ഇപ്പൊ ഓടിച്ചു വിട്ടിട്ടെന്താ.കുട്ടിയല്ലേ .ഈ പറമ്പ് നോക്കി നടത്തട്ടെ.'ശ്രീകുമാരിയമ്മയ്ക്ക് മകനെ പിരിയുന്നത് ചിന്തിക്കാൻ കഴിയില്ല.അതുകൊണ്ട് തന്നെ മറുപടിയിൽ ഇത്തിരി അനിഷ്ടം പ്രകടമായി.
"അവന്റിഷ്ട്ടന്താച്ചാൽ അങ്ങു നടത്വാ.'ജാനകിയമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
ശ്രീകുമാരിയമ്മയുടെ ഒരേയൊരു മകനാണ് മുകുന്ദനുണ്ണി.മൂന്നുവയസ്സുള്ളപ്പോൾ അവന്റെ അച്ഛൻ മരിച്ചു.ഭൂസ്വത്ത് ഉള്ളത് കൊണ്ട് കഷ്ടപ്പാടില്ലാതെ വളർത്തി.
മുകുന്ദനുണ്ണിക്ക് നാടും നാട്ടാരുമൊക്കെ പ്രിയപ്പെട്ടതാണെങ്കിലും നാട്ടുവിട്ടുപോവാനുള്ള ആഗ്രഹം കലശലാണ്.
.ഡിഗ്രിക്കുശേഷം ഗൾഫിൽ പോവാനുള്ള വിസ കാത്ത് കഴിയുന്നു.
അതിനിടയിൽ ഒന്നു രണ്ടു ട്രേഡ് സർട്ടിഫിക്കറ്റുകൾ ഒപ്പിച്ചിട്ടുമുണ്ട്.
പ്രായം ഇരുപത്തഞ്ചുണ്ടെങ്കിലും പക്വമതിയാണെങ്കിലുമൊന്നും അമ്മയത് അംഗീകരിച്ചു കൊടുക്കില്ല.'കുട്ടിയാണ്..ഒന്നുമറിയാത്ത കുട്ടി.'
നാലുംകൂടിയ കവലയിൽ നിന്ന് ഇടത്തോട്ടു പോയാൽ കാട് പിടിച്ചു കിടക്കുന്ന വഴിയുണ്ട്.അത് യക്ഷിയമ്പലത്തിലേയ്ക്കുള്ളതാണ് . അമ്പലത്തിനു മുന്നിലെ പടർന്നു പന്തലിച്ച അരയാൽമരത്തിനു ചുവട്ടിലാണ്് പകൽ നേരങ്ങളിൽ മുകുന്ദനുണ്ണി ഇരിക്കുന്നത്..
തണുത്ത കാറ്റും തണലും ..നാട് വിട്ടാൽ ഈ മനോഹരമായ അനുഭവം നഷ്ട്ടമാകും .
എങ്കിലുമാഗ്രഹം.
' ഉണ്ണിയേട്ടാ.ഇന്ന് നേരത്തെ എത്തിയോ.'പിന്നിൽ നിന്ന് വിളിയൊച്ച ,കുഞ്ഞമ്പുവാണ്.
കുഞ്ഞുവായിൽ തത്വങ്ങൾ പറയുന്ന പതിനൊന്നുകാരനായ കുഞ്ഞമ്പു.
കൊഴുത്തുരുണ്ട ദേഹമാണ്.നിറയെ രോമം.കുട്ടിക്കരടി.തുടുത്തുവീർത്ത കവിളുകൾ.
നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്.
'",എന്തേ ഈ കൊല്ലം നീ ഓണത്തിന് യാത്രയൊന്നുമില്ലേ.
ആൽത്തറയിൽ വലിഞ്ഞുകയറി അടുത്തുതന്നെ ഇരിപ്പുറപ്പിച് കുഞ്ഞമ്പുവിനോട് മുകുന്ദനുണ്ണി ചോദിച്ചു.
ഉടനെ വന്നു ഉണ്ടക്കണ്ണുരുട്ടി കുഞ്ഞമ്പുവിന്റെ മറുപടി.
" എന്റെ ഉണ്ണിയേട്ടാ.എന്തു ചോദ്യമാണിത്.എന്റെ നാടും ഈ കാറ്റും ഒക്കെ വിട്ടു പോയി എവിടെ കിടന്നാലും ഇപ്പൊ ഉറങ്ങാൻ പറ്റണ്ടേ.കണ്ണടച്ചാൽ മുത്തശ്ശി വിളിക്കുന്ന തോന്നലാ,'കുഞ്ഞമ്പൂന്ന്.സത്യമായും ഈ നാട് വിട്ടാൽ നമ്മളുറങ്ങൂല്ലാട്ടോ..ഒന്നു മാറി നിന്നു നോക്ക്, പ്പോ അറിയാം.'".
കുഞ്ഞമ്പുവിന്റെ മുഖത്തു വിരിയുന്ന ഭാവങ്ങൾ നോക്കിയിരുന്നപ്പോൾ താനുമൊരു കുട്ടിയായതായി അയാൾക്ക് തോന്നി.
പാടത്തും തൊടിയിലും ഓടിച്ചാടി നടക്കുന്ന കുട്ടി.
അരയാൽത്തറയും കാറ്റും മാമ്പൂവും അമ്പലക്കുളവും ഉറക്കത്തിലും പിന്തുടരുന്ന കുട്ടി.
'നാളെ പാടത്ത് വെള്ളം കയറ്റാൻ സമയമായോന്ന് നോക്കണം'
മുകുന്ദനുണ്ണി ഉള്ളിൽ പറഞ്ഞു...

Nisa 

കുഞ്ഞു ശലഭങ്ങൾ ഭൂമിയിൽ പാറി നടക്കട്ടെ

പണ്ട് വീടിനടുത്ത് താമസിച്ച സുഹൃത്തിനെ ജോലി സ്ഥലത്ത് വച്ച് ആകസ്മികയാണ് കണ്ടുമുട്ടിയത്...
ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയിൽ വിശേഷങ്ങൾ തിരിക്കുന്നതിനിടയിൽ അവൻ പറഞ്ഞു
"നാളെ ഞാൻ ജോലിക്ക് വരില്ല, വൈഫിനെ ആയിട്ട് ഹോസ്പിറ്റലിൽ പോകണം..
എന്ത് പറ്റിയെടാ?
അവൾക്ക് സുഖമില്ലന്നാ പറയുന്നേ! കല്ല്യാണം കഴിഞ്ഞ് വളരെ പെട്ടെന്ന് ഒരു കുഞ്ഞ്,ഫ്രീ ആയി നടക്കാൻ പറ്റില്ല..
കൈയിൽ ആണെങ്കിൽ കാശും ഇല്ല, അത് കൊണ്ട് ഇപ്പോൾ വേണ്ടാന്ന് തീരുമാനിച്ചു......
എനിക്ക് ഒന്നും പറയാൻ സാധിച്ചില്ല
അറിയാതെ അണെങ്കിലും ഒരു കൊലപാതക ചർച്ചയിൽ പങ്കെടുക്കേണ്ടി വന്നതിന്റെ അസ്വസ്ഥത....
ഞങ്ങൾഉച്ച ഭക്ഷണത്തിന് ശേഷം സമയം കളയുന്നതിനു മാർഗ്ഗം നോക്കിയപ്പോളാണ്, ഒരു പൂച്ച കുഞ്ഞിനെ കൈയിൽ കിട്ടിയത്...4,5 ദിവസം പ്രായമേ അതിനുള്ളു.....
പുറകെ ഓടി നടക്കുന്ന പൂച്ച കുഞ്ഞിനെ ഞാൻ എടുത്ത് വാഷ് ബെയ്സണിൽ വച്ചു.. പെട്ടന്ന് സ്വതന്ത്യം നഷ്ട്ടമായതിന്റെ അമ്പരപ്പും വിഷമവും അതിന് ഉണ്ടായിരിക്കണം....
പൂച്ച കുഞ്ഞ് അതിൽ നിന്ന് പുറത്ത് കടക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.....
കാലുകൾക്ക് വേണ്ടത്ര ബലം പ്രാപിച്ചിട്ടില്ല... കാലുകൾ തെന്നി താഴെക്ക് വീണൂ......
വീണ്ടും കയറിയപ്പോ ഞാൻ അതിനെ തള്ളി ഇട്ടൂ
ദയനീയമായി കരഞ്ഞ് സഹായം പ്രതീക്ഷിച്ച് അത് നോക്കി ,പക്ഷെ ഞാൻ വാഷ് ബെയ്സണിന്റെ വെള്ളം പോകുന്ന ഹോൾ അടച്ച്, ടാപ്പ് ഓൺ ചെയ്തു.., ബെയ്സണിൽ വെള്ളം നിറഞ്ഞ് തുടങ്ങി......
പൂച്ച കുഞ്ഞ് ഭയന്ന് രക്ഷ പേടാൻ ശ്രമം തുടങ്ങി...
വെള്ളം നിറഞ്ഞ് പൂച്ച കുഞ്ഞിന്റെ കഴുത്തോളം വെള്ളം എത്തി....
ദുർബ്ബലമായ രണ്ട് കാലുകൾ ചവിട്ടി മറ്റ് രണ്ട് കാലുകൾ കൊണ്ട് ഉന്നി ബെയ്സണിന്റെ മൂലയിൽ ജീവ വായുവിന് വേണ്ടി അവസാന ശ്രമം, ജീവന് വേണ്ടി ഉള്ള ദയനീയമായ കരച്ചിൽ......
രസം കൂട്ടൻ വാഷ് ബെയ്സണിൽ വെളളം കൈകോണ്ട് കറക്കി ഓളം ഉണ്ടാക്കി,പൂച്ച കുഞ്ഞ് മുങ്ങി താഴുന്നു ,പോങ്ങുന്നു പിനെം താഴുന്നു.......
ഇത്രയും ആയപ്പോൾ സഹിക്കെട്ട് നമ്മുടെ കഥാനായകൻ പൂച്ച കുഞ്ഞിന്റെ രക്ഷകൻ ആയി എത്തി....
നിനക്ക് എന്താ ഭ്രാന്ത് ആണോ? അതിനെ കൊന്നിട്ട് നിനക്കെന്ത് കിട്ടാനാ?
ഞാൻ വളരെ സൗമ്യത യോടെ പറഞ്ഞു.
എടാ അത് ഇവിടെ പട്ടിണി കിടന്ന് ചാകുന്നതിലും നല്ലത് ഞാൻ കൊല്ലുന്നത് അല്ലേ?
ഇങ്ങനെ തന്നെ അല്ലേ ഭ്രൂണത്തിൽ കുഞ്ഞിനെ കൊല്ലുന്നതും?
ഗർഭാശയത്തിൽ വളരുന്ന കുഞ്ഞിനെ ഉപ്പ് വെള്ളത്തിൽ മുക്കിയോ, കത്രിക കൊണ്ട് മുറിച്ചോ കൊല്ലുന്ന രീതി തീർത്തും പൈശാച്ചീകവും ഭീകരവും ആണ്...
പണ്ട് എപ്പോഴോ കണ്ട ഒരു ഭ്രൂണഹത്യ വീഡിയോയിൽ ഭ്രൂണത്തിൽ ഒരു കുഞ്ഞിന്റെകാലുകൾ മുറിച്ച് മാറ്റപ്പെട്ടു ,ഗർഭാശയത്തിൽ ഇഴഞ്ഞ് നിങ്ങിയ കുഞ്ഞ് കൈ കൂപ്പി ജീവനുവേണ്ടി യാച്ചിക്കുന്ന ചിത്രം ....... ഓർക്കനെ വയ്യ
ഇത്രയും പറഞ്ഞു നിറുത്തി....
കുറെ നേരത്തെ നിശബ്ദത........!
ഞങ്ങൾ ജോലി കഴിഞ്ഞ്‌ പിരിഞ്ഞു.......
നാളുകൾക്ക് ശേഷം നന്മുടെ കഥ നായകനെ കൈയിൽ ഒരു കുഞ്ഞ് മായി. കുടുംബ സന്മേദം കണ്ടുമുട്ടി...
സംസരിക്കുന്നതിടയിൽ അവർ വേണ്ടാ എന്ന് തീരുമാനിച്ച കുഞ്ഞിനെ അവർ സന്തോഷ ത്തോടെ സ്വികരിച്ചു എന്ന ശുഭകരമായ വാർത്തയാണ് അറിയാൻ കഴിഞ്ഞത്.....
മറ്റു പല കാര്യങ്ങളും അവരെ സ്വധീനിച്ചിരിക്കണം എന്നിരുന്നാലും നമുടെ കൊച്ച് പരിശ്രമങ്ങളും വിജയിച്ചതിന്റെ അത്മ നിവൃതി.....
ആ കുഞ്ഞിനെ എടുത്ത് ഉയർത്തുബോ അവന്റെ മുഖത്ത് കണ്ട പുഞ്ചിരി, ജീവിതം കൂടുതൽ അർത്ഥവത്തായി തോന്നിയ മനോഹര സുന്ദര നിമിഷങ്ങൾ ആയിരുന്നു അത്............
ഇന്ന് പലരുടെയും ജീവിതം ഇരുളടഞ്ഞ് പോയത് അവരുടെ ജീവിതത്തിലേക്ക് പ്രകാശമായി വന്ന ചെറു ദീപങ്ങളെ ഊതി കെടുത്തിയതാണ്......
കുഞ്ഞു ശലഭങ്ങൾ ഭൂമിയിൽ പാറി നടക്കട്ടെ, ഒന്നും ഇല്ലാതാക്കാൻ നമുക്ക് അധികാരമില്ല., ജീവന്റെ കാര്യത്തിൽ പ്രതെകിച്ചും കാരണം ജീവന്റെ വില വളരെവളരെ വലുതാണ്......
ഒരു കാര്യം കൂടി പറഞ്ഞോട്ടെ ;കഥയിലേ പൂച്ച കുഞ്ഞ് വളർന്ന് വലുതായി, ഭാര്യം മക്കളുമായി .....
ഇപ്പോ എവിടുന്നോ കട്ടോടു വന്ന മീനും കടിച്ച് പിടിച്ച് ഞാൻ ഇത് എഴുതി കൊണ്ടിരിക്കുമ്പോൾ ഇയാള് ഒരു പണിക്കും പോയിലെ എന്ന പുച്ഛ ഭാവത്തിൽ നോക്കി ഇവിടെ യോക്കെ തന്നെ കറങ്ങി നടക്കുന്നുണ്ട് എന്ന കാര്യം സസന്തോഷം അറിയിക്കുന്നു......
ശരിക്കും കഥയിലേ താരം അവൻ ആണല്ലോ!
By Rojesh Nx

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo