നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രിയപ്പെട്ട അനുവിന്...

പ്രിയപ്പെട്ട അനുവിന്...
കാലങ്ങൾ ഒരു പാട് കഴിഞ്ഞു എനിക്കു നിന്നെ ഒാർമ്മിച്ചെടുക്കാൻ എന്ന് നീ കരുതുന്നുണ്ടാവും അല്ലേ അനൂ....?
ഒരു കാലത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളായിരുന്ന നിന്നെ ഞാൻ കെെവിട്ടു കളഞ്ഞത് നിന്നിലുമധികം സ്നേഹം എനിക്ക് വേറെ കിട്ടിയതു കൊണ്ടാണെന്ന് നീ അന്ന് പറഞ്ഞിരുന്നില്ലേ...?
ഒരിക്കലും നിന്നെ മറന്ന് പുതിയൊരു ജീവിതം നേടാൻ എനിക്കു കഴിയുമായിരുന്നോ...?
ഒരു കത്തെഴുതി എന്റെ നിരപരാധിത്വം തെളിയിക്കണമെന്ന് ആഗ്രഹിച്ചല്ല ഇപ്പോൾ ഈ എഴുത്തെഴുതുന്നത്...
വർഷങ്ങൾക്കിപ്പുറം എനിക്ക് ഒരു ആഗ്രഹം...
ഒരിക്കൽ കൂടി കൺകുളിർക്കേ നിന്നെയൊന്നു കാണണം...
നമ്മളൊരുമിച്ച് നടന്ന വഴിയിലൂടെ നിന്റെ കെെകോർത്ത് ഒരിക്കൽ കൂടി നടക്കണം...
നമ്മളൊരുമിച്ച് ഒരുപാട് സ്വപ്നങ്ങൾ നെയ്തിരുന്ന ആ വാകമരച്ചുവട്ടിൽ നിൻ മടിയിൽ തല ചായ്ച് ഒരിക്കൽ കൂടി കിടക്കണം....
ഒരിക്കലും നടക്കാത്ത ആഗ്രഹമാണെന്ന് നീ ഇപ്പോൾ മനസ്സിൽ പറയുന്നുണ്ടാവും അല്ലേ....?
ശരിയാണ് അനൂ... ഒരിക്കലും നടക്കില്ല....
ഒരു പാട് മോഹങ്ങൾ തന്ന് നിന്റെ അനുവാദത്തിന് പോലും കാത്തു നിൽക്കാതെ പടിയിറങ്ങിപ്പോയവനാണ് ഞാൻ...
വീണ്ടും ഓരോരോ ആഗ്രഹങ്ങൾ പറഞ്ഞു വരുമ്പോൾ നിനക്കത് ഉൾക്കൊള്ളാൻ കഴിയില്ല...
അതൊക്കെ പോട്ടേ...
എന്താടോ തന്റെ വിശേഷം...?
സുഖമല്ലേ...?
പുതിയ ജീവിതത്തിൽ നീ സന്തോഷവതിയാണോ...?
പഴയതൊക്കെ മറന്നുപോയെങ്കിൽ ഒരു പക്ഷേ നിന്റെ ഈ ജീവിതം മനോഹരമായിരിക്കും...
അല്ലാ എന്നുണ്ടെങ്കിൽ മറക്കാൻ കഴിയാത്ത ആ നല്ല നാളുകളുടെ ഓർമ്മകൾ നിന്നെ ഇപ്പോഴും വേട്ടയാടി പുതിയ ജീവിതത്തിൽ വിള്ളലുകൾ വീഴ്ത്തിയിട്ടുണ്ടാവും...
അവസാനമായി നീ അറിയാതെ ഞാൻ നിന്നെ ഒരിക്കൽ കൂടി കണ്ടിരുന്നു...
നിന്റെ കഴുത്തിൽ മറ്റൊരാൾ മിന്നു ചാർത്തിയ ആ സുധിനത്തിൽ...
തല താഴ്ത്തി പിടിച്ച് ആർക്കും മുഖം കൊടുക്കാതെ കരഞ്ഞു കലങ്ങിയ കണ്ണുമായി കതിർ മണ്ഢപത്തിലിരിക്കുമ്പോൾ...
ഹൃദയം നുറുങ്ങുന്ന വേദനയോടെ നിന്നെ മറ്റൊരാൾക്ക് വിട്ടു കൊടുക്കുമ്പോൾ എനിക്ക് ഒരേ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ...
ഞാൻ സ്നേഹിച്ച എന്റെ പെണ്ണിനെ എന്നിൽ നിന്നകറ്റിയ അന്ധവിശ്വാസങ്ങളെ വേരോടെ പിഴുതെറിയണം എന്ന്....
വിവാഹ നാൾ വരെ സ്വപ്നം കണ്ട നമ്മുടെ ജീവിതത്തെ ഇല്ലാതാക്കിയ ജ്യോത്സത്തെയും അതിന്റെ പിന്നിലുള്ള അന്ധകാരത്തേയും ഈ ലോകത്തു നിന്ന് തന്നെ തുടച്ചു നീക്കണമെന്ന്...
നിന്റെ അച്ഛൻ എന്റെ കാലിൽ വീണ് പൊട്ടിക്കരഞ്ഞ ആ നിമിഷമാണ് അനൂ എനിക്ക് നിന്നെ നഷ്ടമായത്....
ആണും പെണ്ണുമായിട്ട് ആകെ ഒന്നേയുള്ളൂ... നേർച്ചകൾക്കും വഴിപാടുകൾക്കുമൊടുവിൽ ദെെവം തന്ന അനുഗ്രഹത്തെ നീ കൊലക്കു കൊടുക്കരുതെന്ന് കാൽക്കൽ വീണ് പൊട്ടിക്കരഞ്ഞപ്പോൾ എന്റെ മുന്നിൽ തെളിഞ്ഞത് നിന്റെ ചിരിക്കുന്ന മുഖമായിരുന്നു...
ഒരിക്കലും നിന്നെ മരണത്തിന് വിട്ടു കൊടുക്കില്ലെന്ന് ഞാൻ നിന്റെ അച്ഛന് വാക്കു കൊടുക്കുമ്പോൾ തകർന്നടിഞ്ഞത് എന്റെ സ്വപ്നങ്ങളായിരുന്നു...
എന്റെ അനുവിനെ ആയിരുന്നു...
ഒരിക്കലും ജാതക ദോഷമാണ് നമ്മളെ അകറ്റുന്നതെന്ന് നീ അറിയെരുതെന്ന് പറഞ്ഞപ്പോഴും നിന്റെ അച്ഛന്റെ സ്വാർത്ഥമോഹങ്ങൾക്കു വേണ്ടി അഭിനയിച്ചു ഞാൻ....
നിന്റെ മുന്നിൽ വന്ന് അവസാനമായി യാത്ര പറയുമ്പോൾ അമേരിക്കയിലെ ഉയർന്ന കമ്പനിയിലെ ആറക്ക ശമ്പളമുള്ള വെെറ്റ് കോളർ ജോലി ആയിരുന്നു എന്റെ ജീവിതത്തെ എന്നെന്നേക്കുമായി നഷ്ടപ്പെടുത്തിയത്....
വിദേശത്തേക്ക് പറക്കാനുള്ള അത്യാഗ്രഹം കൊണ്ട് നീ എന്നെ മറക്കണം എന്നു പറയുമ്പോൾ നിന്നിലുമധികം വേദനിച്ചത് എനിക്കായിരുന്നു പെണ്ണേ....
ഒരിക്കൽ നീ എന്നോട് പറഞ്ഞതോർക്കുന്നുണ്ടോ...?
ആയിരം സൂര്യ ചന്ദ്രന്മാർ ഒന്നിച്ചുദിച്ചാലും അവക്കൊന്നും നിന്റെ പ്രകാശമുണ്ടാവില്ലെന്ന്...
ആയിരം കോടി ജന്മം തന്നെ ഉണ്ടേലും നിന്റെ പെണ്ണായി മാത്രം ജനിക്കണമെന്ന്....
കാരണം അത്രയുമധികം ഞാൻ നിന്നെയും നീ എന്നെയും സ്നേഹിച്ചു...
ഈ കത്ത് നിന്റെ കയ്യിൽ എത്തിച്ചേരുമോ എന്നൊന്നും അറിയില്ല...
ഇനിയൊരു പക്ഷേ നിന്റെ ഓർമ്മയിൽ പോലും ഞാൻ എന്ന രൂപം അവ്യക്തമായിട്ടുണ്ടാവും...
എങ്കിലും ഈ വരികളിലൂടെ ഞാൻ കുറിച്ചിടുന്നത് എന്റെ അവസാനശ്വാസത്തിന്റെ തുടിപ്പ് ആണ് അനൂ...
നിന്നെ ജീവിക്കാൻ വിട്ടു കൊടുത്ത ഞാൻ സ്വയം ജീവിതം നശിപ്പിച്ചു...
നൊമ്പരപ്പെടുത്തുന്ന നിന്റെ ഓർമ്മകൾ എന്റെ മനസ്സിൽ നിന്നും മായ്ച്ചുകളയാൻ ഞാൻ ലഹരിയെ അഭയം തേടി...
എന്റെ അനുവില്ലാത്ത ലോകത്ത് ജീവിക്കാൻ കഴിയാത്ത ഞാൻ മരണത്തെ വരിക്കാൻ ശ്രമിച്ചു...
പക്ഷേ മരണത്തിനു പോലും എന്നെ വേണ്ടാതായി...
അമിതമായ ലഹരി ഉപയോഗം എന്റെ മനസ്സിനെ മരവിപ്പിച്ച പോലെ എന്റെ ശരീരത്തേയും മരവിപ്പിച്ചു...
ഇന്ന് എന്റെ ശരീരത്തിൽ എല്ലുകൾ നുറുങ്ങുന്ന വേദനയോടെ മരണക്കിടക്കിയിൽ നാളുകളെണ്ണി കാത്തിരിക്കുകയാണ്....
ഒരു പക്ഷേ ഈ കത്ത് നിന്റെ കയ്യിൽ കിട്ടിയില്ലെങ്കിൽ നിന്റെ ശാപവാക്കുകളാൽ എന്റെ ആത്മാവ് പോലും വെന്തുരുകുമായിരിക്കും...
ഇനിയൊരു പക്ഷേ നിന്റെ കയ്യിൽ ഈ എഴുത്ത് കിട്ടുകയാണെങ്കിൽ ഒരു നെടുവീർപ്പോടെ നീ കണ്ണുനീർ പൊഴിക്കും...
അനു... എന്റെ ചുറ്റിലും ശോകമൂകമായ ഒരു അന്തരീക്ഷമാണ് പെണ്ണേ...
ഒന്നു തിരിഞ്ഞു നോക്കിയാൽ പേടിപ്പിക്കുന്ന കാഴ്ചകൾ...
വേദനകളുടെ കാഠിന്യം സഹിക്കാതെ അലമുറയിട്ടു കരയുന്ന പിഞ്ചു കുഞ്ഞുങ്ങളെ കാണുമ്പോൾ ദെെവത്തിനോട് പോലും വെറുപ്പ് തോന്നാറുണ്ട് അനൂ...
വേദനസംഹാരികളുടെ ആധിക്യത്തിൽ കണ്ണുകൾ അടഞ്ഞു പാതി ഓർമ്മയിൽ മയക്കത്തിലേക്ക് വഴുതി വീഴുമ്പോഴും നിന്റെ കഥ പറയുന്ന കണ്ണുകളും നീ ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴി കവിളുകളും ആണ് പെണ്ണേ....
മരണം തൊട്ടുമുന്നിൽ എത്തിയിട്ടും എനിക്കൊട്ടും പേടി തോന്നുന്നില്ല...
കാരണം നീ എന്റെ കൂടെയില്ലാത്ത ഈ ലോകത്ത് ജീവിക്കാൻ ഒരു തരിമ്പ് പോലും ആഗ്രഹമില്ല എനിക്ക്...
കൂടിയാൽ ഒരു മാസത്തെ ആയുസ്സ് നിശ്ചയിച്ച മെഡിക്കൽ റിപ്പാർട്ടിൽ എനിക്കൊരുപാട് വിശ്വാസമുണ്ട്... അല്ല അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം...
ഈ കത്ത് നിന്റെ കയ്യിൽ കിട്ടുന്നതിനു മുന്നേ ഈ ലോകം വിട്ട് നക്ഷത്രങ്ങളുടെ ലോകത്തേക്ക് എനിക്ക് പോണം...
ഇല്ലെങ്കിൽ നിന്റെ പുതിയ ജീവിതം മറന്ന് നീ എന്നെ അന്വേഷിച്ച് വരും...
കാരണം നമ്മുടെ സ്നേഹം സത്യമായിരുന്നു...
ഒന്ന് ചീഞ്ഞാൽ അത് മറ്റൊന്നിനു വളമാവുമെന്ന് പറയുന്നതു പോലെ....
ഞാൻ ഇല്ലാതായാൽ പോലും നിന്റെ ജീവിതത്തിന് ഒരു കോട്ടവും തട്ടരുത്....
ജീവിക്കണം എല്ലാം മറന്ന്....
ഉറങ്ങണം കണ്ണുകൾ ഇടുക്കി അടച്ച് നല്ലൊരു നാളേക്ക് വേണ്ടി....
എന്റെ അവസാന ശ്വാസത്തിന്റെ ഓർമ്മക്കുറിപ്പാണിത്....
ഇന്നോളമുള്ള എന്റെ പ്രണയവും, സ്നേഹവും, ലാളനയും, കരുതലും, നിശ്വാസവും ഇതിലുണ്ട് അനൂ....
വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത എന്തോ ഒന്ന് ഇപ്പഴും ഉള്ളിന്റെ ഉള്ളിൽ കിടന്ന് നീറിപ്പുകയുന്നുണ്ട്...
ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെ പെണ്ണായ് പിറക്കാൻ നീ തന്നെ വേണം...
ഒരു അന്തവിശ്വാസങ്ങൾക്കും നിന്നെ കൊടുക്കാതെ നെഞ്ചോട് ചേർത്തു വെക്കാൻ നീ എന്നോടൊപ്പം വേണം...
എഴുത്ത് ഇവിടെ അവസാനിപ്പിക്കട്ടേ...?
മറുപടി പ്രതീക്ഷിക്കാത്ത ഒരേ ഒരു കത്ത് ചിലപ്പോൾ ഇത് മാത്രമായിരിക്കും...
എല്ലാ വിധ സൗഭാഗ്യങ്ങളോടും കൂടി സുമംഗലിയായി ഒരു പാട് കാലം സന്തോഷത്തോടെ ജീവിക്കട്ടേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്...
നിന്റെ സ്വന്തം മനു

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot