നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#കല്യാണ മോഹം

#കല്യാണ മോഹം
ഇതും കൂടി ആയപ്പോൾ മൊത്തം പതിനാറമത്തെ കല്യാണമാണ് നാട്ടിലെ വെറുതെ ഇരിപ്പുകാർ മുടക്കിയത്..
ഒരു തലശ്ശേരി ബിരിയാണി വെച്ച് എല്ലാവരേയും വിളിച്ച് ജഗപൊകയാക്കാമെന്ന് വെച്ച് കണ്ടു കൂട്ടിയ സ്വപ്നങ്ങൾ ഓരോ പെണ്ണുകാണൽ ചടങ്ങിന്റെ അവസാനവും കൊഴിഞ്ഞു വീണു കൊണ്ടിരുന്നു..
ഏട്ടനും ഏട്ടന്റെ ബീവിയും ബാപ്പയും ഉമ്മയും പെങ്ങളും ഓരോ കല്യാണവും മുടങ്ങുമ്പോൾ എന്റെ മുഖത്തേക്ക് നോക്കി ഒരു ചോദ്യചിഹ്നം വരച്ചു വെക്കും 'ഇനി ഇത് ഇവൻ തന്നെ മുടക്കുന്നതാണോ എന്ന മട്ടിൽ....
പണ്ടെങ്ങോ ഒരുവളെ പിറകെ നടന്ന ചുറ്റൽ കഥ ഇപ്പോഴും നാട്ടിൽ ഏറെ കുറേ ഓടുന്നുണ്ടെന്നറിയാൻ കഴിഞ്ഞത് ഈ അടുത്താണ്..
അവളെന്നെ ചുറ്റിച്ചേച്ചങ്ങ് പോയി കാലം കുറെ ആയി ഇപ്പൊ കൊച്ചുങ്ങൾ രണ്ടായിയവൾക്ക്
വഴിയിൽ വെച്ച് കാണുമ്പോൾ ഇത് വരെ കെട്ടിയില്ലേ എന്ന ചോദ്യവും ഒരാക്കലും അവൾക്കുണ്ട്..
പിന്നെ ഇതു പോലെ ചുറ്റാൻ ഞാൻ നിന്നിട്ടില്ല 'തോന്നിയിട്ടുമില്ല' അതിന്റെ ക്ഷീണം ഇന്നും മാറിയിട്ടില്ല..
അങ്ങനെ ഒന്ന് തോന്നിയിരുങ്കിൽ ഒരുത്തി എന്നെയും നോക്കി വീട്ടിലിരുന്നേനെ..
പോയി കണ്ട പെണ്ണിന്റെ വീട്ടിൽ നിന്നും മുടങ്ങിയതിന്ന് ഓരോരോ കാരണങ്ങളാണറിഞ്ഞത്..
പോരാത്തതിന് വീട്ടുകാർ ഞാൻ കണ്ടു വന്നതിന് ശേഷം പെണ്ണിനെ പോയി കണ്ടു മുടിയില്ല, തടിയില്ല, ഉയരമില്ല, എന്ന് പറഞ്ഞു മുടക്കിയത് വേറെ..
ഒരു പെണ്ണു വീട്ടിൽ വിളിച്ചു മുടങ്ങിയ കാര്യം അന്വേഷിച്ചപ്പോൾ അറിഞ്ഞത് ഡ്രൈവിങ് ജോലി ആയത് കൊണ്ടാണെന്നാണ്.. രണ്ട് പേരുടെ മുന്നിൽ ചെക്കൻ ഡ്രൈവറാ എന്ന് പറയാനുള്ള മടി അവർക്ക്..
ഇതിന് മുമ്പ് പോയി പെണ്ണു കണ്ട വീട്ടിലും വിളിച്ചു മുടങ്ങിയ കാര്യം ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഞാനിത്തിരി മദ്യ സേവക്കാരനാണെന്നാണ്..
പലതും കേൾക്കുമ്പോൾ തല ചുറ്റുന്ന പോലെ തോന്നി..
അതുവരെ കണ്ടാൽ മൈന്റ് ചെയ്യാത്ത പലരുമിപ്പൊ മൈന്റ് ചെയ്യുന്നത് '' എന്തായെടാ കല്യാണക്കാര്യം എന്ന് ചോദിച്ചാണ്'..
പല്ലു കടിച്ചു കൊണ്ട് മനസ്സിൽ അവർക്ക് രണ്ട് സരിഗമ ജപിച്ച് ചിരിച്ചു കൊണ്ട് ഞാൻ പറയാറുണ്ട് ആ ശരിയാവുന്നു എന്ന്..
കൊച്ചു പിള്ളേരടക്കം മാമോനെ കല്യാണം എപ്പോഴാ എന്ന് ചോദിച്ചു കളിയാക്കാൻ തുടങ്ങി..
എന്നെ കൊണ്ട് നടന്ന് കൊണ്ട് നടന്നു പെണ്ണു കാണിച്ച ബ്രോക്കർ വീരാൻ പുതിയ ബൈക്കെടുത്തപ്പോൾ
എന്റെ പോക്കറ്റിലെ കാശിന്റെ പോക്ക് ഞാനറിഞ്ഞു
അങ്ങനെ ഞാൻ പെണ്ണുകാണൽ പരിപാടി അവസാനിപ്പിച്ചു..
വീണ്ടും വണ്ടിയുമായി ഇറങ്ങുമ്പോൾ വണ്ടിപ്പണി ഒരു തെണ്ടി പണി തന്നെയാണ് എന്നു ഞാൻ പിറു പിറുത്തിരിന്നു..
ഇത്തിരി സമാധാനം കിട്ടാനായി മ്യൂസിക് പ്ലെയർ ഓണാക്കി ഉടനെ വന്ന പാട്ട് '' ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനും സ്വന്തമാക്കും എന്ന പാട്ടായിരിന്നു ഉള്ള സമാധാനം പോയി കിട്ടി'
എന്റെ മനസ്സപ്പോൾ എന്നോട് തന്നെ ചോദിച്ചു കന്നിമാസം വരെ വന്നു പോയില്ലേ എന്ന്' '
പാട്ടിനി വേണ്ട മ്യൂസിക് ഓഫാക്കി ഞാൻ ഓട്ടം വല്ലതും കിട്ടുമോ എന്ന് നോക്കി സ്റ്റാൻഡിൽ വണ്ടി ഒതുക്കി ഇരിന്നു..
പെട്ടെന്നാണ് രവിയേട്ടൻ ഫോണിലേക്ക് വിളിച്ചു പറഞ്ഞത്' 'എടാ വീട്ടിലേക്കൊന്നു വാടാ ഭാര്യയെ ഒന്നു ഹോസ്പിറ്റലിൽ എത്തിക്കണം എന്ന്
ഞാൻ വേഗം വണ്ടി എടുത്തു നൂറിൽ ചവിട്ടി അവരെയും കൂട്ടി ഹോസ്പിറ്റലിൽ എത്തിച്ചു..
ഞാൻ വണ്ടി ഒതുക്കി കുറച്ചു നേരം അങ്ങനെ ഓരോന്നും ആലോചിച്ച് കൊണ്ടിരുന്നു അതിനിടക്കാണ് രവിയേട്ടൻ തട്ടി വിളിച്ചു പറഞ്ഞത് എടാ ഭാര്യ പ്രസവിച്ചു പെൺകുട്ടി ആണ് നീ പൊയ്ക്കോ എത്ര എന്ന് ചോദിക്കാതെ വാടക എടുത്തു തന്നു ഞാൻ എത്ര എന്ന് നോക്കാതെ അതു വാങ്ങി പോക്കറ്റിലേക്ക് വെച്ച് രവിയേട്ടനെ നോക്കി രവിയേട്ടൻ അപ്പോൾ ഈ ലോകം പിടിച്ചടക്കിയ സന്തോഷത്തിലായിരിന്നു
രവിയേട്ടന്റെ മുഖത്ത് ഏറ്റവും തിളക്കമുള്ള പുഞ്ചിരി അതു കണ്ടപ്പോൾ എനിക്കും അങ്ങനെയൊന്ന് ചിരിക്കണമെന്ന് തോന്നി
എന്റെ മനസ്സ് വീണ്ടും പെണ്ണു കാണാനൊരുങ്ങി..
വീണ്ടും പെണ്ണു കാണാൻ തീരുമാനിച്ചു ഇനി നാട്ടുകാരോട് പതിവിലും കൂടുതൽ ബഹുമാനം കാട്ടി തുടങ്ങണം..
പെണ്ണു വീട്ടുകാർ വന്നു ചെക്കനെങ്ങനെ എന്നു ചോദിക്കുമ്പോൾ നല്ലത് പറയിക്കാനായി അവരെ ഒന്ന് മാറ്റിയെടുക്കണം
പെണ്ണു വീട്ടിലെത്താൻ ഒരു പാട് കടമ്പ കടക്കണം..
അങ്ങനെ വീണ്ടും തുടങ്ങി ഇത്തവണ ഒറ്റക്കാണ് തിരഞ്ഞത് ബ്രോക്കറെ കൂട്ടിയാൽ അവനിനി കാറു മേടിക്കുമെന്നറിഞ്ഞ് ഞാൻ തന്നെ തിരഞ്ഞെത്തി ഒരുവളിൽ..
അങ്ങനെ ഇന്നെന്റെ കല്യാണമാണ് വീട്ടിൽ ജഗപൊഗ മേളമാണ് പെണ്ണിനെ കൊണ്ട് വരാൻ പോകുന്ന വണ്ടി ഞാൻ തന്നെയാണ് ഓടിക്കുന്നത് എന്റെ ജോലിയെ വില കുറച്ചു കണ്ടവരോടും കല്യാണം മുടക്കിയവരോടുമുള്ള എന്റെ മധുര പ്രതികാരമായിരുന്നത്..
തിരിച്ചവളേയും കൊണ്ട് വീടിന്റെ പടി കയറുമ്പോൾ എന്റെ മനസ്സ് പ്രാർത്ഥിക്കാൻ തുടങ്ങിയത് ആദ്യ രാത്രിയിലേ ഇത്തിരി ധൈര്യത്തിനായി ആയിരുന്നു...
അവൾ കടന്നു വരുമ്പോൾ എങ്ങനെ നിൽക്കണം 'അതോ ഇരിക്കണോ' അതോ കിടക്കണോ 'എന്നറിയാതെ റൂമിൽ ചോദ്യം ചിഹ്നം പോലെ ഞാൻ ആലോചിച്ചു നിന്നു..
ഇതിനിടക്കവൾ വലതു കാൽ വെച്ച് വന്നു പുഞ്ചിരി തൂകിയപ്പോൾ ഞാൻ
സ്വപ്നം കാണാൻ തുടങ്ങി എന്നെ അറിഞ്ഞു വന്ന പെണ്ണിനോടൊത്ത്..
ഇടക്കൊക്കെ രാത്രിയിൽ ഫോണിലേക്ക് വരുന്ന ഹോസ്പിറ്റൽ ട്രിപ്പുകൾക്ക് ഞാൻ മടി കാണിക്കുമ്പോൾ അവൾ എന്നോട് ചിരിച്ചു കൊണ്ട് പറയും ഞാൻ വന്നതു കൊണ്ട് നിങ്ങളുടെ ഉള്ളിലെ മനുഷ്യത്വം കളയുകയല്ല വേണ്ടത് കൂട്ടുകയാണ് വേണ്ടതെന്ന്..
നിങ്ങളുടെ ജോലി ഡ്രൈവിങ് ആണെന്നറിഞ്ഞിട്ടും ഞാൻ സമ്മതിച്ചത് ഒന്നു വിളിച്ചാൽ നിങ്ങൾ അരികിലെത്തുമല്ലോ എന്നറിഞ്ഞാണ് എന്റെ സന്തോഷം അതാണെന്നും പറഞ്ഞെന്നെ തള്ളി വിടുമ്പോൾ എന്റെ ജോലിയിൽ അതു വരെ ഇല്ലാത്ത ഒരു ഉണർവ്വെന്നിൽ വന്നു ചേർന്നിരുന്നു..
ഇന്നു ഞാൻ അവളെ നോക്കി പുഞ്ചിരിക്കുമ്പോൾ ഒരു വലിയ ലോകം എന്റെ നെഞ്ചിൽ കിടന്നു കുസൃതി കാണിക്കുന്നുണ്ടായിരിന്നു...
നാട്ടുകവലയിലപ്പോഴും വേറൊരു ഹതഭാഗ്യന്റെ കല്യാണ മോഹം തകൃതിയായി മുടക്കി കൊണ്ടിരിക്കുന്ന തിരക്കിലായിരിന്നു ആ കാട്ടുവാസികൾ..!
എ കെ സി അലി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot