ഓർമ്മകളുടെ അസ്തമയം:(ചെറുകഥ)
©©©©©©©©©©©©©©©©©©©©©
©©©©©©©©©©©©©©©©©©©©©
ഒരു കോളനി പോലെ പത്തോ പന്ത്രണ്ടോ ചെറു വീടുകളുള്ള, മലയുടെ ചരിവിൽ നിന്നും ആരംഭിച്ച ആ റോഡ്, മലയുടെ ഉയരം കയറ്റി സമതലങ്ങളിൽ കൊണ്ടുെചെന്നു ചൊരിയുന്ന ടിപ്പർ ലോറികൾ തീർത്ത ടയർ കുഴികളാലും, മലയുടെ കണ്ണീരൊലിച്ച ചാലുകൾ പോലെ മഴ പെഴ്തൊലിച്ച ചാലുകളാലും നടുവിലൂടെയുള്ള കാലടി ഭാഗങ്ങളാലും ചുവന്നും, ഏഴടി വീതിയിലെ ബാക്കി ഭാഗങ്ങൾ കാട്ടുചെടികളാലും പുല്ലുകളാലും പച്ച പിടിച്ചും വളഞ്ഞ് പുളഞ്ഞ് കയറ്റമിറങ്ങി ഒന്നരക്കിലോമീറ്ററോളം നീണ്ട്
സംസ്ഥാനഹൈവേയിലേക്ക് മുട്ടിയ ഭാഗത്ത് ,വളർന്നു നിൽക്കുന്ന ഒങ്ങ് മരത്തിന്റെ തണലിലായിരുന്നു. അവനപ്പോൾ നിന്നിരുന്നത്.
സംസ്ഥാനഹൈവേയിലേക്ക് മുട്ടിയ ഭാഗത്ത് ,വളർന്നു നിൽക്കുന്ന ഒങ്ങ് മരത്തിന്റെ തണലിലായിരുന്നു. അവനപ്പോൾ നിന്നിരുന്നത്.
പത്തു വർഷത്തോളമായി, എന്നും കാലത്ത് ഒരു നിശ്ചിത സമയം മുതൽ വെളിച്ചം കെട്ട് ഇരുട്ട് പരക്കാൻ തുടങ്ങുമ്പോൾ , മലഞ്ചെരിവിലെ വീട്ടിൽ നിന്നും ജോലിക്കു പോയി തിരികെയെത്തുന്ന അച്ഛൻ വന്ന് കൈപിടിക്കും വരെ, ഓർമ്മളും വഴികളും മറന്നു പോയ അവനാനിൽപ് തുടരുന്നു. ഇടയ്ക്ക് വിശക്കുമ്പോൾ മാത്രം അവനൊന്ന് വീടു വരെ നടക്കും.
"എന്റെ മോളേ..... "
റോഡിൽ കുറച്ചകലെ നിന്നു കേട്ട ആ നിലവിളിയാണ് അവന്റെ കണ്ണുകളിലെ,
എങ്ങോ നിന്നിരുന്ന കാഴ്ചയെ അങ്ങോട്ടേക്ക് ഓട്ടി വിട്ടത്.
ഒരു യൂണിഫോം ധരിച്ച മൂന്നാം ക്ലാസുകാരി റോഡിൽ പിടയുന്നു. ഒരമ്മ അലമുറയിട്ട് തളർന്നു വീഴുന്നു. കുറച്ചകലെ നിർത്തിയ ലോറി, എവിടെ നിന്നൊക്കെയോ ഓടിക്കൂടുന്ന ആളുകൾ.അപ്പുറവും ഇപ്പുറവും വന്നുനിർത്തുന്ന വാഹനങ്ങൾ,....

അവന്റെ തലക്കുള്ളിൽ നിന്നും ഒരു നീല ചക്രം വലതു വശത്തേക്ക് കറങ്ങാൻ തുടങ്ങി, കണ്ണുകളിൽ ഇരുട്ടും തെളിച്ചവും മാറി മാറി. "മുത്തേ...." ഒരു വിളി തൊണ്ടയിൽ വന്നു കുടുങ്ങി. ശരീരമാസകലം ഒരു വിറയൽ.
അവൻ തിരിഞ്ഞ് മലഞ്ചെരിവിലേക്ക് ഓടാൻ തുടങ്ങി. മുന്നോട്ടോടവെ റോഡ് ചുരുങ്ങി, രണ്ട് ഭാഗവും ആൾ പൊക്കം ഉയരത്തോടു കൂടിയ ഇടക്കിടെ പടികൾ കെട്ടിയ ഇടവഴിയായി മാറി.
അവൻ തിരിഞ്ഞ് മലഞ്ചെരിവിലേക്ക് ഓടാൻ തുടങ്ങി. മുന്നോട്ടോടവെ റോഡ് ചുരുങ്ങി, രണ്ട് ഭാഗവും ആൾ പൊക്കം ഉയരത്തോടു കൂടിയ ഇടക്കിടെ പടികൾ കെട്ടിയ ഇടവഴിയായി മാറി.
അവന്റെ മുന്നിൽ ഇടവഴിയിലൂടെ ഒരു പന്ത്രണ്ട് കാരനും ഏഴുകാരിയും മലഞ്ചെരിവിലേക്ക് ഓടുന്നു.
"ഏട്ടാ...നിക്ക് നിക്ക് ഓടല്ലേ... മുത്തെത്തൂല... മുത്ത് വീഴും... "
ഏഴുകാരി കിതച്ചു നിന്നു. പന്ത്രണ്ടുകാരൻ തിരിച്ചു വന്നവളുടെ കൈപിടിച്ച് സാവധാനം നടക്കാൻ തുടങ്ങി.
"ഏട്ടാ... പതുക്കെ ആട്ടിയാ മതി മുത്തിന് പേടിയാ.. മുത്ത് വീഴും... "
വീടിന്റെ മുകളിലെ തൊടിയിലെ നെല്ലിമരക്കൊമ്പിലെ ഊഞ്ഞാലിലാണ് മുത്തിപ്പോൾ.ഏട്ടൻ ആട്ടിക്കൊടുക്കലിന്
ആക്കം വരുത്തി.
ആക്കം വരുത്തി.
വാതിൽ പാളിക്കു മറവിൽ, കട്ടിലിനടിയിൽ, തൊടിയിലെ പനയുടെ മറവിൽ, പുറംചുമരിന്റെ മറവിൽ,... എല്ലാം തിരക്കി നിരാശനായി നിന്നു തിരിയുകയാണ് അവൻ.
"കുറ്റി അടിച്ചേ.... ഏട്ടൻ തോറ്റേ..."
അഹ്ലാദച്ചിരിയോടെ എവിടെ നിന്നാണ് അവളോടി വന്ന് കുറ്റി തൊട്ടത്.
"റോഡ് മുറിച്ചു കടക്കുമ്പം നന്നായി ശ്രദ്ധിക്കണം ട്ടോ മണിയാ.. മുത്തിന്റെ കൈ പിടിക്കണം... " അമ്മയാണ്.
ഇടവിഴിയിലൂടെ ഇറങ്ങി വരവെ മഞ്ചാടിമരത്തിലെ കായ പൊട്ടി ഇടയിലേക്കുറ്റിയ ചോരത്തുള്ളികൾ പെറുക്കാൻ തുടങ്ങിയത് മുത്താണ്. മണിയനും പെറുക്കിത്തുടങ്ങി.
"മുത്തേ മതി സ്കൂളിൽ ബെല്ലടിക്കും ബാക്കി വൈന്നേരം പെറുക്കാം... "
"നിക്കേട്ടാ കുറച്ചൂടി...."
രണ്ടു പേരും പിന്നെയും ചോരത്തുള്ളി തിരഞ്ഞു.
രണ്ടു പേരും പിന്നെയും ചോരത്തുള്ളി തിരഞ്ഞു.
"മുത്തേ മതി.. വൈകി..."
പെറുക്കിയെടുത്ത മഞ്ചാടിക്കുരുകൾ അവളുടെ ബേഗിന്റെ ചെറു കള്ളിയിൽ നിക്ഷേപിച്ച് അവനോടി പുറകെ അവളും.
അമ്മയുടെ വാക്കുകളവൻ മറന്നു.റോഡിനപ്പുറം.
"ഏട്ടാ.... "
ഒരു നിലവിളി. അവൻ തിരിഞ്ഞു. തലക്ക് ചുറ്റും മഞ്ചാടിക്കുരു പരത്തി മുത്ത് റോഡിൽ. അൽപമകലെ ഒരു കറുത്തകാറ്. കാറിൽ നിന്നിറങ്ങുന്ന സ്ത്രീയും പുരുഷനും ചായക്കടയിൽ നിന്നും ഓടി വരുന്ന രണ്ട് മൂന്നാളുകൾ.
ഒരു നിലവിളി. അവൻ തിരിഞ്ഞു. തലക്ക് ചുറ്റും മഞ്ചാടിക്കുരു പരത്തി മുത്ത് റോഡിൽ. അൽപമകലെ ഒരു കറുത്തകാറ്. കാറിൽ നിന്നിറങ്ങുന്ന സ്ത്രീയും പുരുഷനും ചായക്കടയിൽ നിന്നും ഓടി വരുന്ന രണ്ട് മൂന്നാളുകൾ.
"മുത്തേ... "
ആ നിലവിളി മുഴങ്ങിയില്ല. അവന്റെ തലക്കുള്ളിൽ ഒരു നീലചക്രം ഇടതു വശത്തോട്ട് തിരിയാൻ തുടങ്ങി. ശരീരമാസകലം വിറച്ചു. കണ്ണുകളിൽമൊത്തം ഇരുട്ട്, മലഞ്ചരിവിലേക്കുള്ള ഇടവഴിമാത്രം തെളിഞ്ഞു.
ഓട്ടവും,ദൂരവും, കയറ്റവും,
വരാന്തയിൽ നിൽക്കുന്ന അമ്മയുടെ കാൽക്കീഴിൽ കിതച്ചു വീണു.

"മണിയാ എന്തു പറ്റി... മുത്തെവിടെ..?
മണിയാ..."
മണിയാ..."
മറുപടിയൊന്നുമില്ലായിരുന്നു. നാവു മരവിച്ചു പോയ, അവന്റെ വരണ്ട കണ്ണുകൾ മാത്രം വഴിയിലേക്ക് നീണ്ടു.
"അമ്മേ.... "
പത്ത് വർഷത്തിനപ്പുറത്ത് നിന്നാണ് ആ വിളി വരാന്തയിൽ നിന്നും അടുക്കളയിലെത്തിയത്.
ചാടി വരാന്തയിലെത്തിയ അമ്മ, കണ്ണീർ ചാലിട്ട്, തലയിൽ ഓർമ്മകൾ മിന്നി, ദൂരവും കയറ്റവും കിതച്ച് പെരുമ്പറ മുഴക്കുന്ന നെഞ്ചോടെ നിന്ന അവനെ, നഷ്ടപ്പെട്ടെന്നു കരുതിയ വിലപ്പെട്ടതെന്തോ തിരികെ ലഭിച്ച സന്തോഷത്തിന്റെയും ഓർമ്മകളിലെ നഷ്ട ദുഃഖത്തിന്റെയും പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരത്താൽ കിടുകിടാമിടിക്കുന്ന നെഞ്ചിലേക്ക് വാരിയണച്ച് ചേർത്തു പിടിച്ചു.
"അമ്മേ... മുത്ത്.."
©©©©©©©©©©©©©©
ഷാനവാസ്.എൻ, കൊളത്തൂർ.
ഷാനവാസ്.എൻ, കൊളത്തൂർ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക