പ്രണയിച്ചോളു.... പക്ഷെ അത് മറ്റുള്ളവരുടെ ഹൃദയത്തിൽ കുത്തി കൊണ്ടാകരുത്......
ഞാൻ ഇതു വരെ നേരിട്ടു കാണാത്ത എന്റെ കുഞ്ഞനിയത്തിക്കു വേണ്ടി... അവളുടെ ജീവിത കഥ...
എന്നത്തേയും പോലെ അന്നും ഗ്രൂപ്പിലെ കഥകളൊക്കെ വായിച്ചിരിക്കുന്ന സമയത്താണ് മെസൻജറിൽ ഒരു ഹി വന്നത്... നോക്കിയപ്പോൾ ഒരു പെൺകുട്ടി. ഏതോ ഫേക്ക് ആണെന്ന് തോന്നിയത് കൊണ്ട് റിപ്ലൈ കൊടുക്കാൻ നിന്നില്ല... വീണ്ടും ഒരു മെസ്സേജ് കൂടി എന്നെ തേടി വന്നു...
ചേച്ചി എന്നെ ഫ്രണ്ട് ആക്കോ... എനിക്ക് ചേച്ചിയുടെ സൗഹൃദം വേണം...
ഞാൻ വീണ്ടും അവളുടെ ഐഡി തിരഞ്ഞു... പ്രൊഫൈലിൽ ഒന്നു കറങ്ങി വന്നു... ഗ്രൂപ്പിൽ ഉള്ള കുട്ടിയാണിത്.. എന്റെ കഥകൾക്കൊക്കെ കമന്റ് അടിക്കുന്ന ഈ പേരും പെട്ടെന്ന് ഓർമയിൽ വന്നു... ഓരോ കഥകളും വായിച്ചു അഭിപ്രായം പറയുന്ന ഒരു കുട്ടി.. പക്ഷെ അവളുടെ ഒരു കഥ പോലും ഞാൻ കണ്ടിട്ടും ഇല്യ...
ഞാൻ അവളുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചപ്പോൾ അവൾ എന്നോട് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി..
പക്ഷെ എനിക്ക് എന്തോ വലിയ വിശ്വാസം തോന്നിയില്ല... അവൾ എനിക്ക് അവളുടെ നമ്പർ തന്നു.. ഒന്നു വിളിക്കാൻ പറഞ്ഞു
ഞാൻ ആ നമ്പറിലേക്ക് വിളിച്ചു
...അവൾ സംസാരിച്ചതിന് ശേഷം അവളുടെ അമ്മയും അനിയത്തിമാരും എന്നോട് സംസാരിച്ചു...
...അവൾ സംസാരിച്ചതിന് ശേഷം അവളുടെ അമ്മയും അനിയത്തിമാരും എന്നോട് സംസാരിച്ചു...
കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ നല്ല കൂട്ടുകാർ ആയി....
ഇരുപത്തിയൊന്ന് വയസ്സുള്ള അവൾ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയും ആയിരുന്നു...
അമ്മയെ പോലെ തന്നെ അവളുടെ മോളും ഒരുപാട് സുന്ദരി ആയിരുന്നു...
ഇടക്ക് ഒരു ദിവസം ഞാൻ അവളോട് ചോദിച്ചു ഈ ഗ്രൂപ്പിൽ നിനക്ക് എത്ര ഫ്രണ്ട്സ് ഉണ്ടെന്ന്.. ?
എനിക്കാരുമില്ല ചേച്ചി...
എങ്ങിനെയാ ഈ ജീവിതം അവസാനിപ്പിക്കേണ്ടത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാ ഒരു ദിവസം ഫേസ്ബുക്ക് വഴി ഈ ഗ്രൂപ്പിലേക്ക് കയറുന്നത്... ഇവിടത്തെ കഥകളും കവിതകളും വായിക്കുമ്പോൾ എനിക്കിപ്പോൾ സമാധാനമാണ്... എന്റെ ഈ കുഞ്ഞു മോളെ ഉപേക്ഷിച്ചു പോകാൻ എനിക്ക് കഴിയുന്നില്ല ചേച്ചി...
ഫോണിൽ കൂടിയുള്ള അവളുടെ കരച്ചിൽ കേട്ട ഞാൻ എന്തു പറയണമെന്നറിയാതെ പകച്ചിരുന്നു...
എനിക്ക് ഇതൊക്കെ ആരോടെങ്കിലും പറയണം ചേച്ചി.. അതിനാ ഞാൻ ചേച്ചിയുടെ സൗഹൃദത്തിന് വന്നത്...
മോളെ നിനക്ക് എന്നെ തന്നെയേ കിട്ടിയുള്ളൂ..അയല്പക്കത്തെ ഒരാൾ മരിച്ചാൽ പോലും ഒരാഴ്ചക്ക് ഉറക്കം വരാത്ത എന്നോട് കൂട്ട് കൂടാൻ ആണോ നീ മരിക്കാൻ കാലത്ത് എന്റെ കൂടെ കൂടിയത്.. എന്ന് മനസ്സിൽ ഓർത്തു... എന്നാലും അതൊന്നും പുറത്തു കാണിക്കാൻ പോയില്ല...
മോളു പറഞ്ഞോളൂ.... നമുക്ക് എന്താണെങ്കിലും പരിഹാരം കണ്ടെത്താം..
എന്ന് പറഞ്ഞെങ്കിലും എന്റെ നെഞ്ചിലും തീ ആയിരുന്നു... ഇവൾ എന്തൊക്കെ ആകും പറയാൻ പോകുന്നത്....
എന്ന് പറഞ്ഞെങ്കിലും എന്റെ നെഞ്ചിലും തീ ആയിരുന്നു... ഇവൾ എന്തൊക്കെ ആകും പറയാൻ പോകുന്നത്....
ചേച്ചി ഞാൻ ഇപ്പോൾ വാട്സപ്പിലേക്ക് ഒരു ഫോട്ടോ അയക്കാം.. എന്നിട്ട് ഞാൻ വിളിക്കാം...
ഞാൻ വാട്സപ്പിലേക്ക് കണ്ണും നട്ടിരുന്നു.. കറങ്ങി കറങ്ങി ഒരു ഫോട്ടോ ഡൌൺലോഡ് ആയി...
അവളെയും മോളെയും കണ്ടപ്പോൾ എനിക്ക് മനസിലായി..
കൂടെയുള്ളത് അവളുടെ ഭർത്താവാകുമെന്നും ഞാൻ ഊഹിച്ചു...
ഒരു സുന്ദരൻ.. അവൾക്കു ചേർന്നവൻ തന്നെ..
പിന്നാലെ തന്നെ അവളുടെ വിളിയുമെത്തി..
എന്തു തോന്നി ചേച്ചി... ഫോട്ടോ കണ്ടിട്ട്.. എന്റെ ആളെ..
ഞാൻ പറഞ്ഞു കൊള്ളാം.. ചുള്ളൻ.. കണ്ടാൽ ഒരു പാവമാണെന്നു തോന്നും...
അത്രക്ക് പാവമൊന്നുമല്ല ചേച്ചി...
അതുകേട്ട് ഞാൻ ഒന്നു നെറ്റിചുളിച്ചു....
പിന്നേ അവൾ പറയുന്നതൊക്കെ ശ്വാസമടക്കി കേൾക്കുകയായിരുന്നു...
ഡിഗ്രി മുഴുവൻ ആകുന്നതിനു മുൻപേ വീട്ടുകാർ കെട്ടിച്ചതും.. ഒരു കൂട്ടുകുടുംബത്തിലേക്ക് എല്ലാ ആകുലതകളുമായി കടന്നു ചെന്നതും... എല്ലാവരെയും പരിചയമാകുന്നതിനു മുൻപേ ഭർത്താവ് തിരിച്ചു ഗൾഫിലേക്ക് പോയതും എല്ലാം...... അവൾ ഒരു സിനിമ കഥ പറയുന്ന പോലെ പറഞ്ഞു കൊണ്ടിരുന്നു....
അവൻ പോയതിന്റെ പിറ്റേ ആഴ്ച അവൾ ആ സത്യവും അറിഞ്ഞു.. തന്റെ വയറ്റിൽ ഒരു കുഞ്ഞു ജീവന്റെ തുടിപ്പ്...
പിന്നേ അവൾ എല്ലാം മറന്നു.. പകുതിക്കു വച്ച പഠിപ്പ് ഉൾപ്പടെ..
അവന്റെ മെസ്സജുകളും ഫോൺ വിളികളും സ്നേഹ പ്രകടനങ്ങളും അവളെ മറ്റൊരു ലോകത്തു എത്തിച്ചു....
ഈ ലോകത്തു ഞാൻ ആണ് ഏറ്റവും ഭാഗ്യവതി എന്ന് തോന്നിപോയ നിമിഷങ്ങൾ ആയിരുന്നു ചേച്ചി അതെല്ലാം...
എന്റെ പ്രസവം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ ചേട്ടൻ വന്നു.. കുഞ്ഞിനെക്കണ്ട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ തിരിച്ചു പോയി.. ഓഫീസിൽ ലീവ് കിട്ടിയില്ല എന്നും പറഞ്ഞാണ് പോയത്... എന്നോട് ഒന്നും സംസാരിക്കാതെ ആ പോക്ക് പോയപ്പോൾ എനിക്ക് വല്ലാതെ നൊന്തു ചേച്ചി....
പക്ഷെ അതിനെപ്പറ്റി ഞാൻ പിന്നീട് ചോദിച്ചപ്പോൾ ഓഫീസിൽ തിരക്കാണെന്നും ഞാൻ ഇപ്പോൾ അവിടെ നിന്നിട്ട് എന്താ കാര്യമെന്നും ചോദിച്ചു....
ചേച്ചി അവർക്ക് നമ്മളോട് ഈ ഒരു വികാരം മാത്രമാണോ ഉള്ളത്... നമ്മുടെ ശരീരത്തിലും ഇല്യേ സ്നേഹം കൊതിക്കുന്ന മനസ്സ്.. ?
അവളുടെ ഓരോ ചോദ്യങ്ങൾക്കും എന്തു മറുപടി കൊടുക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു...
അവൾ പിന്നെയും പറഞ്ഞു കൊണ്ടേ ഇരുന്നു...
മോളുടെ ചോറൂണിനു വരണമെന്ന് അവൾ നിർബന്ധം പിടിച്ചപ്പോൾ അയാൾ വന്നു....
വന്ന കുറച്ചു ദിവസങ്ങൾ സ്വർഗ്ഗതുല്യമായി പോയി...
തിരിച്ചു പോകുന്നതിന്റെ രണ്ടു ദിവസം മുൻപ് ഏട്ടൻ പുറത്തേക്കു പോയപ്പോൾ ഫോൺ കൊണ്ടു പോകൻ മറന്നു...
ഞാൻ ഞങ്ങളുടെ ഫോട്ടോസ് എല്ലാം നോക്കുകയായിരുന്നു ചേച്ചി.. അപ്പോഴാണ് ഫേസ്ബുക്കിൽ മെസൻജർ റിങ് ചെയ്തു കണ്ടത്... അതു തുറന്നു നോക്കിയ ഞാൻ കണ്ട മെസ്സജുകൾ എന്റെ ഹൃദയം നിറുത്താൻ തരത്തിൽ ഉള്ളതായിരുന്നു...
മെസ്സേജിന്റെ മുകളിലേക്ക് പോകും തോറും ഞാൻ ഉരുകി തീർന്നെങ്കിൽ എന്ന് ആശിച്ചു പോയി ചേച്ചി... അത്രക്കും വൃത്തികെട്ട മെസ്സേജുകൾ....
അവളുടെ പ്രൊഫൈലിൽ ഞാൻ പോയി നോക്കി ചേച്ചി....
അവളും ഭർത്താവും കുട്ടികളും കെട്ടിപിടിച്ചു നിൽക്കുന്ന ഫോട്ടോ... ഇവൾ ആരെയാണ് ചതിക്കുന്നത്... ?
എന്റെ ഭർത്താവ് ആരെയാണ് ചതിക്കുന്നത്.. ?
ദൈവത്തെ പോലെ ഞാൻ കണ്ടിരുന്ന എന്റെ ഭർത്താവിനെ ഞാൻ ആദ്യമായി വെറുത്തു..
ഞാൻ അയാൾ വന്നപ്പോൾ ഒന്നും പറഞ്ഞില്ല ചേച്ചി...
നിന്റെ മുഖമെന്താ ഇങ്ങനെ ഇരിക്കുന്നെ എന്നൊക്കെ എന്നോട് ചോദിക്കുന്നുടെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല..
രാത്രി അയാളുടെ കൈകൾ എന്റെ ശരീരത്തിൽ പരതി നടന്നപ്പോൾ എനിക്ക് ഒരു പുഴു അരിച്ചു കയറുന്ന പോലെ തോന്നി... അടക്കി പിടിച്ചിരുന്ന എല്ലാ സങ്കടങ്ങളും ആർത്തുപെയ്യുമോ എന്ന് ഞാൻ ഭയന്നു....
സുഖമില്ല എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞു കിടക്കുമ്പോൾ കേൾക്കാൻ കാത്തു നിന്ന പോലെ എന്റെ ഭർത്താവ് ഫോൺ എടുത്ത് പുറത്തേക്കു പോകുന്നത് ഞാൻ കണ്ടു...
ഞാൻ ആരെയാണ് ചേച്ചി കുറ്റം പറയേണ്ടത്... ?എനിക്കറിയില്ലായിരുന്നു..
പിറ്റേ ദിവസം എന്റെ ഭർത്താവ് ഗൾഫിൽ പോകുന്നതുവരെ ഞാൻ ക്ഷമിച്ചു...
അവിടെ എത്തിയ വിവരം പറയാൻ വിളിച്ചപ്പോൾ ചോദിച്ചു ചേച്ചി ഞാൻ എന്റെ ഭർത്താവിനോട്....
എന്നിലുള്ള കുറവുകൾ എന്തൊക്കെയാണെന്ന്...
തുടർന്ന് ഞാൻ കണ്ട മെസ്സേജുകളും...
തുടർന്ന് ഞാൻ കണ്ട മെസ്സേജുകളും...
അപ്പോൾ എന്റെ ഭർത്താവ് പറഞ്ഞ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു... തിരക്ക് പിടിച്ച ജോലിക്കിടയിൽ ഒരു റീലാക്സിന് വേണ്ടി നടത്തുന്ന ചാറ്റിംഗ് ആണെന്നും... അല്ലാതെ നീ കരുതുന്ന പോലെ ഒന്നുമില്ല എന്നും...
ചേച്ചി പറ..... ഞാൻ എന്താ ചെയേണ്ടത് ചേച്ചി... മരിക്കാൻ എനിക്ക് പേടി ആയിട്ടൊന്നുമല്ല.. എന്റെ കുഞ്ഞി മോള് എന്തു പിഴച്ചു... ഞാൻ എന്താ ചെയേണ്ടത്...
വീണ്ടും ഈ കുട്ടി എന്നോട് ചോദ്യം ചോദിക്കുകയാണല്ലോ ഈശ്വരാ...
കുറെ നേരത്തെ അവളുടെ ഫോൺ സംഭാഷണത്തിൽ തന്നെ എന്റെ ഏതാണ്ട് കിളികൾ ഒക്കെ പറന്നു പോയിരുന്നു...
എന്താണ് അവളോട് പറയേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു..
ചേച്ചി ഇതൊന്നു കഥയാക്കി എഴുതോ.. കുറെ അവളുമാർ ഇതുപോലെ ഇരിക്കുന്നുണ്ടാകും ഓരോ ജീവിതങ്ങൾ നശിപ്പിക്കാൻ....
ഇവള് വീണ്ടും വീണ്ടും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണല്ലോ..
എന്റെ മോളെ ഞാൻ ഇത് എങ്ങിനെയാ എഴുതാ...
എന്ന് പറഞ്ഞതും അവൾ ഫോൺ കട്ടാക്കി പോയി...
കുട്ടിക്കളി മാറാത്ത ഒരു വായാടി.... പക്ഷെ ഇത്രക്കും ചെറുപ്പത്തിൽ തന്നെ അവൾക്കു ഇങ്ങനെ....
പിറ്റേ ദിവസം അവൾ എന്നെ വീണ്ടും വിളിച്ചു...
ചേച്ചി ഞാൻ ആ പെണ്ണിന്റെ മെസൻജറിൽ കയറി നാലു ചീത്ത പറഞ്ഞു...
നിങ്ങൾക്ക് നാണമില്ലേ പെണ്ണേ ഇങ്ങനെ എന്റെ ഭർത്താവിനോട് ചാറ്റാൻ... ഞാൻ എല്ലാം നിങ്ങളുടെ ഭർത്താവിനോട് പറയും...നിങ്ങൾക്ക് നിങ്ങളുടെ ഭർത്താവിനെ വേണ്ടായിരിക്കാം.. പക്ഷെ എനിക്ക് എന്റെ ഭർത്താവിനെ വേണം...
ആ പെണ്ണ് അത് വായിച്ചിട്ടില്ല ചേച്ചി... റിപ്ലൈ എന്താ തരുന്നത് എന്ന് നോക്കട്ടെ.... ചേച്ചിക്ക് കാണണോ അവളെ എന്നും ചോദിച്ചു എനിക്ക് ഐഡി അയച്ചു തന്നു....
ദുബായിൽ സ്ഥിര താമസം ആക്കിയ ഒരു പെണ്ണ്.. ഞാൻ ആ ഐഡിയിൽ കയറി നോക്കി... എല്ലാ ഹൈഡ് ആണ്... ഫാമിലി ഫോട്ടോ കാണാം... അത്രമാത്രം...
പിറ്റേ ദിവസം രാവിലെ തന്നെ എന്റെ വായാടി പെണ്ണ് എന്നെ വിളിച്ചു.... വിളിച്ചതും അവൾ ചിരിക്കാൻ തുടങ്ങി...
ചിരിക്കാതെ കാര്യം പറയു പെണ്ണേ.... ഞാൻ ഇത്തിരി ദേഷ്യത്തിൽ തന്നെയാ പറഞ്ഞത്...
.ചേച്ചി അവൾ ഓടിയോടൊത്ത് പുല്ലു മുളക്കില്ല...
അവൾക്കു എല്ലാം ടൈം പാസ്സ് ആയിരുന്നു..
ഏട്ടനെ നേരിട്ടു കണ്ടിട്ട് പോലുമില്ല... ഞാൻ എല്ലാവരെയും ബ്ലോക്ക് ചെയ്തു മോളെ.... ഇനി നിന്റെ ജീവിതത്തിൽ ഒരു പ്രശ്നവുമുണ്ടാകില്ല... എന്നെ വിട്ടേക്ക്.. ഞാൻ സമാധാനമായിട്ട് ജീവിച്ചോട്ടേന്ന്....
എങ്ങിനെയുണ്ട് ചേച്ചി..... അവൾക്കു ഏട്ടൻ മാത്രമല്ല.. വേറെ കുറെ എണ്ണവും ഉണ്ടായിരുന്നു... എല്ലാവരെയും ബ്ലോക്ക് ചെയ്തുന്നു...
എനിക്ക് വയ്യ ചിരിക്കാൻ ചേച്ചി...
അവളുടെ മെസ്സജ് എല്ലാം ഞാൻ ഏട്ടന് ഫോർവേഡ് ചെയ്തിട്ടുണ്ട്...
അവളുടെ സന്തോഷവും ചിരിയും നേരിൽ കാണുന്ന പോലെ തോന്നി എനിക്ക്...
തളരാതെ .. തല്ലി കെടുത്താതെ... ഒരു ജീവിതത്തിനെ നേരായ ദിശയിലേക്ക് കൊണ്ടു പോയ കൊച്ചു മിടുക്കി...
ഒരു അശ്രദ്ധയിൽ ഒരു പക്ഷെ ആ ജീവിതം നശിച്ചു പോയേനെ....
പക്ഷെ മരണം ഒന്നിനും പരിഹാരമല്ല എന്ന് അവൾക്കു മനസിലായി....
പക്ഷെ മരണം ഒന്നിനും പരിഹാരമല്ല എന്ന് അവൾക്കു മനസിലായി....
ജീവിതത്തിലെ തെറ്റ് തിരുത്തി കൊടുത്ത ഭാര്യയോട് അവനും ഇപ്പോൾ ഒരുപാട് സ്നേഹമാണ്....
വരുന്ന സെപ്റ്റംബർ പത്തിന് അവളും ഉണ്ണിയും അവന്റെ അടുത്തേക്ക് പോകുകയാണ്... നിറഞ്ഞ സന്തോഷത്തോടെ...
നിങ്ങളോടെല്ലാം അവളുടെ ഈ കഥ പറയാൻ പറഞ്ഞിട്ട് എന്നെ ഇവിടെ പൊറുപ്പിക്കുന്നില്ല....
ആരുടെയും ജീവിതത്തിൽ ഇടയിൽ കയറി പ്രണയിക്കരുതെന്നു... ആ ജീവിതം നിങ്ങൾ കാരണം നശിക്കരുതെന്നു....
കാരണം ഇതിനു രണ്ടറ്റത്തും രണ്ടു നിരപരാധികൾ ഉണ്ടാകുമെന്നു.....
പിന്നേ ഒരു കാര്യം കൂടി പറയാൻ പറഞ്ഞു.... എന്റെ വായാടി ഇപ്പോൾ ഒരു പാട് ഹാപ്പിയാണെന്നു.....
എന്റെ വായാടിക്കു വേണ്ടി........
*************************** രാഗി പ്രമോദ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക