Showing posts with label SreelekhaGopeekrishnan. Show all posts
Showing posts with label SreelekhaGopeekrishnan. Show all posts

നീയെന്ന സത്യം ( കവിത )


വിരസത തൻ ഉന്മാദാവസ്ഥ
ശൂന്യതയാളും മനം
ഇളിച്ചുകാട്ടും വെറി പിടിച്ച പകൽ
അടുക്കില്ലെന്ന വാശിയിൽ രാവും
മുഖം തിരിച്ചു നിൽപ്പായ്‌
രണ്ടുദിക്കിലും നോക്കി.
കോടമഞ്ഞുപോൽ പൊങ്ങും
നോവിൻ കണികകൾ
മനസിൻ ജാലകപ്പടിമേൽ
മുട്ടിവിളിക്കവേ
പുറത്തു ചാടാൻ വെമ്പൽ
കൊൾകയായ് കണ്ണിൽ
തുടിച്ചു നിൽക്കുമൊരു
നീർക്കണം.
ഒഴിഞ്ഞൊരീ മതിൽക്കകത്തു
ഭ്രാന്തൻ മനസുമായ്‌
വെറുതെ നിന്നെ
തേടിയലഞ്ഞു ഞാൻ,
ഇനി വരില്ലെന്നറിഞ്ഞിട്ടും.
വലിഞ്ഞു മുറുകും ഞരമ്പുകൾ
നീയകന്നുപോയെന്ന
സത്യത്തിലേക്കുൾവലിയുമ്പോൾ
പകച്ചുപോയീ ഞാനും..
.......... ശ്രീ

ഈശ്വരന് പറ്റിയ അമളി.. ( കഥ )


ഇന്നു വൃശ്ചികം ഒന്ന്. നാലമ്പലത്തിനുള്ളിൽ ഭക്തജനങ്ങളുടെ നല്ല തിരക്ക്. തൊഴാനും കാണിക്ക അർപ്പിക്കാനുമായി എല്ലാവരും തിരക്കുക്കൂട്ടുന്നത്ത് കണ്ട് ഭഗവാനു ചിരി വന്നു. ഇന്നലെ വരെ ഒറ്റക്കായിരുന്നു. നിത്യപൂജ ചെയ്യാൻ വരുന്ന ബ്രാഹ്മണനും ഇല്ലത്തമ്മയും ഇടയ്ക്ക് വഞ്ചിയിൽ വല്ലതുമുള്ളത് എടുക്കാൻ വരുന്ന പ്രസിഡന്റദ്ദേഹവും മാത്രം ഒഴിച്ച് ആരും തന്നെ കാണാൻ വരാറില്ലാരുന്നല്ലോ. നേരാം വണ്ണം വല്ലതും കഴിച്ചിട്ടും കുറച്ചായി. തനിക്കെന്നും പറഞ്ഞു നേദിക്കുന്നതെല്ലാം അയാൾ ഇല്ലത്തേക്ക് കൊണ്ടുപോകുകയാണല്ലോ പതിവ്. തന്നെ പറ്റിക്കാനായി ഉരുളിയിൽ ഇത്തിരി തേച്ചുവെച്ചു തരും. ദൈവം ആയതുകൊണ്ട് തനിക്കു വിശപ്പും ദാഹവും ഇല്ലെന്നാ ഇവറ്റകളുടെ വിചാരം. ഇനി കുറച്ചു ദിവസത്തേക്കെങ്കിലും കുശലാണല്ലോ എന്നോർത്തപ്പോൾ ഭഗവാന്റെ വായിൽ വെള്ളമൂറി. അയ്യോ വെള്ളം വീണാൽ മുഖത്തിട്ടിരിക്കുന്ന ചന്ദനം അടർന്നുപോകുമല്ലോ.കുറേനേരമായി ഇതെല്ലാം വാരിത്തേച്ചു നില്ക്കാൻ തുടങ്ങിയിട്ട്. ദേഹം അവിടവിടായി ചൊറിച്ചിൽ തുടങ്ങി. പഴയതുപോലെ ചന്ദനമുട്ടി വരച്ചിടുന്ന രീതിയിപ്പോൾ ഇല്ലല്ലോ. എല്ലാം മായമല്ലേ. അതിന്റെ ചൊറിച്ചില്ലാ താനീ അനുഭവിക്കുന്നതെന്നു ഭഗവാൻ ഓർത്തുപോയി. എന്തൊരു ദുർവിധിയാ തന്റേത്. ആരും കാണാൻ വരില്ല എന്നേ ഇല്ലായിരുന്നു. ഇതിൽ ഭേദം ഒറ്റക്കിരിക്കുന്നതു തന്നെയാ ഇതൊന്നും സഹിക്കേണ്ടായിരുന്നു. ഭഗവാനു ആകെ ദേഷ്യം വന്നു..
"എന്റെ കൃഷ്ണാ, അസാധുവായ കുറച്ചു ആയിരവും അഞ്ഞൂറും എന്റെ കൈയിലുണ്ട്. അതിവിടെ ഭണ്ഡാരപ്പെട്ടിയിൽ ഇടാവുന്നു വെച്ചതാ.. പക്ഷെ ഇവിടിട്ടതുകൊണ്ട് എന്ത് പ്രയോജനം. ഞാനാ ബാങ്കിലേക്ക് പോകുവാ. എന്നെയൊന്നു കാത്തുകൊള്ളണമേ. മാറിക്കിട്ടിയാൽ നിനക്ക് വൈകിട്ട് ഞാൻ പത്തുരൂപയുടെ എണ്ണ കത്തിയ്ക്കാമേ "
കഷ്ടം... ഭഗവാൻ ചിന്തിച്ചുപോയി. ഒറ്റമർഗമേ ഇനിയുള്ളു. കുറച്ചുദിവസം ശ്രീകോവിലിൽ നിന്നും മാറിയിരിക്കാം.
ഭഗവാൻ നാലുപാടും നോക്കി. അയാൾ പുറത്തു ഭക്തരോട് വർത്തമാനം പറഞ്ഞു നിൽക്കുകയാണ്. ഇതുതന്നെ തക്കം എന്നുകരുതി പീഠത്തിൽ നിന്നും എഴുന്നേറ്റു. ശ്രീകോവിലിന്റെ വാതിൽ വരെ എത്തിയതേയുള്ളു. ദാ അയാൾ പൂവും പിടിച്ചിങ്ങോട്ടു വരുന്നു.. അർച്ചനക്കുള്ള പുറപ്പാടാണെന്നു തോന്നുന്നു. ഇനി ഉടനെയെങ്ങും ഇറങ്ങാൻ പറ്റില്ലല്ലോ എന്നോർത്തു. ബ്രാഹ്മണൻ കാണാതെ ഭഗവാൻ വേഗം പീഠത്തിൽ കയറി അനങ്ങാതെയിരുന്നു.
എത്രനേരം അങ്ങനെയിരുന്നു എന്നറിയില്ല. അനക്കമൊന്നും കേൾക്കാതെവന്നപ്പോൾ ഭഗവാൻ കണ്ണുതുറന്നു. മുന്നിൽ തൂക്കിയിട്ടിരിക്കുന്ന വിളക്കിൽ മങ്ങിക്കത്തുന്ന തിരിവെട്ടത്തിൽ ഭഗവാൻ അവിടമാകെ നോക്കി. നട അടച്ചു അയാൾ പോയിക്കഴിഞ്ഞിരുന്നു എന്ന് ഭഗവാനു മനസിലായി. താനിടയ്ക്ക് ഉറങ്ങിപ്പോയല്ലോ എന്നോർത്തപ്പോൾ കുണ്ഠിതം തോന്നി. ഇനി വൈകുന്നേരം നടതുറക്കുന്നതുവരെ കാത്തിരുന്നേപറ്റൂ..
വൈകുന്നേരം ഒന്നു വേഗം ആയിരുന്നെങ്കിൽ.മുഖത്തെ ചന്ദനമേലാപ്പ് ഇളകിവീഴാൻ തുടങ്ങി..ഇന്നും ആഹാരം കഴിക്കാൻ സാധിക്കാഞ്ഞതുകൊണ്ട് കലശലായ വിശപ്പും. പത്രങ്ങൾ തട്ടിവീഴുന്ന ശബ്ദം കേട്ട് ഭഗവാൻ കണ്ണുതുറന്നു.മുഴുത്ത രണ്ടു മാർജാരന്മാർ.. ഇവർക്കെന്താ ഇവിടെ കാര്യം എന്നാലോചിക്കെ അതിലൊരെണ്ണം കത്തിക്കൊണ്ടിരിക്കുന്ന എണ്ണത്തിരിയും എടുത്തോട്ടെടാ ഓട്ടം... ഞെട്ടിപ്പോയി.. ഇവിടെയും തനിക്ക് ഇരിക്കാൻ പറ്റില്ലെന്നായോ. ഇത്തിരി വെളിച്ചം ഉണ്ടായിരുന്നതും പോയി. ദൈവം ആയതുകൊണ്ട് എങ്ങനെയും ആകട്ടേയെന്നാ എല്ലാവരുടെയും വിചാരം. എല്ലാവരെയും കാണിച്ചുതരാം. ഭഗവാൻ മനസിലുറച്ചു..
സമയം പോയതറിഞ്ഞില്ല. വിശപ്പുകാരണം വീണ്ടും ഉറങ്ങിപ്പോയിരുന്നു. കതക് തുറക്കുന്ന ശബ്ദം കേട്ടാണ് ഭഗവാൻ കണ്ണുതുറന്നത്.
ഓ!, അയാൾ വന്നു. തുറന്നവരുന്നതേ ഉള്ളുവല്ലോ. ഇറങ്ങിപ്പോകാൻ പറ്റിയ തക്കം. ഭഗവാൻ പോകാൻ തയ്യാറായിനിന്നു.
തുറന്നിട്ടതിനുശേഷം പുറത്തേക്കിറങ്ങിയ നേരത്തു ഭഗവാൻ പീഠത്തിൽനിന്നിറങ്ങി. അയാൾ തിടപ്പള്ളിയിലാണ്. പടികൾ ഇറങ്ങി ഭഗവാൻ വേഗം പുറത്തു കടന്നു. അയാൾ കാണാതിരിക്കാനായി ഭഗവാൻ ഓടുകയായിരുന്നു. ചുറ്റമ്പലത്തിനു പുറത്തുകടന്നപ്പോൾ സമാധാനമായി
കുറച്ചുനേരം ഇരിക്കാമല്ലോ എന്നോർത്തു ആൽത്തറയിൽ ഇരിപ്പുറപ്പിച്ചു. തുളസിമാലയും ഇട്ട് ഇവിടിരുന്നാൽ ആരെങ്കിലും തന്നെ തിരിച്ചറിഞ്ഞല്ലോ എന്ന് ഭഗവാൻ ചിന്തിച്ചു. വേഷം മാറിയിവിടെ ഇരിക്കാം.
ഒരു ഭിക്ഷക്കാരന്റെ വേഷത്തിൽ ഭഗവാൻ വീണ്ടും. അവിടിരിപ്പുറപ്പിച്ചു
ഇയാൾ പുതിയതന്നെന്നു തോന്നുന്നു. അതാ ഇവിടിരുന്നത്.. ആരോ തന്നെപ്പറ്റി പറയുന്നത് കേട്ട് ഭഗവാൻ. ആൽത്തറയിൽ സ്ഥിരം ഇരിപ്പുകാർ താനിവിടെ ഇരുന്നത് അവർക്ക് ഇഷ്ടമായിക്കാണില്ല. ഭഗവാൻ അവിടെനിന്നും എഴുന്നേറ്റ് അടുത്ത ഇടത്തിലേക്ക് മാറിയിരുന്നു. അവിടെയും അതു തന്നെ.തളർന്നുപോയി..
എവിടെയും തനിക്ക് ഇത്തിരി ഇരിക്കാൻ ഇരിപ്പിടമില്ലെന്നോ. ഇതെന്തു കഥ. ഇതിൽ ഭേദം ശ്രീകോവിലിലെ പീഠം തന്നെ. ഭഗവാൻ തിരികെ നടക്കുമ്പോൾ ഈശ്വരന്മാർക്ക് പോലും ഇക്കാലത്തു യാതൊരു വിലയുമില്ലെന്നോർത്തു പരിതപിച്ചുപോയി
ശ്രീ

നീയെന്ന സത്യം ( കവിത )


വിരസത തൻ ഉന്മാദാവസ്ഥ
ശൂന്യതയാളും മനം
ഇളിച്ചുകാട്ടും വെറി പിടിച്ച പകൽ
അടുക്കില്ലെന്ന വാശിയിൽ രാവും
മുഖം തിരിച്ചു നിൽപ്പായ്‌
രണ്ടുദിക്കിലും നോക്കി.
കോടമഞ്ഞുപോൽ പൊങ്ങും
നോവിൻ കണികകൾ
മനസിൻ ജാലകപ്പടിമേൽ
മുട്ടിവിളിക്കവേ
പുറത്തു ചാടാൻ വെമ്പൽ
കൊൾകയായ് കണ്ണിൽ
തുടിച്ചു നിൽക്കുമൊരു
നീർക്കണം.
ഒഴിഞ്ഞൊരീ മതിൽക്കകത്തു
ഭ്രാന്തൻ മനസുമായ്‌
വെറുതെ നിന്നെ
തേടിയലഞ്ഞു ഞാൻ,
ഇനി വരില്ലെന്നറിഞ്ഞിട്ടും.
വലിഞ്ഞു മുറുകും ഞരമ്പുകൾ
നീയകന്നുപോയെന്ന
സത്യത്തിലേക്കുൾവലിയുമ്പോൾ
പകച്ചുപോയീ ഞാനും..
.......... ശ്രീ.

കളിത്തോഴൻ


നീണ്ടുതുടുത്ത ശരീരം. മുഖത്ത് നിറഞ്ഞ പ്രസന്നത. ഘനമേറിയ മീശ. കുട്ടിത്തം വിട്ടുമാറാത്ത പതിനേഴിന്റെ നിഷ്കളങ്കത. കാഴ്ചയിൽ മുപ്പതിന്റെ തിളക്കം. നീല മെറ്റാലിക് നിറമുള്ള കാറിൽ നിന്നും നീലക്കളർ ഫുൾ കൈ ഷർട്ട് അണിഞ്ഞു ഇറങ്ങിവരുന്ന പുതിയ എം. ഡി യെ കണ്ടപ്പോൾ നീനയ്ക്ക് അങ്ങനെയാണ് തോന്നിയത്. നിലയിൽ പൊതിഞ്ഞ ഒരു സുന്ദരരൂപം. മാനേജർ മനോജ് സാർ ഓടിച്ചെന്നു ഹാരമണിയിച്ചു അദ്ദേഹത്തെ ഹാളിലേക്ക് സ്വീകരിച്ചപ്പോൾ, ഇതുവരെ ഓഫീസിലെ പെണ്ണുങ്ങൾ ഒളിഞ്ഞിരുന്നു മനോജ് സാറിനെ പ്രണയിച്ചിരുന്നതിനു അറുതിവരുമല്ലോ എന്നോർത്തു അവൾ ഉള്ളാലെ ചിരിച്ചുപോയി.
"ഗുഡ്മോർണിംഗ്".. ഉറച്ച ശബ്ദം.. എല്ലാവരെയും നോക്കി അദ്ദേഹം ചിരിച്ചു.
ഹാളിലെ മേശക്കരികിലായി അദ്ദേഹത്തോടൊപ്പം എല്ലാ സ്റ്റാഫുകളും ഇരുന്നു. ചെറിയൊരു മീറ്റിംഗിനുള്ള സജ്ജീകരണങ്ങൾ മനോജ് സാർ നേരത്തെ ചെയ്തിരുന്നല്ലോ.
'ആദ്യമായി നമുക്ക് അന്യോന്യം പരിചയപ്പെടാം. അതല്ലേ മുന്നോട്ടുള്ള എന്റെ പ്രവർത്തനത്തിന് നല്ലത് '..
അദ്ദേഹം പറഞ്ഞുതുടങ്ങി.
"എന്റെ പേര് രഘുനന്ദൻ മേനോൻ.ഇനി നിങ്ങൾ ഓരോരുത്തരായി പറയു ".
ആ സമയത്തൊക്കെ അയാളുടെ നേരെ എതിർസീറ്റിൽ ഇരുന്നിരുന്ന നീന അയാളെ അടിമുടി വീക്ഷിച്ചു . അയാളുടെ ഓരോ ചലനവും അവൾ ശ്രദ്ധിച്ചു. അവൾ ഓർക്കുകയായിരുന്നു എത്ര ഭംഗിയായാണ് അയാൾ സംസാരിക്കുന്നത്.
ആരും ആകർഷിച്ചുപോകുന്ന ശബ്ദസൗകുമാര്യം, വാചാലത. ആരും ഇഷ്ടപ്പെട്ടുപോകുന്ന സൗന്ദര്യം.. ഹോ... ആദ്യമായാണല്ലോ ഒരു പുരുഷനെക്കുറിച്ചിങ്ങനെ ചിന്തിക്കുന്നതെന്നോർത്തു അവൾക്ക് ലജ്ജ തോന്നി.
"ഇയാൾ എന്താലോചിച്ചിരിക്കുക. ഈ ലോകത്തൊന്നുമല്ലേ. സാർ ചോദിച്ചതുകേട്ടില്ലേ"
അടുത്തിരുന്ന ഗീത മാഡം അവളെ തട്ടിവിളിച്ചപ്പോളാണ് അവൾക്ക് സ്ഥലകാലബോധം ഉണ്ടായത്. നാണിച്ചുപോയി. എങ്കിലും അതുപുറത്തുകാട്ടാതെ അവൾ എഴുന്നേറ്റു.
"നീന നായർ ഫ്രം കോട്ടയം".
ഒറ്റ ശ്വാസത്തിന് അവൾ പറഞ്ഞു.
"അപ്പോൾ ഇനി വിശദമായി പരിചയപ്പെട്ടോളാം. എല്ലാവരും അവരവരുടെ ഡ്യൂട്ടി തുടങ്ങിക്കോളൂ. ഓക്കേ... "
സാർ എഴുനേറ്റ് ക്യാബിനിലേക്ക് പോയി. പിന്നാലെ മനോജ്‌സാറും.
എന്നാലും മോശമായിപ്പോയി. ആദ്യംതന്നെ അബദ്ധം പറ്റിയതോർത്തു അവൾക്ക് നിരാശ തോന്നി. ഇവിടെ ജോയിൻ ചെയ്തിട്ട് മൂന്ന് വർഷമായി. ഇതുവരെ തന്റെ ഭാഗത്തുനിന്നും ചെറിയൊരു വീഴ്ചപോലും വന്നിട്ടില്ലല്ലോ എന്നവൾ ഓർത്തു. ആരോടും അതിരുകടന്നുള്ള ഒരു ബന്ധത്തിനും പോയിട്ടില്ല. പ്രസാദ് സാറും, മനോജ്‌സാറും പലപ്പോഴും തന്നെ നോക്കിയിരിക്കുന്നതും, അവരുടെ കൺകളിൽ പ്രണയം തുളുമ്പുന്നതും കണ്ടില്ലെന്നു നടിക്കുകയായിരുന്നല്ലോ. ജോലിക്കു ആദ്യമായി ഇങ്ങോട്ട് പോരുമ്പോൾ അമ്മ പറഞ്ഞ വാക്കുകൾ ഇന്നും സ്വർണ ലിപികളിലെഴുതിയപോലെ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ട്..
"മോളെ, പെണ്ണിനെ കാത്തുസൂക്ഷിക്കേണ്ടത് അവൾ തന്നെയാണ്.പ്രലോഭനങ്ങൾ നീർകുമിളകളാണ്.. പൊട്ടിത്തകരാൻ നിമിഷം മതി. നിനക്ക് ഞാനും എനിക്ക് നീയുമേ ഉള്ളൂ. അത് മറക്കാതിരിക്കുക "
ഇന്നിപ്പോൾ എന്താണ് മനസിന് സംഭവിച്ചത്.. അവൾക്ക് ചിന്തിച്ചിട്ടും മനസിലായില്ല.
'നീനയെ രഘുസാർ വിളിക്കുന്നു. '...
മനോജ്‌സർ ക്യാബിനിൽ നിന്നും തന്റെ അടുത്ത് വന്നുപറഞ്ഞപ്പോൾ അവൾ ഞെട്ടിപ്പോയി.
എന്തിനാവും തന്നെ വിളിച്ചത്. പതിയെ എഴുനേറ്റ് ക്യാബിനിലേക്ക് നടക്കുമ്പോൾ ചന്ദ്രലേഖയുടെ മുഖത്ത് തെളിഞ്ഞ അസൂയ കണ്ടില്ലെന്നു നടിച്ചു.
'May I coming sir' ;അവൾ കതകിൽ മുട്ടി.
' വരു, വരൂ.. '
അവൾ അകത്തേക്ക് ചെന്നു. ഏതോ ഫയലിൽ നോക്കിയിരിക്കുകയായിരുന്നു അദ്ദേഹം.
ഇരിക്കാൻ ആംഗ്യം കാണിച്ചു. കസേര മെല്ലെ നീക്കിയിട്ട് അവൾ അതിൽ ഇരുന്നു. അപ്പോളും അയാൾ ഫയലിൽ നിന്നും മുഖമുയർത്തിയില്ല.
'ഇതെന്താ ഇയാൾക്ക് എന്തെങ്കിലും പരീക്ഷ ഉണ്ടോ, ഇത്ര നോക്കാൻ.. '. അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. കൈവിരലുകൾ ഓരോന്നായി മടക്കി ശബ്ദം വരുത്തി അവൾ ഇരുന്നു..
എന്നിട്ടും ആ മുഖം ഉയർന്നില്ല. അവൾക്ക് ശരിക്കും ദേഷ്യം വന്നു.
"സാർ, എന്നെ എന്തിനാ വിളിച്ചത് ?പറഞ്ഞിരുന്നെങ്കിൽ എനിക്ക് പോകാമായിരുന്നു. "
അയാളുടെ മുഖത്ത് നോക്കാതെ അവൾ അത്രയും പറഞ്ഞു.
ഉം..........
'പറയാം, അതിനു മുൻപ് എനിക്ക് കുറച്ചു സംശയങ്ങൾ തീർക്കണം. എന്റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം തരുമല്ലോ '
അയാളുടെ ആ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് പേടിതോന്നി. എന്താവും തന്നോട് ചോദിക്കാനുള്ളത്. അക്കൗണ്ട്സ് എല്ലാം കൃത്യമായി ഓഡിറ്റ് ചെയ്തതാണല്ലോ. പിന്നെന്താവും.....
'അറിയാവുന്നത് പറയാം സാർ '..
വിക്കിവിക്കി അവൾ അത്രയും പറഞ്ഞു.
'നീന എന്നാണ് പേർ, അല്ലേ '
'അതേ സാർ '
... ഉം........ അയാൾ മൂളി.
പഠിച്ചത് ?
സി എം എസ്‌ കോളേജിൽ
എന്തായിരുന്നു ഐച്ഛികം ?
ഇത്തവണ അവൾക്ക് ശരിക്കും ദേഷ്യം വന്നു. താൻ ബയോഡേറ്റ കൊടുത്തിട്ടുള്ളതാണല്ലോ.
ദേഷ്യം പുറത്തുകാട്ടാതെ അവൾ പറഞ്ഞു
'എം കോം. ഒന്നാം റാങ്ക്. '
'ഗുഡ് '......
അഭിനന്ദിക്കാൻ വിളിച്ചതോ. ഇതെന്താ ഇന്റർവ്യൂ ആണോ.?
അവൾക്ക് അങ്ങനെ ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ അമ്മയുടെ മുഖം ഓർത്തപ്പോൾ അവൾ വേണ്ടാന്നു വെച്ചു. തികട്ടിവന്ന വാക്കുകൾ വിഴുങ്ങി.
'നീനയ്ക്ക് ദേഷ്യം വരുന്നു എന്നു തോന്നുന്നു.
പറയാൻ വന്നത് വിഴുങ്ങണ്ട. പറഞ്ഞോളു '
ഇങ്ങേർക്കെന്താ മനസ് വായിക്കാനുള്ള കഴിവുണ്ടോ ?അവൾ അവളോട് തന്നെ ചോദിച്ചു.
'ഓക്കേ.അമ്മുവിനെ ഒരുപാട് നേരം ഇവിടിരുത്തി ബോറടിപ്പിക്കുന്നില്ല '.
അവൾ ഞെട്ടിപ്പോയി... അവൾ മറന്നുപോയ ആ വിളി വർഷങ്ങൾക്ക് ശേഷം വീണ്ടുമത് കാതുകളിൽ വന്നുപതിച്ചപ്പോൾ അവളുടെ കണ്ണു നിറഞ്ഞുപോയി. തന്റെ കിച്ചുവേട്ടൻ അല്ലേ അങ്ങനെ വിളിച്ചിരുന്നത്. പക്ഷെ കിച്ചുവേട്ടൻ അവിടുന്ന് പോയിട്ട് എത്രകാലമായി. കിച്ചുവേട്ടനല്ലാതെ അമ്മപോലും തന്നെ അങ്ങനെ വിളിച്ചിരുന്നില്ലല്ലോ. ഇത് കുട്ടിക്കാലത്തെ തന്റെ കളിത്തോഴനായ കിച്ചുവേട്ടനാവുമോ. അവൾ ദയനീയമായി അയാളെ നോക്കി.
കിച്ചുവേട്ടൻ.............. അവളുടെ നാവിൽ നിന്നും ആ വാക്കുകൾ അടർന്നുവീണു..
"അതേ അമ്മു ഞാൻ നിന്റെയാ പഴയ കിച്ചുവേട്ടൻ തന്നെ. നിന്റെ ബിയോഡേറ്റ കണ്ടപ്പോൾ മുതൽ നിന്നെക്കാണാനുള്ള ആഗ്രഹം മനസ്സിൽ അടക്കി ഞാൻ കാത്തിരിക്കുകയായിരുന്നു. മൂന്നു വർഷം അതിനായി കാത്തിരിക്കേണ്ടിവന്നു. സാരമില്ല, എന്റെ അമ്മു എന്നെ തിരിച്ചറിഞ്ഞല്ലോ "
കസേരയിൽ നിന്നും എഴുന്നേറ്റ് അയാൾ അവളുടെ അരികിലെത്തി തോളിൽ കൈവെച്ചു.
അവൾക്കു എന്ത് പറയണംഎന്നറിയില്ലായിരുന്നു.അത്
ഓഫീസ് ആണെന്ന കാര്യവും അവൾ മറന്നു. എല്ലാം മറന്നവൾ ആ നെഞ്ചിലൊരു പനിനീർമലരായി മാറുകയായിരുന്നു.........
ശ്രീ...

കിനാവള്ളികൾ പൂത്തപ്പോൾ


ഓട്ടോയിൽ ഇരിക്കുമ്പോളും അമ്മു അനിയേട്ടന്റെ പറ്റിമാത്രമാണ് ചിന്തിച്ചത്.. പെട്ടെന്ന് തന്നെ ഒഴിവാക്കാനുള്ള കാരണം എത്ര ആലോചിച്ചിട്ടും അവൾക്ക് പിടികിട്ടിയില്ല. അമ്പലത്തിൽ വരണം, തന്നെ കാണണം. കാണാത്തതുകൊണ്ട് ഉറങ്ങാനാവുന്നില്ല.. എന്നൊക്കെയല്ലേ ഫോണിലൂടെ തന്നോട് പറഞ്ഞത്. അതുകൊണ്ടല്ലേ അത്രയും റിസ്ക് എടുത്ത് വൈകുന്നേരം അമ്പലത്തിൽ എത്തിയത്. എന്നിട്ടെന്താ ഉണ്ടായത്. ഒന്ന് സംസാരിക്കാൻ പോലും പറ്റിയോ. താനും അനിയേട്ടനും ജനിച്ചുവളർന്ന നാട്. എത്ര വര്ഷം കഴിഞ്ഞാലും, എവിടെയെല്ലാം പോയാലും നാട് മറക്കാനാവുമോ. അറിയാവുന്ന ആരൊക്കെയുണ്ടാവും ക്ഷേത്രത്തിൽ. അതുകൊണ്ടല്ലേ താനങ്ങനെ ഒഴിഞ്ഞുമാറിപോയത്. ആൾക്കാർക്ക് പറയുവാൻ അധികമൊന്നും വേണ്ടല്ലോ.അനിയേട്ടനെ പിന്നെയും കാണാം. പക്ഷെ ഇപ്പോൾ തങ്ങൾ സംസാരിക്കുന്നത് ആരെങ്കിലും കണ്ടാൽ തനിക്ക് പിന്നീടൊരിക്കലും അദ്ദേഹത്തെ കാണാനാവില്ലല്ലോ. പക്ഷെ അനിയേട്ടന് അതൊന്നും മനസിലാവാഞ്ഞതാ അമ്മുവിനെ സങ്കടത്തിലാക്കിയത്. തിരികെ ഓട്ടോയിൽ വന്നുകേറുമ്പോളും വിഷണ്ണനായി തന്നെ നോക്കിനിൽക്കുന്ന അനിയേട്ടന്റെ മുഖം അമ്മു കണ്ടില്ലെന്നു നടിച്ചു. താമസിച്ചാൽ വീട്ടിൽ എന്തുപറയും എന്ന ചിന്തയായിരുന്നു അവളെ അലട്ടിയത്. ഇപ്പോൾ തന്നെ വളരെ താമസിച്ചു. അവിടുന്ന് തിരിക്കുമ്പോൾ അമ്പലത്തിൽ തൊഴുത്തിട്ടേ വരൂ എന്ന് അമ്മയോട് പറഞ്ഞിരുന്നതുകൊണ്ടാ അമ്മ ഇതുവരെ വിളിക്കാതിരുന്നത്.
'അമ്മേ '..... എന്നു വിളിച്ചുകൊണ്ടാണ് പടി കടന്നു ചെന്നത്. അമ്മ ഉമ്മറപ്പടിയിൽ നോക്കിനിൽപ്പുണ്ടായിരുന്നു.
'തൊഴുത്തുവന്നപ്പോൾ
ദീപാരാധനയ്ക്ക് നട അടച്ചു. അതാ അമ്മേ താമസിച്ചത്'.
ഒരു ക്ഷമാപണമെന്നപോലെ അമ്മയോട് പറഞ്ഞു.
'അത് നന്നായി മോളെ.. വല്ലപ്പോഴുമല്ലേ നീ അമ്പലത്തിൽ പോകാറ്.. '
, സമാധാനമായി.. തന്റെ അമ്മയാണല്ലോ തന്നെ മനസ്സിലാക്കിയിരുന്നത്. താനെന്നും തന്റെ ഇഷ്ടങ്ങൾ അനുസരിച്ചല്ലേ നടന്നിരുന്നത്. അതിനുള്ള അനുഭവങ്ങളും കിട്ടിയതാണല്ലോ. അന്നും അമ്മ മാത്രമായിരുന്നല്ലോ തന്നെ സപ്പോർട്ട് ചെയ്തിരുന്നതെന്ന് അമ്മു ഓർത്തു..
പെട്ടെന്നാണ് അനിയേട്ടനെക്കുറിച്ച് അമ്മു ഓർത്തത്. സങ്കടപ്പെട്ടാ പോയത്. തിരിച്ചു പോയിക്കാണുമോ ?..
വേഗം ബാഗിൽ നിന്നും ഫോണെടുത്തു. വിളിക്കാൻ പറ്റില്ല. അമ്മയുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ തന്നെക്കൊണ്ടാവില്ലല്ലോ. മെസ്സഞ്ചറിൽ മെസ്സേജ് അയക്കാനേ ഇനി പറ്റു.
വേഗം നെറ്റ് ഓൺ ആക്കി. അതാ അനിയേട്ടന്റെ വോയിസ് മെസ്സേജ്.. സന്തോഷം തോന്നി. അതോടൊപ്പം ആകെ ഒരു വെപ്രാളവും. എന്തായിരിക്കും .. ഹെഡ്‍ഫോൺ വെച്ച് മെസ്സേജ് ഓപ്പൺ ചെയ്തപ്പോൾ തളർന്നുപോയി.
"അമ്മു, ഇത്രദൂരം ഞാൻ കാറോടിച്ചു വന്നത് നിന്നെ കാണാനായിരുന്നു. നിന്റെ അടുത്തിരുന്നു കുറെ നേരം സംസാരിക്കാനായിരുന്നു. ആരും കാണാതെ ആ കവിളിൽ ഉമ്മ വെക്കാനായിരുന്നു. പക്ഷെ നീ ഒഴിവാക്കിപോകയാരുന്നല്ലോ. നിനക്ക് തരുവാനായി ഞാനൊരു സമ്മാനവും കൊണ്ടുവന്നിരുന്നു. എന്റെ അമ്മു, നിനക്കെങ്ങനെ എന്നെ ഒഴിവാക്കി പോകാൻ കഴിഞ്ഞു ".
അവൾക്ക് തലകറങ്ങുന്നതുപോലെ.
ബാക്കി കേൾക്കാൻ അവൾക്കായില്ല. അവൾ കസ്സേരയിൽ ഇരുന്നു..
'മോളെ, കഴിക്കാം.. ചോറെടുത്തു വെച്ചു. '
അമ്മ വീണ്ടും വീണ്ടും വിളിച്ചപ്പോൾ ഉള്ളിലെ സങ്കടം പുറത്തുകാട്ടാതെ ചോറ് കഴിച്ചു എന്നു വരുത്തി എഴുന്നേറ്റു.
ഫോൺ എടുത്തു മെസ്സേജ് കൊടുക്കാൻ ശ്രമിച്ചെങ്കിലും അനിയേട്ടൻ ഫോൺ ഓഫാക്കിയിരുന്നു...
കലുഷമായ മനസോടുകൂടിയാണ് അന്ന് കിടന്നത്. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം ഏഴയലത്തുപോലും വന്നില്ല. പാതിരാത്രിയിലും ഫോൺ എടുത്തു നോക്കി. പക്ഷെ ഒരു മെസ്സേജും ഇല്ല.
എങ്ങനൊക്കെയോ നേരം വെളുത്തുകിട്ടിയാൽ മതി എന്ന ചിന്തയിൽ ആയിരുന്നു അമ്മു.
രണ്ടു മൂന്ന് ദിവസം യാതൊരു മറുപടിയും അനിയേട്ടന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. കുറെ മെസ്സേജുകൾ അങ്ങോട്ടയച്ചിട്ടും ഒരു മൂളലിലൂടെയെങ്കിലും പ്രതികരിച്ചെങ്കിൽ എന്നാഗ്രഹിച്ചുപോയ നിമിഷങ്ങൾ...
ദിവസങ്ങൾ ഇഴഞ്ഞു നീങ്ങിക്കൊണ്ടേയിരുന്നു. അനിയേട്ടന്റെ വിവരങ്ങൾ ഒന്നും തന്നെ അമ്മുവിനെ തേടിയെത്തിയില്ല.. ഇനി ആ മോഹം മറക്കുക മാത്രമേ കരണീയമായുള്ളു. അതോർക്കുമ്പോൾ ഉള്ളിലൊരു ആന്തൽ ഉണ്ടായി. ത നിക്കിനി അതിനു കഴിയുമോ..... അതിനായിരുന്നുവോ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയത്.
ഇന്നും ഓഫീസ് കഴിഞ്ഞു റൂമിൽ വന്നഉടൻ മെസ്സഞ്ചർ ഓൺ ആക്കിയതും അനിയേട്ടന്റെ ഒരു വോയിസ് കാൾ അമ്മുവിനെ കാത്തുണ്ടായിരുന്നു..
വേഗം ഓണാക്കി... "അമ്മു, ഞാൻ ഇന്നത്തെ ഫ്‌ളൈറ്റിൽ തിരികെ പോവുകയാണ്.. നാമിനി കണ്ടുമുട്ടിയെന്നു വരില്ല. അമ്മുന് നല്ലത് വരാൻ പ്രാർത്ഥിക്കാം..ബൈ അമ്മു "..
കട്ടിലിലേക്ക് വീണുപോയി അവൾ. തല കറങ്ങുന്നപോലെ.ആരെങ്കിലും തന്നെയൊന്നു താങ്ങിയിരുന്നെങ്കിൽ.. ഒരിക്കൽ കൂടി പതനം കൂടുതുറന്നു അവളുടെ അരികിലെത്തിയിരിക്കുന്നു.
രക്ഷപ്പെടാനാവാത്ത കയത്തിലേക്ക്അവളുടെ മനസ്സ് മുങ്ങിത്താഴുകയായിരിന്നു.........
......... ശ്രീ.............

മുത്തശ്ശി


കഥ പറഞ്ഞു തരാനും നന്മകൾ ചൊല്ലിത്തരാനും എനിക്കും ഒരു മുത്തശ്ശി ഉണ്ടായിരുന്നു. സൂര്യൻ കിഴക്ക് വെള്ളകീറുന്നതിനു മുൻപ് എഴുന്നേറ്റു ശരീരശുദ്ധി വരുത്തി നിലവറയിലെ നിലവിളക്കു കൊളുത്തി നാമപാരായണത്തിൽ മുഴുകിയിരിക്കുന്ന സുന്ദരിമുത്തശ്ശി. അമ്മയുടെ 'അമ്മ. ഓര്മവെച്ച നാൾമുതൽ മുത്തശ്ശി അമ്മക്കൊപ്പം തറവാട്ടിൽത്തന്നെ ആയിരുന്നു. ഞങ്ങൾ കൊച്ചുമക്കളെ മുത്തശ്ശി വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. കാണാൻ നല്ല ഭംഗി ഉണ്ടായിരുന്ന മുത്തശ്ശിക്ക് ആകെയുള്ള ഒരു കുറവ് കാഴ്ചക്കുള്ള കുറവുമാത്രമായിരുന്നു. അത് മുത്തശ്ശിയെ സംബന്ധിച്ചിടത്തോളം വല്ലാത്തൊരു ശൂന്യതയാണ് ഉണ്ടാക്കിയത്.
ഒരുപാട് പഴങ്കഥകൾ ഉറങ്ങിയിരുന്ന ആ വലിയ തറവാടിന്റെ ഉമ്മറത്തു കുളിച്ചീറൻ മുടി അറ്റം കെട്ടിയിട്ട് നെറ്റിയിൽ ഭസ്മക്കുറിയും ചന്ദനവും ചാർത്തി ശുഭ്രവസ്ത്രധാരിയായി ഇരിക്കുന്നത് കാണാൻ തന്നെ എന്തൊരഴകായിരുന്നു. വൈകുന്നേരങ്ങളിൽ നിലവിളക്കിൽ തിരിയിട്ട് തുറന്ന തിണ്ണയിൽ കുഞ്ഞുമക്കളുടെ കലപിലകൾക്കിടയിൽ ഞങ്ങളിൽ ഒരാളായി എന്നും മുത്തശ്ശി ഉണ്ടായിരുന്നു.
ഇപ്പോളാണ് എല്ലാം തകിടം മറിഞ്ഞത്. ഓർക്കുമ്പോൾ ഇന്നും ഉള്ളിലൊരു തേങ്ങളാണുയരുക. സ്നേഹത്തിന്റെ ബാലപാഠങ്ങൾ അരുളിതന്ന, തന്നിൽ മൂത്തവരെ ബഹുമാനിക്കാൻ പഠിപ്പിച്ച മുത്തശ്ശിയുടെ നാവുകൾ എന്നാണ് നിശ്ചലമായത്.
കോളേജിൽ നിന്ന് തിരികെ വന്നപ്പോൾ എന്നും ഉമ്മറത്തിണ്ണയിൽ കാണാറുണ്ടായിരുന്ന മുത്തശ്ശിയെ അവിടെയെങ്ങും കാണുന്നില്ലായിരുന്നു. നേരെ മുറിയിലേക്ക് കയറിചെന്നപ്പോൾ കട്ടിലിൽ നീടുനിവർന്നു കിടക്കുന്ന മുത്തശ്ശിയെയാണ് കണ്ടത്. ഞാൻ അടുത്തുചെന്നു.' എന്തുപറ്റി മുത്തശ്ശി? ' എന്ന ചോദ്യത്തിന് വെറുതെ നോക്കുകമാത്രമാണ് ചെയ്തത്. അടുക്കളയിൽ ചെന്ന് അമ്മയോട് കാര്യം തിരക്കി.. അമ്മയും കൈമലർത്തി. 'അമ്മ പറഞ്ഞു, "രാവിലെ മുതൽ ഇങ്ങനാ. ഒന്നും മിണ്ടുന്നില്ല. കഴിച്ചിട്ടും ഇല്ല '. അമ്മ അത്രയും പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത വേദന തോന്നി. പ്രിയപ്പെട്ടവരാരും ഈ ലോകത്തുനിന്നും വിടപറയുന്നത് സഹിക്കാനുള്ള മാനസികാവസ്ഥ എനിക്കില്ലാരുന്നു. പഠിക്കുവാൻ ഏറെ ഉണ്ടായിരുന്നത്കൊണ്ട് ഞാൻ നിമിഷനേരം കൊണ്ട് മറ്റെല്ലാം മറന്നു... രാവിൻറെ മൂന്നാം യാമത്തിലും ലൈറ്റ് ഇട്ടിരുന്ന എന്നോട് മുത്തശ്ശി അന്ന് പതിവില്ലാതെ ദേഷ്യപ്പെട്ടു. ഞാനെന്തോ ആ വാക്കുകൾ കേൾക്കാൻ തയ്യാറായതുമില്ല. ഇരുപതുവയസിന്റെ തെലഹങ്കാരത്തോടെ കുറെ നേരം കൂടി അതേ ഇരുപ്പിരുന്നു. കണ്ണിൽ വെട്ടം അടിച്ചിട് ഉറങ്ങാനാവാതെ മുത്തശ്ശി തലയിൽ തുണിയിട്ട് കുടിയ്ക്കുന്നത് കണ്ടിട്ടും അന്നെനിക്ക് തെല്ലും കുറ്റബോധം തോന്നിയില്ല.
പിറ്റേന്ന് നേരം വെളുത്തപ്പോൾ ഞാനതുവരെ കാണാത്ത ഒരു മുഖമായിരുന്നു എന്റെ മുത്തശ്ശിയിൽ ഞാൻ കണ്ടത്. മുഖത്തിന് ദേഷ്യം കിട്ടിയപോലെ. കണ്ണുകൾ തുറിച്ചുന്തി. പല്ലുകൾ തിരുമ്മി പ്രതികാരദാഹിയായ കാട്ടുമൃഗത്തെ പോലെ തോന്നിച്ചു അപ്പോൾ ആ മുഖം. ഉപബോധമനസിൽ നിന്നും ഇന്നലെകൾ മഞ്ഞുതുടങ്ങിയിരുന്നു. മാനസിക വിഭ്രാന്തിയുടെ ആദ്യപടി. ശരിക്കും പേടിതോന്നി.. ഏതു പൂർവ്വജന്മ ശാപത്തിന്റെ ഫലമാണിതൊക്കെ. വെറുതെ കുറെ ചിന്തിച്ചുകൂട്ടി ഒന്നിനും പരിഹാരമില്ലെന്നറിഞ്ഞു കൊണ്ടാണ് മനസ് മുന്നോട്ട് പോയത്.
ദിവസങ്ങൾ മാസങ്ങളായി മുന്നോട്ട്പോയി. പ്രത്യേകിച്ച് ഭാവഭേദമില്ലാതെ ഞാനും.. ഒന്നും തിരിച്ചറിയാനാവാത്ത അബോധാവസ്ഥയിലേക്ക് മുത്തശ്ശിയും വഴുതിവീണു. കൂട്ടിരുന്നു പരിചരിക്കുമ്പോളും ഇന്നലെവരെ നിവർന്നു നിന്നിരുന്ന ആ മുഖമായിരുന്നു മനസ്സിൽ നിറയെ.
അങ്ങനെ കുറേനാൾ ആരെയും തിരിച്ചറിയാതെ, എല്ലുംതോലുമായ ശരീരത്തോടെ ചുരുണ്ടുകൂടികിടക്കുന്ന മുത്തശ്ശിയുടെ രൂപം ഇന്നും പലരാത്രികളിലും എന്റെ ഉറക്കം കെടുത്താറുണ്ട്.
ജീവിതത്തിന്റെ പുതിയ അദ്ധ്യായം തേടി ഞാൻ പോകുമ്പോളും അവർ ഓർത്തിരുന്ന ഒരേ ഒരു പേര് എന്റേത് മാത്രമായിരുന്നല്ലോ. കലപിലകൂട്ടി ബഹളം വച്ച് നടന്നിരുന്ന ഞാൻ ആരുടെ മനസ്സിൽ നിന്നും പെട്ടെന് മായില്ലല്ലോ.
മുത്തശ്ശി എത്ര നാൾ ആ കിടപ്പു കിടന്നു എന്നറിയില്ല. ഒരു വൈകുന്നേരം എന്നെ തേടിയെത്തിയ ടെലെഗ്രാമിൽ എന്റെ മുത്തശ്ശിയുടെ മരണവാർത്ത ആയിരുന്നു. ഉറക്കെ കരയുവാനല്ലാതെ മറ്റൊന്നിനും എനിക്കാ സന്ദർഭത്തിൽ മറ്റൊന്നിനും കഴിയില്ലായിരുന്നു. എന്റെ ഓർമയിൽ ആദ്യമായിട്ടാണ് തറവാട്ടിൽ മരണം നടക്കുന്നത്. മരണം യാഥാർഥ്യമാണെന്നു തിരിച്ചറിയാൻ എനിക്ക് മുന്നിൽ ദൈവം കാട്ടിത്തന്ന വഴി.. എന്റെ മുത്തശ്ശിയുടെ തിരിച്ചറിഞ്ഞത് വലിയൊരു സത്യം തന്നെയായിരുന്നു. തിരിച്ചുവരാനാവാത്ത ലോകത്തിലേക്ക് ഇന്നല്ലെങ്കിൽ നാളെ പോകണം എന്ന സത്യം.. ഇന്നും പലരാത്രികളിലും അദൃശ്യയായ് ആ സാമിപ്യം ഉണ്ട്.....

By: 
Sreelekha Gopeekrishnan

ഒരു നഷ്ടപ്രണയത്തിന്റെ ഓർമയ്ക്കായി .


അന്നു ഒക്ടോബർ 16 ആയിരുന്നു .എങ്ങും പോകേണ്ടാത്തതുകൊണ്ട് താമസിച്ചാണ് ഉറക്കമുണർന്നത് .എഴുന്നേറ്റാൽ ഉടൻ എല്ലാവർക്കും മെസ്സേജ് കൊടുക്കുക പതിവായിരുന്നു .അന്നും അതിനായിട്ടാണ് ഫോൺ എടുത്തത് .പതിവില്ലാതെ ഒരു റിക്വസ്റ്റ് വന്നിരുന്നു .ആരാണെന്നറിയാൻ അയാളുടെ പ്രൊഫൈൽ മുഴുവൻ പരിശോധിച്ചെങ്കിലും ഒരുപിടിയും കിട്ടിയില്ല .എങ്കിലും ആ റിക്വസ്റ്റ് സ്വീകരിച്ചു .പിന്നീട് ഒരുവിവരവും ഉണ്ടായില്ല .
രണ്ടുദിവസത്തിനു ശേഷം രാവിലെ മെസ്സഞ്ചറിൽ തന്റെ പിക്ചർ കണ്ടു ഞെട്ടിപ്പോയി .അതും രാത്രിയിലാണ് അയച്ചിരിക്കുന്നതും .പെട്ടെന്നെങ്ങനെ ഒരു ചിത്രം കണ്ടപ്പോൾ ആകെ വിയർത്തുപോയി .അങ്ങേതലക്കലുള്ള ആളെകണ്ടെത്താനും കഴിയുന്നില്ല .മനസ്സിൽ വല്ലാത്തൊരു മരവിപ്പ് ബാധിച്ചിരിക്കവേ ,
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു ..പതിവില്ലാതെ മെസ്സഞ്ചറിൽ ഒരു കാൾ .ആകാംഷയോടെ ഞാനാ ഫോൺ എടുത്തു .
'എന്നെ മനസ്സിലായോ ' എന്ന ചോദ്യത്തിന് എന്തു ഉത്തരം പറയുമെന്നറിയാതെ ഞാൻ കുഴങ്ങി .
ആളാരാണെന്നു മനസിലാക്കാതെയാണ് റിക്വസ്റ്റ് സ്വീകരിച്ചതെന്ന് എങ്ങനെ പറയും അങ്ങനെ പലവിധ ചിന്തകളോടെ മനസുഴറുമ്പോൾ ഒരോര്മപ്പെടുത്തൽ എന്നവണ്ണം ഞാനാ വാക്കുകൾ കേട്ടു . ,
'സ്കൂളിന്റെ ഇടവഴിയിൽ നീ വരുന്നതും കാത്തു നിന്നിരുന്ന ഒരു പയ്യനെ ഓർക്കുന്നുവോ.ഒന്ന് നോക്കാതെ അഹങ്കാരത്തോടെ നീ നടന്നുപോകുന്നതുനോക്കി എത്രവൈകുന്നേരങ്ങളിൽ ഞാൻ വിഷണ്ണനായി നിന്നിട്ടുണ്ട് .ഇപ്പോളും ഓർക്കുന്നില്ലേ '
മനസ് വർഷങ്ങൾക്ക് പിന്നിലേക്ക് കൊണ്ടുപോയി .ആ വലിയ വിദ്യാലയത്തിന്റെ ഓരോ ഇടനാഴികളും ഞാനോർത്തെടുത്തു .തന്നെ കാത്തുനിന്നിരുന്ന ആ മുഖമാരുടേതായിരുന്നു ...കിട്ടിപ്പോയി .സ്കൂൾ ജീവിതത്തിലെന്നല്ല ഒരിക്കലും മറക്കാനാവാത്ത ഒരു ഓർമ്മപ്പെടുത്തൽ .ദീപ്തമായ ഒരു വൺവേ പ്രണയത്തിന്റെ ,ഞാനറിയാതെപോയ പ്രണയത്തിന്റെ ,പിന്നീടെപ്പോളോ മെലിഞ്ഞു നീണ്ട ആ സുന്ദരനായ പയ്യനോട് എനിക്കും ഇഷ്ടം തോന്നിത്തുടങ്ങിയ ആ മറക്കാനാവാത്ത നിമിഷം ഓർമയിൽ അഭ്രപാളികളിലെന്നപോലെ തെളിഞ്ഞു .
എന്നും സ്കൂൾ വിട്ടാൽ എല്ലാവരേക്കാളും മുന്നേ ഓടിയിറങ്ങുക രസമായിരുന്നു .തുടുത്ത കവിളുകളും നല്ല വണ്ണവും പിടിമുറ്റാത്ത നീളൻ മുടികളുമുള്ള എനിക്കു കൂട്ടുകാർ എന്നുപറയാൻ അധികമാരും ഉണ്ടായിരുന്നില്ല .അതുകൊണ്ടുതന്നെ സ്കൂൾ വിട്ടാൽ വേഗം വീട്ടിൽ ചെല്ലുക പതിവായിരുന്നു .അന്നും അങ്ങനെ ഓടിയിറങ്ങിവരവേ കഥാനായകൻ ഒന്നുരണ്ടു കൂട്ടുകാരുമായി ഇടവഴിയിലെ പ്ലാവിന്റെ വേരുകളിൽ എന്റെ വരവും പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു .ഉള്ളിലെ പേടി പുറത്തുകാട്ടാതെ മാറത്തടുക്കി പിടിച്ചിരുന്ന പുസ്തകങ്ങളുമായി ഞാൻ അവരെ അവഗണിച്ചു മുന്നോട്ടോടി കഷ്ടിച്ച് ഒരാൾക്ക് പോകാൻപറ്റുന്ന വഴി .അവർ അതിനിടയിൽ .ഓട്ടത്തിനിടയിൽ ആരുടെയോ കാലിൽ തട്ടി ഞാൻ തെറിച്ചു വീണു .കൈയിലെ പുസ്തകങ്ങൾ ചിതറിത്തെറിച്ചു .നീളൻപാവാട കീറി .മുട്ടിൽ നിന്നും രക്തം പൊടിച്ചു .വേദനയേക്കാൾ സഹിക്കാൻ പറഞ്ഞത് വീണത് അവർ കണ്ടല്ലോ എന്ന സങ്കടമരുന്നു .പുറകിൽ നിന്നും അവരുടെ ചിരിയും കളിയാക്കലും കൂടിയായപ്പോൾ കരച്ചിൽ വന്നുപോയി .എങ്കിലും തലകുനിച്ചു അവിടെനിന്നും എങ്ങനെയോ നടന്നുനീങ്ങി .പിറ്റേന്ന് സ്കൂളിൽ വന്നപ്പോൾ കണ്ണുകൾ പരതി നടന്നത് ആ മുഖമായിരുന്നു .പിന്നീടെപ്പോളോ കണ്ടുവെങ്കിലും മുഖം തരാതെ കടന്നുപോയപ്പോൾ എന്നിൽ ഒരുവീഴ്ചയിലൂടെ ഉടലെടുത്ത ഇഷ്ടവും പൊലിഞ്ഞുതീരുകയായിരുന്നു .
വർഷങ്ങൾക്ക് ശേഷം ആ ശബ്ദം കേട്ടു .അങ്ങേത്തലക്കൽ സംസാരിക്കുന്നത് പണ്ടത്തെ 14 വയസുകാരനായ പയ്യൻ ആണെന്നറിഞ്ഞപ്പോൾ മറുപടിപറയാൻ വാക്കുകൾ കിട്ടാതെ ഞാൻ വിഷമിച്ചു ..
വീണ്ടുമാ സ്കൂൾ ജീവിതം അയവിറക്കാനും ,അത്രമേൽ പ്രണയിച്ചിരുന്നു എന്നു തിരിച്ചറിഞ്ഞപ്പോളും ഇന്നുമാ പ്രണയം അതേ അളവിൽ ഉണ്ടെന്നും കേട്ടപ്പോൾ ഓടിച്ചെന്നു ആ കരങ്ങളിൽ മുത്തം കൊടുക്കാനും ,ഒരുനിമിഷമെങ്കിലും എല്ലാം മറന്നു ആ കരങ്ങളിൽ അമരാനും കൊതിച്ചുപോയി
പക്ഷെ പെട്ടെന്ന് തന്നെ ആരോ തന്റെ ഉള്ളിലുരുന്നോര്മപ്പെടുത്തി ,ഞാനിന്നൊരു കുടുംബിനി ആണെന്നുള്ള സത്യം ..
എങ്കിലും വർഷങ്ങൾ എത്രപോയാലും മനസിലാദ്യമായ് അങ്കുരിച്ച പ്രണയം കാലമെത്ര മാറിയാലും എന്നിലെന്നുമുണ്ടാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് നഷ്‌ടമായ പ്രണയത്തിന്റെ ,ജ്വലിക്കുന്ന വാക്കുകളായി എന്നും പ്രതിഫലിക്കണം എന്നാശിച്ചുപോകുന്നു

By: 
Sreelekha Gopeekrishnan

വെറുതെ മോഹിക്കുവാൻ .......



വഴുതിമാറുന്ന തോന്നലുകൾ 
ഉടഞ്ഞുവീഴുന്ന ബിംബങ്ങൾ 
കനലായി എരിയുന്ന മൗനവും 
ശിഥിലമായ
തിരിച്ചറിവുകളും
ഒടുവിൽ ഞാനിന്നൊറ്റയാകുന്നു .
കൈവിട്ടു പോയൊരെൻ
ബാല്യവും
പ്രിയതങ്ങളാകുമെന്റെ
കിനാക്കളും
നടന്നു കയറിയ പാതയും
അന്യംനിന്നുപോയൊരെൻ
വ്യാമോഹവും
ഒരുവട്ടംകൂടി ത ഴുകവെ
ഓര്മകളാകുമെന് നാരായമുനകളിൽ
പൂവിട്ടു വീണ്ടുമൊരു
വാസന്തപൗര്ണമി
അതിലൊരു നിശാഗന്ധിയായ് ഞാനും
സൗരഭ്യം തേടിനടന്നൊരു
ശലഭമായ് നീയും ....
സ്വപ്നങ്ങൾക്ക് ഏഴഴകാണെന്നും .
നെയ്തുകൂട്ടാനൊരുപാട് ബാക്കി
ഇടയിലെപ്പോഴോ മനസ്
സ്വഛന്ദംവിഹരിക്കുമ്പോൾ
അറിയവഴികളിലൂടെ
കാണാത്ത തീരങ്ങൾതേടി
യാത്രയാകുന്നു
എനിക്കു ചുറ്റും
വലതീർത്തു വെക്കുന്നു
ഒരോർമ്മപുതുക്കലിനായ് .
അവിടെ നീയും ഞാനും എല്ലാം
വെറും കണ്ണികളായിമാറുന്നു ..
ഉടഞ്ഞുവീഴാത്ത വിഗ്രഹമായി ...
വെറുതെ മോഹിക്കുവാൻ മാത്രം ........

കർണാ നീയെവിടെ ? ..........


ഉറക്കം കൊഴിഞ്ഞുപോയ 
രാത്രി .
ഉറക്കച്ചടവോടെ നിന്നിലൂടെ
കർണനെ തിരയുകയായിരുന്നു ഞാൻ .
ചമ്പാപുരിയിലെ മണ്തരികളിൽ ,
കുഞ്ഞോളങ്ങളാലയടിച്ചുയരുമാ
ഗംഗാപ്രവാഹങ്ങളിൽ ,
അസ്ത്രമൂർച്ഛയാൽ പിളർന്നുപോയൊരു
ഇണപ്രാവിൻ രോദനങ്ങളിൽ ,
ജന്മശാപത്തിൻ കടുനീല
കളങ്ങളിൽ ചവുട്ടിയരച്ച
രംഗവേദികളിൽ ,
അരുണശോഭയിൽ കുന്തിതൻ
ഉദര വടിവിന്നാഴങ്ങൾ താണ്ടിയ
ശാപജന്മത്തിന് കഥചൊല്ലും
ഹസ്തിനപുരത്തിലും ,
ആത്മബന്ധത്തിൻ ഇഴപാകിയ
അംഗഭുവിലും
ഒടുവിൽഎല്ലാമൊടുക്കി
കബന്ധങ്ങൾ ചടുല ന്രത്തം
ചവിട്ടിയ യുദ്ധഭൂവിലും ഞാൻ
തിരഞ്ഞത് കര്ണനെന്ന
പൗരുഷതിടമ്പിനെത്തന്നെ .
ആയിരം തിരി നാളങ്ങളെരിയുമാ ചിത്രഗോപുരപ്പടവിലിന്നു നിന്നാഗമം
കാത്തുനിൽക്കുമ്പോളും
അഗ്നിനാളങ്ങളായ് മനസ്സിൽ തെളിയുന്നു
അഭൗമ തേജസ്വിയാം കർണവിഗ്രഹം ..


By: 
Sreelekha Gopeekrishnan

കാറ്റിനോട്........


കാറ്റേ,നീ എന്തിനാണ് 
വിടർന്നു നിൽക്കുന്ന
എന്റെ ഇതളുകളൊന്നായ് 
കൊഴിച്ചത്‌ ?
എന്തിനാണ് എന്റെ മൃദുമേനി
നുള്ളിനോവിച്ചത്
കണ്ണിൽനിന്നുതിരും നീർമുത്തുകൾ
ചവിട്ടി ഉടച്ചതും
എന്തിനാണ് ?
എന്നിട്ടും മതിയായില്ലേ നിനക്ക്
ഇപ്പോളിതാ എന്നെതനിച്ചാക്കി
എങ്ങോട്ടാപോയത്
ഏതുപൂവിൻ ഗന്ധം നുകരാൻ, ഏതുപൂവിന്നിതളുകൾ
നുള്ളാൻ..
ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും
നീ പോകും വീഥികളൊക്കവേ
എന്നിതളുകളാൽ
തൽപമൊരുക്കി നിന്നെ
കാത്തിരുന്നീടുന്നു.
നിന്നെ വരവേൽക്കാൻ,
നിന്റെ ദല മർമരം കേൾക്കാൻ,
നിൻ തലോടലിൽ എല്ലാം
മറന്നു നർത്തമാടാൻ..
വെമ്പുമെൻ ഹൃത്തടത്തിൻ
ഗദ്ഗദം നീ കേട്ടതില്ലയോ.
കാറ്റേ.. വരുക വീണ്ടുമീ
വഴിത്താരയിലൂടെ
വീണ്ടുമൊരു വട്ടം കൂടി....


By: 
Sreelekha Gopeekrishnan

കാറ്റിനോട്........


കാറ്റേ,നീ എന്തിനാണ് 
വിടർന്നു നിൽക്കുന്ന
എന്റെ ഇതളുകളൊന്നായ് 
കൊഴിച്ചത്‌ ?
എന്തിനാണ് എന്റെ മൃദുമേനി
നുള്ളിനോവിച്ചത്
കണ്ണിൽനിന്നുതിരും നീർമുത്തുകൾ
ചവിട്ടി ഉടച്ചതും
എന്തിനാണ് ?
എന്നിട്ടും മതിയായില്ലേ നിനക്ക്
ഇപ്പോളിതാ എന്നെതനിച്ചാക്കി
എങ്ങോട്ടാപോയത്
ഏതുപൂവിൻ ഗന്ധം നുകരാൻ, ഏതുപൂവിന്നിതളുകൾ
നുള്ളാൻ..
ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും
നീ പോകും വീഥികളൊക്കവേ
എന്നിതളുകളാൽ
തൽപമൊരുക്കി നിന്നെ
കാത്തിരുന്നീടുന്നു.
നിന്നെ വരവേൽക്കാൻ,
നിന്റെ ദല മർമരം കേൾക്കാൻ,
നിൻ തലോടലിൽ എല്ലാം
മറന്നു നർത്തമാടാൻ..
വെമ്പുമെൻ ഹൃത്തടത്തിൻ
ഗദ്ഗദം നീ കേട്ടതില്ലയോ.
കാറ്റേ.. വരുക വീണ്ടുമീ
വഴിത്താരയിലൂടെ
വീണ്ടുമൊരു വട്ടം കൂടി....

By: 
Sreelekha Gopeekrishnan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo